ഏപ്രിൽ 9-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 9-ന് ആരംഭിക്കുന്ന വാരം
ഗീതം 97, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 18 ¶1-9 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യിരെമ്യാവു 22-24 (10 മിനി.)
നമ്പർ 1: യിരെമ്യാവു 23:15-23 (4 മിനിട്ടുവരെ))
നമ്പർ 2: പുതിയ ഭൂമിയിലെ ജീവിതം വിരസമായിരിക്കില്ലാത്തത് എന്തുകൊണ്ട്? (5 മിനി.)
നമ്പർ 3: തിരുവെഴുത്തു ബുദ്ധിയുപദേശം ബാധകമാക്കുന്നത് വിവാഹബന്ധം മെച്ചപ്പെടുത്തും (rs പേ. 254 ¶2-5) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: ‘ശുശ്രൂഷ നിവർത്തിക്കുക.’ 2008 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 6-8 പേജുകളിലെ 14-19 ഖണ്ഡികകളെ ആസ്പദമാക്കിയുള്ള പ്രസംഗം. തങ്ങളുടെ സഭയുടെ സമീപത്ത്, ഇതുവരെ പ്രവർത്തിച്ചിട്ടില്ലാത്തതും കുടുംബമായും കൂട്ടമായും പ്രവർത്തിക്കാൻ കുഴപ്പമില്ലാത്തതുമായ പ്രദേശങ്ങളുണ്ടെങ്കിൽ, അവധി ദിവസങ്ങളിൽ സഭയ്ക്ക് അവിടെ സാക്ഷീകരിക്കാനുള്ള ക്രമീകരണങ്ങൾ ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെട്ടശേഷം മൂപ്പന്മാർക്കു ചെയ്യാവുന്നതാണ്. ഇതിനു പക്ഷേ നല്ല സംഘാടനം ആവശ്യമാണ്; മാത്രമല്ല, മൂപ്പന്മാർ ഇതിനു മേൽനോട്ടം വഹിക്കുകയും വേണം. അത്തരം പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പ്രസാധകർക്ക് അക്കാര്യം മൂപ്പന്മാരുമായി ചർച്ച ചെയ്യാനാകും. അടുത്തുള്ള സഭയ്ക്കോ കൂട്ടത്തിനോ പ്രദേശം പ്രവർത്തിച്ചുതീർക്കാൻ സഹായം ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ വേനലവധിക്കാലത്ത് അവിടങ്ങളിൽ ചെന്നു പ്രവർത്തിക്കാൻവേണ്ട ആസൂത്രണങ്ങളും മൂപ്പന്മാർക്കു ചെയ്യാവുന്നതാണ്. ആവശ്യമായ വിവരങ്ങൾക്കായി നിങ്ങളുടെ സർക്കിട്ട് മേൽവിചാരകനുമായി ബന്ധപ്പെടുക.
15 മിനി: “പഠിപ്പിക്കൽപ്രാപ്തി മെച്ചപ്പെടുത്താൻ ചില നുറുങ്ങുകൾ.” ചോദ്യോത്തര പരിചിന്തനം. 2-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, ഒരു പ്രസാധകൻ വീട്ടുകാരനുമായി ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ മൂന്നാം പേജിലെ ആദ്യത്തെ ഖണ്ഡിക ചർച്ചചെയ്യുന്ന അവതാരണം ഉൾപ്പെടുത്തുക. ഇയ്യോബ് 10:15 വായിച്ചിട്ട് ഇയ്യോബ് ആരായിരുന്നു എന്നതിനെപ്പറ്റി പ്രസാധകൻ ഒന്നോ രണ്ടോ മിനിറ്റ് വിവരിക്കട്ടെ. പ്രസാധകൻ നൽകിയ വിവരണം കൃത്യതയുള്ളത് ആയിരുന്നെങ്കിലും അത് ഒരു നല്ല പഠിപ്പിക്കൽരീതി അല്ലായിരുന്നത് എന്തുകൊണ്ടാണെന്ന് സദസ്സിനോടു ചോദിക്കുക.
ഗീതം 10, പ്രാർഥന