മേയ് 19-25
സുഭാഷിതങ്ങൾ 14
ഗീതം 89, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ഒരു ദുരന്തം ഉണ്ടാകുമ്പോൾ ചിന്തിച്ച് കാര്യങ്ങൾ ചെയ്യുക
(10 മിനി.)
“കേൾക്കുന്നതെല്ലാം” വിശ്വസിക്കരുത് (സുഭ 14:15; w23.02 23 ¶10-12)
നിങ്ങളുടെതന്നെ തോന്നലുകളിലോ മുൻകാല അനുഭവങ്ങളിലോ മാത്രം ആശ്രയിക്കരുത് (സുഭ 14:12)
യഹോവയുടെ സംഘടന തരുന്ന നിർദേശങ്ങളെ എതിർക്കുന്നവർക്കു ചെവി കൊടുക്കരുത് (സുഭ 14:7)
ധ്യാനിക്കാൻ: മൂപ്പന്മാരേ, ഒരു ദുരന്തമുണ്ടാകുമ്പോൾ നിർദേശങ്ങൾ അനുസരിക്കാനും യഹോവയിൽ ആശ്രയിക്കാനും നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ?—w24.07 5 ¶11.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സുഭ 14:17—“ചിന്തിച്ച് പ്രവർത്തിക്കുന്നവനെ” ആളുകൾ വെറുത്തേക്കാവുന്നത് എങ്ങനെയൊക്കെയാണ്? (w05 7/15 19 6-7)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 14:1-21 (th പാഠം 11)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) പരസ്യസാക്ഷീകരണം. സാമ്പത്തികരംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെട്ടിരിക്കുന്ന ഒരാളെ ബൈബിളിൽനിന്ന് എന്തെങ്കിലും കാണിച്ചുകൊടുക്കുക. (lmd പാഠം 3 പോയിന്റ് 3)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) വീടുതോറും. കഴിഞ്ഞ തവണ സംസാരിച്ചപ്പോൾ ആ വ്യക്തി താത്പര്യം കാണിച്ച വിഷയത്തോടു ബന്ധപ്പെട്ട ഒരു മാസിക കൊടുക്കുക. (lmd പാഠം 9 പോയിന്റ് 4)
6. ശിഷ്യരാക്കുന്നതിന്
(5 മിനി.) നിങ്ങളുടെ വിദ്യാർഥിയെ ദിവസവും ബൈബിൾ വായിക്കാൻ പ്രോത്സാഹിപ്പിക്കുക, ആ ലക്ഷ്യത്തിൽ എത്താൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കുക. (th പാഠം 19)
ഗീതം 126
7. ഒരു ദുരന്തത്തെ നേരിടാൻ ഒരുങ്ങിയിരിക്കുക
(15 മിനി.) ചർച്ച.
ഒരു മൂപ്പൻ നടത്തേണ്ടത്. ബ്രാഞ്ചിൽനിന്നോ മൂപ്പന്മാരുടെ സംഘത്തിൽനിന്നോ എന്തെങ്കിലും ഓർമിപ്പിക്കലുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഉൾപ്പെടുത്താം.
നമ്മൾ ജീവിക്കുന്ന ഈ “അവസാനകാലത്ത്” പ്രശ്നങ്ങൾ കൂടിക്കൂടി വരുമെന്ന് നമുക്ക് അറിയാം. (2തിമ 3:1; മത്ത 24:8-ന്റെ പഠനക്കുറിപ്പ്, nwtsty) മിക്കപ്പോഴും ഒരു ദുരന്തമുണ്ടാകുന്നതിനു മുമ്പോ അതിന്റെ സമയത്തോ യഹോവയുടെ ജനത്തിന് ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന നിർദേശങ്ങൾ കിട്ടാറുണ്ട്. നമ്മുടെ രക്ഷ, ആത്മീയമായി ശക്തരാകുകയും ആവശ്യമായി വരുന്ന കാര്യങ്ങൾ ഒരുക്കിവെക്കുകയും ചെയ്തുകൊണ്ട് ഇപ്പോൾ അനുസരണം കാണിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.—സുഭ 14:6, 8.
ആത്മീയമായി ഒരുങ്ങുക: ബൈബിൾ വായിക്കുന്നതും വ്യക്തിപരമായി പഠിക്കുന്നതും ഒരു ശീലമാക്കുക. ശുശ്രൂഷയുടെ വിവിധവശങ്ങളിൽ നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്തുക. സഭയിലെ സഹോദരങ്ങളിൽനിന്ന് കുറച്ച് കാലത്തേക്ക് ഒറ്റപ്പെട്ട് പോയാലും പേടിക്കരുത്. (സുഭ 14:30) കാരണം ദൈവമായ യഹോവയും യേശുക്രിസ്തുവും ഒരിക്കലും നിങ്ങളെ തനിച്ചാക്കില്ല.—od 176 ¶15-17
വേണ്ട കാര്യങ്ങൾ ഒരുക്കിവെക്കുക: ഗോ-ബാഗിനോടൊപ്പം ന്യായമായ ഒരു അളവിൽ കുടുംബാംഗങ്ങൾക്കുവേണ്ട ഭക്ഷണവും വെള്ളവും മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തുക. അങ്ങനെയാകുമ്പോൾ കുറച്ച് അധികം കാലം വീട്ടിൽത്തന്നെ കഴിയേണ്ടിവന്നാലും നിങ്ങൾക്ക് അതിജീവിക്കാൻ കഴിയും.—സുഭ 22:3; g17.5 4
ഒരു ദുരന്തത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
ദുരന്തങ്ങളുടെ സമയത്ത് യഹോവയ്ക്കു നമ്മളെ എങ്ങനെ സഹായിക്കാനാകും?
ഇപ്പോഴേ ഒരുങ്ങാൻവേണ്ടി പ്രായോഗികമായി നമുക്ക് എന്തെല്ലാം ചെയ്യാം?
ദുരന്തങ്ങൾ നേരിട്ടവരെ സഹായിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാം?
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 26 ¶18-22, 209-ാം പേജിലെ ചതുരം