ജൂൺ 27-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 27-ന് ആരംഭിക്കുന്ന വാരം
ഗീതം 5, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 4 ¶11-18 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനങ്ങൾ 52-59 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. “എത്ര മണിക്കൂറാണ് ഞാൻ റിപ്പോർട്ട് ചെയ്യേണ്ടത്?” ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. പ്രസംഗത്തിനുശേഷം, ജൂലൈയിലെ ആദ്യ ശനിയാഴ്ച 4-ാം പേജിൽ കൊടുത്തിരിക്കുന്ന മാതൃകാവതരണം ഉപയോഗിച്ചുകൊണ്ട് ഒരു ബൈബിളധ്യയനം എങ്ങനെ ആരംഭിക്കാം എന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക. അന്നേ ദിവസം ശുശ്രൂഷയിൽ പങ്കുപറ്റാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി: ജൂലൈയിലെ മാസികകൾ സമർപ്പിക്കാൻ തയ്യാറാകുക. ചർച്ച. മാസികയുടെ ഉള്ളടക്കം ഒന്നോ രണ്ടോ മിനിട്ടുകൊണ്ട് അവലോകനം ചെയ്യുക. രണ്ടോ മൂന്നോ ലേഖനം തിരഞ്ഞെടുത്തശേഷം, അവതരണം നടത്താൻ സഹായകമായ ചോദ്യവും തിരുവെഴുത്തും ഏതാണെന്ന് സദസ്യരോടു ചോദിക്കുക. ഓരോ ലക്കവും എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന അവതരണങ്ങൾ ഉൾപ്പെടുത്തുക.
15 മിനി: സാക്ഷീകരിക്കുമ്പോൾ നയം പ്രകടമാക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 197-199 പേജുകളെ അധികരിച്ചുള്ള ചർച്ച. സാധാരണ നേരിടാറുള്ള ഒരു തടസ്സവാദത്തിന് നയമില്ലാതെ മറുപടി കൊടുക്കുന്ന ഒരു അവതരണവും തുടർന്ന് അതേ തടസ്സവാദത്തിന് നയപൂർവം മറുപടി കൊടുക്കുന്ന മറ്റൊരു അവതരണവും ഉൾപ്പെടുത്തുക.
ഗീതം 92, പ്രാർഥന