ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 48-50
പ്രായമായവർക്കു നമ്മളോടു പലതും പറയാനുണ്ട്
ഈ അവസാനകാലത്ത് യഹോവ ചെയ്യുന്ന ‘മഹനീയപ്രവൃത്തികളെക്കുറിച്ചുള്ള’ അനുഭവങ്ങൾ പ്രായമായവർ പറയുമ്പോൾ അത് യഹോവയിലും യഹോവയുടെ വാഗ്ദാനങ്ങളിലും ഉള്ള നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തും. (സങ്ക 71:17, 18) നിങ്ങളുടെ സഭയിൽ പ്രായമായ സഹോദരങ്ങളുണ്ടോ? എങ്കിൽ, പ്രിയങ്കരരായ ആ സഹോദരങ്ങളോട് ഇക്കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുക:
ദൈവസേവനത്തിൽ അവർ നേരിട്ട പ്രശ്നങ്ങൾ മറികടക്കാൻ യഹോവ എങ്ങനെയാണ് അവരെ സഹായിച്ചത്?
പ്രചാരകരുടെ എണ്ണം വർധിച്ചുവരുന്നതു കണ്ടപ്പോൾ അവർക്ക് എന്തു തോന്നി?
ബൈബിൾസത്യങ്ങളെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം കൂടുതൽ വ്യക്തമാക്കിക്കിട്ടിയപ്പോൾ അവർക്ക് എന്തു തോന്നി?
യഹോവയുടെ സംഘടനയിൽ വന്ന മാറ്റങ്ങൾ കണ്ടപ്പോൾ അവർക്ക് എന്താണു തോന്നിയത്?