മാതൃകാവതരണങ്ങൾ
ഉണരുക! ജൂലൈ-സെപ്റ്റംബർ
“അയൽക്കാരായ പലരും രോഗത്തോടു മല്ലിടുന്നതിനാൽ പ്രോത്സാഹജനകമായ ഒരു കാര്യം പങ്കുവെക്കാൻ ഞങ്ങൾ ഹ്രസ്വ സന്ദർശനം നടത്തുകയാണ്. അസുഖങ്ങൾ ഒരിക്കലും നമ്മെ ബാധിക്കുന്നില്ലെങ്കിൽ നമ്മുടെ ജീവിതം എത്ര വ്യത്യസ്തമായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? (മറുപടി ശ്രദ്ധിക്കുക.) തിരുവെഴുത്തുകളിലുള്ള ഒരു വാഗ്ദാനം ഞാൻ താങ്കളെ വായിച്ചു കേൾപ്പിക്കട്ടേ? (വീട്ടുകാരന് താത്പര്യമെങ്കിൽ യെശയ്യാവു 33:24എ വായിക്കുക.) ഈ പ്രവചനം നിവൃത്തിയേറുന്നതുവരെ, നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള അഞ്ച് അടിസ്ഥാന കാര്യങ്ങൾ ഈ മാസികയിലുണ്ട്.”