മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജൂലൈ-സെപ്‌റ്റംബർ
“നിങ്ങൾക്ക്, ഈ ലോകത്തിലെ ഏതെങ്കിലും ഒരു പ്രശ്‌നം മാറ്റാൻ കഴിയുമെങ്കിൽ ഏതായിരിക്കും നിങ്ങൾ പരിഹരിക്കുക? (മറുപടി ശ്രദ്ധിക്കുക.) ആ പ്രശ്നവും മറ്റനേകം പ്രശ്നങ്ങളും ദൈവം ഇല്ലാതാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ വാഗ്ദാനത്തെ സംബന്ധിച്ച ഒരു തിരുവെഴുത്ത് ഞാൻ വായിക്കട്ടേ? (വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ ഈ തിരുവെഴുത്തുകളിൽ ഒരെണ്ണം വായിക്കുക. ദാനിയേൽ 2:44; സദൃശവാക്യങ്ങൾ 2:21, 22; മത്തായി 7:21- 23; 2 പത്രോസ് 3:7.) ഇത്തരം നല്ല മാറ്റങ്ങൾ ദൈവം എങ്ങനെ കൊണ്ടുവരുമെന്നും അത് എപ്പോൾ ആയിരിക്കുമെന്നും ഈ വീക്ഷാഗോപുരം വിശദീകരിക്കുന്നു.”