തിടുക്കം—എന്നാൽ എങ്ങും എത്തുന്നില്ല?
താൻ സുഖപ്രദമെന്നു വിചാരിച്ച സ്പീഡിൽ—മണിക്കൂറിൽ 80 മൈൽ (130 കീ.മീ.) വേഗത്തിൽ—ഡ്രൈവർ വണ്ടിവിട്ടു! ഒരു നിശ്ചിതവേഗപരിധിയോടു പരിചയപ്പെട്ടിരുന്ന അയാളുടെ യാത്രക്കാർ വെസ്റ്റ് ജർമ്മനിയിലെ ഓട്ടോബാനിലെ ഗതാഗതത്തിൽ തികച്ചും ഭയചകിതരായി. അവിടെ നിശ്ചിത പ്രദേശങ്ങളിലല്ലാതെ വേഗപരിധി ഏർപ്പെടുത്തിയിരുന്നില്ല. തീർച്ചയായും, മണിക്കൂറിൽ 80 മൈൽ വേഗതയിൽ കാറുകളും മോട്ടോർ സൈക്കിളുകളും ഇരമ്പിപ്പാഞ്ഞുകൊണ്ടിരുന്നു! മേലാൽ നിയന്ത്രിക്കാനാവാതെ, യാത്രക്കാരിലൊരുവൾ “എല്ലാവരും ഇത്ര തിടുക്കത്തിലായിരിക്കുന്നതെന്തുകൊണ്ട്? എല്ലാവരും എങ്ങോട്ടാണ് പോകുന്നത്? എന്നു ചോദിച്ചു.
അവളുടെ പുഞ്ചിരിതൂകുന്ന ആതിഥേയൻ, പ്രത്യക്ഷത്തിൽ തമാശയായി “എങ്ങോട്ടും ആയിരിക്കുകയില്ല” എന്നു മറുപടി പറഞ്ഞു. എല്ലാവരും എങ്ങോട്ടെങ്കിലും പോകുകയായിരുന്നുവെന്നു പ്രകടമായിരുന്നു—അതിശീഘ്രം!
എന്നിരുന്നാലും, എല്ലാവരും ഇത്ര തിടുക്കത്തിലായിരുന്നതെന്തുകൊണ്ട്? പ്രകൃതിദൃശ്യം ആസ്വദിക്കാൻ സമയമെടുക്കുന്നതിൽനിന്നാണ് യാത്രയുടെ ഉല്ലാസത്തിൽ പകുതി ലഭിക്കുന്നതെന്ന് അവർ മറന്നുപോയോ? ജീവിതം യഥാർത്ഥത്തിൽ ഞെട്ടിക്കുന്ന ഒരു നൂറുവാര ഓട്ടമായിരിക്കാൻ ഉദ്ദേശിച്ചിരുന്നോ?
വേഗതയേറുന്ന കാറുകളും ശീഘ്രഭോജ്യ ശൃംഖലകളും ശബ്ദാതിവേഗ വിമാനങ്ങളും കൂടുതൽ വേഗം, ശീഘ്രം, കാര്യക്ഷമത എന്നിങ്ങനെയുള്ള ആവശ്യങ്ങളുന്നയിക്കുന്ന ഒരു യുഗത്തിന്റെ കുറിയടങ്ങളാണ്! അധികം പേർ കുതിരവണ്ടിയുഗത്തിലേക്കു മടങ്ങിപ്പോകാനിഷ്ടപ്പെടുകയില്ലെന്നുള്ളത് സത്യം തന്നെ. കുറെ തിടുക്കം അനുയോജ്യമാണെന്ന് എല്ലാവരും സമ്മതിക്കും. ഏതായാലും ഒരു ഡോക്ടറെയോ പോലീസിനെയോ വിളിക്കുമ്പോൾ, അവർ അശ്രദ്ധമായി സാവധാനത്തിൽ വരാൻ നിങ്ങൾ തീർച്ചയായും ആശിക്കുകയില്ല.
എന്നാലും, ഈ തിടുക്കമെല്ലാം ആവശ്യമാണോ? അല്ലെങ്കിൽ പ്രയോജനപ്രദമാണോ? അല്ലെന്നു ചിലർ വിചാരിക്കുന്നു. ലോസ്ആഞ്ചലീസ് റ്റൈംസിന്റെ ഒരു ലേഖകൻ പറയുന്നു: പീഡിതരായും, തിടുക്കത്തിലും, അടിക്കടിയുള്ള ഗമനം; (അനേകർ) ധൃതഗതിയുടെ ഒരു യുഗത്തിൽ ഘടികാരത്തിന്റെ നിഷ്ഠൂരഭരണത്തിൻകീഴിൽ തങ്ങളുടെ ജീവിതത്തിലൂടെ പായുകയാണ്.”
വേഗതയിലുള്ള ഇപ്പോഴത്തെ ആസക്തി സമ്മർദ്ദത്തിനും സംഭാവന ചെയ്തിരിക്കുന്നു—“നിയന്ത്രണം വിടുന്ന ഒരു വ്യാപകവ്യാധി” എന്നാണ് ദ റ്റൊറൊണ്ടോ സ്റ്റാർ അതിനെ വിളിച്ചത്! ഒരു അരോചകമായ കഷായം പോലെ സമ്മർദ്ദം എല്ലാവരെയും ബാധിക്കന്നതായി തോന്നുന്നു. അത് ഒട്ടേറെ വ്യാധികൾക്കു കാരണമാകുന്നതായി ആരോപിക്കപ്പെടുന്നു, ചുണങ്ങുകളും വിണ്ട നഖങ്ങളും മുതൽ രക്തസമ്മർദ്ദവും ഹൃദ്രോഹങ്ങളും വരെ. ഘടികാരത്തിന്റെ സമ്മർദ്ദത്തിൽ മനുഷ്യബന്ധങ്ങളും വഷളാകുന്നു.
ആ സ്ഥിതിക്ക്, നമ്മുടെ യുഗം “ധൃതഗതിയുടെ ഒരു യുഗം” ആയിരിക്കുന്നതെന്തുകൊണ്ട്? നിങ്ങൾ ഇപ്പോൾ പീഡിതനും സമ്മർദ്ദവിധേയനുമാണെന്നു വിചാരിക്കുന്നുവെങ്കിൽ ചുരുക്കം ചില വർഷങ്ങൾകൊണ്ട് നിങ്ങളുടെ ജീവിതം എങ്ങനെയായിത്തീരും? നിങ്ങളുടെ ജീവിതത്തിന് കൂടുതൽ നിയന്ത്രണം വരുത്താൻ—ഇന്നത്തെ ആവേശബാധിതമായ ഗതിവേഗത്തെ നേരിടുന്നതിന്—എന്തെങ്കിലും വഴിയുണ്ടോ?