ആഗസ്റ്റ് 11-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 11-ന് ആരംഭിക്കുന്ന വാരം
ഗീതം 116, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
jl ഭാഗം 20-22 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 7-9 (10 മിനി.)
നമ്പർ 1: സംഖ്യാപുസ്തകം 9:9-23 (4 മിനിട്ടുവരെ)
നമ്പർ 2: ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് അർഥമാക്കുന്നില്ല (rs പേ. 358 ¶4-പേ. 359 ¶1) (5 മിനി.)
നമ്പർ 3: ആഖാൻ—ദൈവത്തിന് അവകാശപ്പെട്ട സംഗതികൾ മോഷ്ടിക്കുന്നത് ദാരുണമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തും (യോശു. 7:4-26) (5 മിനി.)
❑ സേവനയോഗം:
5 മിനി: “1914-2014: ദൈവരാജ്യഭരണത്തിന്റെ നൂറു വർഷങ്ങൾ!” ചർച്ച. ഈ പേജിന്റെ മുകൾഭാഗത്തുള്ള ഖണ്ഡിക നിർവാഹകൻ വായിക്കുക. ഈ മാസത്തെ സേവനയോഗ പരിപാടികൾ ദൈവരാജ്യത്തെ വിശേഷവത്കരിക്കുന്നു. സഭയുടെ വയൽസേവന ക്രമീകരണങ്ങൾ പുനരവലോകനം ചെയ്യുക.
10 മിനി: “പുതിയ വെബ്സൈറ്റ് ലഘുലേഖ ഉപയോഗിക്കുക.” ലഘുലേഖയുടെ ഉള്ളടക്കം ചർച്ച ചെയ്യുക. പ്രസാധകൻ ലഘുലേഖ സമർപ്പിക്കുന്നതായും സ്വന്തം ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് ഒരു വ്യക്തിയെ jw.org -ലേക്കു നയിക്കുന്നതായും അവതരിപ്പിക്കുക.
15 മിനി: “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—ദൈവരാജ്യത്തിനുവേണ്ടി ബോധ്യത്തോടെ സംസാരിച്ചുകൊണ്ട്.” ചർച്ച. താഴെപ്പറയുന്ന രംഗം രണ്ടു പ്രസാധകർ അവതരിപ്പിക്കട്ടെ: പ്രസാധകൻ കടയിലെ ക്യൂവിൽ നിൽക്കുന്നു. അദ്ദേഹത്തിന്റെ അടുത്തു നിൽക്കുന്ന വ്യക്തി കയ്യിലുള്ള പത്രത്തിലെ വാർത്ത നോക്കി ഇങ്ങനെ പറയുന്നു: “ഈ ലോകം കുഴഞ്ഞുമറിഞ്ഞുകിടക്കുന്നു! ഓരോരുത്തരും തന്റെ പക്കൽ പോംവഴിയുണ്ടെന്നു വിചാരിക്കുന്നു, എന്നാൽ സംഗതികൾ വഷളാകുകയാണ്.” പ്രസാധകൻ ആത്മഗതമായി: ‘ഞാൻ എന്തെങ്കിലും പറഞ്ഞേ മതിയാകൂ. രാജ്യത്തിനുവേണ്ടി ഞാൻ ഇപ്പോൾ സംസാരിക്കേണ്ടിയിരിക്കുന്നു!’ അവസരോചിതമായി പ്രസാധകൻ ഇപ്രകാരം പറയുന്നു: “ഇതിലും മോശമായ വാർത്ത ഞാനും കേട്ടിട്ടുണ്ട്. ഞാൻ ഈ ലഘുലേഖ താങ്കൾക്കു തരട്ടേ? ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ എന്നെ ഏറെ സഹായിച്ച വെബ്സൈറ്റിനെക്കുറിച്ച് ഈ ലഘുലേഖയിൽ പ്രതിപാദിച്ചിട്ടുണ്ട്.” പ്രസാധകൻ ലഘുലേഖയിലെ ഒരു പ്രധാനവിവരം എടുത്തുകാട്ടുമ്പോൾ വ്യക്തി താത്പര്യം കാണിക്കുന്നു.
ഗീതം 92, പ്രാർഥന