വിവേചനയുള്ള ഒരു കവർച്ചക്കാരൻ
ഏതൊരാൾക്കും ഒരു കവർച്ചക്കാരന്റെയോ കള്ളന്റെയോ ഇരയായിത്തീരാൻ കഴിയും. അവർ സാധാരണ മുഖപക്ഷം കാണിക്കാറില്ല, അതുകൊണ്ട് ഏതൊരുവനും പെട്ടെന്ന് അയാളുടെ പണസഞ്ചിയോ കാറോ റേഡിയോയോ സൈക്കിളോ അല്ലെങ്കിൽ ഏതെങ്കിലും മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടതായി കണ്ടെത്താൻ കഴിയും. സ്പഷ്ടമായും, ഇതു യഹോവയുടെ സാക്ഷികൾക്കും ബാധകമാണ്. എന്നാൽ, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിൻഗൊയിൽ നിന്നുള്ള ഒരു അനുഭവം ചിത്രീകരിക്കുന്നതുപോലെ, യാദൃച്ഛികമായി, മനസ്സാക്ഷിയുള്ള ഒരു കള്ളൻ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു.
“ശരത്കാലത്തെ ഒരു ദിവസം അതിരാവിലെ, എന്റെ ഭാര്യ, അവളുടെ പതിവനുസരിച്ച് എഴുന്നേറ്റ് പിൻവാതിൽ തുറക്കാൻപോയി, പിൻവശത്തെ മുറിയുടെ താഴ് ആരോ പൊളിച്ചിരുന്നതായി കണ്ടെത്താൻ മാത്രം. ഞങ്ങൾക്കവിടെ ഏതാനും വിലപിടിപ്പുള്ള വസ്തുക്കൾ ഉണ്ടായിരുന്നെങ്കിലും ഒന്നും അപ്രത്യക്ഷമായിരുന്നില്ല. എന്നാൽ ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് കതകിൽ താഴെപറയുന്ന ഒരു കുറിപ്പ് എഴുതിവെച്ചിരുന്നു: ‘ഞാൻ പൂട്ടു തകർത്തതിനു ഈ മനോഹര ഭവനത്തിലെ വീട്ടുകാർ എന്നോടു ക്ഷമിക്കുക. ഇവിടെയുള്ളതെല്ലാം എടുത്തുകൊണ്ടുപോകുവാൻ വന്ന ഒരു കവർച്ചക്കാരനാണ് ഞാൻ, എന്നാൽ ഇവിടെയുള്ളവർ യഹോവയുടെ ക്രിസ്തീയ സാക്ഷികളാണെന്നു ഞാൻ തിരിച്ചറിഞ്ഞു, ആ കാരണത്താൽ ഞാൻ അതു ചെയ്യുന്നുമില്ല. ഞാൻ മറ്റുള്ളവരെ കവർച്ച ചെയ്യുന്നു, എന്നാൽ ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു!”
അവർ സാക്ഷികളായിരുന്നു എന്നു കവർച്ചക്കാരൻ അറിഞ്ഞതെങ്ങനെയായിരുന്നു? എങ്ങനെയെന്നാൽ, പിൻപിലെ മുറിയിൽ അവരുടെ ബൈബിൾ സാഹിത്യങ്ങളും മാസികകളും (വാച്ച്ടവറും എവേക്കും!) ഉണ്ടായിരുന്നു. അയൽക്കാർ എല്ലാം കവർച്ച ചെയ്യപ്പെട്ടെങ്കിലും അവർ ഒഴിവാക്കപ്പെട്ടു.
യഹോവയുടെ സാക്ഷികൾ മറ്റാരെയും പോലെ ‘കാലത്തിനും മുൻകൂട്ടികാണാൻ കഴിയാത്ത സാഹചര്യത്തിനും’ വിധേയരാണ്. എന്നിരുന്നാലും പല സന്ദർഭങ്ങളിലും യഹോവയുടെ സാക്ഷികളിലൊരുവൻ ആണെന്നു തിരിച്ചറിയപ്പെടുന്നതു പ്രയോജനപ്രദമാണ്.—സഭാപ്രസംഗി 9:11. (g86 6/8)