മാതൃകാവതരണങ്ങൾ
ഒക്‌ടോബറിലെ ആദ്യശനിയാഴ്‌ച ബൈബിളധ്യയനം ആരംഭിക്കാൻ
“ഒട്ടുമിക്കവരും ഏതെങ്കിലും സമയത്തു പ്രാർഥിക്കുന്നവരാണ്. പ്രയാസങ്ങളിൽ നിരീശ്വരവാദികൾപോലും പ്രാർഥിക്കാറുണ്ട്. എല്ലാ പ്രാർഥനകളും ദൈവം കേൾക്കുന്നുവെന്നു നിങ്ങൾ വിചാരിക്കുന്നുവോ? (പ്രതികരിക്കാൻ അനുവദിക്കുക.) ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കണമെങ്കിൽ നാം എന്തു ചെയ്യണം എന്നു വിവരിക്കുന്ന ചില തിരുവെഴുത്തുവിവരങ്ങൾ ഞാൻ കാണിച്ചുതരട്ടെ?” വീട്ടുകാരനു താത്‌പര്യമെങ്കിൽ ഒക്‌ടോബർ-ഡിസംബർ ലക്കം വീക്ഷാഗോപുരത്തിന്റെ പുറംപേജ് കാണിച്ച് അതിലെ രണ്ടാമത്തെ ചോദ്യത്തിനുതാഴെയുള്ള വിവരങ്ങൾ പരിചിന്തിക്കുകയും പരാമർശിച്ചിരിക്കുന്ന ഒരു തിരുവെഴുത്തെങ്കിലും വായിക്കുകയും ചെയ്യുക. മാസികകൾ സമർപ്പിക്കുക. ആദ്യത്തെ ചോദ്യം ചർച്ച ചെയ്യുന്നതിനായി മടക്കസന്ദർശനം ക്രമീകരിക്കുക.
വീക്ഷാഗോപുരം ഒക്‌ടോബർ – ഡിസംബർ
“നമ്മുടെ സമൂഹത്തിലെ മിക്കവരും ദൈവം ഇത്രമാത്രം കഷ്ടപ്പാടുകൾ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് അത്ഭുതപ്പെടുന്നു, അതിനാലാണ് ഞങ്ങൾ സന്ദർശിക്കുന്നത്. നിങ്ങൾക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? (പ്രതികരിക്കാൻ അനുവദിക്കുക.) കരച്ചിലോ വേദനകളോ ഇല്ലാത്ത ഒരു കാലത്തെക്കുറിച്ചുള്ള സ്രഷ്ടാവിന്റെ ആശ്വാസദായകമായ വാഗ്‌ദാനം ഞാനൊന്നു കാണിക്കട്ടെ? (വീട്ടുകാരനു താത്‌പര്യമെങ്കിൽ വെളിപാട് 21:4 വായിക്കുക.) ഇത്രമാത്രം കഷ്ടപ്പാടുകൾ ഉള്ളത് എന്തുകൊണ്ട് എന്നതിന്റെ അടിസ്ഥാനപരമായ അഞ്ചു കാരണങ്ങൾ ഈ മാസിക വിശദീകരിക്കുന്നു. കൂടാതെ ദൈവം കഷ്ടപ്പാടുകൾ എങ്ങനെയാണ് അവസാനിപ്പിക്കാൻ പോകുന്നത് എന്നു തിരുവെഴുത്തുകൾ പറയുന്നതും ഇതിലുണ്ട്.”