ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2015 ആഗസ്റ്റ് 31-ന് തുടങ്ങുന്ന ആഴ്ചയിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും.
ശലോമോന്റെ പ്രാർഥനയിൽ യഹോവയിലുള്ള വിശ്വാസം ശക്തമാക്കുന്ന ഏതു സത്യങ്ങളാണ് ഉള്ളത്, അവ ധ്യാനിക്കുന്നത് നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ? (1 രാജാ. 8:22-24, 28) (ജൂലൈ 6, w05 7/1 പേ. 30 ഖ. 3)
“ഹൃദയനിർമ്മലതയോ”ടെ നടക്കുന്നതിൽ ദാവീദിന്റെ ദൃഷ്ടാന്തം അങ്ങനെ ചെയ്യാൻ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ? (1 രാജാ. 9:4) (ജൂലൈ 13, w12 11/15 പേ. 7 ഖ. 18-19)
സാരെഫാത്തിലെ വിധവയുടെ അടുത്തേക്ക് യഹോവ ഏലിയാവിനെ അയച്ച വിവരണത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാം? (1 രാജാ. 17:8-14) (ജൂലൈ 27, w14 2/15 പേ. 14)
1 രാജാക്കന്മാർ 17:10-16 വരെയുള്ള വിവരണം ധ്യാനിക്കുന്നത് യഹോവയിൽ പൂർണ വിശ്വാസം അർപ്പിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ശക്തമാക്കുന്നത് എങ്ങനെ? (ജൂലൈ 27, w14 2/15 പേ. 13-15)
കടുത്ത നിരാശയെ ഏലിയാവ് തരണം ചെയ്ത ദൃഷ്ടാന്തത്തിൽനിന്ന് നമുക്കെങ്ങനെ പ്രയോജനം നേടാം? (1 രാജാ. 19:4) (ആഗ. 3, ia പേ. 117-118 ഖ. 10-12; w14 3/15 പേ. 15 ഖ. 15-16)
തന്റെ വിശ്വസ്ത പ്രവാചകൻ നിരാശയിലായപ്പോൾ യഹോവ എങ്ങനെ പ്രതികരിച്ചു, സ്നേഹവാനായ ദൈവത്തെ നമുക്ക് എങ്ങനെ അനുകരിക്കാം? (1 രാജാ. 19:7, 8) (ആഗ. 3, w14 6/15 പേ. 27 ഖ. 15-16)
സിറിയക്കാർക്കുമേൽ യഹോവ ആഹാബിനു വിജയം നൽകിയിട്ടും അവരുടെ രാജാവായ ബെൻ-ഹദദിനെ ആഹാബ് വെറുതെവിട്ടത് എന്തുകൊണ്ട്? (1 രാജാ. 20:34) (ആഗ. 3, w05 7/1 പേ. 31 ഖ. 1)
എലീശാ ഏലിയാവിനോടു നടത്തിയ അഭ്യർഥനയിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും, സേവനവുമായി ബന്ധപ്പെട്ട ഒരു പുതിയ നിയമനം ലഭിക്കുമ്പോൾ ഇത് എങ്ങനെ സഹായകരമാകും? (2 രാജാ. 2:9, 10) (ആഗ. 17, w03 11/1 പേ. 31 ഖ. 5-6)
2 രാജാക്കന്മാർ 5:1-3 വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന ഇസ്രായേല്യ പെൺകുട്ടിയുടെ വിശ്വാസവും ധൈര്യവും യുവജനങ്ങൾക്ക് എങ്ങനെ അനുകരിക്കാം? (ആഗ. 24, w12 2/15 പേ. 12-13 ഖ. 11)
ഈ അന്ത്യകാലത്ത് യഹോവയുടെ ദാസന്മാർ യേഹൂവിന്റെ ഏതെല്ലാം ഗുണങ്ങൾ ആർജിക്കാൻ കഠിനശ്രമം ചെയ്യണം? (2 രാജാ. 10:16) (ആഗ. 31, w11 11/15 പേ. 5 ഖ. 4)