ആഗസ്റ്റ് 10-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 10-ന് തുടങ്ങുന്ന ആഴ്ച
ഗീതം 69, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 63 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 രാജാക്കന്മാർ 21–22 (8 മിനി.)
നമ്പർ 1: 1 രാജാക്കന്മാർ 22:13-23 (3 മിനിട്ടുവരെ)
നമ്പർ 2: നിങ്ങൾക്ക് ദൈവത്തോട് അടുത്തുചെല്ലാൻ എങ്ങനെ കഴിയും? (igw പേ. 28 ¶1-4) (5 മിനി.)
നമ്പർ 3: ദെലീലാ—വിഷയം: പണസ്നേഹം വഞ്ചനയിലേക്കു നയിച്ചേക്കാം (ന്യായാ 16:1-21) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”—യോശു. 24:15.
10 മിനി: “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” പ്രതിമാസ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. ആവർത്തനപുസ്തകം 6:6, 7; യോശുവ 24:15; സദൃശവാക്യങ്ങൾ 22:6 എന്നീ തിരുവെഴുത്തുകൾ വായിച്ചു വിശദീകരിക്കുക. ആത്മീയ കാര്യങ്ങളിൽ ഭർത്താക്കന്മാരും പിതാക്കന്മാരും നേതൃത്വമെടുക്കണം എന്ന കാര്യത്തിന് ഊന്നൽ നൽകുക. കുടുംബങ്ങളെ സഹായിക്കാൻ സംഘടന പ്രദാനം ചെയ്തിരിക്കുന്ന വ്യത്യസ്ത ഉപകരണങ്ങളെക്കുറിച്ച് എടുത്തു പറയുക. ഈ മാസത്തെ ചില സേവനയോഗ പരിപാടികളെക്കുറിച്ചും അവ പ്രതിമാസ വിഷയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറയുക.
20 മിനി: “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—പുതിയവരെ പരിശീലിപ്പിച്ചുകൊണ്ട്.” ചർച്ച. തങ്ങളുടെ കുട്ടികൾ ആത്മീയ അഭിവൃദ്ധി പ്രാപിക്കാനായി ഈ ലേഖനത്തിൽ പറയുന്ന നിർദേശങ്ങൾ മാതാപിതാക്കൾക്ക് എങ്ങനെ ബാധകമാക്കാം എന്നതിനെക്കുറിച്ചു സദസ്സിനോടു ചോദിക്കുക. ഒരു പിതാവ് തന്റെ മകനുമായോ മകളുമായോ അവതരണം തയ്യാറാകുന്നതായി അവതരിപ്പിക്കട്ടെ.
ഗീതം 93, പ്രാർഥന