മതം പരസ്പരം വെടിവെക്കുന്നു
“എനിക്കെതിരെ ഒരു ഉപജാപകൻ നേരിടുകയും അയാളെ വെടി വെക്കേണ്ടിവരികയും ചെയ്താൽ ഞാൻ എന്തു ചെയ്യണം?” എന്ന് ഒരു അമേരിക്കൻ പട്ടാളക്കാരൻ സൈനിക പുരോഹിതനോട് ചോദിച്ചു.
“പെട്ടെന്നു വെടിവെക്കുക,” പുരോഹിതൻ മറുപടി പറഞ്ഞു, ”. . . എന്നാൽ ജീവൻ വിലയേറിയതാണ് എന്ന് ഓർക്കുക.”
യുദ്ധം ചെയ്യലും മനസ്സാക്ഷിപൂർവ്വമുള്ള മതവിശ്വാസങ്ങൾ പിൻപറ്റലും എല്ലായ്പോഴും യോജിപ്പുള്ളതല്ല. എന്നിരുന്നാലും മുകളിൽ പറഞ്ഞ ദൃഷ്ടാന്തം ചിത്രീകരിക്കുന്നതുപോലെ, രാഷ്ട്രങ്ങൾ യുദ്ധത്തിലേർപ്പെടുമ്പോൾ മതം മിക്കപ്പോഴും പരസ്പരം വെടിവെക്കുന്നു. ദി സിയാറ്റിൽ ടൈംസ് അത് ഇപ്രകാരം വർണ്ണിക്കുന്നു: “മതം ഇന്ന് ലോകത്തെ താറുമാറാക്കുന്ന മിക്ക കലാപത്തിന്റെയും ശമനോപാധിയേക്കാൾ ഉദ്ദീപനോപാധിയാണ്.”
അതുകൊണ്ട് ഈ അടുത്ത വർഷങ്ങളിൽ ഉത്തര അയർലണ്ടിൽ കത്തോലിക്കരും പ്രൊട്ടസ്റ്റൻറുകാരും പരസ്പരം എതിർത്തതു നാം കണ്ടു. ലബാനോനിൽ “ക്രിസ്ത്യാനികളും” മുസ്ലീങ്ങളും തമ്മിലും. മദ്ധ്യപൗരസ്ത്യദേശത്ത് മുസ്ലീങ്ങളും യഹൂദൻമാരും തമ്മിലും. ഇൻഡ്യയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലും, ശ്രീലങ്കയിൽ ബുദ്ധമതക്കാരും ഹിന്ദുക്കളും തമ്മിലും, ഇറാൻ-ഇറാക്ക് പ്രദേശത്ത് ഷെയ്റ്റി മുസ്ലീങ്ങളും സുന്നി മുസ്ലീങ്ങളും തമ്മിലും. ഇങ്ങനെ ലിസ്റ്റ് നീണ്ടുപോകുന്നു.
അത്തരം എല്ലാപോരാട്ടവും മതപരമായ ഭിന്നതകൾ കൊണ്ടല്ല ഉണ്ടാകുന്നത്. ചില സംഗതിയാൽ അത് ഒരു അതിർത്തിതർക്കമോ അഥവാ പൗരവകാശങ്ങൾക്കുവേണ്ടിയുള്ള ഒരു പ്രസ്ഥാനമോ ആയിരിക്കാം. എന്തായാലും മതം മിക്കപ്പോഴും എരിതീയിൽ എണ്ണ ഒഴിക്കുന്ന ഒരു പ്രധാന ഘടകമാകുന്നു. ദൃഷ്ടാന്തത്തിന്, ഇറാൻ-ഇറാക്ക് അതിർത്തി പോരാട്ടത്തിൽ ഇറാനിലെ ഷെയ്റ്റി മുസ്ലീം നേതാക്കൾ തങ്ങളുടെ യുവ സൈനീകരെ “അല്ലാഹു അക്ബർ!” (“ദൈവം വലിയവനാകുന്നു!”) എന്ന വാക്കുകളോടെയാണ് നിർബന്ധിക്കുന്നത്. യുവാക്കളായ പുരുഷൻമാർ യുദ്ധത്തിൽ മരിക്കുന്നത് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനുള്ള ഉറപ്പു നൽകുന്നു എന്ന വിശ്വാസത്തോടെ ഇറാക്കിലെ സുന്നി മുസ്ലീങ്ങൾക്കെതിരെ യുദ്ധത്തിനു പോകുന്നു.
അതുകൊണ്ട് മതം പരസ്പരം വെടിവെപ്പിലേർപ്പെടുമ്പോൾ, ‘ദൈവം നമ്മുടെ പക്ഷത്താകുന്നു’ എന്നാണ് അനുമാനം. അപ്രകാരം അക്രമം, നശീകരണം, കൊലപാതകം എന്നിവ തുടരുന്നു—എല്ലാം ദൈവത്തിന്റെ പേരിൽ. കൂടുതലായി എന്ത്, മതം പ്രധാന ഘടകമായിരിക്കുമ്പോൾ, മിക്കപ്പോഴും യുദ്ധം രക്തപങ്കിലവും അവസാനിപ്പിക്കാൻ കൂടുതൽ വിഷമകരവുമായിരിക്കും. വാഷിംഗ്ടൺ ഡി. സി. യിലെ എത്തിക്സ് ആൻഡ് പബ്ലിക് പോളിസി സെൻറ്റിന്റെ പ്രസിഡണ്ടായ ഏണസ്റ്റ് ലഫിവർ പറഞ്ഞ പ്രകാരം: “ദൈവം നിങ്ങളുടെ പക്ഷത്താണെന്ന് നിങ്ങൾ വിചാരിക്കുന്നു എങ്കിൽ ഏതു ക്രൂരതയെയും നിങ്ങൾക്കു ന്യായീകരിക്കാൻ കഴിയും.”—യു. എസ്സ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട്.
അപ്പോൾ ഉദിക്കുന്ന ചോദ്യമിതാണ്: “യുദ്ധം ഉണ്ടാകുമ്പോൾ ദൈവം യഥാർത്ഥത്തിൽ പക്ഷം ചേരുന്നുണ്ടോ? രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയുടെയും ഇറ്റലിയുടെയും മുകളിലൂടെ ഏകദേശം 60 ബോംബിംഗ് ദൗത്യം നിർവഹിച്ച ഒരു മനുഷ്യനെ ഈ ചോദ്യം അലട്ടി. അദ്ദേഹം ആയിരക്കണക്കിനു പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും കൊല ചെയ്യുന്നതിൽ പങ്കെടുത്തതിനാൽ മനസ്സാക്ഷിയുടെ തീവ്രവേദന അനുഭവിച്ചു. അദ്ദേഹം “ദൈവം ആരുടെ പക്ഷത്താകുന്നു?” എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം കണ്ടെത്താൻ എന്തു അന്വേഷണം നടത്തിയെന്നും എന്തുത്തരം കണ്ടെത്തിയെന്നും തുടർന്നു വരുന്ന ലേഖനത്തിൽ വായിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. (g85 12/8)
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. Army photo