നവംബർ 16-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 16-ന് തുടങ്ങുന്ന ആഴ്ച
ഗീതം 49, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 81 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ദിനവൃത്താന്തം 26–29 (8 മിനി.)
നമ്പർ 1: 1 ദിനവൃത്താന്തം 29:20-30 (3 മിനിട്ടുവരെ)
നമ്പർ 2: ‘ലോകാവസാനം’ എന്നത് അർഥമാക്കുന്നത് (td 24എ) (5 മിനി.)
നമ്പർ 3: എലിസബെത്ത്—വിഷയം: ദൈവഭയമുള്ളവരും കുറ്റമറ്റവരും ആയിരിക്കുക (ലൂക്കോ 1:5-7, 11-13, 24, 39-43) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “ഞാൻ നട്ടു; അപ്പൊല്ലോസ് നനച്ചു; എന്നാൽ ദൈവമത്രേ വളരുമാറാക്കിയത്.”—1 കൊരി. 3:6.
10 മിനി: താത്പര്യം കാണിക്കുന്നിടത്ത് ‘നനച്ചു’ കൊടുക്കുക. (1 കൊരി. 3:6-8) ഒരു സാധാരണ മുൻനിരസേവകനെയും പ്രചാരകനെയും അഭിമുഖം നടത്തുക. മടക്കസന്ദർശനം നടത്തുന്നതിന് ആ സഹോദരിക്കോ സഹോദരനോ എന്തു പട്ടികയാണുള്ളത്? അതിനായി തയ്യാറാകുന്നത് എങ്ങനെ? വീട്ടുകാരനെ വീണ്ടും കണ്ടുമുട്ടുന്നതിലെ വെല്ലുവിളികൾ എങ്ങനെ തരണം ചെയ്യുന്നു? എന്തൊക്കെ നല്ല അനുഭവങ്ങളാണ് അവർക്ക് ഉള്ളത്?
20 മിനി: “ഓഡിയോ റെക്കോർഡിങ്ങുകൾ—എങ്ങനെ ഉപയോഗിക്കാം” ചോദ്യോത്തര പരിചിന്തനം. jw.org-ൽനിന്ന് ഓഡിയോ റെക്കോർഡിങ്ങുകൾ പ്രചാരകർക്ക് എങ്ങനെ എടുക്കാമെന്ന് വിശദീകരിക്കുക. ഏതെങ്കിലും ഒരെണ്ണം സദസ്സിനെ കേൾപ്പിക്കുക.
ഗീതം 108, പ്രാർഥന