അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജൂൺ: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? അല്ലെങ്കിൽ താഴെപ്പറയുന്ന ഏതെങ്കിലും ലഘുലേഖകൾ: കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ?, സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ജൂലൈ, ആഗസ്റ്റ്: ദൈവത്തിൽനിന്നുള്ള സുവാർത്ത! അല്ലെങ്കിൽ 32 പേജുള്ള ലഭ്യമായ ഏതെങ്കിലും ലഘുപത്രിക. സെപ്റ്റംബർ, ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ.
◼ വ്യക്തികൾക്കു കൊടുക്കുന്നതും ആളില്ലാ ഭവനങ്ങളിൽ വെച്ചിട്ടുപോരുന്നതുമായ എല്ലാ ലഘുലേഖകളും ക്ഷണക്കത്തുകളും വയൽസേവന റിപ്പോർട്ട് തയ്യാറാക്കുമ്പോൾ “ലഘുപത്രികകളും ലഘുലേഖകളും” എന്ന കോളത്തിൽ എഴുതേണ്ടതാണ്. ഒരു വ്യക്തി താത്പര്യം കാണിച്ച് ഏതെങ്കിലും പ്രസിദ്ധീകരണമോ ഒരു ലഘുലേഖയോ സ്വീകരിച്ചാൽ അദ്ദേഹത്തിന്റെ താത്പര്യം വളർത്താൻ ശ്രമിക്കേണ്ടതാണ്.