വൈദഗ്ധ്യത്തോടെ പഠിപ്പിക്കാൻ തയ്യാറാകൽ ആവശ്യം
കുറഞ്ഞത് രണ്ടു സാഹചര്യങ്ങളിലെങ്കിലും വ്യത്യസ്തവ്യക്തികൾ നിത്യജീവനെക്കുറിച്ച് ഒരേ ചോദ്യം ചോദിച്ചപ്പോൾ ചോദ്യകർത്താവിന് ഇണങ്ങുന്ന മറുപടിയാണ് യേശു നൽകിയത്. (ലൂക്കോ. 10:25-28; 18:18-20) അതിനാൽ, പഠിപ്പിക്കാനുള്ള വിവരങ്ങൾ നമുക്കു നന്നായി അറിയാമെങ്കിലും വിദ്യാർഥിയെ മനസ്സിൽ കണ്ടുകൊണ്ട് നമ്മൾ മുന്നമേതന്നെ തയ്യാറാകണം. അദ്ദേഹത്തിനു മനസ്സിലാക്കാനോ സ്വീകരിക്കാനോ ബുദ്ധിമുട്ടുള്ള വിവരങ്ങൾ ഏതൊക്കെയാണ്? പരാമർശിച്ചിട്ടുള്ള തിരുവെഴുത്തുകളിൽ ഏതൊക്കെയാണ് വായിക്കേണ്ടത്? എത്രമാത്രം ഭാഗം ഓരോ തവണയും പഠിപ്പിക്കണം? നമ്മൾ പഠിപ്പിക്കുന്ന സംഗതികൾ വിദ്യാർഥി ഗ്രഹിക്കണമെങ്കിൽ ഒരു ഉദാഹരണമോ വിശദീകരണമോ ഏതാനും ചോദ്യങ്ങളോ തയ്യാറാകേണ്ടതുണ്ടായിരിക്കാം. കൂടാതെ, സത്യത്തിന്റെ വിത്ത് വിദ്യാർഥിയുടെ ഹൃദയത്തിൽ വളരാൻ ഇടയാക്കുന്നത് യഹോവയാണ്. അതിനാൽ നമ്മുടെ തയ്യാറാകലിന്മേലും വിദ്യാർഥിയുടെമേലും അദ്ദേഹത്തെ ആത്മീയമായി സഹായിക്കാനുള്ള നമ്മുടെ ശ്രമങ്ങളുടെമേലും യഹോവയുടെ അനുഗ്രഹത്തിനായി നാം യാചിക്കണം.—1 കൊരി. 3:6; യാക്കോ. 1:5.