വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwbr23 ജനുവരി പേ. 1-10
  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ
  • ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ-2023
  • ഉപതലക്കെട്ടുകള്‍
  • ജനുവരി 2-8
  • ജനുവരി 9-15
  • ജനുവരി 16-22
  • ജനുവരി 23-29
  • ജനുവരി 30–ഫെബ്രു​വരി 5
  • ഫെബ്രു​വരി 6-12
  • ഫെബ്രു​വരി 13-19
  • ഫെബ്രു​വരി 20-26
  • ഫെബ്രു​വരി 27–മാർച്ച്‌ 5
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ-2023
mwbr23 ജനുവരി പേ. 1-10

ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ജനുവരി 2-8

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 2 രാജാ​ക്ക​ന്മാർ 22-23

“താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?”

w00 9/15 29-30

താഴ്‌മ​യുള്ള യോശീ​യാ​വിന്‌ യഹോ​വ​യു​ടെ പ്രീതി ഉണ്ടായി​രു​ന്നു

ആലയത്തി​ന്റെ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തു​ന്നവർ അതിരാ​വി​ലെ മുതൽ കഠിനാ​ധ്വാ​നം ചെയ്യുന്നു. ദുഷ്ടരായ തന്റെ പൂർവി​ക​രിൽ ചിലർ ദൈവ​ഭ​വ​ന​ത്തി​നേൽപ്പിച്ച കേടു​പാ​ടു​കൾ പണിക്കാർ തീർക്കു​ന്ന​തിൽ യോശീ​യാവ്‌ തീർച്ച​യാ​യും യഹോ​വ​യോട്‌ നന്ദിയു​ള്ള​വ​നാണ്‌. പണി നടന്നു​കൊ​ണ്ടി​രി​ക്കെ ഒരു വാർത്ത​യു​മാ​യി ശാഫാൻ വരുന്നു. എന്നാൽ, എന്താണ്‌ അവന്റെ കൈയി​ലി​രി​ക്കു​ന്നത്‌? ഒരു ചുരുൾ! ‘യഹോവ മോ​ശെ​മു​ഖാ​ന്തരം കൊടുത്ത ന്യായ​പ്ര​മാ​ണ​പു​സ്‌തകം ഹില്‌ക്കീ​യാ​വു കണ്ടെത്തി​യെന്ന്‌’ അവൻ അറിയി​ക്കു​ന്നു. (2 ദിനവൃ​ത്താ​ന്തം 34:12-18) എത്ര അമൂല്യ​മായ ഒരു കണ്ടെത്തൽ—ന്യായ​പ്ര​മാ​ണ​ത്തി​ന്റെ അസൽ ആണ്‌ അത്‌ എന്നതിനു സംശയ​മില്ല!

ആ പുസ്‌ത​ക​ത്തി​ലെ ഓരോ വാക്കും കേൾക്കാൻ യോശീ​യാ​വി​നു തിടു​ക്ക​മാ​യി. ശാഫാൻ അതു വായി​ച്ചു​കേൾപ്പി​ക്കു​മ്പോൾ, അതിലെ ഓരോ കൽപ്പന​യും തനിക്കും ജനത്തി​നും ബാധക​മാ​കു​ന്നത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കാൻ അദ്ദേഹം ശ്രമി​ക്കു​ന്നു. അത്‌ സത്യാ​രാ​ധ​ന​യ്‌ക്ക്‌ ഊന്നൽ നൽകു​ക​യും വ്യാജാ​രാ​ധ​ന​യിൽ ഏർപ്പെ​ടു​ന്ന​പക്ഷം സംഭവി​ക്കുന്ന ബാധക​ളെ​യും പ്രവാ​സ​ത്തെ​യും മുൻകൂ​ട്ടി​പ്പ​റ​യു​ക​യും ചെയ്യുന്ന വിധം കേൾക്കു​മ്പോൾ രാജാ​വി​നു പ്രത്യേ​കാൽ മതിപ്പു തോന്നു​ന്നു. ദൈവ​ത്തി​ന്റെ എല്ലാ കൽപ്പന​ക​ളും താൻ നടപ്പാ​ക്കി​യില്ല എന്നു തിരി​ച്ച​റിഞ്ഞ യോശീ​യാവ്‌ തന്റെ വസ്‌ത്രം കീറുന്നു. തുടർന്ന്‌ ഹില്‌ക്കീ​യാ​വി​നോ​ടും ശാഫാ​നോ​ടും മറ്റുള്ള​വ​രോ​ടും ഇങ്ങനെ കൽപ്പി​ക്കു​ന്നു: ‘ഈ പുസ്‌ത​ക​ത്തി​ലെ വാക്യ​ങ്ങ​ളെ​ക്കു​റി​ച്ചു യഹോ​വ​യോ​ടു അരുള​പ്പാ​ടു ചോദി​പ്പിൻ. നമ്മുടെ പിതാ​ക്ക​ന്മാർ ഈ പുസ്‌ത​ക​ത്തി​ലെ വാക്യ​ങ്ങളെ കേൾക്കാ​യ്‌ക​കൊ​ണ്ടു നമ്മുടെ നേരെ ജ്വലി​ച്ചി​രി​ക്കുന്ന യഹോ​വ​യു​ടെ കോപം വലിയ​ത​ല്ലോ.’—2 രാജാ​ക്ക​ന്മാർ 22:11-13; 2 ദിനവൃ​ത്താ​ന്തം 34:19-21.

w00 9/15 30 ¶2

താഴ്‌മ​യുള്ള യോശീ​യാ​വിന്‌ യഹോ​വ​യു​ടെ പ്രീതി ഉണ്ടായി​രു​ന്നു

യോശീ​യാ​വി​ന്റെ ദൂതന്മാർ യെരൂ​ശ​ലേ​മി​ലെ ഹുൽദാ​പ്ര​വാ​ച​കി​യു​ടെ അടു​ത്തേക്കു പോകു​ക​യും ഒരു റിപ്പോർട്ടു​മാ​യി തിരി​ച്ചെ​ത്തു​ക​യും ചെയ്യുന്നു. പുതു​താ​യി കണ്ടെത്തിയ ന്യായ​പ്ര​മാണ പുസ്‌ത​ക​ത്തി​ലെ അനർഥങ്ങൾ വിശ്വാ​സ​ത്യാ​ഗം ഭവിച്ച രാഷ്‌ട്ര​ത്തിന്‌ അനുഭ​വി​ക്കേ​ണ്ടി​വ​രു​മെന്നു സൂചി​പ്പി​ച്ചു​കൊണ്ട്‌ ഹുൽദാ യഹോ​വ​യു​ടെ വാക്കുകൾ അവരെ അറിയി​ക്കു​ന്നു. എന്നിരു​ന്നാ​ലും, യഹോ​വ​യാം ദൈവ​ത്തി​ന്റെ മുമ്പാകെ തന്നെത്താൻ താഴ്‌ത്തി​യ​തു​കൊണ്ട്‌ യോശീ​യാവ്‌ ആ അനർഥം കാണേ​ണ്ടി​വ​രി​ക​യില്ല. അവൻ തന്റെ പിതാ​ക്ക​ന്മാ​രോ​ടു ചേരു​ക​യും സമാധാ​ന​ത്തോ​ടെ കല്ലറയിൽ അടക്ക​പ്പെ​ടു​ക​യും ചെയ്യും.—2 രാജാ​ക്ക​ന്മാർ 22:14-20; 2 ദിനവൃ​ത്താ​ന്തം 34:22-28.

ആത്മീയരത്നങ്ങൾ

w01 4/15 26 ¶3-4

വളർത്ത​പ്പെ​ട്ടത്‌ എങ്ങനെ ആയിരു​ന്നാ​ലും നിങ്ങൾക്കു വിജയി​ക്കാൻ കഴിയും

യോശീ​യാ​വി​ന്റെ ബാല്യ​കാല സാഹച​ര്യം ദ്രോ​ഹ​ക​ര​മാ​യി​രു​ന്നെ​ങ്കി​ലും, അവൻ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ നല്ലതു പ്രവർത്തി​ച്ചു​തു​ടങ്ങി. അവന്റെ ഭരണം വളരെ​യേറെ വിജയ​ക​ര​മാ​യി​രു​ന്ന​തി​നാൽ ബൈബിൾ പറയുന്നു: “അവനെ​പ്പോ​ലെ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണ​മ​ന​സ്സോ​ടും പൂർണ്ണ​ശ​ക്തി​യോ​ടും കൂടെ മോ​ശെ​യു​ടെ ന്യായ​പ്ര​മാണ പ്രകാ​ര​മൊ​ക്കെ​യും യഹോ​വ​യി​ങ്ക​ലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പു​ണ്ടാ​യി​ട്ടില്ല, പിമ്പു ഒരുത്തൻ എഴു​ന്നേ​റ്റി​ട്ടു​മില്ല.”—2 രാജാ​ക്ക​ന്മാർ 23:19-25.

ദാരു​ണ​മാ​യ ബാല്യ​കാ​ലത്തെ അഭിമു​ഖീ​ക​രി​ക്കേണ്ടി വന്നിട്ടു​ള്ള​വർക്ക്‌ യോശീ​യാവ്‌ എത്ര പ്രോ​ത്സാ​ഹ​ജ​ന​ക​മായ ഒരു മാതൃ​ക​യാണ്‌! അവന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? ശരിയായ പാത തിര​ഞ്ഞെ​ടു​ക്കാ​നും അതിൽ നിലനിൽക്കാ​നും യോശീ​യാ​വി​നെ സഹായി​ച്ചത്‌ എന്താണ്‌?

ജനുവരി 9-15

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 2 രാജാ​ക്ക​ന്മാർ 24-25

“അടിയ​ന്തി​ര​ത​യോ​ടെ പ്രവർത്തി​ക്കുക”

w01 2/15 12 ¶2

യഹോ​വ​യു​ടെ ന്യായ​വി​ധി ദിവസം അടുത്തി​രി​ക്കു​ന്നു!

2 യഹൂദാ ദേശത്തു​നി​ന്നു വ്യാജാ​രാ​ധന തുടച്ചു​നീ​ക്കേ​ണ്ട​തി​ന്റെ ആവശ്യം സംബന്ധിച്ച്‌ കൂടുതൽ ബോധ​വാ​നാ​യി​ത്തീ​രാൻ സെഫന്യാ​വി​ന്റെ ധീരമായ പ്രവചി​ക്കൽ യുവാ​വായ യോശീ​യാ​വി​നെ സഹായി​ച്ചു എന്നതിൽ സംശയ​മില്ല. എന്നിരു​ന്നാ​ലും, ദേശത്തു​നി​ന്നു വ്യാജാ​രാ​ധ​നയെ ഉന്മൂലനം ചെയ്യാ​നുള്ള യോശീ​യാ​വി​ന്റെ നടപടി​കൾ ജനത്തി​നി​ട​യിൽനിന്ന്‌ സകല ദുഷ്ടത​യും തുടച്ചു​മാ​റ്റു​ന്ന​തിൽ വിജയി​ച്ചില്ല. അവന്റെ മുത്തശ്ശ​നായ മനശ്ശെ രാജാവ്‌ ‘യെരൂ​ശ​ലേ​മി​നെ കുറ്റമി​ല്ലാത്ത രക്തം​കൊ​ണ്ടു നിറെ​ക്കുക’ വഴി ചെയ്‌ത പാപങ്ങൾക്ക്‌ അവ പരിഹാ​രം വരുത്തി​യ​തു​മില്ല. (2 രാജാ​ക്ക​ന്മാർ 24:3, 4; 2 ദിനവൃ​ത്താ​ന്തം 34:3) അതു​കൊണ്ട്‌, യഹോ​വ​യു​ടെ ന്യായ​വി​ധി ദിവസം തീർച്ച​യാ​യും വന്നെത്തു​മാ​യി​രു​ന്നു.

w07 3/15 11 ¶10

യിരെ​മ്യാ​വിൽനി​ന്നുള്ള വിശേ​ഷാ​ശ​യ​ങ്ങൾ

പൊ.യു.മു. 607. സിദെ​ക്കീ​യാ​വി​ന്റെ വാഴ്‌ച​യു​ടെ 11-ാം വർഷം. ബാബി​ലോ​ണ്യ രാജാ​വായ നെബൂ​ഖ​ദ്‌നേസർ യെരൂ​ശ​ലേം ഉപരോ​ധി​ച്ചിട്ട്‌ 18 മാസമാ​യി​രി​ക്കു​ന്നു. നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ വാഴ്‌ച​യു​ടെ 19-ാം വർഷം അഞ്ചാം മാസം ഏഴാം തീയതി അകമ്പടി​നാ​യ​ക​നായ നെബൂ​സ​ര​ദാൻ യെരൂ​ശ​ലേം നഗരമ​തി​ലു​കൾക്കു പുറത്തുള്ള പാളയ​ത്തിൽ എത്തുന്നു. (2 രാജാ​ക്ക​ന്മാർ 25:8) അവി​ടെ​നി​ന്നാ​കാം അവൻ സാഹച​ര്യം വിലയി​രു​ത്തു​ക​യും ആക്രമ​ണ​ത്തി​നു പദ്ധതി​യി​ടു​ക​യും ചെയ്യു​ന്നത്‌. മൂന്നു ദിവസ​ത്തി​നു​ശേഷം 10-ാം തീയതി അവൻ യെരൂ​ശ​ലേ​മിൽ കടക്കു​ക​യും നഗരം അഗ്നിക്ക്‌ ഇരയാ​ക്കു​ക​യും ചെയ്യുന്നു.—യിരെ​മ്യാ​വു 52:7, 12.

ആത്മീയരത്നങ്ങൾ

w05 8/1 12 ¶2

രണ്ടു രാജാ​ക്ക​ന്മാ​രിൽനി​ന്നുള്ള വിശേ​ഷാ​ശ​യ​ങ്ങൾ

24:3, 4. മനശ്ശെ​യു​ടെ രക്തപാ​തകം നിമിത്തം യെഹൂ​ദാ​യോ​ടു “ക്ഷമിപ്പാൻ യഹോ​വെക്കു മനസ്സാ​യില്ല.” നിരപ​രാ​ധി​ക​ളു​ടെ രക്തത്തെ ദൈവം ആദരി​ക്കു​ന്നു. കുറ്റമി​ല്ലാത്ത രക്തം ചൊരി​യു​ന്ന​തിന്‌ ഉത്തരവാ​ദി​ക​ളാ​യ​വരെ നശിപ്പി​ച്ചു​കൊണ്ട്‌ അത്തരം രക്തച്ചൊ​രി​ച്ചി​ലിന്‌ യഹോവ പ്രതി​കാ​രം ചെയ്യു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.—സങ്കീർത്തനം 37:9-11; 145:20.

ജനുവരി 16-22

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 1 ദിനവൃ​ത്താ​ന്തം 1-3

“ബൈബി​ളി​ലു​ള്ളത്‌ കെട്ടു​ക​ഥ​കളല്ല, വസ്‌തു​ത​ക​ളാണ്‌”

w09-E 9/1 14 ¶1

ആദാമും ഹവ്വയും യഥാർഥ​വ്യ​ക്തി​ക​ളാ​യി​രു​ന്നോ?

നമ്മൾ 1 ദിനവൃ​ത്താ​ന്തം 1 മുതൽ 9 വരെയുള്ള അധ്യാ​യ​ങ്ങ​ളും ലൂക്കോസ്‌ 3-ാം അധ്യാ​യ​വും നോക്കി​യാൽ, വിശദ​മായ രണ്ടു വംശാ​വ​ലി​രേ​ഖകൾ കാണാം. ആദ്യ​ത്തേ​തിൽ 48 തലമു​റ​ക​ളു​ടെ​യും രണ്ടാമ​ത്തേ​തിൽ 75 തലമു​റ​ക​ളു​ടെ​യും വിവര​ങ്ങ​ളാണ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ലൂക്കോസ്‌ യേശു​ക്രി​സ്‌തു​വി​ന്റെ വംശാ​വ​ലി​യാണ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌, അതേസ​മയം ദിനവൃ​ത്താ​ന്ത​ത്തിൽ നമ്മൾ കാണു​ന്നത്‌, ഇസ്രാ​യേൽ ജനതയു​ടെ രാജവം​ശ​ത്തി​ന്റെ​യും പൗരോ​ഹി​ത്യ​വം​ശ​ത്തി​ന്റെ​യും രേഖക​ളാണ്‌. ഈ രണ്ടു രേഖക​ളി​ലും പ്രസി​ദ്ധ​രായ പലരു​ടെ​യും പേരുകൾ നമ്മൾ കാണുന്നു—ശലോ​മോൻ, ദാവീദ്‌, യാക്കോബ്‌, യിസ്‌ഹാക്ക്‌, അബ്രാ​ഹാം, നോഹ, ആദാം. ഈ രണ്ടു ലിസ്റ്റി​ലെ​യും എല്ലാ പേരു​ക​ളും യഥാർഥ​വ്യ​ക്തി​ക​ളു​ടേ​താണ്‌, ഈ രണ്ടു ലിസ്റ്റി​ലും ഉള്ള ആദ്യത്തെ യഥാർഥ​വ്യ​ക്തി​യാണ്‌ ആദാം.

w08 7/1 17 ¶4

നോഹ​യും പ്രളയ​വും ഒരു കെട്ടു​ക​ഥ​യല്ല

ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന രണ്ടു വംശാ​വ​ലി​കൾ നോഹ ഒരു യഥാർഥ വ്യക്തി​യാ​യി​രു​ന്നു​വെന്ന്‌ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നുണ്ട്‌. (1 ദിനവൃ​ത്താ​ന്തം 1:4; ലൂക്കൊസ്‌ 3:36) ഈ രേഖകൾ തയ്യാറാ​ക്കിയ എസ്രാ​യും ലൂക്കൊ​സും വിശദാം​ശ​ങ്ങൾക്ക്‌ സൂക്ഷ്‌മ​ശ്രദ്ധ നൽകുന്ന ഗവേഷ​ക​രാ​യി​രു​ന്നു. ലൂക്കൊസ്‌ യേശു​വി​ന്റെ വംശാ​വ​ലി​യിൽ നോഹയെ പരാമർശി​ക്കു​ന്നുണ്ട്‌.

w09-E 9/1 14-15

ആദാമും ഹവ്വയും യഥാർഥ​വ്യ​ക്തി​ക​ളാ​യി​രു​ന്നോ?

ഉദാഹ​ര​ണ​ത്തിന്‌, പള്ളിയിൽ പോകുന്ന പലരും വളരെ പാവന​മാ​യി കരുതുന്ന ഒരു ബൈബിൾപ​ഠി​പ്പി​ക്ക​ലാണ്‌ മോച​ന​വില. ഈ പഠിപ്പി​ക്കൽ അനുസ​രിച്ച്‌, ആളുകളെ അവരുടെ പാപങ്ങ​ളിൽനിന്ന്‌ രക്ഷിക്കാൻ യേശു തന്റെ ജീവൻ ബലിയാ​യി നൽകി. (മത്തായി 20:28; യോഹ​ന്നാൻ 3:16) മോച​ന​വില എന്നു പറഞ്ഞാൽ, നഷ്ടപ്പെ​ട്ടു​പോയ എന്തെങ്കി​ലും തിരികെ വാങ്ങാ​നോ വീണ്ടെ​ടു​ക്കാ​നോ വേണ്ടി കൊടു​ക്കുന്ന തുല്യ​മായ വിലയാണ്‌. അതു​കൊ​ണ്ടാണ്‌ ബൈബിൾ യേശു​വി​നെ “തത്തുല്യ​മായ ഒരു മോച​ന​വില” എന്നു വിളി​ക്കു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 2:6) അപ്പോൾ ഒരു ചോദ്യം വരും, ഈ മോച​ന​വില എന്തി​നോ​ടാണ്‌ തത്തുല്യ​മാ​യി​രി​ക്കു​ന്നത്‌? ബൈബിൾ അതിന്‌ ഉത്തരം തരുന്നു: “ആദാമിൽ എല്ലാവ​രും മരിക്കു​ന്ന​തു​പോ​ലെ ക്രിസ്‌തു​വിൽ എല്ലാവർക്കും ജീവൻ കിട്ടും.” (1 കൊരി​ന്ത്യർ 15:22) അനുസ​ര​ണ​മുള്ള മനുഷ്യ​രെ വീണ്ടെ​ടു​ക്കാൻ യേശു അർപ്പിച്ച പൂർണ​മ​നു​ഷ്യ​ജീ​വൻ, ഏദെനിൽ ആദാം പാപം ചെയ്‌ത​തി​ലൂ​ടെ നഷ്ടപ്പെ​ടു​ത്തിയ പൂർണ​മ​നു​ഷ്യ​ജീ​വനു തുല്യ​മാണ്‌. (റോമർ 5:12) വ്യക്തമാ​യും, ആദാം എന്നൊരു വ്യക്തി ജീവി​ച്ചി​രു​ന്നി​ട്ടേ ഇല്ലായി​രു​ന്നെ​ങ്കിൽ, ക്രിസ്‌തു​വി​ന്റെ മോച​ന​വി​ല​യ്‌ക്ക്‌ ഒരു അർഥവു​മി​ല്ലെന്നു വരും.

ആത്മീയരത്നങ്ങൾ

it-1-E 911 ¶3-4

വംശാ​വ​ലി

സ്‌ത്രീ​ക​ളു​ടെ പേരുകൾ. ചരി​ത്ര​പ​ര​മായ പ്രാധാ​ന്യ​മു​ള്ള​പ്പോൾ സ്‌ത്രീ​ക​ളു​ടെ പേരുകൾ വംശാ​വ​ലി​രേ​ഖ​ക​ളിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഉൽപത്തി 11:29, 30-ൽ സാറയു​ടെ (സാറായി) പേരു കാണാം. വാഗ്‌ദ​ത്ത​സ​ന്തതി വരേണ്ടി​യി​രു​ന്നത്‌ സാറയി​ലൂ​ടെ​യാ​യി​രു​ന്ന​ല്ലോ, അബ്രാ​ഹാ​മി​ന്റെ മറ്റ്‌ ഏതെങ്കി​ലും ഭാര്യ​യി​ലൂ​ടെ അല്ലായി​രു​ന്ന​ല്ലോ, അതു​കൊ​ണ്ടാ​കാം ഇവിടെ സാറയു​ടെ പേര്‌ ഉൾപ്പെ​ടു​ത്തി​യത്‌. അതേ വിവര​ണ​ത്തിൽ മിൽക്ക​യു​ടെ പേരും കാണാം. യിസ്‌ഹാ​ക്കി​ന്റെ ഭാര്യ റിബെ​ക്ക​യു​ടെ മുത്തശ്ശി ആയതു​കൊ​ണ്ടാ​കാം മിൽക്ക​യു​ടെ പേര്‌ ഉൾപ്പെ​ടു​ത്തി​യത്‌. അതിലൂ​ടെ അബ്രാ​ഹാ​മി​ന്റെ ബന്ധുക്ക​ളു​ടെ ഒരു പിന്മു​റ​ക്കാ​രി​യാണ്‌ റിബെക്ക എന്നു കാണിച്ചു, യിസ്‌ഹാക്ക്‌ മറ്റു ജനതക​ളിൽപ്പെട്ട ഒരാളെ വിവാഹം കഴിക്ക​രു​താ​യി​രു​ന്ന​ല്ലോ. (ഉൽ 22:20-23; 24:2-4) ഉൽപത്തി 25:1-ൽ അബ്രാ​ഹാ​മി​ന്റെ മറ്റൊരു ഭാര്യ​യായ കെതൂ​റ​യു​ടെ പേര്‌ കാണാം. സാറ മരിച്ച​തി​നു ശേഷവും അബ്രാ​ഹാം വിവാഹം കഴി​ച്ചെ​ന്നും അബ്രാ​ഹാ​മി​ന്റെ പുനരു​ത്‌പാ​ദ​ന​പ്രാ​പ്‌തി​കൾ യഹോവ പുനരു​ജ്ജീ​വി​പ്പി​ച്ച​തി​നു ശേഷം 40-ലധികം വർഷം കഴിഞ്ഞി​ട്ടും അത്‌ അബ്രാ​ഹാ​മി​നു നഷ്ടമാ​യില്ല എന്നും അതു കാണിച്ചു. (റോമ 4:19; ഉൽ 24:67; 25:20) അതു​പോ​ലെ, അത്‌ ഇസ്രാ​യേ​ലി​നു മിദ്യാ​നു​മാ​യും അറേബ്യ​യി​ലെ മറ്റു ഗോ​ത്ര​ങ്ങ​ളു​മാ​യും ഉള്ള ബന്ധം വെളി​പ്പെ​ടു​ത്തു​ന്നു.

ലേയയു​ടെ​യും റാഹേ​ലി​ന്റെ​യും യാക്കോ​ബി​ന്റെ ഉപപത്നിമാരുടെയും അവരുടെ ഓരോ​രു​ത്ത​രു​ടെ ആൺമക്ക​ളു​ടെ​യും പേരുകൾ കൊടു​ത്തി​ട്ടുണ്ട്‌. (ഉൽ 35:21-26) ഈ ആൺമക്ക​ളോട്‌ യഹോവ പിന്നീട്‌ ഇടപെട്ട രീതി​യു​ടെ കാരണങ്ങൾ മനസ്സി​ലാ​ക്കാൻ ഈ വിവരം നമ്മളെ സഹായി​ക്കും. ഇതേ കാരണ​ങ്ങ​ളാൽ മറ്റു വംശാ​വ​ലി​രേ​ഖ​ക​ളി​ലും സ്‌ത്രീ​ക​ളു​ടെ പേരുകൾ കാണാം. പിതൃ​സ്വത്ത്‌ സ്‌ത്രീ​ക​ളി​ലൂ​ടെ കൈമാ​റ​പ്പെട്ട ചില സാഹച​ര്യ​ങ്ങ​ളിൽ, അവരുടെ പേരുകൾ ഉൾപ്പെ​ടു​ത്തി​യി​രു​ന്നു. (സംഖ 26:33) എന്നാൽ താമാ​റി​ന്റെ​യും രാഹാ​ബി​ന്റെ​യും രൂത്തി​ന്റെ​യും പേരുകൾ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തിന്‌ ഒരു പ്രത്യേക കാരണ​മുണ്ട്‌. അവർ ഓരോ​രു​ത്ത​രും യേശു​ക്രി​സ്‌തു​വി​ന്റെ പൂർവി​ക​രു​ടെ നിരയി​ലേക്കു വന്നത്‌ വളരെ ശ്രദ്ധേ​യ​മായ ചില സാഹച​ര്യ​ങ്ങ​ളി​ലാണ്‌. (ഉൽ 38; രൂത്ത്‌ 1:3-5; 4:13-15; മത്ത 1:1-5) വംശാ​വ​ലി​രേ​ഖ​ക​ളിൽ സ്‌ത്രീ​ക​ളു​ടെ പേര്‌ ഉൾപ്പെ​ടു​ത്തി​യി​രി​ക്കുന്ന മറ്റു ചില സന്ദർഭങ്ങൾ നമുക്ക്‌ 1 ദിനവൃ​ത്താ​ന്തം 2:35, 48, 49; 3:1-3, 5 വാക്യ​ങ്ങ​ളിൽ കാണാം.

ജനുവരി 23-29

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 1 ദിനവൃ​ത്താ​ന്തം 4-6

“എന്റെ പ്രാർഥ​നകൾ എന്നെക്കു​റിച്ച്‌ എന്താണു വെളി​പ്പെ​ടു​ത്തു​ന്നത്‌?”

w11 4/1 23 ¶3-7

‘പ്രാർത്ഥന കേൾക്കു​ന്നവൻ’

ദൈവ​ത്തോട്‌ ആത്മാർഥ​മാ​യി പ്രാർഥി​ച്ചി​രുന്ന ഒരു വ്യക്തി​യാ​യി​രു​ന്നു യബ്ബേസ്‌. തന്നെ അനു​ഗ്ര​ഹി​ക്ക​ണമേ എന്ന അപേക്ഷ​യോ​ടെ​യാണ്‌ യബ്ബേസ്‌ തന്റെ പ്രാർഥന തുടങ്ങു​ന്നത്‌. പിന്നെ, അവൻ മൂന്നു കാര്യ​ങ്ങൾക്കു​വേണ്ടി അപേക്ഷി​ച്ചു; ശക്തമായ വിശ്വാ​സം പ്രതി​ഫ​ലി​ക്കു​ന്ന​വ​യാ​യി​രു​ന്നു ആ അപേക്ഷകൾ.

തന്റെ ‘അതിർ വിസ്‌താ​ര​മാ​ക്കണം’ എന്നതാ​യി​രു​ന്നു യബ്ബേസി​ന്റെ ആദ്യത്തെ അപേക്ഷ. (10-ാം വാക്യം) മറ്റൊ​രാ​ളു​ടെ ഭൂസ്വത്ത്‌ തട്ടി​യെ​ടു​ക്കാൻ ആഗ്രഹിച്ച ഒരു അത്യാ​ഗ്ര​ഹി​യ​ല്ലാ​യി​രു​ന്നു യബ്ബേസ്‌. അതു​കൊണ്ട്‌ അവന്റെ അപേക്ഷ കേവലം ഭൂസ്വത്ത്‌ വർധി​പ്പി​ക്കുക എന്ന ലക്ഷ്യത്തി​ലു​ള്ള​താ​യി​രി​ക്കാൻ വഴിയില്ല. സത്യ​ദൈ​വത്തെ ആരാധി​ക്കു​ന്ന​വ​രായ കൂടുതൽ ആളുകൾ തന്റെ ദേശത്ത്‌ വന്നുപാർക്കാൻ ഇടയാ​കും​വി​ധം അതു കൂടുതൽ വിസ്‌തൃ​ത​മാ​ക്കി​ത്ത​ര​ണ​മെ​ന്നാ​യിരി​ക്കാം അവൻ ദൈവ​ത്തോട്‌ അപേക്ഷി​ച്ചത്‌.

ദൈവ​ത്തി​ന്റെ “കൈ” തന്നോ​ടു​കൂ​ടെ ഇരിക്ക​ണമേ എന്നതാ​യി​രു​ന്നു യബ്ബേസി​ന്റെ രണ്ടാമത്തെ അപേക്ഷ. തന്റെ ദാസന്മാ​രെ തുണയ്‌ക്കാൻ ദൈവം ഉപയോ​ഗി​ക്കുന്ന തന്റെ ശക്തി​യെ​യാണ്‌ ആലങ്കാ​രി​ക​മാ​യി അവന്റെ “കൈ” എന്നു പരാമർശി​ച്ചി​രി​ക്കു​ന്നത്‌. (1 ദിനവൃ​ത്താ​ന്തം 29:12) തന്റെ ഹൃദയ​ത്തി​ലെ ആഗ്രഹം നിറ​വേ​റ്റി​ക്കി​ട്ടാൻ യബ്ബേസ്‌ യഹോ​വ​യിൽ ആശ്രയി​ച്ചു; തന്നിൽ വിശ്വ​സി​ക്കു​ന്ന​വരെ തുണയ്‌ക്കാൻ പ്രാപ്‌ത​നും സന്നദ്ധനു​മായ ദൈവ​ത്തിൽ.—യെശയ്യാ​വു 59:1.

യബ്ബേസി​ന്റെ മൂന്നാ​മത്തെ അപേക്ഷ ഇതായി​രു​ന്നു: ‘അനർത്ഥം എനിക്കു വ്യസന​കാ​ര​ണ​മാ​യി തീരാ​ത​വണ്ണം എന്നെ കാക്കേ​ണമേ.’ ‘എനിക്കു വ്യസന​കാ​ര​ണ​മാ​യി തീരാതെ കാക്കേ​ണമേ’ എന്ന്‌ അവൻ പറഞ്ഞത്‌, ദുരനു​ഭ​വങ്ങൾ ഒന്നും തനിക്ക്‌ ഉണ്ടാകാ​തെ കാക്കണം എന്ന അർഥത്തി​ലല്ല, കഷ്ടങ്ങളിൽ കാലി​ട​റാ​തെ​യും അതിദുഃ​ഖ​ത്തി​ലാ​ണ്ടു​പോ​കാ​തെ​യും കാത്തു​കൊ​ള്ളണം എന്ന അർഥത്തി​ലാണ്‌.

സത്യാ​രാ​ധ​ന​യോ​ടുള്ള ആത്മാർഥ​ത​യും പ്രാർഥന കേൾക്കു​ന്ന​വ​നായ ദൈവ​ത്തി​ലുള്ള വിശ്വാ​സ​വും ആശ്രയ​വും എടുത്തു​കാ​ട്ടു​ന്ന​താ​യി​രു​ന്നു യബ്ബേസി​ന്റെ പ്രാർഥന. യഹോവ ആ പ്രാർഥന കേട്ടോ? തീർച്ച​യാ​യും! “അവൻ അപേക്ഷി​ച്ച​തി​നെ ദൈവം അവന്നു നൽകി” എന്ന്‌ വിവര​ണ​ത്തി​ന്റെ അവസാ​ന​ഭാ​ഗത്തു പറയുന്നു.

ആത്മീയരത്നങ്ങൾ

w05 10/1 9 ¶7

ഒന്നു ദിനവൃ​ത്താ​ന്ത​ത്തിൽനി​ന്നുള്ള വിശേ​ഷാ​ശ​യ​ങ്ങൾ

5:10, 18-22. ശൗൽ രാജാ​വി​ന്റെ കാലത്ത്‌ യോർദ്ദാ​നു കിഴക്കുള്ള ഗോ​ത്രങ്ങൾ ഹഗ്രീ​യരെ തോൽപ്പി​ച്ചു, അവർ ആ ഗോ​ത്ര​ങ്ങ​ളു​ടെ എണ്ണത്തെ​ക്കാൾ ഇരട്ടി​യി​ല​ധി​കം ആയിരു​ന്നെ​ങ്കി​ലും. യുദ്ധവീ​ര​ന്മാ​രായ ആ പുരു​ഷ​ന്മാർ യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും സഹായ​ത്തി​നാ​യി അവനി​ലേക്കു തിരി​യു​ക​യും ചെയ്‌ത​തി​നാ​ലാണ്‌ ഈ വൻവി​ജയം സാധ്യ​മാ​യത്‌. പ്രബല​രായ ശത്രു​ക്ക​ളോട്‌ ആത്മീയ യുദ്ധത്തിൽ ഏർപ്പെ​ട്ടി​രി​ക്കെ നമുക്കും യഹോ​വ​യിൽ പൂർണ ആശ്രയം​വെ​ക്കാം.—എഫെസ്യർ 6:10-17.

ജനുവരി 30–ഫെബ്രു​വരി 5

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 1 ദിനവൃ​ത്താ​ന്തം 7-9

“യഹോ​വ​യു​ടെ സഹായ​മു​ണ്ടെ​ങ്കിൽ നിങ്ങൾക്കു ഏതു നിയമ​ന​വും ചെയ്യാം”

w05 10/1 9 ¶8

ഒന്നു ദിനവൃ​ത്താ​ന്ത​ത്തിൽനി​ന്നുള്ള വിശേ​ഷാ​ശ​യ​ങ്ങൾ

9:26, 27. ലേവ്യ​രായ വാതിൽ കാവൽക്കാർക്കു നൽകപ്പെട്ട ജോലി വലിയ ഉത്തരവാ​ദി​ത്വ​മു​ള്ള​താ​യി​രു​ന്നു. ആലയത്തി​ലെ വിശു​ദ്ധ​സ്ഥ​ല​ങ്ങ​ളി​ലേക്കു തുറക്കുന്ന പ്രവേ​ശ​ന​വാ​തി​ലി​ന്റെ താക്കോൽ അവരുടെ കൈയി​ലാ​യി​രു​ന്നു. ദിവസ​വും വാതി​ലു​കൾ തുറക്കുന്ന ജോലി അവർ വിശ്വ​സ്‌ത​ത​യോ​ടെ ചെയ്‌തു. ഇന്ന്‌ ആളുകളെ അവരുടെ അടുക്കൽ ചെന്നു​കണ്ട്‌ യഹോ​വയെ ആരാധി​ക്കാൻ അവരെ സഹായി​ക്കു​ക​യെന്ന ഒരു ഉത്തരവാ​ദി​ത്വം നമ്മെ ഏൽപ്പി​ച്ചി​ട്ടുണ്ട്‌. ആശ്രയ​യോ​ഗ്യ​രായ ഈ ലേവ്യ കാവൽക്കാ​രെ​പ്പോ​ലെ​തന്നെ നാമും വിശ്വ​സ്‌തത തെളി​യി​ക്കേ​ണ്ട​തല്ലേ?

w11 9/15 32 ¶7

വെല്ലു​വി​ളി​കൾ നേരി​ടു​മ്പോൾ ഫീനെ​ഹാ​സി​നെ അനുക​രി​ക്കു​ക

പുരാതന ഇസ്രാ​യേ​ലിൽ ഭാരിച്ച ഒരു ഉത്തരവാ​ദി​ത്വ​മാണ്‌ ഫീനെ​ഹാ​സിന്‌ നിർവ​ഹി​ക്കാ​നു​ണ്ടാ​യി​രു​ന്നത്‌. എന്നാൽ ദൈവ​ത്തിൽ ആശ്രയി​ക്കു​ക​യും ധൈര്യ​വും വിവേ​ക​വും പ്രകട​മാ​ക്കു​ക​യും ചെയ്‌ത അവന്‌ തന്റെ മുന്നി​ലു​ണ്ടാ​യി​രുന്ന വെല്ലു​വി​ളി​കൾ വിജയ​ക​ര​മാ​യി കൈകാ​ര്യം​ചെ​യ്യാൻ കഴിഞ്ഞു. ദൈവ​ത്തി​ന്റെ സഭയെ കാത്തു​പ​രി​പാ​ലി​ക്കാൻ ഫീനെ​ഹാസ്‌ ചെയ്‌ത ശ്രമങ്ങൾ യഹോ​വ​യു​ടെ ശ്രദ്ധയിൽപ്പെ​ടാ​തെ​പോ​യില്ല. ഏതാണ്ട്‌ 1,000 വർഷങ്ങൾക്കു​ശേഷം ഈ വാക്കുകൾ രേഖ​പ്പെ​ടു​ത്താൻ ദൈവം എസ്രായെ നിശ്വ​സ്‌ത​നാ​ക്കി: “എലെയാ​സാ​രി​ന്റെ മകനായ ഫീനെ​ഹാസ്‌ പണ്ടു അവരുടെ അധിപ​നാ​യി​രു​ന്നു; യഹോവ അവനോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു.” (1 ദിന. 9:20) ഇന്ന്‌ ദൈവത്തെ വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കുന്ന എല്ലാ ക്രിസ്‌ത്യാ​നി​ക​ളു​ടെ​യും കാര്യ​ത്തിൽ, വിശേ​ഷാൽ, ദൈവ​ജ​നത്തെ നയിക്കു​ന്ന​വ​രു​ടെ കാര്യ​ത്തിൽ ഈ വാക്കുകൾ സത്യമാ​യി ഭവിക്കട്ടെ!

ആത്മീയരത്നങ്ങൾ

w10 12/15 21 ¶6

യഹോ​വയെ പാടി​സ്‌തു​തി​ക്കു​വിൻ!

6 അതെ, തന്റെ ആരാധ​ന​യിൽ സ്‌തു​തി​ഗീ​തങ്ങൾ ഉൾപ്പെ​ടു​ത്താൻ യഹോവ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ കൽപ്പി​ച്ചി​രു​ന്നു. മറ്റു ലേവ്യർ ചെയ്‌തി​രുന്ന സേവന​ങ്ങ​ളിൽനിന്ന്‌ സംഗീ​ത​ജ്ഞ​രായ ലേവ്യരെ ഒഴിവാ​ക്കു​ക​പോ​ലും ചെയ്‌തു. ഗാനങ്ങൾ ചിട്ട​പ്പെ​ടു​ത്തു​ന്ന​തി​നും ഒരുപക്ഷേ പാടി പരിശീ​ലി​ക്കു​ന്ന​തി​നും വേണ്ടത്ര സമയം അവർക്ക്‌ ലഭിക്കു​ന്ന​തി​നാ​യി​രു​ന്നു ഇത്‌.—1 ദിന. 9:33.

ഫെബ്രു​വരി 6-12

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 1 ദിനവൃ​ത്താ​ന്തം 10-12

“ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാ​നുള്ള നിങ്ങളു​ടെ ആഗ്രഹം ശക്തമാ​ക്കുക”

w12 11/15 6 ¶12-13

“നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പി​ക്കേ​ണമേ”

12 ന്യായ​പ്ര​മാ​ണ​ത്തിൽ അന്തർലീ​ന​മാ​യി​രുന്ന തത്ത്വങ്ങ​ളോ​ടുള്ള ദാവീ​ദി​ന്റെ ആദരവും അത്‌ അനുസ​രി​ച്ചു ജീവി​ക്കാ​നുള്ള അവന്റെ ആഗ്രഹ​വും അനുക​ര​ണീ​യ​മാണ്‌. ‘ബേത്ത്‌ളേ​ഹെം പട്ടണവാ​തിൽക്കലെ കിണറ്റിൽനി​ന്നു വെള്ളം കുടി​പ്പാ​നുള്ള ആർത്തി’ ദാവീദ്‌ പ്രകടി​പ്പി​ച്ച​പ്പോൾ സംഭവി​ച്ചത്‌ എന്താ​ണെന്നു നോക്കുക. ദാവീ​ദി​ന്റെ മൂന്നു കൂട്ടാ​ളി​കൾ, ഫെലി​സ്‌ത്യർ കൈവ​ശ​പ്പെ​ടു​ത്തി​യി​രുന്ന ആ പട്ടണത്തി​ലേക്കു കടന്നു​ചെന്ന്‌ വെള്ളവു​മാ​യി മടങ്ങി​യെത്തി. “ദാവീ​ദോ അതു കുടി​പ്പാൻ മനസ്സി​ല്ലാ​തെ യഹോ​വെക്കു നിവേ​ദി​ച്ചു ഒഴിച്ചു.” എന്തു​കൊ​ണ്ടാണ്‌ അവൻ അതു കുടി​ക്കാ​തി​രു​ന്നത്‌? അതിന്റെ കാരണം അവൻതന്നെ പറയുന്നു: “ഇതു ചെയ്‌വാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്ത​രു​തേ; തങ്ങളുടെ പ്രാണനെ ഉപേക്ഷി​ച്ചു പോയ പുരു​ഷ​ന്മാ​രു​ടെ രക്തം ഞാൻ കുടി​ക്ക​യോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷി​ച്ച​ല്ലോ അതു കൊണ്ടു​വ​ന്നി​രി​ക്കു​ന്നത്‌.”—1 ദിന. 11:15-19.

13 രക്തം ഭക്ഷിക്ക​രു​തെ​ന്നും അതു യഹോ​വ​യ്‌ക്കു നിവേ​ദിച്ച്‌ നിലത്ത്‌ ഒഴിച്ചു​ക​ള​യ​ണ​മെ​ന്നും ഉള്ള ന്യായ​പ്ര​മാ​ണ​നി​യമം ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. ഈ നിയമ​ത്തി​നു പിന്നിലെ കാരണ​വും ദാവീദ്‌ മനസ്സി​ലാ​ക്കി​യി​രു​ന്നു; അതായത്‌ “മാംസ​ത്തി​ന്റെ ജീവൻ രക്തത്തിൽ” ആണ്‌ എന്ന വസ്‌തുത. പക്ഷേ ഇതു രക്തമല്ലാ​യി​രു​ന്ന​ല്ലോ. പിന്നെ എന്തു​കൊ​ണ്ടാണ്‌ അതു കുടി​ക്കാൻ ദാവീദ്‌ വിസമ്മ​തി​ച്ചത്‌? ആ നിയമ​ത്തിൽ അന്തർലീ​ന​മാ​യി​രുന്ന തത്ത്വം ദാവീദ്‌ മാനിച്ചു. ദാവീ​ദി​ന്റെ വീക്ഷണ​ത്തിൽ ആ വെള്ളം ആ മൂന്നു പുരു​ഷ​ന്മാ​രു​ടെ രക്തത്തിനു സമമാ​യി​രു​ന്നു. അതു കുടി​ക്കു​ന്നത്‌ അവനെ സംബന്ധി​ച്ചി​ട​ത്തോ​ളം അചിന്ത്യ​മാ​യി​രു​ന്നു; അതു​കൊ​ണ്ടാണ്‌ അവൻ അതു കുടി​ക്കാ​തെ നിലത്ത്‌ ഒഴിച്ചു​ക​ള​ഞ്ഞത്‌.—ലേവ്യ. 17:11; ആവ. 12:23, 24.

w18.06 17 ¶5-6

ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കട്ടെ!

5 ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളിൽനിന്ന്‌ പ്രയോ​ജനം കിട്ടണ​മെ​ങ്കിൽ നമ്മൾ അതു വെറുതേ വായി​ക്കു​ക​യോ അതിന്റെ അർഥം മനസ്സി​ലാ​ക്കു​ക​യോ ചെയ്‌താൽ മാത്രം പോരാ. നമ്മൾ ആ നിയമ​ങ്ങളെ സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും വേണം. ദൈവ​വ​ചനം പറയുന്നു: “മോശ​മാ​യതു വെറുത്ത്‌ നല്ലതിനെ സ്‌നേ​ഹി​ക്കുക.” (ആമോ. 5:15) പക്ഷേ നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം? കാര്യ​ങ്ങളെ യഹോവ കാണു​ന്ന​തു​പോ​ലെ കാണാൻ പഠിക്കു​ന്ന​താണ്‌ ഒരു വിധം. ഒരു ഉദാഹ​രണം നോക്കാം. അടുത്ത കാലത്താ​യി നിങ്ങളു​ടെ ഉറക്കം ശരിയാ​കു​ന്നില്ല. നിങ്ങൾ ഒരു ഡോക്‌ടറെ കാണുന്നു. നിങ്ങൾ പാലി​ക്കേണ്ട ഭക്ഷണ​ക്ര​മ​വും ചെയ്യേണ്ട വ്യായാ​മ​ങ്ങ​ളും ഒഴിവാ​ക്കേണ്ട ചില ശീലങ്ങ​ളും അദ്ദേഹം പറഞ്ഞു​ത​രു​ന്നു. പരീക്ഷി​ച്ചു​നോ​ക്കി​യ​പ്പോൾ ആ നിർദേ​ശങ്ങൾ നിങ്ങൾക്കു നല്ല ഫലം ചെയ്‌തു. നിങ്ങളു​ടെ ജീവിതം കുറച്ചു​കൂ​ടെ സുഖക​ര​മാ​ക്കി​യ​തിന്‌ ആ ഡോക്‌ട​റോട്‌ വളരെ​യ​ധി​കം നന്ദി തോന്നു​ക​യി​ല്ലേ?

6 സമാന​മാ​യി, പാപത്തി​ന്റെ കയ്‌പേ​റിയ ഫലങ്ങൾ അനുഭ​വി​ക്കു​ന്ന​തിൽനിന്ന്‌ നമ്മളെ സംരക്ഷി​ക്കുന്ന നിയമങ്ങൾ യഹോവ തന്നിട്ടുണ്ട്‌. അങ്ങനെ ജീവിതം മെച്ച​പ്പെ​ടു​ത്താൻ നമുക്കു കഴിയു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, നുണ പറയരുത്‌, ചതിക്ക​രുത്‌, മോഷ്ടി​ക്ക​രുത്‌, ലൈം​ഗിക അധാർമി​ക​ത​യി​ലും അക്രമ​ത്തി​ലും ഭൂതവി​ദ്യ​യി​ലും ഏർപ്പെ​ട​രുത്‌ എന്നിങ്ങ​നെ​യുള്ള ബൈബിൾനി​യ​മങ്ങൾ അനുസ​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. (സുഭാ​ഷി​തങ്ങൾ 6:16-19 വായി​ക്കുക; വെളി. 21:8) യഹോ​വ​യു​ടെ രീതി​യിൽ കാര്യങ്ങൾ ചെയ്യു​ന്ന​തി​ന്റെ നല്ല ഫലങ്ങൾ അനുഭ​വി​ച്ച​റി​യു​മ്പോൾ യഹോ​വ​യോ​ടും ദൈവ​നി​യ​മ​ങ്ങ​ളോ​ടും ഉള്ള നമ്മുടെ സ്‌നേ​ഹ​വും വിലമ​തി​പ്പും സ്വാഭാ​വി​ക​മാ​യും വർധി​ച്ചു​വ​രും.

ആത്മീയരത്നങ്ങൾ

it-1-E 1058 ¶5-6

ഹൃദയം

പൂർണ​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കുക. രണ്ടു യജമാ​ന​ന്മാ​രെ സേവി​ക്കാൻ ശ്രമി​ക്കു​ന്ന​വരെ, അതായത്‌ ഒരു കാര്യം മനസ്സിൽ വെച്ചിട്ട്‌ പുറമേ മറ്റൊരു കാര്യം പറഞ്ഞ്‌ ആളുകളെ കബളി​പ്പി​ക്കു​ന്ന​വരെ ബൈബി​ളിൽ ‘ഇരുമ​ന​സ്സു​ള്ളവർ’ (അക്ഷരാർഥം ഒരു ഹൃദയ​വും ഒരു ഹൃദയ​വും ഉള്ളവർ) എന്നാണ്‌ വിളി​ക്കു​ന്നത്‌. (1ദിന 12:33; സങ്ക 12:2) അങ്ങനെ ഇരുമ​ന​സ്സു​ള്ള​വരെ, ഇരുഹൃ​ദ​യ​മു​ള്ള​വരെ യേശു ശക്തമായി കുറ്റം​വി​ധി​ച്ചു.—മത്ത 15:7, 8.

ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, നമ്മൾ ഇരുമ​ന​സ്സു​ള്ള​വ​രാ​യി​രി​ക്ക​രുത്‌. നമ്മൾ ദൈവത്തെ പൂർണ​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കണം. (1ദിന 28:9) ഇതിനു ശ്രമം ആവശ്യ​മാണ്‌, കാരണം നമ്മുടെ ഹൃദയം ‘വഞ്ചകമാണ്‌,’ ‘ദോഷ​ത്തി​ലേക്ക്‌’ തിരി​യു​ന്ന​തും ആണ്‌. (യിര 17:9, 10; ഉൽ 8:21) എപ്പോ​ഴും ഒരു പൂർണ​ഹൃ​ദ​യ​മു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? ആത്മാർഥ​മായ പ്രാർഥ​നകൾ (സങ്ക 119:145; വില 3:41), ക്രമമാ​യി ദൈവ​വ​ചനം പഠിക്കു​ന്നത്‌ (എസ്ര 7:10; സുഭ 15:28), സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ ഉത്സാഹ​ത്തോ​ടെ പങ്കെടു​ക്കു​ന്നത്‌ (യിര 20:9), പിന്നെ പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്ന​വ​രു​മാ​യി സഹവസി​ക്കു​ന്ന​തും. —2രാജ 10:15, 16.

ഫെബ്രു​വരി 13-19

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 1 ദിനവൃ​ത്താ​ന്തം 13-16

“നിർദേ​ശങ്ങൾ അനുസ​രി​ക്കു​മ്പോൾ നമ്മുടെ പദ്ധതികൾ വിജയി​ക്കും”

w03 5/1 10-11

“യഹോവ എവിടെ” എന്നു നിങ്ങൾ ചോദി​ക്കു​ന്നു​വോ?

12 ഇസ്രാ​യേ​ലി​ലേക്ക്‌ തിരികെ കൊണ്ടു​വന്ന നിയമ​പെ​ട്ടകം കിര്യത്ത്‌-യെയാ​രീ​മിൽ അനേക വർഷം ഇരുന്ന ശേഷം, ദാവീദ്‌ രാജാവ്‌ അതു യെരൂ​ശ​ലേ​മി​ലേക്കു മാറ്റാൻ ആഗ്രഹി​ച്ചു. അവൻ ജനപ്ര​മാ​ണി​മാ​രു​ടെ അഭി​പ്രാ​യം ആരാഞ്ഞിട്ട്‌, “നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവ​മായ യഹോ​വെക്കു ഹിതവും ആകുന്നു എങ്കിൽ” പെട്ടകം നീക്കു​മെന്ന്‌ പറഞ്ഞു. എന്നാൽ, ഇക്കാര്യം സംബന്ധിച്ച യഹോ​വ​യു​ടെ ഹിതം എന്താ​ണെന്ന്‌ അവൻ വേണ്ടവി​ധ​ത്തിൽ അന്വേ​ഷി​ച്ചില്ല. അവൻ അതു ചെയ്‌തി​രു​ന്നെ​ങ്കിൽ, പെട്ടകം ഒരിക്ക​ലും വണ്ടിയിൽ കയറ്റു​ക​യി​ല്ലാ​യി​രു​ന്നു. ദൈവം വ്യക്തമാ​യി പറഞ്ഞി​രു​ന്ന​തു​പോ​ലെ, കെഹാത്യ ലേവ്യർ അത്‌ തോളിൽ ചുമന്നു​കൊ​ണ്ടു പോകു​മാ​യി​രു​ന്നു. ദാവീദ്‌, മിക്ക​പ്പോ​ഴും യഹോ​വ​യു​ടെ മാർഗ​നിർദേശം ആരാഞ്ഞ ഒരു വ്യക്തി ആയിരു​ന്നെ​ങ്കി​ലും, ഈ സന്ദർഭ​ത്തിൽ അവൻ വേണ്ടതു​പോ​ലെ ചെയ്‌തില്ല. ഫലം വിപത്‌ക​ര​മാ​യി​രു​ന്നു. ദാവീദ്‌ പിന്നീട്‌ ഇങ്ങനെ സമ്മതി​ച്ചു​പ​റഞ്ഞു: “നമ്മുടെ ദൈവ​മായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമ​പ്ര​കാ​ര​മ​ല്ല​ല്ലോ അന്വേ​ഷി​ച്ചതു.”—1 ദിനവൃ​ത്താ​ന്തം 13:1-3; 15:11-13; സംഖ്യാ​പു​സ്‌തകം 4:4-6, 15; 7:1-9.

w03 5/1 11 ¶13

“യഹോവ എവിടെ” എന്നു നിങ്ങൾ ചോദി​ക്കു​ന്നു​വോ?

13 ഒടുവിൽ ഓബേദ്‌-എദോ​മി​ന്റെ വീട്ടിൽനിന്ന്‌ ലേവ്യർ പെട്ടകം യെരൂ​ശ​ലേ​മി​ലേക്കു വഹിച്ചു​കൊ​ണ്ടു പോയ​പ്പോൾ ദാവീദ്‌ രചിച്ച ഒരു ഗീതം ആലപി​ക്ക​പ്പട്ടു. അതിൽ ഹൃദയം​ഗ​മ​മായ ഈ ഓർമി​പ്പി​ക്കൽ അടങ്ങി​യി​രു​ന്നു: “യഹോ​വ​യെ​യും അവന്റെ ശക്തി​യെ​യും തേടു​വിൻ; അവന്റെ മുഖം നിരന്തരം അന്വേ​ഷി​പ്പിൻ. . . . അവൻ ചെയ്‌ത അത്ഭുത​ങ്ങ​ളും അരുളി​ച്ചെയ്‌ത അടയാ​ള​ങ്ങ​ളും വിധി​ക​ളും ഓർത്തു​കൊൾവിൻ.”—1 ദിനവൃ​ത്താ​ന്തം 16:11, 13.

ആത്മീയരത്നങ്ങൾ

w14 1/15 10 ¶14

നിത്യ​ത​യു​ടെ രാജാ​വായ യഹോ​വയെ ആരാധി​പ്പിൻ!

14 ദാവീദ്‌ നിയമ​പെ​ട്ടകം യെരു​ശ​ലേ​മി​ലേക്ക്‌ കൊണ്ടു​വന്ന ആഹ്ലാദ​ഭ​രി​ത​മായ സന്ദർഭ​ത്തിൽ ലേവ്യർ ഒരു സ്‌തു​തി​ഗീ​തം ആലപിച്ചു. അതിൽ ശ്രദ്ധേ​യ​മായ ഒരു പ്രസ്‌താ​വന അടങ്ങി​യി​രു​ന്നു. 1 ദിനവൃ​ത്താ​ന്തം 16:31-ൽ അത്‌ ഇങ്ങനെ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: “യഹോവ വാഴുന്നു (“രാജാ​വാ​യി​ത്തീർന്നി​രി​ക്കു​ന്നു,” NW) എന്നു ജാതി​ക​ളു​ടെ മദ്ധ്യേ ഘോഷി​ക്കട്ടെ.” ‘യഹോവ നിത്യ​ത​യു​ടെ രാജാവ്‌ ആണല്ലോ, അങ്ങനെ​യെ​ങ്കിൽ അന്ന്‌ അവൻ എങ്ങനെ​യാണ്‌ രാജാവ്‌ ആയിത്തീർന്നത്‌?’ എന്ന്‌ നാം ചിന്തി​ച്ചേ​ക്കാം. യഹോവ തന്റെ ഭരണാ​ധി​കാ​രം പ്രകടി​പ്പി​ക്കുന്ന സന്ദർഭ​ങ്ങ​ളിൽ അവൻ രാജാവ്‌ ആയിത്തീ​രു​ന്നു എന്ന്‌ പറയാം. അതു​പോ​ലെ, എപ്പോ​ഴെ​ങ്കി​ലും തന്നെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​തി​നോ ഒരു പ്രത്യേ​ക​സാ​ഹ​ച​ര്യ​ത്തെ കൈകാ​ര്യം ചെയ്യു​ന്ന​തി​നോ യഹോവ ഒരു ക്രമീ​ക​രണം ഏർപ്പെ​ടു​ത്തു​മ്പോ​ഴും അവൻ രാജാവ്‌ ആയിത്തീ​രു​ക​യാണ്‌. യഹോ​വ​യു​ടെ രാജത്വ​ത്തി​ന്റെ ഈ സവി​ശേ​ഷ​വ​ശ​ത്തിന്‌ ദൂരവ്യാ​പ​ക​പ്രാ​ധാ​ന്യ​മുണ്ട്‌. ദാവീ​ദി​ന്റെ രാജത്വം നിത്യം നിലനിൽക്കു​മെന്ന്‌ അവന്റെ മരണത്തിന്‌ മുമ്പ്‌ യഹോവ അവനോട്‌ വാഗ്‌ദാ​നം ചെയ്‌തു: “നിന്റെ . . . സന്തതിയെ . . . ഞാൻ നിനക്കു പിന്തു​ടർച്ച​യാ​യി സ്ഥിര​പ്പെ​ടു​ത്തു​ക​യും അവന്റെ രാജത്വം ഉറപ്പാ​ക്കു​ക​യും ചെയ്യും.” (2 ശമൂ. 7:12, 13) കാര്യങ്ങൾ ആത്യന്തി​ക​മാ​യി ചുരുൾനി​വർന്ന​പ്പോൾ, 1000-ത്തിലധി​കം വർഷത്തി​നു ശേഷം ദാവീ​ദി​ന്റെ ഈ “സന്തതി” പ്രത്യ​ക്ഷ​നാ​യി. അവൻ ആരായി​രു​ന്നു, അവൻ എപ്പോൾ രാജാ​വാ​യി​ത്തീ​രു​മാ​യി​രു​ന്നു?

ഫെബ്രു​വരി 20-26

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 1 ദിനവൃ​ത്താ​ന്തം 17-19

“നിങ്ങൾക്കു ചെയ്യാൻ കഴിയു​ന്ന​തിൽ സന്തോ​ഷി​ക്കുക”

w06 7/15 19 ¶1

യഹോ​വ​യു​ടെ സംഘട​ന​യു​ടെ നന്മയിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കുക

എബ്രായ തിരു​വെ​ഴു​ത്തു​കൾ പ്രതി​പാ​ദി​ക്കുന്ന ഏറ്റവും ശ്രദ്ധേ​യ​രായ വ്യക്തി​ക​ളിൽ ഒരുവ​നാണ്‌ പുരാതന ഇസ്രാ​യേ​ലി​ലെ ദാവീദ്‌. ആട്ടിട​യ​നും സംഗീ​ത​ജ്ഞ​നും പ്രവാ​ച​ക​നും രാജാ​വു​മാ​യി​രുന്ന അവൻ സമ്പൂർണ​മാ​യി യഹോ​വ​യാം ദൈവ​ത്തിൽ ആശ്രയി​ച്ചി​രു​ന്നു. യഹോ​വ​യു​മാ​യി ഉറ്റബന്ധം ആസ്വദി​ച്ചി​രു​ന്ന​തു​കൊണ്ട്‌ അവനു​വേണ്ടി ഒരു ആലയം പണിയാൻ ദാവീദ്‌ അതിയാ​യി ആഗ്രഹി​ച്ചു. ആ ആലയം അഥവാ മന്ദിരം, ഇസ്രാ​യേ​ലിൽ സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി​ത്തീ​രു​മാ​യി​രു​ന്നു. ആലയ​ക്ര​മീ​ക​രണം ദൈവ​ജ​ന​ത്തി​നു സന്തോ​ഷ​വും അനു​ഗ്ര​ഹ​ങ്ങ​ളും കൈവ​രു​ത്തു​മെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അവൻ ഇങ്ങനെ പാടി: “നിന്റെ പ്രാകാ​ര​ങ്ങ​ളിൽ പാർക്കേ​ണ്ട​തി​ന്നു നീ തിര​ഞ്ഞെ​ടു​ത്തു അടുപ്പി​ക്കുന്ന മനുഷ്യൻ ഭാഗ്യ​വാൻ; ഞങ്ങൾ നിന്റെ വിശു​ദ്ധ​മ​ന്ദി​ര​മായ നിന്റെ ആലയത്തി​ലെ നന്മകൊ​ണ്ടു തൃപ്‌ത​ന്മാ​രാ​കും.”—സങ്കീർത്തനം 65:4.

w21.08 22-23 ¶11

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്ന​തിൽ സന്തോ​ഷി​ക്കു​ക

11 അതു​പോ​ലെ യഹോ​വ​യു​ടെ സേവന​ത്തിൽ കിട്ടുന്ന ഏതൊരു നിയമ​ന​വും ഏറ്റവും നന്നായി ചെയ്യാൻ ശ്രമി​ക്കു​ന്നെ​ങ്കിൽ നമ്മു​ടെ​യും സന്തോഷം വർധി​ക്കും. സഭാ​പ്ര​വർത്ത​ന​ങ്ങ​ളി​ലും ദൈവ​വ​ചനം പ്രസം​ഗി​ക്കു​ന്ന​തി​ലും നമുക്കു ‘മുഴു​കി​യി​രി​ക്കാം.’ (പ്രവൃ. 18:5; എബ്രാ. 10:24, 25) മീറ്റി​ങ്ങിൽ ചർച്ച ചെയ്യുന്ന ഭാഗങ്ങ​ളൊ​ക്കെ നല്ലതു​പോ​ലെ പഠിച്ചി​ട്ടു പോകുക. അപ്പോൾ നിങ്ങൾക്കു പ്രോ​ത്സാ​ഹനം പകരുന്ന അഭി​പ്രാ​യങ്ങൾ പറയാ​നാ​കും. ഇടദി​വ​സത്തെ മീറ്റി​ങ്ങി​നു നിങ്ങൾക്കു കിട്ടുന്ന വിദ്യാർഥി നിയമ​നങ്ങൾ ശരിക്കും തയ്യാറാ​യി നടത്തുക. സഭയിലെ ഏതെങ്കി​ലും കാര്യം ചെയ്യാൻ നിങ്ങളെ ഏൽപ്പി​ച്ചാൽ അതു കൃത്യ​സ​മ​യത്ത്‌ വിശ്വ​സ്‌ത​മാ​യി ചെയ്യുക. ഏതെങ്കി​ലും ഒരു നിയമനം കിട്ടു​മ്പോൾ ‘ഈ നിസ്സാര കാര്യ​ത്തി​നു ഞാൻ എന്റെ വിലപ്പെട്ട സമയം കളയണോ’ എന്നു ചിന്തി​ക്കാ​തെ അത്‌ ഏറ്റവും നന്നായി ചെയ്യാൻ ശ്രമി​ക്കുക. അങ്ങനെ ആ നിയമനം ചെയ്യു​ന്ന​തിൽ കൂടുതൽ കഴിവ്‌ നേടുക. (സുഭാ. 22:29) ആത്മീയ പ്രവർത്ത​ന​ങ്ങ​ളും നിയമ​ന​ങ്ങ​ളും നമ്മൾ എത്ര നന്നായി ചെയ്യാൻ ശ്രമി​ക്കു​ന്നോ അതനു​സ​രിച്ച്‌ പെട്ടെന്നു നമ്മൾ പുരോ​ഗ​മി​ക്കും, നമ്മുടെ സന്തോ​ഷ​വും കൂടും. (ഗലാ. 6:4) അതു​പോ​ലെ നിങ്ങൾ ആഗ്രഹിച്ച ഒരു നിയമനം മറ്റൊ​രാൾക്കു കിട്ടു​മ്പോൾ അവരോ​ടൊ​പ്പം സന്തോ​ഷി​ക്കാ​നും അപ്പോൾ നിങ്ങൾക്ക്‌ എളുപ്പ​മാ​യി​രി​ക്കും.—റോമ. 12:15; ഗലാ. 5:26.

ആത്മീയരത്നങ്ങൾ

w20.02 12, ചതുരം

നമ്മുടെ പിതാ​വായ യഹോ​വയെ നമ്മൾ ആഴമായി സ്‌നേ​ഹി​ക്കു​ന്നു

യഹോവ എന്നെ ശ്രദ്ധി​ക്കു​ന്നു​ണ്ടോ? നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ഇങ്ങനെ ചോദി​ച്ചി​ട്ടു​ണ്ടോ, ‘ഈ ഭൂമി​യി​ലെ കോടി​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ ഇടയിൽ യഹോവ എന്നെ പ്രത്യേ​കം ശ്രദ്ധി​ക്കു​മോ?’ ഉണ്ടെങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല, പലരും ഇങ്ങനെ ചോദി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ദാവീദ്‌ രാജാവ്‌ ഇങ്ങനെ എഴുതി: “യഹോവേ, അങ്ങ്‌ ശ്രദ്ധി​ക്കാൻമാ​ത്രം മനുഷ്യൻ ആരാണ്‌? അങ്ങ്‌ ഗൗനി​ക്കാൻമാ​ത്രം മനുഷ്യ​മ​ക്കൾക്ക്‌ എന്ത്‌ അർഹത​യാ​ണു​ള്ളത്‌?” (സങ്കീ. 144:3) യഹോ​വ​യ്‌ക്കു തന്നെ നന്നായി അറിയാ​മെന്നു ദാവീ​ദിന്‌ ഉറപ്പാ​യി​രു​ന്നു. (1 ദിന. 17:16-18) നിങ്ങൾ കാണി​ക്കുന്ന സ്‌നേഹം താൻ ശ്രദ്ധി​ക്കു​ന്നു​ണ്ടെന്നു തന്റെ വചനത്തി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും യഹോവ നിങ്ങ​ളോ​ടും പറയുന്നു. താഴെ പറയുന്ന ദൈവ​വ​ച​ന​ത്തി​ലെ ചില പ്രസ്‌താ​വ​നകൾ ഇക്കാര്യം ശരിയാ​ണെന്ന്‌ ഉറപ്പു തരുന്ന​താണ്‌:

• നിങ്ങൾ ജനിക്കു​ന്ന​തി​നു മുമ്പേ യഹോവ നിങ്ങളെ ശ്രദ്ധിച്ചു.—സങ്കീ. 139:16.

• യഹോ​വ​യ്‌ക്കു നിങ്ങളു​ടെ മനസ്സും ചിന്തക​ളും അറിയാം.—1 ദിന. 28:9.

• യഹോവ നേരിട്ട്‌ നിങ്ങളു​ടെ ഓരോ​രു​ത്ത​രു​ടെ​യും പ്രാർഥ​നകൾ കേൾക്കു​ന്നു.—സങ്കീ. 65:2.

• നിങ്ങളു​ടെ പ്രവൃ​ത്തി​കൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക​യോ വേദനി​പ്പി​ക്കു​ക​യോ ചെയ്‌തേ​ക്കാം.—സുഭാ. 27:11.

• യഹോവ നിങ്ങളെ വ്യക്തി​പ​ര​മാ​യി തന്നി​ലേക്ക്‌ അടുപ്പി​ച്ചി​രി​ക്കു​ന്നു.—യോഹ. 6:44.

• നിങ്ങൾ മരിച്ചു​പോ​യാൽ, നിങ്ങളെ നന്നായി അറിയാ​വു​ന്ന​തു​കൊണ്ട്‌ യഹോ​വ​യ്‌ക്കു നിങ്ങളെ ജീവനി​ലേക്കു വരുത്താൻ കഴിയും. നിങ്ങളു​ടെ ഓർമ​ക​ളും വ്യക്തിത്വ സവി​ശേ​ഷ​ത​ക​ളും സഹിതം ഇപ്പോ​ഴ​ത്തേ​തി​നു സമാന​മായ പുതിയ ഒരു ശരീര​വും മനസ്സും യഹോവ നിങ്ങൾക്കു തരും.—യോഹ. 11:21-26, 39-44; പ്രവൃ. 24:15.

ഫെബ്രു​വരി 27–മാർച്ച്‌ 5

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 1 ദിനവൃ​ത്താ​ന്തം 20-22

“ലക്ഷ്യങ്ങ​ളി​ലെ​ത്താൻ ചെറു​പ്പ​ക്കാ​രെ സഹായി​ക്കുക”

w17.01 29 ¶8

ഉത്തരവാ​ദി​ത്വ​ങ്ങൾ വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാർക്കു കൈമാ​റു​ക

8 1 ദിനവൃ​ത്താ​ന്തം 22:5 വായി​ക്കുക. ഇത്ര പ്രധാ​ന​പ്പെട്ട ഒരു പദ്ധതിക്കു മേൽനോ​ട്ടം വഹിക്കാൻ ശലോ​മോ​നു പ്രാപ്‌തി​യു​ണ്ടാ​യി​രി​ക്കു​മോ എന്നു ചില​പ്പോൾ ദാവീദ്‌ ചിന്തി​ച്ചി​രി​ക്കാം. കാരണം, ആ സമയത്ത്‌ ശലോ​മോൻ ‘ചെറു​പ്പ​മാണ്‌, അനുഭ​വ​പ​രി​ച​യ​വു​മില്ല,’ ആലയമാ​കട്ടെ, ‘അതി​ശ്രേ​ഷ്‌ഠ​വു​മാ​യി​രി​ക്കണം.’ എന്നാൽ, ഏൽപ്പി​ക്കുന്ന ജോലി ഭംഗി​യാ​യി നിർവ​ഹി​ക്കാൻ ശലോ​മോ​നെ യഹോവ സജ്ജനാ​ക്കു​മെന്നു ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌, ദാവീദ്‌ തന്നെ​ക്കൊണ്ട്‌ ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു. ആലയനിർമാ​ണ​ത്തിന്‌ ആവശ്യ​മായ വസ്‌തു​ക്കൾ അദ്ദേഹം വലിയ അളവിൽ ശേഖരി​ച്ചു​വെച്ചു.

w17.01 29 ¶7

ഉത്തരവാ​ദി​ത്വ​ങ്ങൾ വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാർക്കു കൈമാ​റു​ക

7 ആലയനിർമാ​ണ​ത്തി​ന്റെ പേരും പ്രശസ്‌തി​യും തനിക്കു കിട്ടു​ക​യി​ല്ലാ​ത്ത​തു​കൊണ്ട്‌ ഈ കാര്യ​ത്തി​നു താൻ പിന്തുണ കൊടു​ക്കു​ന്നി​ല്ലെന്നു ദാവീദ്‌ ചിന്തി​ച്ചില്ല. വാസ്‌ത​വ​ത്തിൽ, ആലയം പിന്നീട്‌ ശലോ​മോ​ന്റെ ആലയം എന്നാണ്‌ അറിയ​പ്പെ​ട്ടത്‌, അല്ലാതെ ദാവീ​ദി​ന്റെ ആലയം എന്നല്ല. തന്റെ ഹൃദയാ​ഭി​ലാ​ഷം സാധി​ക്കാൻ കഴിയി​ല്ല​ല്ലോ എന്നോർത്ത്‌ അദ്ദേഹം ഒരുപക്ഷേ നിരാ​ശ​പ്പെ​ട്ടി​രി​ക്കാം. എന്നിട്ടും നിർമാ​ണ​പ​ദ്ധ​തിക്ക്‌ അദ്ദേഹം പൂർണ​പി​ന്തുണ കൊടു​ത്തു. ഉത്സാഹ​ത്തോ​ടെ അദ്ദേഹം പണിക്കാ​രു​ടെ സംഘങ്ങൾ ക്രമീ​ക​രി​ക്കു​ക​യും ഇരുമ്പും ചെമ്പും വെള്ളി​യും പൊന്നും തടിയു​രു​പ്പ​ടി​ക​ളും ശേഖരി​ച്ചു​വെ​ക്കു​ക​യും ചെയ്‌തു. പിന്നെ ശലോ​മോ​നെ ഉത്സാഹി​പ്പി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “അതു​കൊണ്ട്‌ എന്റെ മകനേ, യഹോവ നിന്നോ​ടു​കൂ​ടെ​യു​ണ്ടാ​യി​രി​ക്കട്ടെ. നിന്റെ പ്രവൃ​ത്തി​ക​ളെ​ല്ലാം ഫലവത്താ​കട്ടെ. ദൈവം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു ഭവനം പണിയാ​നും നിനക്കു സാധി​ക്കട്ടെ.”—1 ദിന. 22:11, 14-16.

w18.03 11-12 ¶14-15

മാതാ​പി​താ​ക്കളേ, സ്‌നാ​ന​മെന്ന ലക്ഷ്യത്തി​ലെ​ത്താൻ മക്കളെ സഹായി​ക്കു​ന്നു​ണ്ടോ?

14 ആത്മീയ​ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നല്ല രീതി​യിൽ സംസാ​രി​ച്ചു​കൊണ്ട്‌ മൂപ്പന്മാർക്കു മാതാ​പി​താ​ക്ക​ളു​ടെ ശ്രമങ്ങളെ പിന്തു​ണ​യ്‌ക്കാ​നാ​കും. വെറും ആറു വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ റസ്സൽ സഹോ​ദ​ര​നു​മാ​യി സംസാ​രി​ച്ചത്‌ ഒരു സഹോ​ദ​രി​യെ എത്രയ​ധി​കം സ്വാധീ​നി​ച്ചെ​ന്നോ! 70-ലധികം വർഷം മുൻനി​ര​സേ​വി​ക​യാ​യി പ്രവർത്തിച്ച ആ സഹോ​ദരി ഇങ്ങനെ പറഞ്ഞു: “എന്റെ ആത്മീയ​ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ അദ്ദേഹം 15 മിനിട്ട്‌ ചെലവ​ഴി​ച്ചു.” അതെ, പ്രോ​ത്സാ​ഹനം പകരുന്ന വാക്കു​കൾക്കു നീണ്ടു​നിൽക്കുന്ന നല്ല ഫലങ്ങൾ ഉളവാ​ക്കാൻ കഴിയും. (സുഭാ. 25:11) കൂടാതെ, മാതാ​പി​താ​ക്ക​ളെ​യും അവരുടെ കുട്ടി​ക​ളെ​യും രാജ്യ​ഹാ​ളി​നോ​ടു ബന്ധപ്പെട്ട പ്രവർത്ത​ന​ങ്ങ​ളിൽ മൂപ്പന്മാർക്ക്‌ ഉൾപ്പെ​ടു​ത്താ​നാ​കും. അത്തരം സാഹച​ര്യ​ങ്ങ​ളിൽ പ്രായ​ത്തി​നും പ്രാപ്‌തി​ക്കും അനുസ​രിച്ച്‌ കുട്ടി​കൾക്ക്‌ ഓരോ നിയമ​നങ്ങൾ കൊടു​ക്കാം.

15 സഭയിലെ യുവജ​ന​ങ്ങ​ളോട്‌ ഉചിത​മായ വ്യക്തി​ഗ​ത​താ​ത്‌പ​ര്യം കാണി​ച്ചു​കൊണ്ട്‌ മറ്റുള്ള​വർക്കും അവരെ സഹായി​ക്കാ​നാ​കും. അവർ ആത്മീയ​പു​രോ​ഗ​തി​യു​ടെ ലക്ഷണങ്ങൾ കാണി​ക്കു​ന്നു​ണ്ടോ? ഉദാഹ​ര​ണ​ത്തിന്‌, ഒരു ചെറു​പ്പ​ക്കാ​രൻ നന്നായി ചിന്തിച്ച്‌ ഹൃദയ​ത്തിൽനിന്ന്‌ ഒരു അഭി​പ്രാ​യം പറയു​ക​യോ ഇടദി​വ​സത്തെ മീറ്റി​ങ്ങിൽ എന്തെങ്കി​ലും പരിപാ​ടി നടത്തു​ക​യോ ചെയ്‌തോ? അല്ലെങ്കിൽ വിശ്വ​സ്‌ത​ത​യു​ടെ ഏതെങ്കി​ലും പരി​ശോ​ധന വിജയ​ക​ര​മാ​യി നേരി​ട്ടോ? സ്‌കൂ​ളിൽ സാക്ഷീ​ക​രി​ക്കാൻ കിട്ടിയ അവസരം പ്രയോ​ജ​ന​പ്പെ​ടു​ത്തി​യോ? അത്തരം അവസര​ങ്ങ​ളിൽ ഒട്ടും വൈകാ​തെ അവരെ ആത്മാർഥ​മാ​യി അഭിന​ന്ദി​ക്കുക. മീറ്റി​ങ്ങി​നു മുമ്പോ ശേഷമോ ഒരു യുവവ്യ​ക്തി​യോ​ടു സംസാ​രി​ക്കാൻ നിങ്ങൾക്കു ലക്ഷ്യം വെച്ചു​കൂ​ടേ? അങ്ങനെ നമുക്ക്‌ ആ വ്യക്തി​യോട്‌ ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കാം. ഇങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ തങ്ങൾ ഒരു ‘മഹാസ​ഭ​യു​ടെ’ ഭാഗമാ​ണെന്നു ചെറു​പ്പ​ക്കാർ തിരി​ച്ച​റി​യാൻ ഇടയാ​കും.—സങ്കീ. 35:18.

ആത്മീയരത്നങ്ങൾ

w05 10/1 11 ¶5

ഒന്നു ദിനവൃ​ത്താ​ന്ത​ത്തിൽനി​ന്നുള്ള വിശേ​ഷാ​ശ​യ​ങ്ങൾ

21:13-15. ബാധ വരുത്തുന്ന ദൂത​നോട്‌ അതു നിറു​ത്താൻ യഹോവ ആജ്ഞാപി​ച്ചു. തന്റെ ജനത്തിന്റെ ദുരിതം യഹോ​വയെ വേദനി​പ്പി​ക്കു​ന്നു​വെന്ന്‌ അതു കാണി​ക്കു​ന്നു. അതേ, “അവന്റെ കരുണ ഏറ്റവും വലിയ​ത​ല്ലോ.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക