വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwbr23 മാർച്ച്‌ പേ. 1-9
  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ
  • ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ-2023
  • ഉപതലക്കെട്ടുകള്‍
  • മാർച്ച്‌ 6-12
  • മാർച്ച്‌ 13-19
  • മാർച്ച്‌ 20-26
  • മാർച്ച്‌ 27–ഏപ്രിൽ 2
  • ഏപ്രിൽ 10-16
  • ഏപ്രിൽ 17-23
  • ഏപ്രിൽ 24-30
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ-2023
mwbr23 മാർച്ച്‌ പേ. 1-9

ജീവിത-സേവന യോഗ​ത്തി​നുള്ള പഠനസ​ഹാ​യി—പരാമർശ​ങ്ങൾ

© 2022 Watch Tower Bible and Tract Society of Pennsylvania

മാർച്ച്‌ 6-12

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 1 ദിനവൃ​ത്താ​ന്തം 23-26

“ശുദ്ധാ​രാ​ധന കൂടുതൽ സംഘടി​ത​മാ​കു​ന്നു”

it-2-E 241

ലേവ്യർ

ദാവീ​ദി​ന്റെ കാലത്ത്‌ ലേവ്യ​രു​ടെ സേവനങ്ങൾ ശരിക്കും സംഘടി​പ്പി​ക്ക​പ്പെട്ടു. ദാവീദ്‌ ലേവ്യർക്കി​ട​യിൽനിന്ന്‌ മേൽനോ​ട്ട​ക്കാ​രെ​യും അധികാ​രി​ക​ളെ​യും ന്യായാ​ധി​പ​ന്മാ​രെ​യും കാവൽക്കാ​രെ​യും ധനകാ​ര്യ​വി​ചാ​ര​ക​ന്മാ​രെ​യും നിയമി​ച്ചു. വഴിപാ​ടു​കൾ, യാഗങ്ങൾ, ശുദ്ധീ​ക​ര​ണ​വേല, അളവു​തൂ​ക്കം, മറ്റു കാവൽജോ​ലി​കൾ എന്നിവ​യു​മാ​യി ബന്ധപ്പെട്ട്‌ ചില ലേവ്യരെ ആലയത്തി​ന്റെ മുറ്റങ്ങ​ളി​ലും ഊണു​മു​റി​ക​ളി​ലും നിയമി​ച്ചു. ചിലരെ പുരോ​ഹി​ത​ന്മാ​രു​ടെ സഹായി​ക​ളാ​യും. പുരോ​ഹി​ത​ശു​ശ്രൂഷ ചെയ്യു​ന്ന​വരെ തിരി​ച്ച​തു​പോ​ലെ ലേവ്യ​രായ സംഗീ​ത​ജ്ഞ​രെ​യും 24 കൂട്ടങ്ങ​ളാ​യി തിരിച്ചു. അവർ ഊഴമ​നു​സ​രിച്ച്‌ സേവിച്ചു. ഓരോ​രു​ത്തർക്കും നിയമ​നങ്ങൾ നിശ്ചയി​ച്ചി​രു​ന്നതു നറുക്കി​ട്ടാണ്‌.—1ദിന 23, 25, 26; 2ദിന 35:3-5, 10.

it-2-E 686

പുരോ​ഹി​തൻ

പുരോ​ഹി​ത​ന്മാ​രു​ടെ ജോലി​കൾക്കു മേൽനോ​ട്ടം വഹിക്കാൻ അവരുടെ ഇടയിൽനിന്ന്‌ ചിലരെ അധികാ​രി​ക​ളാ​യി നിയമി​ച്ചു. ചില പ്രത്യേക നിയമ​നങ്ങൾ നിശ്ചയി​ച്ചി​രു​ന്നതു നറുക്കി​ട്ടാണ്‌. 24 കൂട്ടങ്ങ​ളാ​യി പുരോ​ഹി​ത​ന്മാ​രെ തിരി​ച്ചി​രു​ന്നു. വർഷത്തിൽ രണ്ടു പ്രാവ​ശ്യം ഓരോ ആഴ്‌ച വീതം അവർക്കു നിയമനം ലഭിച്ചി​രു​ന്നു. എങ്കിലും ആയിര​ക്ക​ണ​ക്കിന്‌ യാഗങ്ങൾ അർപ്പി​ച്ചി​രുന്ന ഉത്സവകാ​ല​ങ്ങ​ളിൽ എല്ലാ പുരോ​ഹി​ത​ന്മാ​രും സേവി​ച്ചി​രു​ന്നു. (1ദിന 24:1-18, 31; 2ദിന 5:11; 2ദിന 29:31-35-ഉം 30:23-25-ഉം 35:10-19-ഉം താരത​മ്യം ചെയ്യുക.)

w94 5/1 10-11 ¶8

സംഗീതം

വാസ്‌ത​വ​ത്തിൽ, ആലയത്തി​ലെ ആരാധ​ന​യു​ടെ ഒരു പ്രധാന ഭാഗമാ​യി​രു​ന്നു ഗാനാ​ലാ​പനം, കാരണം സംഗീ​ത​സേ​വ​ന​ത്തി​നു​വേണ്ടി 4,000 ലേവ്യ​രെ​യാ​യി​രു​ന്നു നിയമി​ച്ചി​രു​ന്നത്‌. (1 ദിനവൃ​ത്താ​ന്തം 23:4, 5) ഇവർ ഗായകരെ അനുഗ​മി​ച്ചി​രു​ന്നു. സംഗീ​ത​ത്തിന്‌, വിശേ​ഷിച്ച്‌ ഗായകർക്ക്‌ ആരാധ​ന​യിൽ ഒരു പ്രധാന സ്ഥാനമു​ണ്ടാ​യി​രു​ന്നു. ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഘനമേ​റിയ കാര്യങ്ങൾ ആളുക​ളു​ടെ മനസ്സിൽ അവശ്യം പതിപ്പി​ക്കാ​നാ​യി​രു​ന്നില്ല, പകരം ആരാധ​ന​യ്‌ക്കു​വേ​ണ്ടി​യുള്ള ഒരു ശരിയായ ആത്മാവി​നെ പ്രദാനം ചെയ്യാ​നാ​യി​രു​ന്നു. ആവേശ​ത്തോ​ടെ, ഉൻമേ​ഷ​ത്തോ​ടെ യഹോ​വയെ ആരാധി​ക്കാൻ ഇത്‌ ഇസ്രാ​യേ​ല്യ​രെ സഹായി​ച്ചു. ഈ സ്വഭാ​വ​വി​ശേ​ഷ​ത്തി​നു നൽകപ്പെട്ട വിശദ​മായ തയ്യാ​റെ​ടു​പ്പും അതിനു​കൊ​ടുത്ത ശ്രദ്ധയും എന്തുമാ​ത്ര​മെന്നു നോക്കുക: “യഹോ​വെക്കു സംഗീതം ചെയ്‌വാൻ അഭ്യാസം പ്രാപിച്ച നിപു​ണൻമാ​രാ​യ​വ​രു​ടെ സകലസ​ഹോ​ദ​രൻമാ​രു​മാ​യി അവരുടെ സംഖ്യ ഇരുനൂ​റെ​റൺപ​ത്തെട്ടു.” (1 ദിനവൃ​ത്താ​ന്തം 25:7) യഹോ​വക്കു സ്‌തു​തി​ക​ളാ​ല​പി​ക്കുന്ന കാര്യം അവർ എത്ര ഗൗരവ​മാ​യി എടുത്തു​വെന്നു കുറി​ക്കൊ​ള്ളുക. സംഗീ​ത​ത്തിൽ അവർക്കു പരിശീ​ലനം ലഭിച്ചി​രു​ന്നു, അവർ അതിൽ നിപു​ണ​രു​മാ​യി​രു​ന്നു.

it-1-E 898

കാവൽക്കാർ

ആലയത്തിൽ. ദാവീ​ദി​ന്റെ കാലത്ത്‌ 4,000 കാവൽക്കാ​രു​ണ്ടാ​യി​രു​ന്നു. അവരെ പല കൂട്ടങ്ങ​ളാ​യി തിരി​ച്ചി​രു​ന്നു. ഓരോ കൂട്ടവും ഏഴു ദിവസ​ത്തേ​ക്കാ​ണു സേവി​ച്ചി​രു​ന്നത്‌. യഹോ​വ​യു​ടെ ഭവനത്തി​ന്റെ സംരക്ഷ​ണ​ച്ചു​മതല അവർക്കാ​യി​രു​ന്നു. യഥാസ​മ​യ​ങ്ങ​ളിൽ വാതിൽ തുറക്കു​ക​യും അടയ്‌ക്കു​ക​യും ചെയ്യേ​ണ്ട​തും അവരാ​യി​രു​ന്നു. (1ദിന 9:23-27; 23:1-6) ഇതിനു പുറമേ ചില കാവൽക്കാർ ജനം ആലയത്തിൽ കൊണ്ടു​വ​ന്നി​രുന്ന പണം ശേഖരി​ക്കു​ക​യും ചെയ്‌തി​രു​ന്നു. (2രാജ 12:9; 22:4) ചില സമയങ്ങ​ളിൽ ഈ കാവൽക്കാർക്ക്‌ ചില പ്രത്യേക നിയമ​നങ്ങൾ ലഭിച്ചി​ട്ടുണ്ട്‌. ഒരു സന്ദർഭ​ത്തിൽ, ദുഷ്ടരാ​ജ്ഞി​യായ അഥല്യ​യു​ടെ കൈയിൽനിന്ന്‌ യഹോ​വാ​ശി​നെ സംരക്ഷി​ക്കാൻ ആലയത്തി​ന്റെ കവാട​ങ്ങ​ളിൽ ഇവർ കാവൽ നിന്നു. (2രാജ 11:4-8) പിന്നീട്‌, യോശിയ രാജാവ്‌ വിഗ്ര​ഹാ​രാ​ധന തുടച്ചു​നീ​ക്കി​യ​പ്പോൾ ബാലാ​രാ​ധ​ന​യോ​ടു ബന്ധപ്പെട്ട്‌ ആലയത്തി​ലു​ള്ള​തെ​ല്ലാം നീക്കം ചെയ്യാൻ കാവൽക്കാർ സഹായി​ച്ചു.—2 രാജ 23:4.

ആത്മീയരത്നങ്ങൾ

w22.03 22 ¶10

സത്യാ​രാ​ധന നമ്മുടെ സന്തോഷം വർധി​പ്പി​ക്കും

10 സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം പാട്ടു പാടു​മ്പോൾ നമ്മൾ യഹോ​വയെ ആരാധി​ക്കു​ക​യാണ്‌. (സങ്കീ. 28:7) ഇസ്രാ​യേ​ല്യ​രു​ടെ ആരാധ​ന​യിൽ പാട്ടിനു വലിയ പ്രാധാ​ന്യ​മു​ണ്ടാ​യി​രു​ന്നു. ദേവാ​ല​യ​ത്തിൽ പാട്ടു പാടാൻ ദാവീദ്‌ രാജാവ്‌ 288 ലേവ്യ​രെ​യാ​ണു നിയമി​ച്ചി​രു​ന്നത്‌. (1 ദിന. 25:1, 6-8) ഇന്നും സ്‌തു​തി​ഗീ​തങ്ങൾ പാടി​ക്കൊണ്ട്‌ ദൈവത്തെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നെന്നു നമുക്കു കാണി​ക്കാ​നാ​കും. അതിനു നമ്മൾ നല്ല പാട്ടു​കാ​രാ​യി​രി​ക്കണം എന്നൊ​ന്നും ഇല്ല. ഇങ്ങനെ​യൊ​ന്നു ചിന്തി​ച്ചു​നോ​ക്കൂ: സംസാ​രി​ക്കു​മ്പോൾ നമു​ക്കെ​ല്ലാം ‘തെറ്റു പറ്റാറു​ണ്ട​ല്ലോ.’ (യാക്കോ. 3:2) എന്നു കരുതി സഭയി​ലാ​യി​രി​ക്കു​മ്പോ​ഴോ പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​മ്പോ​ഴോ നമ്മൾ മിണ്ടാ​തി​രി​ക്കു​ന്നു​ണ്ടോ? ഇല്ലല്ലോ. അതു​പോ​ലെ, ശബ്ദം കൊള്ളി​ല്ലെ​ന്നോ നന്നായി പാടാൻ അറിയി​ല്ലെ​ന്നോ തോന്നി​യാൽപ്പോ​ലും നമുക്ക്‌ യഹോ​വ​യ്‌ക്കുള്ള സ്‌തു​തി​ഗീ​തങ്ങൾ പാടാ​നാ​കും.

മാർച്ച്‌ 13-19

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 1 ദിനവൃ​ത്താ​ന്തം 27-29

“ഒരു അപ്പൻ മകനു കൊടുത്ത സ്‌നേ​ഹ​ത്തോ​ടെ​യുള്ള ഉപദേശം”

w05 2/15 19 ¶9

ക്രിസ്‌ത്യാ​നി​യാ​യി തിരി​ച്ച​റി​യ​പ്പെ​ടു​ന്ന​തി​നുള്ള നമ്മുടെ പദവി കാത്തു​സൂ​ക്ഷി​ക്കു​ക

9 ബൈബിൾ സത്യം സ്വയം ബോധ്യ​പ്പെ​ടു​ത്തുക. നാം യഹോ​വ​യു​ടെ ദാസരാ​ണെന്ന ബോധം, തിരു​വെ​ഴു​ത്തു പരിജ്ഞാ​ന​ത്തിൽ അടിയു​റ​ച്ച​ത​ല്ലെ​ങ്കിൽ അതു ക്ഷയിച്ചു​പോ​യേ​ക്കാം. (ഫിലി​പ്പി​യർ 1:9, 10) ചെറു​പ്പ​ക്കാ​ര​നോ പ്രായം​ചെ​ന്ന​യാ​ളോ ആരുമാ​കട്ടെ, ഓരോ ക്രിസ്‌ത്യാ​നി​യും താൻ വിശ്വ​സി​ക്കു​ന്നതു ബൈബി​ളിൽ കാണുന്ന സത്യം​ത​ന്നെ​യാ​ണെന്ന്‌ സ്വയം ബോധ്യ​പ്പെ​ടു​ത്തേ​ണ്ട​തുണ്ട്‌. പൗലൊസ്‌ സഹവി​ശ്വാ​സി​കളെ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: “സകലവും ശോധന ചെയ്‌തു നല്ലതു മുറുകെ പിടി​പ്പിൻ.” (1 തെസ്സ​ലൊ​നീ​ക്യർ 5:21) ദൈവ​ഭ​യ​മുള്ള കുടും​ബ​ങ്ങ​ളിൽ വളർന്നു​വ​രുന്ന യുവ​ക്രി​സ്‌ത്യാ​നി​കൾ, മാതാ​പി​താ​ക്കൾ ക്രിസ്‌ത്യാ​നി​ക​ളാ​യ​തു​കൊ​ണ്ടു​മാ​ത്രം തങ്ങൾ യഥാർഥ ക്രിസ്‌ത്യാ​നി​കൾ ആകുക​യി​ല്ലെന്നു മനസ്സിൽപ്പി​ടി​ക്കേ​ണ്ട​തുണ്ട്‌. ദാവീദ്‌ തന്റെ പുത്ര​നായ ശലോ​മോന്‌ ഈ ഉദ്‌ബോ​ധനം നൽകി: “നിന്റെ അപ്പന്റെ ദൈവത്തെ അറിക​യും അവനെ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും നല്ലമന​സ്സോ​ടും കൂടെ സേവി​ക്കു​ക​യും ചെയ്‌ക.” (1 ദിനവൃ​ത്താ​ന്തം 28:9) യുവാ​വായ ശലോ​മോൻ, തന്റെ പിതാവ്‌ യഹോ​വ​യിൽ വിശ്വാ​സം പടുത്തു​യർത്തു​ന്നത്‌ എങ്ങനെ​യെന്നു നിരീ​ക്ഷി​ച്ചാൽമാ​ത്രം പോരാ​യി​രു​ന്നു. അവൻ സ്വയം യഹോ​വയെ അറിയ​ണ​മാ​യി​രു​ന്നു, അതുത​ന്നെ​യാണ്‌ അവൻ ചെയ്‌ത​തും. അവൻ ദൈവ​ത്തോട്‌ ഇങ്ങനെ യാചിച്ചു: “ഈ ജനത്തിന്നു നായക​നാ​യി​രി​ക്കേ​ണ്ട​തി​ന്നു എനിക്കു ജ്ഞാനവും വിവേ​ക​വും തരേണമേ.”—2 ദിനവൃ​ത്താ​ന്തം 1:10.

w12 4/15 16 ¶13

യഹോ​വയെ സേവി​ക്കുക, പൂർണ​ഹൃ​ദ​യ​ത്തോ​ടെ

13 നമുക്കുള്ള പാഠം വ്യക്തമാണ്‌. ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്ന​തും വയൽശു​ശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്ന​തും പോലുള്ള സംതൃ​പ്‌തി​ദാ​യ​ക​മായ പ്രവർത്ത​ന​ങ്ങ​ളിൽ ക്രമമാ​യി ഏർപ്പെ​ടു​ന്നത്‌ പ്രശം​സാർഹ​മാ​ണെ​ങ്കി​ലും യഹോ​വയെ പൂർണ​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കു​ന്ന​തിൽ അവ മാത്രമല്ല ഉൾപ്പെ​ടു​ന്നത്‌. (2 ദിന. 25:1, 2, 27) ഒരു ക്രിസ്‌ത്യാ​നി ‘തിരി​ഞ്ഞു​നോ​ക്കു​ന്നെ​ങ്കിൽ,’ അതായത്‌ ഉള്ളിന്റെ ഉള്ളിൽ ലോക​ത്തി​ന്റേ​തായ ചില രീതി​കളെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ, ദൈവ​വു​മാ​യുള്ള ആ വ്യക്തി​യു​ടെ ബന്ധം അപകട​ത്തി​ലാണ്‌. (ലൂക്കോ. 17:32) എല്ലാ അർഥത്തി​ലും ‘ദോഷത്തെ വെറുത്ത്‌ നല്ലതി​നോ​ടു പറ്റിനിൽക്കു​ന്നെ​ങ്കിൽ’ മാത്രമേ നാം “ദൈവ​രാ​ജ്യ​ത്തി​നു കൊള്ളാ​വുന്ന”വരാകൂ. (റോമ. 12:9; ലൂക്കോ. 9:62) അതു​കൊണ്ട്‌, പൂർണ​ഹൃ​ദ​യ​ത്തോ​ടെ രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ അന്വേ​ഷി​ക്കു​ന്ന​തിൽനിന്ന്‌ നമ്മെ തടയാൻ സാത്താന്റെ ലോക​ത്തി​ലെ ഒന്നി​നെ​യും—അത്‌ എത്ര ഉപകാ​ര​പ്ര​ദ​മോ സന്തോ​ഷ​പ്ര​ദ​മോ ആണെന്നു തോന്നി​യാ​ലും—അനുവ​ദി​ക്കി​ല്ലെന്ന്‌ നാം ഓരോ​രു​ത്ത​രും ഉറപ്പു​വ​രു​ത്തേ​ണ്ട​തുണ്ട്‌.—2 കൊരി. 11:14; ഫിലി​പ്പി​യർ 3:13, 14 വായി​ക്കുക.

w17.09 32 ¶20-21

ധൈര്യ​ത്തോ​ടെ പ്രവർത്തി​ക്കുക, ഭയപ്പെ​ട​രുത്‌

20 ദേവാ​ല​യ​ത്തി​ന്റെ നിർമാ​ണ​ത്തി​ലു​ട​നീ​ളം യഹോവ കൂടെ​യു​ണ്ടാ​യി​രി​ക്കു​മെന്നു ദാവീദ്‌ രാജാവ്‌ ശലോ​മോ​നെ ഓർമി​പ്പി​ച്ചു. (1 ദിന. 28:20) പിതാ​വി​ന്റെ ആ വാക്കുകൾ ശലോ​മോ​ന്റെ മനസ്സി​ലും ഹൃദയ​ത്തി​ലും ആഴത്തിൽ പതിഞ്ഞു. അതു​കൊണ്ട്‌ പ്രായ​ക്കു​റ​വോ അനുഭ​വ​പ​രി​ച​യ​മി​ല്ലാ​യ്‌മ​യോ തന്നെ തടയാൻ ശലോ​മോൻ അനുവ​ദി​ച്ചില്ല. അദ്ദേഹം നല്ല ധൈര്യ​ത്തോ​ടെ കാര്യങ്ങൾ ചെയ്‌തു. യഹോ​വ​യു​ടെ സഹായ​ത്തോ​ടെ ഏഴര വർഷം​കൊണ്ട്‌ പ്രൗഢ​ഗം​ഭീ​ര​മായ ഒരു ആലയം പണിക​ഴി​പ്പി​ച്ചു.

21 ശലോ​മോ​നെ സഹായി​ച്ച​തു​പോ​ലെ, ധൈര്യ​ത്തോ​ടെ കുടും​ബ​ത്തി​ലെ​യും സഭയി​ലെ​യും ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാൻ യഹോവ നമ്മളെ​യും സഹായി​ക്കും. (യശ. 41:10, 13) ധൈര്യ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​മ്പോൾ ഇപ്പോ​ഴും ഭാവി​യി​ലും അനു​ഗ്ര​ഹങ്ങൾ സുനി​ശ്ചി​ത​മാണ്‌. അതു​കൊണ്ട്‌ നമ്മളോ​ടുള്ള ആഹ്വാനം ഇതാണ്‌: ധൈര്യ​ത്തോ​ടെ പ്രവർത്തി​ക്കുക!

ആത്മീയരത്നങ്ങൾ

w17.03 29 ¶6-7

ഒരു യഥാർഥ സുഹൃ​ത്താ​യി​രി​ക്കുക—സൗഹൃ​ദ​ത്തി​നു ഭീഷണി നേരി​ടു​മ്പോ​ഴും

ബുദ്ധി​മു​ട്ടേ​റിയ സമയങ്ങ​ളിൽ വിട്ടു​പോ​കാ​തെ ഒപ്പം നിന്ന മറ്റു സുഹൃ​ത്തു​ക്ക​ളും ദാവീ​ദി​നു​ണ്ടാ​യി​രു​ന്നു. അവരിൽ ഒരാളാ​ണു ഹൂശായി. ബൈബിൾ അദ്ദേഹത്തെ “ദാവീ​ദി​ന്റെ കൂട്ടു​കാ​രൻ” എന്നു വിളി​ക്കു​ന്നു. (2 ശമു. 16:16; 1 ദിന. 27:33) ഒരുപക്ഷേ ഹൂശായി കൊട്ടാ​ര​ത്തി​ലെ ഒരു ഉദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കാം. രാജാ​വി​ന്റെ ആത്മമി​ത്ര​മാ​യി​രുന്ന അദ്ദേഹ​മാ​ണു രഹസ്യ​സ്വ​ഭാ​വ​മുള്ള ചില രാജക​ല്‌പ​നകൾ നടപ്പാ​ക്കി​യി​രു​ന്നത്‌.

ദാവീ​ദി​ന്റെ മകനായ അബ്‌ശാ​ലോം സിംഹാ​സനം തട്ടി​യെ​ടു​ത്ത​പ്പോൾ പല ഇസ്രാ​യേ​ല്യ​രും അബ്‌ശാ​ലോ​മി​ന്റെ കൂടെ​ക്കൂ​ടി. പക്ഷേ ഹൂശായി അങ്ങനെ ചെയ്‌തില്ല. ദാവീദ്‌ പലായനം ചെയ്‌ത​പ്പോൾ ഹൂശായി ദാവീ​ദി​ന്റെ അടുത്ത്‌ ചെന്നു. സ്വന്തം മകനും താൻ വിശ്വ​സിച്ച കുറെ പേരും ചേർന്ന്‌ തന്നെ ചതിച്ചതു ദാവീ​ദി​ന്റെ ഹൃദയത്തെ വളരെ​യ​ധി​കം വേദനി​പ്പി​ച്ചു. എന്നാൽ ഹൂശായി വിശ്വ​സ്‌ത​നാ​യി തുടർന്നു. ജീവൻ പണയ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​പോ​ലും ഹൂശായി, ശത്രു​ക്ക​ളു​ടെ ഗൂഢാ​ലോ​ചന തകർക്കാ​നുള്ള ഒരു ദൗത്യം ഏറ്റെടു​ത്തു. ഒരു കൊട്ടാ​രോ​ദ്യോ​ഗ​സ്ഥന്റെ കടമ​യെ​ന്ന​പോ​ലെയല്ല അദ്ദേഹം അതു ചെയ്‌തത്‌. ദാവീ​ദി​ന്റെ ഒരു വിശ്വ​സ്‌ത​സു​ഹൃ​ത്താ​ണു താനെന്നു ഹൂശായി തെളി​യി​ച്ചു.—2 ശമു. 15:13-17, 32-37; 16:15–17:16.

മാർച്ച്‌ 20-26

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 2 ദിനവൃ​ത്താ​ന്തം 1-4

“ശലോ​മോൻ രാജാവ്‌ തെറ്റായ തീരു​മാ​ന​മെ​ടു​ക്കു​ന്നു”

it-1-E 174 ¶5

സൈന്യം

സൈന്യ​ബലം വർധി​പ്പി​ക്കു​ന്ന​തിന്‌ എണ്ണമറ്റ കുതി​ര​ക​ളെ​യും രഥങ്ങ​ളെ​യും സമ്പാദിച്ച ആദ്യത്തെ രാജാ​വാ​യി​രു​ന്നു ശലോ​മോൻ. ഭൂരി​പക്ഷം കുതി​ര​ക​ളെ​യും ഈജി​പ്‌തിൽനിന്ന്‌ കൊണ്ടു​വ​ന്ന​താ​യി​രു​ന്നു. ഈ കുതി​ര​ക​ളെ​യും രഥങ്ങ​ളെ​യും സൂക്ഷി​ക്കു​ന്ന​തിന്‌ ഇസ്രാ​യേ​ലിൽ കൂടുതൽ നഗരങ്ങൾ പണിയ​ണ​മാ​യി​രു​ന്നു. (1രാജ 4:26; 9:19; 10:26, 29; 2ദിന 1:14-17) പക്ഷേ യഹോവ ശലോ​മോ​ന്റെ ഈ പദ്ധതിയെ അനു​ഗ്ര​ഹി​ച്ചില്ല.—യശ 31:1.

it-1-E 427

രഥങ്ങൾ

ശലോ​മോ​ന്റെ ഭരണത്തി​നു മുമ്പ്‌ ഇസ്രാ​യേ​ലിൽ യുദ്ധത്തി​നു​വേണ്ടി അധികം രഥങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു. രാജാവ്‌ അനവധി കുതി​ര​കളെ സമ്പാദി​ക്ക​രു​തെന്ന ദൈവ​ത്തി​ന്റെ മുന്നറി​യി​പ്പാ​യി​രു​ന്നു അതിന്റെ ഒരു പ്രധാന കാരണം. ഒരു രാജാവ്‌ ഒരുപാട്‌ കുതി​ര​കളെ സമ്പാദി​ച്ചാൽ അതിന്‌ അർഥം രാഷ്‌ട്ര​ത്തി​ന്റെ സുരക്ഷി​ത​ത്വ​ത്തി​നു​വേണ്ടി അദ്ദേഹം ആശ്രയി​ക്കു​ന്നതു കുതി​ര​ക​ളി​ലാ​ണെന്നു വരും. കുതി​രകൾ കുറവാ​ണെ​ങ്കിൽ സ്വഭാ​വി​ക​മാ​യും രഥങ്ങളും കുറവാ​യി​രി​ക്കും. കാരണം രഥങ്ങൾ വലിച്ചി​രു​ന്നതു കുതി​ര​ക​ളാ​ണ​ല്ലോ. (ആവ 17:16)

സൈന്യ​ബ​ലം വർധി​പ്പി​ച്ച​പ്പോൾ, ശലോ​മോൻ രാജാവ്‌ രഥങ്ങളു​ടെ എണ്ണം 1,400 വരെ കൂട്ടി. (1രാജ 10:26, 29; 2ദിന 1:14, 17) കുതി​ര​ക​ളെ​യും രഥങ്ങ​ളെ​യും സൂക്ഷി​ച്ചി​രുന്ന യരുശ​ലേ​മും മറ്റു നഗരങ്ങ​ളും രഥനഗ​ര​ങ്ങ​ളാ​യി അറിയ​പ്പെട്ടു. അവയെ സൂക്ഷി​ക്കു​ന്ന​തി​നു​വേണ്ട എല്ലാ സജ്ജീക​ര​ണ​ങ്ങ​ളും അവി​ടെ​യു​ണ്ടാ​യി​രു​ന്നു.—1രാജ 9:19, 22; 2ദിന 8:6, 9; 9:25.

ആത്മീയരത്നങ്ങൾ

w05 12/1 19 ¶6

രണ്ടു ദിനവൃ​ത്താ​ന്ത​ത്തിൽനി​ന്നുള്ള വിശേ​ഷാ​ശ​യ​ങ്ങൾ

1:11, 12. തന്റെ ആത്മാർഥ ആഗ്രഹം, വിവേ​ക​വും ജ്ഞാനവും സമ്പാദി​ക്കുക എന്നതാ​ണെന്ന്‌ യഹോ​വ​യോ​ടുള്ള ശലോ​മോ​ന്റെ അപേക്ഷ വെളി​പ്പെ​ടു​ത്തി. ദൈവ​ത്തോ​ടുള്ള നമ്മുടെ പ്രാർഥ​ന​ക​ളും, നമ്മുടെ ഹൃദയ​ത്തി​ലു​ള്ളത്‌ എന്താ​ണെന്നു വെളി​പ്പെ​ടു​ത്തു​ന്നു. അതു​കൊണ്ട്‌ നമ്മുടെ പ്രാർഥ​ന​യു​ടെ ഉള്ളടക്കം എന്താ​ണെന്നു വിലയി​രു​ത്തു​ന്നതു ജ്ഞാനമാണ്‌.

മാർച്ച്‌ 27–ഏപ്രിൽ 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 2 ദിനവൃ​ത്താ​ന്തം 5-7

“എന്റെ ഹൃദയം എപ്പോ​ഴും ഇവി​ടെ​യു​ണ്ടാ​യി​രി​ക്കും”

w02 11/15 5 ¶1

ഒരുമി​ച്ചു കൂടു​ന്ന​തിൽ വീഴ്‌ച വരുത്ത​രുത്‌

പിന്നീട്‌ ദാവീദ്‌ യെരൂ​ശ​ലേ​മിൽ രാജാ​വാ​യി​രുന്ന കാലത്ത്‌, യഹോ​വ​യു​ടെ മഹത്ത്വ​ത്തി​നാ​യി സ്ഥിരമായ ഒരു ആലയം പണിയാൻ അവൻ അതിയാ​യി ആഗ്രഹി​ച്ചു. എന്നാൽ, ദാവീദ്‌ ഒരു യോദ്ധാ​വാ​യ​തി​നാൽ യഹോവ അവനോട്‌ പറഞ്ഞു: “നീ എന്റെ നാമത്തി​ന്നു ഒരു ആലയം പണിയ​രു​തു.” പകരം, ആലയം നിർമി​ക്കാ​നാ​യി ദാവീ​ദി​ന്റെ മകനായ ശലോ​മോ​നെ യഹോവ തിര​ഞ്ഞെ​ടു​ത്തു. (1 ദിനവൃ​ത്താ​ന്തം 22:6-10) ഏഴര വർഷത്തെ നിർമാ​ണ​ത്തി​നു​ശേഷം പൊ.യു.മു 1026-ൽ ശലോ​മോൻ ആലയത്തി​ന്റെ സമർപ്പണം നടത്തി. ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ യഹോവ ഈ ആലയത്തി​ന്മേ​ലുള്ള തന്റെ അംഗീ​കാ​രം പ്രകട​മാ​ക്കി: “നീ പണിതി​രി​ക്കുന്ന ഈ ആലയത്തെ എന്റെ നാമം അതിൽ എന്നേക്കും സ്ഥാപി​പ്പാൻ തക്കവണ്ണം ഞാൻ വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു; എന്റെ കണ്ണും ഹൃദയ​വും എല്ലായ്‌പോ​ഴും അവിടെ ഇരിക്കും.” (1 രാജാ​ക്ക​ന്മാർ 9:3) ഇസ്രാ​യേ​ല്യർ വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം ആ ആലയത്തിന്‌ യഹോ​വ​യു​ടെ പ്രീതി ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നു. എന്നാൽ, ശരി ചെയ്യു​ന്ന​തിൽനിന്ന്‌ അവർ പിന്തി​രി​ഞ്ഞാൽ യഹോവ തന്റെ പ്രീതി പിൻവ​ലി​ക്കു​ക​യും ആ ‘ആലയം നാശക്കൂ​മ്പാ​ര​മാ​യി​ത്തീ​രു​ക​യും’ ചെയ്യു​മാ​യി​രു​ന്നു.—1 രാജാ​ക്ക​ന്മാർ 9:4-9, പി.ഒ.സി. ബൈ; 2 ദിനവൃ​ത്താ​ന്തം 7:16, 19, 20.

it-2-E 1077-1078

ആലയം

ചരിത്രം. ഇസ്രാ​യേ​ല്യർ യഹോ​വയെ ഉപേക്ഷിച്ച ചില സന്ദർഭ​ങ്ങ​ളിൽ, ആലയത്തി​ലെ വിലപി​ടി​പ്പുള്ള വസ്‌തു​ക്കൾ കൊള്ള​യ​ടി​ക്കാൻ യഹോവ മറ്റു രാഷ്‌ട്ര​ങ്ങളെ അനുവ​ദി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌ ശലോ​മോ​ന്റെ മകനായ രഹബെ​യാം രാജാ​വി​ന്റെ ഭരണകാ​ലത്ത്‌, ഈജി​പ്‌തി​ലെ രാജാ​വായ ശീശക്ക്‌, ആലയത്തി​ലെ വില​യേ​റിയ വസ്‌തു​ക്ക​ളെ​ല്ലാം എടുത്തു​കൊ​ണ്ടു​പോ​യി. ബി.സി. 993-ലായി​രു​ന്നു അത്‌. ആലയത്തി​ന്റെ ഉദ്‌ഘാ​ടനം കഴിഞ്ഞിട്ട്‌ ഏകദേശം 33 വർഷമേ ആയിരു​ന്നു​ള്ളൂ അപ്പോൾ. (1രാജ 14:25, 26; 2ദിന 12: 9) പിന്നീട്‌ ബി.സി. 607-ൽ, നെബൂ​ഖ​ദ്‌നേസർ രാജാ​വി​ന്റെ കീഴിലെ ബാബി​ലോൺ സൈന്യം ആലയം പൂർണ​മാ​യും നശിപ്പി​ച്ചു. (2രാജ 25:9; 2ദിന 36:19; യിര 52:13)

ആത്മീയരത്നങ്ങൾ

w11 4/1 19 ¶7

“മനുഷ്യ​പു​ത്ര​ന്മാ​രു​ടെ ഹൃദയ​ങ്ങളെ അറിയുന്ന”വൻ

ശലോ​മോൻ നടത്തിയ പ്രാർഥ​ന​യിൽനിന്ന്‌ നമുക്കും ആശ്വാസം കൈ​ക്കൊ​ള്ളാ​നാ​കും. നമ്മുടെ ഉള്ളിലെ വ്യഥയും വേദന​യും സഹമനു​ഷ്യർക്ക്‌ മുഴു​വ​നാ​യി മനസ്സി​ലാ​യെ​ന്നു​വ​രില്ല. (സദൃശ​വാ​ക്യ​ങ്ങൾ 14:10) എന്നാൽ യഹോവ നമ്മുടെ ഹൃദയങ്ങൾ കാണു​ന്നുണ്ട്‌; അവൻ നമുക്കാ​യി കരുതു​ക​യും ചെയ്യുന്നു. അവന്റെ സന്നിധി​യിൽ ഹൃദയം പകരു​ന്നത്‌ ദുഃഖ​ഭാ​രം ലഘൂക​രി​ക്കാൻ നമ്മെ സഹായി​ക്കും. “അവൻ നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലു​ള്ള​വ​നാ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊ​ള്ളു​വിൻ” എന്ന്‌ ബൈബിൾ നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നു.—1 പത്രോസ്‌ 5:7.

ഏപ്രിൽ 10-16

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 2 ദിനവൃ​ത്താ​ന്തം 8-9

“ആ രാജ്ഞി ജ്ഞാനത്തി​നു വലിയ വില കല്പിച്ചു”

w99 11/1 20 ¶4

ദാനശീ​ലം കരകവിഞ്ഞ്‌ ഒഴുകു​മ്പോൾ

തീർച്ച​യാ​യും, ശലോ​മോ​നെ സന്ദർശി​ക്കാ​നാ​യി വളരെ​യേറെ സമയവും ശ്രമവും ചെലവ​ഴി​ച്ചു​കൊ​ണ്ടും ശെബാ​രാ​ജ്ഞി വലി​യൊ​രു ത്യാഗം ചെയ്‌തു. ഇന്നത്തെ റിപ്പബ്ലിക്‌ ഓഫ്‌ യമൻ സ്ഥിതി ചെയ്യു​ന്നി​ടത്ത്‌ ആയിരു​ന്നി​രി​ക്കണം ശെബാ രാജ്യം. ആയതി​നാൽ യെരൂ​ശ​ലേ​മിൽ എത്താൻ രാജ്ഞി​യും ഒട്ടകക്കൂ​ട്ട​വും ഏതാണ്ട്‌ 1,600 കിലോ​മീ​റ്റർ യാത്ര ചെയ്‌തി​ട്ടു​ണ്ടാ​കണം. യേശു പറഞ്ഞതു​പോ​ലെ, അവൾ “ഭൂമി​യു​ടെ അറുതി​ക​ളിൽനി​ന്നു വന്നു.” ശെബാ​രാ​ജ്ഞി ഇത്ര​യേറെ ശ്രമം ചെയ്‌തത്‌ എന്തിനാണ്‌? അവൾ വന്നത്‌ മുഖ്യ​മാ​യും “ശലോ​മോ​ന്റെ ജ്ഞാനം കേൾപ്പാ”നാണ്‌.—ലൂക്കൊസ്‌ 11:31.

w99 7/1 30 ¶4-5

പ്രതി​ഫ​ല​ദാ​യ​ക​മാ​യി​രുന്ന ഒരു സന്ദർശനം

അത്‌ എന്തായി​രു​ന്നാ​ലും, രാജ്ഞി “അതിമ​ഹ​ത്തായ പരിവാ​ര​ത്തോ​ടും സുഗന്ധ​വർഗ്ഗ​വും അനവധി പൊന്നും രത്‌ന​വും ചുമന്ന ഒട്ടകങ്ങ​ളോ​ടും കൂടെ യെരൂ​ശ​ലേ​മിൽ വന്നു.” (1 രാജാ​ക്ക​ന്മാർ 10:2എ) “അതിമ​ഹ​ത്തായ പരിവാര”ത്തിൽ സായുധ അകമ്പടി ഉൾപ്പെ​ട്ടി​രു​ന്നു എന്നാണ്‌ ചിലർ പറയു​ന്നത്‌. രാജ്ഞി ഉന്നത സ്ഥാനം അലങ്കരി​ച്ചി​രുന്ന ഒരു പ്രൗഢ​വ​നിത ആയിരു​ന്നു എന്നതും അവർ കോടി​ക്ക​ണ​ക്കിന്‌ രൂപ വിലവ​രുന്ന വസ്‌തു​ക്ക​ളു​മാ​യി യാത്ര ചെയ്യു​ക​യാ​യി​രു​ന്നു എന്നതും കണക്കി​ലെ​ടു​ത്താൽ ഇതു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ.

എന്നിരു​ന്നാ​ലും, “യഹോ​വയെ സംബന്ധി​ച്ചു ശലോ​മോ​നുള്ള കീർത്തി” രാജ്ഞി കേട്ടു എന്നത്‌ ശ്രദ്ധി​ക്കുക. അതു​കൊണ്ട്‌, ഇതു വെറു​മൊ​രു വ്യാപാര സംബന്ധ​മായ യാത്ര അല്ലായി​രു​ന്നു. രാജ്ഞി​യു​ടെ ആഗമന​ത്തി​ന്റെ മുഖ്യോ​ദ്ദേ​ശ്യം ശലോ​മോ​ന്റെ ജ്ഞാനം കേൾക്കുക— ഒരുപക്ഷേ അദ്ദേഹ​ത്തി​ന്റെ ദൈവ​മായ യഹോ​വ​യെ​ക്കു​റി​ച്ചു പോലും എന്തെങ്കി​ലും അറിയുക—എന്നതാ​യി​രു​ന്നു എന്നു വ്യക്തമാണ്‌. യഹോ​വയെ ആരാധി​ച്ചി​രുന്ന ശേമി​ന്റെ​യോ ഹാമി​ന്റെ​യോ വംശത്തിൽ പിറന്നവൾ ആയിരു​ന്നി​രി​ക്കാൻ ഇടയു​ള്ള​തു​കൊണ്ട്‌, തന്റെ പൂർവി​ക​രു​ടെ മതത്തെ​ക്കു​റിച്ച്‌ അറിയാൻ അവൾ ജിജ്ഞാസു ആയിരു​ന്നി​രി​ക്കാം.

w99 7/1 30-31

പ്രതി​ഫ​ല​ദാ​യ​ക​മാ​യി​രുന്ന ഒരു സന്ദർശനം

ശലോ​മോ​ന്റെ ജ്ഞാനവും അവന്റെ രാജ്യ​ത്തി​ന്റെ ഐശ്വ​ര്യ​വും കണ്ട ശെബയി​ലെ രാജ്ഞിക്കു വളരെ​യേറെ മതിപ്പു തോന്നി, വാസ്‌ത​വ​ത്തിൽ അവൾ “അമ്പരന്നു” പോകു​ക​തന്നെ ചെയ്‌തു. (1 രാജാ​ക്ക​ന്മാർ 10:4, 5) ഈ പ്രയോ​ഗത്തെ ചിലർ “ശ്വാ​സോ​ച്ഛ്വാ​സം നിലച്ചു​പോ​യി” എന്ന അർഥത്തിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. രാജ്ഞിക്കു മോഹാ​ല​സ്യ​മു​ണ്ടാ​യെന്നു പോലും ഒരു പണ്ഡിതൻ പറയുന്നു! സംഭവി​ച്ചത്‌ എന്തുതന്നെ ആയിരു​ന്നാ​ലും രാജ്ഞി കണ്ടതും കേട്ടതു​മായ കാര്യങ്ങൾ അവളെ അതിശ​യി​പ്പി​ച്ചു. രാജാ​വി​ന്റെ ജ്ഞാനം കേൾക്കുന്ന അവന്റെ ഭൃത്യ​ന്മാർ സന്തുഷ്ട​രാ​ണെന്നു പറഞ്ഞ അവൾ, ശലോ​മോ​നെ രാജാ​വാ​ക്കി​യ​തി​നെ പ്രതി യഹോ​വയെ സ്‌തു​തി​ച്ചു. പിന്നെ അവൾ രാജാ​വിന്‌ വിലപി​ടി​പ്പുള്ള സമ്മാനങ്ങൾ നൽകി. ഇന്നത്തെ വിലയ​നു​സ​രിച്ച്‌ അവൾ നൽകിയ സ്വർണ​ത്തി​നു മാത്രം ഏതാണ്ട്‌ 4,00,00,000 ഡോളർ വില വരും. “അവൾ ആഗ്രഹി​ച്ചു ചോദി​ച്ച​തെ​ല്ലാം” രാജ്ഞിക്കു നൽകി​ക്കൊണ്ട്‌ ശലോ​മോ​നും സമ്മാനങ്ങൾ കൊടു​ത്തു.—1 രാജാ​ക്ക​ന്മാർ 10:6-13.

w95 9/1 11 ¶12

ശലോ​മോൻ

ശലോ​മോ​നെ സന്ദർശിച്ച പ്രമു​ഖ​രു​ടെ കൂട്ടത്തിൽ ശേബാ​രാ​ജ്ഞി​യു​മു​ണ്ടാ​യി​രു​ന്നു. ജനത​യെ​യും അതിന്റെ രാജാ​വി​നെ​യും യഹോവ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നതു സ്വയം കണ്ടുമ​ന​സ്സി​ലാ​ക്കിയ അവർ പറഞ്ഞു: “നിന്റെ ദൈവ​മായ യഹോ​വെക്കു വേണ്ടി രാജാ​വാ​യി​ട്ടു തന്റെ സിംഹാ​സ​ന​ത്തിൽ നിന്നെ ഇരുത്തു​വാൻ നിന്നിൽ പ്രസാ​ദി​ച്ചി​രി​ക്കുന്ന നിന്റെ ദൈവ​മായ യഹോവ വാഴ്‌ത്ത​പ്പെ​ട്ടവൻ.”—2 ദിനവൃ​ത്താ​ന്തം 9:8.

ആത്മീയരത്നങ്ങൾ

it-2-E 1097

സിംഹാ​സ​നം

ശലോ​മോൻ രാജാ​വി​ന്റെ സിംഹാ​സ​ന​ത്തെ​ക്കു​റിച്ച്‌ മാത്രമേ ബൈബി​ളിൽ വിശദ​മാ​യി വിവരി​ച്ചി​ട്ടു​ള്ളൂ. (1രാജ 10:18-20; 2ദിന 9:17-19) സിംഹാ​സ​ന​ത്തി​ലേ​ക്കുള്ള ആറു പടിക​ളെ​ക്കു​റിച്ച്‌ പറഞ്ഞ​ശേഷം, വിവരണം പറയുന്നു: “ഓരോ പടിയു​ടെ​യും രണ്ട്‌ അറ്റത്തും ഓരോ സിംഹം എന്ന കണക്കിൽ ആറു പടിക​ളി​ലാ​യി 12 സിംഹങ്ങൾ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു.” (2ദിന 9:17-19) ഒരു രാജാവ്‌ എന്ന നിലയിൽ ശലോ​മോ​നുള്ള അധികാ​ര​ത്തെ​യാണ്‌ സിംഹങ്ങൾ പ്രതീ​ക​പ്പെ​ടു​ത്തി​യത്‌. (ഉൽ 49:9, 10; വെളി 5:5) ഇസ്രാ​യേ​ലി​ന്റെ 12 ഗോ​ത്ര​ങ്ങ​ളെ​യും ഈ സിംഹാ​സ​ന​ത്തി​ലി​രുന്ന്‌ ഭരിക്കുന്ന വ്യക്തിക്ക്‌ അവർ കൊടു​ക്കുന്ന കീഴ്‌പെ​ട​ലി​നെ​യും ആയിരി​ക്കാം 12 സിംഹങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌.

ഏപ്രിൽ 17-23

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 2 ദിനവൃ​ത്താ​ന്തം 10-12

“ജ്ഞാനമുള്ള ഉപദേ​ശ​ത്തി​ന്റെ പ്രയോ​ജനം”

w18.06 13 ¶3

ദൈവ​ത്തി​ന്റെ പ്രീതി ലഭിക്കാ​മാ​യി​രു​ന്നു, പക്ഷേ. . .

ഒരു കെണി​യിൽ അകപ്പെ​ട്ട​തു​പോ​ലെ രഹബെ​യാ​മി​നു തോന്നി​ക്കാ​ണും. ജനങ്ങളു​ടെ ആവശ്യങ്ങൾ അനുവ​ദി​ച്ചാൽ അവരുടെ ഭാരം കുറച്ചു​കൊ​ടു​ക്കണം. അപ്പോൾ രാജാ​വും രാജകു​ടും​ബ​വും കൊട്ടാ​ര​ത്തി​ലു​ള്ള​വ​രും ഇപ്പോൾ അനുഭ​വി​ക്കുന്ന കുറെ ആഡംബ​രങ്ങൾ വേണ്ടെ​ന്നു​വെ​ക്കേ​ണ്ടി​വ​രും. അതേസ​മയം, ആവശ്യങ്ങൾ നിരാ​ക​രി​ച്ചാൽ ജനങ്ങൾ ഭരണത്തിന്‌ എതിരെ തിരി​യാ​നുള്ള സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഇപ്പോൾ രഹബെ​യാം എന്തു ചെയ്യും? അദ്ദേഹം ആദ്യം ശലോ​മോ​ന്റെ ഉപദേ​ഷ്ടാ​ക്ക​ളാ​യി​രുന്ന പ്രായ​മുള്ള ആളുക​ളോട്‌ അഭി​പ്രാ​യം ചോദി​ക്കു​ന്നു. എന്നാൽ പിന്നീട്‌ തന്റെ പ്രായ​ക്കാ​രായ ചെറു​പ്പ​ക്കാ​രു​ടെ ഉപദേ​ശ​വും തേടുന്നു. ചെറു​പ്പ​ക്കാ​രു​ടെ ഉപദേ​ശ​മ​നു​സ​രിച്ച്‌ രഹബെ​യാം ജനത്തോ​ടു കർശന​മാ​യി ഇടപെ​ടാൻ തീരു​മാ​നി​ക്കു​ന്നു. അദ്ദേഹം ജനത്തിന്‌ ഇങ്ങനെ മറുപടി കൊടു​ക്കു​ന്നു: “ഞാൻ നിങ്ങളു​ടെ നുകം കഠിന​മാ​ക്കും. ഞാൻ അതിന്റെ ഭാരം വർധി​പ്പി​ക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാ​റു​കൊണ്ട്‌ ശിക്ഷി​ച്ചെ​ങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാ​ട്ട​കൊണ്ട്‌ ശിക്ഷി​ക്കും.”—2 ദിന. 10:6-14.

w01 9/1 29

നിങ്ങൾക്ക്‌ എങ്ങനെ ശരിയായ തീരു​മാ​നങ്ങൾ എടുക്കാൻ കഴിയും?

നമ്മുടെ തീരു​മാ​ന​ങ്ങളെ കുറിച്ച്‌ നമുക്കു ചർച്ച ചെയ്യാൻ കഴിയുന്ന പക്വത​യുള്ള വ്യക്തി​ക​ളെ​യും യഹോവ നമുക്ക്‌ സഭയിൽ പ്രദാനം ചെയ്‌തി​ട്ടുണ്ട്‌. (എഫെസ്യർ 4:11, 12) എന്നാൽ മാർഗ​നിർദേശം തേടു​മ്പോൾ, ഓരോ​രു​ത്ത​രു​ടെ അടുക്കൽ മാറി​മാ​റി ചെല്ലു​ക​യും ഒടുവിൽ തങ്ങൾ കേൾക്കാൻ ആഗ്രഹിച്ച തരത്തി​ലുള്ള ഉപദേശം നൽകുന്ന ഒരാളെ കണ്ടെത്തി അയാൾ പറയു​ന്നത്‌ അനുസ​രി​ക്കു​ക​യും ചെയ്യുന്ന ചിലരെ പോലെ ആയിരി​ക്ക​രുത്‌ നാം. രെഹ​ബെ​യാ​മി​ന്റെ മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്ത​വും നാം ഓർമി​ക്കേ​ണ്ട​തുണ്ട്‌. ഗൗരവ​മേ​റിയ ഒരു തീരു​മാ​നം എടു​ക്കേ​ണ്ടി​വ​ന്ന​പ്പോൾ, അവന്റെ പിതാ​വി​നോ​ടൊ​പ്പം സേവിച്ച പ്രായ​മേ​റിയ പുരു​ഷ​ന്മാർ അവനു വളരെ നല്ല ഉപദേശം നൽകി. എന്നാൽ അതു പിൻപ​റ്റാ​തെ അവൻ തന്നോ​ടൊ​പ്പം വളർന്നു​വന്ന ചെറു​പ്പ​ക്കാ​രു​ടെ ഉപദേശം തേടി. അവരുടെ ഉപദേശം പിൻപ​റ്റി​ക്കൊണ്ട്‌ അവൻ ബുദ്ധി​ശൂ​ന്യ​മായ തീരു​മാ​നം കൈ​ക്കൊ​ള്ളു​ക​യും തത്‌ഫ​ല​മാ​യി അവനു രാജ്യ​ത്തി​ന്റെ വലി​യൊ​രു ഭാഗം നഷ്ടമാ​കു​ക​യും ചെയ്‌തു.—1 രാജാ​ക്ക​ന്മാർ 12:1-17.

അനുഭ​വ​സ​മ്പ​ന്ന​രും തിരു​വെ​ഴു​ത്തു​കളെ കുറിച്ച്‌ നല്ല പരിജ്ഞാ​ന​മു​ള്ള​വ​രും ശരിയായ തത്ത്വങ്ങളെ അങ്ങേയറ്റം ആദരി​ക്കു​ന്ന​വ​രും ആയ വ്യക്തി​ക​ളിൽനിന്ന്‌ ആയിരി​ക്കണം നാം ഉപദേശം തേടേ​ണ്ടത്‌. (സദൃശ​വാ​ക്യ​ങ്ങൾ 1:5; 11:14; NW; 13:20) സാധ്യ​മാ​കു​മ്പോ​ഴൊ​ക്കെ, ഉൾപ്പെ​ട്ടി​രി​ക്കുന്ന തത്ത്വങ്ങ​ളെ​യും നിങ്ങൾ സമാഹ​രി​ച്ചി​രി​ക്കുന്ന സകല വിവര​ങ്ങ​ളെ​യും കുറിച്ചു ധ്യാനി​ക്കുക. യഹോ​വ​യു​ടെ വചനത്തി​ന്റെ വെളി​ച്ച​ത്തിൽ നിങ്ങൾ കാര്യ​ങ്ങളെ വീക്ഷി​ക്കാൻ തുടങ്ങു​മ്പോൾ ഉചിത​മായ തീരു​മാ​നം ഏതാ​ണെന്നു കൂടുതൽ വ്യക്തമാ​യി​ത്തീ​രും—ഫിലി​പ്പി​യർ 4:6, 7.

it-2-E 768 ¶1

രഹബെ​യാം

രഹബെ​യാം ധിക്കാ​രി​യായ ഒരു രാജാ​വാ​യി​രു​ന്ന​തു​കൊണ്ട്‌ മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങളെ കണക്കി​ലെ​ടു​ത്തില്ല, അതു​കൊണ്ട്‌ ഭൂരി​പക്ഷം ജനങ്ങളു​ടെ​യും പിന്തുണ അദ്ദേഹ​ത്തിന്‌ നഷ്ടപ്പെട്ടു. 12 ഗോ​ത്ര​ങ്ങ​ളിൽ യഹൂദ, ബന്യാ​മീൻ എന്നീ ഗോ​ത്ര​ങ്ങ​ളു​ടെ പിന്തുണ മാത്രമേ രഹബെ​യാ​മിന്‌ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​പോ​ലെ, പത്തു ഗോത്ര രാജ്യ​ത്തെ​യും രണ്ടു ഗോത്ര രാജ്യ​ത്തെ​യും ലേവ്യ​രു​ടെ​യും പുരോ​ഹി​ത​ന്മാ​രു​ടെ​യും പിന്തു​ണ​യും. പിന്നെ പത്തു ഗോത്ര രാജ്യത്തെ ഏതാനും ചില വ്യക്തി​ക​ളു​ടെ​യും.—1രാജ 12:16, 17; 2ദിന 10:16, 17; 11:13, 14, 16.

ആത്മീയരത്നങ്ങൾ

it-1-E 966-967

കോലാ​ട്ടു​രൂ​പ​മുള്ള ഭൂതങ്ങൾ

ഈജി​പ്‌തു​കാ​രു​ടെ വ്യാജാ​രാ​ധന ഒരളവ്‌ വരെ ഇസ്രാ​യേ​ല്യ​രെ​യും സ്വാധീ​നി​ച്ചി​രു​ന്നു എന്നാണ്‌ യോശുവ 24:14 പറയു​ന്നത്‌. (യഹ 23:8, 21) ഈജി​പ്‌തു​കാർക്ക്‌ കോലാ​ടു​കളെ ആരാധി​ക്കുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. ഇസ്രാ​യേ​ല്യ​രും ഈ രീതി പിൻപ​റ്റി​യി​രു​ന്നെ​ന്നും അതി​നെ​യാണ്‌ യൊ​രോ​ബെ​യാ​മി​ന്റെ കാലത്തു​ണ്ടാ​യി​രുന്ന കോലാ​ട്ടു​രൂ​പ​മുള്ള ഭൂതങ്ങൾ എന്ന പദം സൂചി​പ്പി​ക്കു​ന്ന​തെ​ന്നും ചില പണ്ഡിതർ വിചാ​രി​ക്കു​ന്നു. (2ദിന 11:15)

പക്ഷേ കോലാ​ട്ടു​രൂ​പ​മുള്ള ഭൂതങ്ങൾ എന്ന പദത്തിന്റെ കൃത്യ​മായ അർഥം വ്യക്തമല്ല, അതു​കൊണ്ട്‌ അതു തീർത്തു​പ​റ​യാ​നു​മാ​കില്ല. ചില​പ്പോൾ, വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ന്ന​വ​രു​ടെ മനസ്സിൽ ആ ദൈവ​ങ്ങൾക്ക്‌ കോലാ​ടു​ക​ളു​ടേ​തു​പോ​ലുള്ള രൂപമാ​യി​രി​ക്കാം ഉണ്ടായി​രു​ന്നത്‌. അല്ലെങ്കിൽ വിഗ്ര​ഹ​ങ്ങ​ളോട്‌ മൊത്ത​ത്തിൽ ഉള്ള അറപ്പ്‌ കാണി​ക്കാ​നാ​യി​രി​ക്കാം ഈ പദം ഉപയോ​ഗി​ക്കു​ന്നത്‌. “വിഗ്ര​ഹങ്ങൾ” എന്ന വാക്കിന്റെ മൂലപ​ദ​ത്തി​ന്റെ അർഥം​തന്നെ നോക്കുക. അത്‌ “ചാണകം” എന്നാണ്‌. പക്ഷേ അതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌ വിഗ്ര​ഹങ്ങൾ ചാണകം​കൊണ്ട്‌ ഉണ്ടാക്കി​യ​താണ്‌ എന്നല്ലല്ലോ. പകരം, അറപ്പ്‌ കാണി​ക്കാ​നാ​യി​രി​ക്കാം ആ വാക്ക്‌ ഉപയോ​ഗി​ക്കു​ന്നത്‌.—ലേവ 26:30; ആവ 29:17.

ഏപ്രിൽ 24-30

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | 2 ദിനവൃ​ത്താ​ന്തം 13-16

“യഹോ​വ​യിൽ ആശ്രയി​ക്കുക—എപ്പോൾ?”

w21.03 5 ¶12

ചെറു​പ്പ​ക്കാ​രേ, നിങ്ങൾക്ക്‌ എങ്ങനെ മറ്റുള്ള​വ​രു​ടെ വിശ്വാ​സം നേടാം?

12 ചെറു​പ്പ​ക്കാ​ര​നാ​യി​രുന്ന ആസ രാജാവ്‌ താഴ്‌മ​യു​ള്ള​വ​നും ധൈര്യ​ശാ​ലി​യും ആയിരു​ന്നു. അപ്പനായ അബീയ​യു​ടെ മരണത്തി​നു ശേഷം രാജാ​വായ ആസ വിഗ്ര​ഹാ​രാ​ധന നീക്കം​ചെ​യ്യാൻ ശക്തമായ നടപടി​കൾ സ്വീക​രി​ച്ചു. കൂടാതെ, “ആസ യഹൂദ​യി​ലെ ആളുക​ളോട്‌, അവരുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വയെ അന്വേ​ഷി​ക്കാ​നും ദൈവ​ത്തി​ന്റെ നിയമ​വും കല്‌പ​ന​യും ആചരി​ക്കാ​നും ആവശ്യ​പ്പെട്ടു.” (2 ദിന. 14:1-7) എത്യോ​പ്യ​ക്കാ​ര​നായ സേരഹ്‌ പത്തു ലക്ഷം പടയാ​ളി​ക​ളു​മാ​യി യഹൂദയെ ആക്രമി​ക്കാൻ വന്നപ്പോൾ ആസ ജ്ഞാനപൂർവം യഹോ​വ​യോട്‌ ഇങ്ങനെ അപേക്ഷി​ച്ചു: “യഹോവേ, അങ്ങ്‌ സഹായി​ക്കു​ന്നവർ ആൾബല​മു​ള്ള​വ​രാ​ണോ ശക്തിയി​ല്ലാ​ത്ത​വ​രാ​ണോ എന്നതൊ​ന്നും അങ്ങയ്‌ക്കൊ​രു പ്രശ്‌ന​മ​ല്ല​ല്ലോ. ഞങ്ങളുടെ ദൈവ​മായ യഹോവേ, ഞങ്ങളെ സഹായി​ക്കേ​ണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയി​ക്കു​ന്നു.” തന്നെയും തന്റെ ജനത്തെ​യും രക്ഷിക്കാ​നുള്ള യഹോ​വ​യു​ടെ കഴിവിൽ ആസയ്‌ക്ക്‌ എത്രമാ​ത്രം വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു എന്ന്‌ ഈ മനോ​ഹ​ര​മായ വാക്കുകൾ തെളി​യി​ക്കു​ന്നു. അതെ, ആസ തന്റെ സ്വർഗീ​യ​പി​താ​വിൽ ആശ്രയി​ച്ചു. യഹോവ എത്യോ​പ്യ​രെ തോൽപ്പിച്ച്‌ ഓടിച്ചു.—2 ദിന. 14:8-12.

w21.03 5 ¶13

ചെറു​പ്പ​ക്കാ​രേ, നിങ്ങൾക്ക്‌ എങ്ങനെ മറ്റുള്ള​വ​രു​ടെ വിശ്വാ​സം നേടാം?

13 പത്തു ലക്ഷം പടയാ​ളി​ക​ളുള്ള ഒരു സേനയെ നേരി​ടുക എന്നത്‌ ആർക്കും പേടി തോന്നുന്ന ഒരു കാര്യം​ത​ന്നെ​യാ​യി​രു​ന്നു. പക്ഷേ യഹോ​വ​യിൽ ആശ്രയി​ച്ച​തു​കൊണ്ട്‌ ആസ അതിൽ വിജയി​ച്ചു. എന്നാൽ ഇസ്രാ​യേ​ലി​ലെ ദുഷ്ടരാ​ജാ​വായ ബയെശ ഭീഷണി​പ്പെ​ടു​ത്തി​യ​പ്പോൾ ആസ യഹോ​വ​യിൽ ആശ്രയി​ച്ചില്ല. പകരം, സിറി​യ​യി​ലെ രാജാ​വി​നോ​ടാ​ണു സഹായം ചോദി​ച്ചത്‌. ആ തീരു​മാ​നം ഒരു ദുരന്ത​ത്തിൽ കലാശി​ക്കു​ക​യും ചെയ്‌തു. പ്രവാ​ച​ക​നായ ഹനാനി​യി​ലൂ​ടെ യഹോവ ആസയോട്‌ പറഞ്ഞു: “നീ നിന്റെ ദൈവ​മായ യഹോ​വ​യിൽ ആശ്രയി​ക്കാ​തെ സിറി​യ​യി​ലെ രാജാ​വിൽ ആശ്രയി​ച്ച​തു​കൊണ്ട്‌ സിറി​യ​യി​ലെ രാജാ​വി​ന്റെ സൈന്യം നിന്റെ കൈയിൽനിന്ന്‌ രക്ഷപ്പെ​ട്ടി​രി​ക്കു​ന്നു.” അന്നുമു​തൽ ആസയ്‌ക്ക്‌ പല യുദ്ധങ്ങ​ളും നേരി​ടേ​ണ്ടി​വന്നു. (2 ദിന. 16:7, 9; 1 രാജാ. 15:32) എന്താണ്‌ നിങ്ങൾക്കുള്ള പാഠം?

w21.03 6 ¶14

ചെറു​പ്പ​ക്കാ​രേ, നിങ്ങൾക്ക്‌ എങ്ങനെ മറ്റുള്ള​വ​രു​ടെ വിശ്വാ​സം നേടാം?

14 എപ്പോ​ഴും താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കുക, എപ്പോ​ഴും യഹോ​വ​യിൽ ആശ്രയി​ക്കുക. സ്‌നാ​ന​പ്പെട്ട സമയത്ത്‌ നിങ്ങൾ യഹോ​വ​യിൽ വലിയ വിശ്വാ​സം കാണിച്ചു, യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും ചെയ്‌തു. യഹോവ സന്തോ​ഷ​ത്തോ​ടെ തന്റെ കുടും​ബ​ത്തി​ന്റെ ഭാഗമാ​കാ​നുള്ള പദവി​യും നിങ്ങൾക്ക്‌ നൽകി. യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തിൽ തുടരുക, അതാണ്‌ ഇനി നിങ്ങൾ ചെയ്യേ​ണ്ടത്‌. ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ യഹോ​വ​യിൽ ആശ്രയി​ക്കാൻ എളുപ്പ​മാ​യി​രി​ക്കാം. എന്നാൽ മറ്റ്‌ അവസര​ങ്ങ​ളി​ലോ? ജീവി​ത​ത്തി​ലെ ചെറു​തോ വലുതോ ആയ ഏത്‌ തീരു​മാ​ന​മെ​ടു​ക്കു​മ്പോ​ഴും, അത്‌ വിനോ​ദ​മാ​യാ​ലും ജോലി​യാ​യാ​ലും ജീവി​ത​ത്തി​ലെ ലക്ഷ്യങ്ങ​ളാ​യാ​ലും എല്ലായ്‌പോ​ഴും യഹോ​വ​യിൽ ആശ്രയി​ക്കേ​ണ്ടത്‌ പ്രധാ​ന​മല്ലേ? നിങ്ങൾ ഒരിക്ക​ലും സ്വന്തം ജ്ഞാനത്തിൽ ആശ്രയി​ക്ക​രുത്‌. പകരം ഓരോ സാഹച​ര്യ​ത്തി​ലും അതി​നോട്‌ ബന്ധപ്പെട്ട ബൈബിൾത​ത്ത്വ​ങ്ങൾ കണ്ടെത്തുക, അതിന​നു​സ​രിച്ച്‌ പ്രവർത്തി​ക്കുക. (സുഭാ. 3:5, 6) അങ്ങനെ ചെയ്യു​മ്പോൾ നിങ്ങൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും, സഭയിലെ മറ്റുള്ള​വ​രു​ടെ ആദരവ്‌ നേടി​യെ​ടു​ക്കാ​നും നിങ്ങൾക്ക്‌ കഴിയും.—1 തിമൊ​ഥെ​യൊസ്‌ 4:12 വായി​ക്കുക.

ആത്മീയരത്നങ്ങൾ

w17.03 19 ¶7

യഹോ​വയെ പൂർണ​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കുക!

7 ഹൃദയം പൂർണ​മാ​യി ദൈവ​ത്തിൽ അർപ്പി​ത​മാ​ണോ എന്നു മനസ്സി​ലാ​ക്ക​ണ​മെ​ങ്കിൽ നമ്മൾ ഓരോ​രു​ത്ത​രും സ്വന്തം ഹൃദയം പരി​ശോ​ധി​ക്കണം. നമ്മളോ​ടു​തന്നെ ചോദി​ക്കുക: ‘യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നും ഏതു സാഹച​ര്യ​ത്തി​ലും സത്യാ​രാ​ധ​ന​യു​ടെ പക്ഷത്ത്‌ നിൽക്കാ​നും ഞാൻ തീരു​മാ​നി​ച്ചു​റ​ച്ചി​ട്ടു​ണ്ടോ? സഭയെ ശുദ്ധമാ​യി​നി​റു​ത്താൻ എന്നെ​ക്കൊണ്ട്‌ കഴിയു​ന്ന​തെ​ല്ലാം ഞാൻ ചെയ്യു​ന്നു​ണ്ടോ?’ ഓർക്കുക, ദേശത്തെ “അമ്മമഹാ​റാ​ണി” എന്ന സ്ഥാനത്തു​നിന്ന്‌ മാഖയെ നീക്കു​ന്ന​തിന്‌ ആസയ്‌ക്കു നല്ല ധൈര്യം വേണമാ​യി​രു​ന്നു. എന്നാൽ മാഖ ചെയ്‌ത അളവിൽ മോശം കാര്യങ്ങൾ ചെയ്യുന്ന ആരുമാ​യും നിങ്ങൾക്ക്‌ ഇടപെ​ടേ​ണ്ടി​വ​രു​ന്നി​ല്ലാ​യി​രി​ക്കും. എങ്കിലും ആസയെ​പ്പോ​ലെ ധൈര്യം കാണി​ക്കേണ്ട ചില സാഹച​ര്യ​ങ്ങൾ നിങ്ങൾക്കു​മു​ണ്ടാ​കും. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ ഒരു കുടും​ബാം​ഗ​മോ ഉറ്റ സുഹൃ​ത്തോ പാപം ചെയ്യു​ക​യും പശ്ചാത്ത​പി​ക്കാ​തി​രി​ക്കു​ക​യും അങ്ങനെ സഭയിൽനിന്ന്‌ പുറത്താ​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്നെന്നു കരുതുക. ആ വ്യക്തി​യു​മാ​യുള്ള സഹവാസം നിങ്ങൾ പൂർണ​മാ​യും നിറു​ത്തു​മോ? എന്തു ചെയ്യാ​നാ​യി​രി​ക്കും നിങ്ങളു​ടെ ഹൃദയം നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക