അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ മഹാനായ അധ്യാപകനിൽനിന്ന് പഠിക്കാം! പുസ്തകമോ എന്റെ ബൈബിൾ കഥാപുസ്തകമോ സമർപ്പിക്കാം. ജനുവരി: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യ സന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. വീട്ടുകാരുടെ പക്കൽ ഈ പുസ്തകമുണ്ടായിരിക്കുകയും എന്നാൽ ഒരു ബൈബിളധ്യയനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ അവർക്കു താത്പര്യമുള്ള ഒരു വിഷയം പ്രതിപാദിക്കുന്ന ഏതെങ്കിലും ലഘുപത്രികയോ ഒരു മുൻലക്കം മാസികയോ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി: കുടുംബ സന്തുഷ്ടിയുടെ രഹസ്യം. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ആദ്യ സന്ദർശനത്തിൽത്തന്നെ ബൈബിളധ്യയനം ആരംഭിക്കാൻ ശ്രമിക്കുക. വീട്ടുകാരുടെ പക്കൽ ഈ പുസ്തകമുണ്ടായിരിക്കുകയും എന്നാൽ ഒരു ബൈബിളധ്യയനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ അവർക്കു താത്പര്യമുള്ള ഒരു വിഷയം പ്രതിപാദിക്കുന്ന ഏതെങ്കിലും ലഘുപത്രികയോ ഒരു മുൻലക്കം മാസികയോ സമർപ്പിക്കാവുന്നതാണ്.
◼ 2013-ലെ സ്മാരകം മാർച്ച് 26, ചൊവ്വാഴ്‌ച ആയിരിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണം:
“ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” —ഗുജറാത്തി