മാതൃകാവതരണങ്ങൾ
ജനുവരിയിലെ ആദ്യ ശനിയാഴ്‌ച ബൈബിളധ്യയനം ആരംഭിക്കാൻ
“ഭൂമിയിൽ മെച്ചപ്പെട്ട അവസ്ഥകൾ വരാനാണ് പലരും ആഗ്രഹിക്കുന്നത്. അത് എങ്ങനെ വരുമെന്നാണ് താങ്കൾക്കു തോന്നുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന ഒരു തിരുവെഴുത്ത് ഞാൻ ബൈബിളിൽനിന്നു വായിക്കട്ടേ?” വീട്ടുകാരനു താത്പര്യമാണെങ്കിൽ ദാനീയേൽ 2:44 വായിക്കുക. അതിനുശേഷം ജനുവരി - മാർച്ച് ലക്കം വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി വീട്ടുകാരനു കൊടുത്തിട്ട് 12-ാം പേജിലെ ആദ്യ തലക്കെട്ടിനു കീഴിലുള്ള വിവരങ്ങൾ വായിച്ചു ചർച്ചചെയ്യുക. മാസികകൾ സമർപ്പിച്ചശേഷം ലേഖനത്തിലെ അടുത്ത ചോദ്യം ചർച്ച ചെയ്യാനായി മടങ്ങിച്ചെല്ലാൻ ക്രമീകരണം ചെയ്യുക.
വീക്ഷാഗോപുരം ജനുവരി – മാർച്ച്
“രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരാണ് നമ്മിൽ അനേകരും. ചിലർക്ക് അടിസ്ഥാന ആവശ്യങ്ങൾപോലും ലഭ്യമല്ല. ആരും ദരിദ്രരല്ലാത്ത ഒരു കാലം വരുമോ? [പ്രതികരിക്കാൻ അനുവദിക്കുക. വീട്ടുകാരനു താത്പര്യമാണെങ്കിൽ സങ്കീർത്തനം 9:18 വായിക്കുക.] ദാരിദ്ര്യത്തിന്റെ കാരണം എന്താണെന്നും അതിനുള്ള യഥാർഥ പരിഹാരത്തെക്കുറിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നുവെന്നും ഈ മാസിക ചൂണ്ടിക്കാട്ടുന്നു.”
ഉണരുക! ജനുവരി – മാർച്ച്
ഈയിടെ നടന്ന ഒരു ദുരന്തത്തെക്കുറിച്ച് പറയുക. എന്നിട്ട് ചോദിക്കുക: “ദൈവം എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ അനുവദിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] കഷ്ടപ്പെടുന്നവരോട് ദൈവത്തിനു സഹാനുഭൂതി തോന്നുന്നുണ്ടെന്നു പറയുന്ന ഒരു തിരുവെഴുത്ത് ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരനു താത്പര്യമാണെങ്കിൽ പുറപ്പാടു 3:7 വായിക്കുക.] ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നും അവൻ ഉടൻതന്നെ അതിനൊരു അന്ത്യം കൊണ്ടുവരുമെന്നും ബൈബിൾ പറയുന്നുണ്ട്. അതു സംബന്ധിച്ച് ഈ മാസിക വിശദീകരിക്കുന്നു.”