ക്രിസ്‌ത്യാനികളായി ജീവിക്കാം
ദൈവികഗുണങ്ങൾ വളർത്തിയെടുക്കുക—താഴ്‌മ
ഇതിന്റെ പ്രാധാന്യം എന്താണ്:
താഴ്‌മയുണ്ടെങ്കിൽ യഹോവയുമായി ഒരു അടുത്ത ബന്ധം നേടാനാകും.—സങ്ക 138:6
താഴ്‌മയുണ്ടെങ്കിൽ മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ വളർത്തിയെടുക്കാനാകും.—ഫിലി 2:3, 4
അഹങ്കാരം നാശത്തിനു കാരണമാകും.—സുഭ 16:18; യഹ 28:17
എങ്ങനെ വളർത്തിയെടുക്കാം:
ഉപദേശം ചോദിക്കാനും കിട്ടിയ ഉപദേശം അനുസരിക്കാനും മനസ്സു കാണിക്കുക.—സങ്ക 141:5; സുഭ 19:20
മറ്റുള്ളവർക്കുവേണ്ടി എളിയ കാര്യങ്ങൾ ചെയ്യാൻ മടിക്കരുത്.—മത്ത 20:25-27
നിങ്ങളുടെ കഴിവുകളോ പദവികളോ നിങ്ങളിൽ അഹങ്കാരം വളർത്താൻ അനുവദിക്കരുത്. —റോമ 12:3
താഴ്‌മ കാണിക്കുന്ന കാര്യത്തിൽ എനിക്ക് എങ്ങനെ മെച്ചപ്പെടാം?
വിശ്വസ്‌തതയ്‌ക്കു തുരങ്കംവെക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക—അഹങ്കാരം എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
ഉപദേശം കിട്ടുമ്പോഴത്തെ നമ്മുടെ പ്രതികരണം നമ്മളെക്കുറിച്ച് എന്തു വെളിപ്പെടുത്തും?
താഴ്‌മ വളർത്തിയെടുക്കാൻ പ്രാർഥന എങ്ങനെ സഹായിക്കും?
നമുക്കു താഴ്‌മയുണ്ടെന്ന് ഏതെല്ലാം പ്രവൃത്തികൾ തെളിയിക്കും?