ജൂലൈ 13-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 13-ന് തുടങ്ങുന്ന ആഴ്ച
ഗീതം 68, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 59 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 രാജാക്കന്മാർ 9–11 (8 മിനി.)
നമ്പർ 1: 1 രാജാക്കന്മാർ 9:24–10:3 (3 മിനിട്ടുവരെ)
നമ്പർ 2: ദൈവവചനം ഹൃദയത്തിൽ സംഗ്രഹിക്കുന്നത് ഉത്കണ്ഠകൾ ലഘൂകരിക്കാൻ സഹായിക്കുന്നു—igw പേ. 24 ¶4–പേ. 25 ¶2 (5 മിനി.)
നമ്പർ 3: കോരെശ്—വിഷയം: ദൈവവചനം എല്ലായ്പോഴും സത്യമായി ഭവിക്കുന്നു—യെശ 44:26–45:7 (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ‘നിങ്ങൾ പുറപ്പെട്ട് ശിഷ്യരാക്കിക്കൊള്ളുവിൻ.’—മത്താ. 28:19, 20.
13 മിനി: നിങ്ങൾ പുറപ്പെട്ട് ശിഷ്യരാക്കിക്കൊള്ളുവിൻ. പ്രതിമാസ വിഷയത്തെ ആസ്പദമാക്കിയുള്ള പ്രസംഗം. “വന്ന് എന്നെ അനുഗമിക്കുക” എന്ന പുസ്തകത്തിലെ 87 മുതൽ 89 വരെ പേജിൽനിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തുക. ഈ മാസത്തെ സേവനയോഗ പരിപാടികളിലെ ചില ഭാഗങ്ങൾ പ്രതിമാസ വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് അവലോകനം ചെയ്യുക.
17 മിനി: “ശിഷ്യരാക്കൽവേലയിൽ ശ്രദ്ധകേന്ദ്രീകരിക്കുക.” ചോദ്യോത്തര പരിചിന്തനം. ബൈബിളധ്യയനങ്ങൾ തുടങ്ങാനും അവ നടത്തിക്കൊണ്ട് പോകാനും ഫലപ്രദരായ ഒന്നോ രണ്ടോ പ്രചാരകരുമായി അഭിമുഖം നടത്തുക. സത്യത്തിലേക്ക് ഒരാളെ നയിച്ചതിൽ അവർക്കുണ്ടായ സന്തോഷം അവർ വിവരിക്കട്ടെ.
ഗീതം 16, പ്രാർഥന