ലോകത്തെ വീക്ഷിക്കൽ
“നിശബ്ദരായിരിക്കാൻ പണംകൊടുക്കുന്നു”
ഒരു ആസ്ത്രേലിയൻ മെഡിക്കൽ അസോസിയേഷൻ ശരാശരി അഞ്ചു വർഷകാലഘട്ടങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട വനിതാമാസികകളിൽ നടത്തിയ ഒരു അവലോകനം പുകവലിയുടെ ഹാനികരമായ ഫലങ്ങളെ തുറന്നുകാട്ടിയ വിവരങ്ങളെ സിഗരററ് പരസ്യങ്ങൾ വഹിച്ച മാസികകൾ സെൻസർചെയ്തതായി തോന്നുന്നു. അവലോകനംചെയ്യപ്പെട്ട മാസികകളിൽ പുകവലിയെസംബന്ധിച്ചുണ്ടായിരുന്നതിന്റെ പത്തിരട്ടി ലേഖനങ്ങൾ തൂക്കംകുറക്കുന്നതിനെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചുമുണ്ടായിരുന്നു. ഈ മെഡിക്കൽ അസോസിയേഷന്റെ സെക്രട്ടറി ജനറൽ മാസികകൾ മനഃപൂർവം പുകവലിയുടെ അപകടങ്ങളെ അവഗണിക്കുകയാണെന്നു കുററപ്പെടുത്തുകയും പുകവലിപരസ്യത്തെ നിരോധിക്കാനുള്ള ഒരു ആഹ്വാനം പുതുക്കുകയുംചെയ്തു. “നിശബ്ദരായിരിക്കാൻ മാസികകൾക്കു പണംകൊടുക്കുകയാണെന്നും അവ നിശബ്ദമായിരിക്കുന്നു”വെന്നും അദ്ദേഹം പറയുകയുണ്ടായി. “അത് അപമാനകരമായ നിരുത്തരവാദിത്തമാണ്.”
അമ്മക്ക കൗതുകകരമായ ബുദ്ധിയുപദേശം
സണ്ടേ റെറലഗ്രാഫ എന്ന ഒരു ആസ്ത്രേലിയൻ പത്രത്തിൽ ക്രമമായുള്ള ഒരു പംക്തിയുടെ എഡിറററായ ഒരു കത്തോലിക്കാ പുരോഹിതനോട് ഒരു റോമൻകത്തോലിക്കാ മാതാവ് ബുദ്ധിയുപദേശം എഴുതിച്ചോദിച്ചപ്പോൾ അവൾക്ക് ഒരുപക്ഷേ അപ്രതീക്ഷിതമായ മറുപടി ലഭിച്ചു. കത്തോലിക്കാവിശ്വാസിയായി വളർത്തപ്പെട്ടുവെങ്കിലും തന്റെ വിവാഹിതയായ മൂത്ത മകൾ യഹോവയുടെ സാക്ഷികളിലൊരാളായിത്തീർന്നതിൽ എഴുത്തു ദുഃഖം പ്രകടമാക്കി. വൈദികന്റെ ഉത്തരത്തിൽ കൗതുകകരമായ കുറെ ബുദ്ധിയുപദേശം ഉണ്ടായിരുന്നു. ഭാഗികമായി അദ്ദേഹം ഇങ്ങനെ എഴുതി: “ജീവിതത്തിൽ സ്വന്തവഴി തെരഞ്ഞെടുക്കാൻ അവൾക്ക് . . . സ്വാതന്ത്ര്യമുണ്ടായിരിക്കണം. അവൾ ഏതെങ്കിലും മതം ആചരിക്കുന്നുണ്ടെന്നുള്ള വസ്തുതയിൽ ആശ്വസിക്കുക. മതാചരണമില്ലാത്ത ഒരു കത്തോലിക്കത്തിയായിരിക്കുന്നതിനെക്കാൾ മെച്ചമാണ് മതമാചരിക്കുന്ന ഒരു യഹോവയുടെ സാക്ഷിയായിരിക്കുന്നത്. (g89 7/8)
അത്ഭുതജലം
“ലൂർദ്ദിലെ ജലത്തിന്റെ മൂല്യത്തെയും പ്രാധാന്യത്തെയുംകുറിച്ച് പാപ്പായിക്കും ലൂർദ്ദിലെ ബിഷപ്പിനും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. അവർ അവ ഒരേ ദിവസംതന്നെ പ്രകടിപ്പിച്ചു”വെന്ന് ഇററാലിയൻ പത്രമായ ലാ സററാംപാ അടുത്ത കാലത്തു പ്രസ്താവിക്കുകയുണ്ടായി. ഫ്രാൻസിലെ ലൂർദ്ദിലുള്ള മാഡോണയുടെ ബഹുമാനാർത്ഥം നടത്തിയ ഒരു കുറുബാനയുടെ സമയത്ത് പാപ്പാ, ഉറവയിൽനിന്നു വരുന്ന വെള്ളം “മറിയ നിർവഹിക്കുന്ന അത്ഭുതകരവും അത്യന്തം സമൃദ്ധവും പ്രകൃതാതീതവുമായ പ്രവർത്തനത്തിന്റെ ഒരു യഥാർത്ഥ ഉപകരണമാണ്” എന്നു പ്രഖ്യാപിക്കുകയും “ലൂർദ്ദിലെ ഉറവയിൽനിന്നുള്ള വെള്ളം യേശു ഒരു മനുഷ്യനെ സൗഖ്യമാക്കിയപ്പോൾ ഉപയോഗിച്ച ശീലോഹാം കുളത്തിലെ വെള്ളത്തോട് സമാനമാണ്” എന്നു കൂട്ടിച്ചേർക്കുകയുംചെയ്തു. എന്നിരുന്നാലും അതേ ദിവസംതന്നെ പ്രത്യക്ഷത്തിൽ ഈ വെള്ളത്തിന്റെ വ്യാപാരപരമായ കള്ളക്കടത്തിൽ ഉത്ക്കണ്ഠാകുലനായി ലൂർദ്ദിലെ ബിഷപ്പ് ഇങ്ങനെ പ്രസ്താവിച്ചു: “അത് മാന്ത്രികജലമല്ല. യഥാർത്ഥത്തിൽ അതിനെ ‘മാന്ത്രികജല’മെന്നു വിളിക്കുന്നത് വഴിതെററിക്കുന്നതാണ്.” വെള്ളം “രോഗാണുസംബന്ധമായി ശുദ്ധമല്ല, യഥാർത്ഥത്തിൽ അത് ഉത്ഭവിക്കുന്ന മേഖല മലിനീകരണത്തിന്റെ ഒരു ഗുരുതരമായ അപകടകാരണമാണ്” എന്ന് ഇററലിയിലെ പാനരമ മാസിക ഗൗനിക്കുന്നു. എന്നാൽ ലൂർദ്ദിലെ കള്ളക്കടത്തുകാർക്ക് ഈ വെള്ളം “റെറക്സാസിനോ ഇറാനോ എണ്ണ പോലെയാണ്. അത് മുഖ്യവരുമാനമാർഗ്ഗമാണ്” എന്ന് പാനരമ പറയുന്നു.
ആയുധവ്യാപാരം
ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിൽ തോക്കുകളുടെയും സബ്മറൈനുകളുടെയും വെടിക്കോപ്പുകളുടെയും മിലിറററി ഇലക്ട്രോണിക്ക്സിന്റെയും ഔദോഗികലൈസൻസിൻപ്രകാരമുള്ള കയററുമതി വർഷംതോറും 30,000 കോടി ഡിഎം വരും അല്ലെങ്കിൽ രാജ്യത്തെ മൊത്തം കയററുമതിയുടെ 5 ശതമാനം വരും. എന്നിരുന്നാലും, ജർമ്മനി മിലിറററി ഐററങ്ങളുടെ ഏററവും വലിയ അഞ്ചാമത്തെ കയററുമതിരാജ്യം മാത്രമാണ്. അതിനു മുമ്പു വരുന്നവയാണ് ഐക്യനാടുകൾ, സോവ്യററ്യൂണിയൻ, ഫ്രാൻസ്, ഗ്രേററ് ബ്രിട്ടൻ എന്നിവ. ഉപകരണങ്ങൾ എങ്ങോട്ടാണ് പോകുന്നത്? ഹാംബേർഗ്ഗിലെ ഇൻസ്ററിററൂട്ട് ഓഫ് പൊളിററിക്സ് ആൻഡ് സെക്യൂരിററി പറയുന്നതനുസരിച്ച് ജർമ്മനി 1973നും 1980നും ഇടക്ക് കയററിയയച്ച സകല ആയുധങ്ങളുടെയും 60 ശതമാനം യുദ്ധങ്ങളിലോ ആഭ്യന്തരകലാപങ്ങളിലോ ഉൾപ്പെട്ടിരുന്ന രാജ്യങ്ങളിലേക്കാണു പോയത്. “3,00,000 പേരെ നിയമിച്ചിരിക്കുന്നതെങ്കിലും ആയുധവ്യവസായംപോലെ പൊതുജനനോട്ടത്തിൽനിന്ന് ഇത്രയധികം മറയ്ക്കപ്പെട്ടിരിക്കുന്ന മറെറാരു വ്യവസായമില്ല” എന്ന് ജർമ്മൻ പത്രമായ സ്യുഡ്യൂഷ സീററംഗ പ്രസ്താവിക്കുന്നു.
ബൈബിൾമുദ്രണം
കുറഞ്ഞപക്ഷം ബൈബിളിന്റെ ഒരു ഭാഗമെങ്കിലും അച്ചടിച്ചിരിക്കുന്ന ഭാഷകളുടെ എണ്ണത്തിൽ കഴിഞ്ഞവർഷം 23ന്റെ വർദ്ധനവുണ്ടായി, അങ്ങനെ മൊത്തം 1,907 ആയി. ഇപ്പോൾ പൂർണ്ണബൈബിൾ 310 ഭാഷകളിൽ കണ്ടെത്തപ്പെടാൻ കഴിയും, ഇത് മുമ്പത്തേതിലും 7 കൂടുതലാണ്. പുതിയ ഭാഷകളിൽ കാരോ ബററക്ക്, എക്കേഗുസായി, കുസ്ക്കോ കെച്വാ, മലാവി ചി റേറാംഗാ, ഉററ്ജിഹെറേറോ, റുക്ക്വാംഗലി, ടൈഗ്രി എന്നിവ ഉൾപ്പെടുന്നു.
ബൈബിൾ അനേകം രാജ്യങ്ങളിൽ അച്ചടിക്കപ്പെടുന്നുവെന്നിരിക്കെ, ബൈബിൾ കയററുമതിചെയ്യുന്ന ഏററവും വലിയ രാജ്യം കൊറിയാ ആയിത്തീർന്നിരിക്കുകയാണ്—കഴിഞ്ഞ വർഷം 119 ഭാഷകളിൽ 4 കോടി 30 ലക്ഷം വാള്യങ്ങൾ 91 മററു രാജ്യങ്ങളിലേക്ക് കയററിയയച്ചുവെന്ന് കൊറിയാ റൈറംസ തറപ്പിച്ചുപറയുന്നു. രാഷ്ട്രത്തിന്റെ ബൈബിൾകയററുമതി വർഷംതോറും 20 ശതമാനം കണ്ടു വർദ്ധിച്ചിട്ടുണ്ട്. കൊറിയയിലെ ബൈബിൾവിതരണനിരക്കാണ് ലോകത്തിലെ ഏററവും കൂടിയത്. രണ്ടു വർഷംകൊണ്ട് ഒരൊററ രാജ്യത്തു നിർമ്മിക്കപ്പെടുന്ന ബൈബിളുകളുടെ മൊത്തം എണ്ണത്തിൽ ഐക്യനാടുകൾക്ക് ഒപ്പമെത്താൻ കൊറിയാ പ്രതീക്ഷിക്കുന്നു. (g89 7/22)
മലമ്പനി ഔഷധങ്ങളോടു കൂടുതൽ ചെറുത്തു നിൽക്കുന്നു
മലേറിയാ സുഖപ്പെടുത്താനോ നിയന്ത്രിക്കാനോ ഉള്ള മാർഗ്ഗങ്ങൾ തേടിക്കൊണ്ട് ദശാബ്ദങ്ങളിൽ ഗവേഷണംനടത്തിയ ശേഷവും ദക്ഷിണാഫ്രിക്കയിൽ ഈ രോഗം വർദ്ധിക്കുന്നതായി കാണപ്പെടുന്നു. തന്നെയുമല്ല, അത് ഔഷധങ്ങളെ കൂടുതൽ ചെറുത്തുനിൽക്കുന്നതായിത്തീരുകയാണ്. “മലേറിയാ പരാദത്തിന് ശരീരത്തിന്റെ പ്രതിരക്ഷാവ്യവസ്ഥയെ കുഴപ്പിക്കാനുള്ള സകല തന്ത്രവും അറിയാ”മെന്ന് സൗത്താഫ്രിക്കയിലെ മെഡിക്കൽ റിസേർച്ച് കൗൺസിലിന്റെ പ്രസിഡണ്ടായ ഡോ. ഫിലിപ്പ് വാൻ ഹീർഡൻ പറയുകയുണ്ടായി. ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വാക്സിൻ ഫലകരമെന്നു തെളിഞ്ഞാലും, “മൂന്നാം ലോകത്തെ സഹായിക്കാൻ കഴിയാത്തവിധം അത് വളരെ ചെലവേറിയതായിരിക്കു”മെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യസംഘടന പറയുന്ന പ്രകാരം മലേറിയാ ആഫ്രിക്കയിൽ ഓരോ വർഷവും പത്തു ലക്ഷത്തിൽപരം കുട്ടികളെ കൊല്ലുന്നു.
ഓഫീസ മോഷ്ടാക്കൾ
ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയിൽ ജോലിസ്ഥലത്തെ മോഷണത്തിന്റെ ഒരു വർദ്ധനവു ബാധിച്ചിരിക്കുകയാണ്. ഒരു വർഷംകൊണ്ട് ഓഫീസുകളിലും മററു സ്ഥലങ്ങളിലും നടന്ന 1,30,000 ൽപരം മോഷണങ്ങൾ പോലീസിനു റിപ്പോർട്ടുചെയ്യുകയുണ്ടായി. പ്രധാന പ്രശ്നം ഇതാണ്: അപരിചിതർക്ക് അനേകം ഗവൺമെൻറ് ഓഫീസുകളിലും സ്ഥാപനങ്ങളിലും പ്രവേശനം നിയന്ത്രിതമല്ല. അവിടെ പൂട്ടിയിടാത്ത ഡസ്ക്കുകളും അറകളും മോഷ്ടാക്കൾക്ക് തുറന്ന ക്ഷണമായിത്തീരുന്നു. പരിഹാരം? ജോലിസ്ഥലത്ത് നിങ്ങളുടെ പണവും വിലയുള്ള വസ്തുക്കളും പൂട്ടിസൂക്ഷിക്കുക, അതാണ് പോലീസ് നൽകുന്ന ഉപദേശം.
ചൈനയുടെ ജനസംഖ്യ വർദ്ധിക്കുന്നു
ഏപ്രിൽ 14, 1989 ആയതോടെ ചൈനയിൽ ജനസംഖ്യ ഔദ്യോഗികമായി 110 കോടിയായി ഉയർന്നു. എന്നിരുന്നാലും, കൃത്യമായ ജനസംഖ്യ ദശലക്ഷങ്ങൾക്കുള്ളിൽ തിട്ടപ്പെടുത്താൻ കഴികയില്ലെന്ന് വിദഗ്ദ്ധൻമാർ സമ്മതിക്കുന്നു. എന്നിരുന്നാലും, രണ്ടു കാരണങ്ങളാൽ ഈ വർദ്ധനവ് ചൈനീസ് അധികൃതരെ വ്യാകുലപ്പെടുത്തുന്നു. ഒന്ന്, കടുംബമൊന്നിന് ഒരു കുട്ടിയെന്ന നയം ഗ്രാമപ്രദേശങ്ങളിൽ ഇക്കാലമത്രയും പരാജയമായിരുന്നു. രണ്ട്, കഴിഞ്ഞ നാലു വർഷങ്ങളിൽ, കാർഷികോൽപ്പാദനം വർഷം തോറും “40 കോടി ടൺ” ധാന്യത്തോടടുത്ത് നിശ്ചലമായി. വർദ്ധിച്ചുവരുന്ന ജനസംഖ്യയെ പോററാൻ ഇത് അപര്യാപ്തമാണ്. (g89 8/8)
പ്രേമാത്മകത എയഡസിനു വിരുദ്ധം
എയ്ഡ്സിനെക്കുറിച്ചുള്ള ഭയം ചില ഇണകളെസംബന്ധിച്ച് പഴയരീതിയിലുള്ള പ്രേമാഭ്യർത്ഥനയിലേക്കുള്ള മടങ്ങിവരവിന്റെ കുഴലൂത്താണെന്ന് ഒരു ടെക്സാസ്യൂണിവേഴ്സിററി പ്രൊഫസ്സർ ഓസ്ററിൻ സ്ക്കൂൾ ഓഫ് നേഴ്സിംഗിൽ വെച്ചു പറയുന്നു. “എയ്ഡ്സ് സമസ്തവ്യാപകവ്യാധി, അമേരിക്കൻ സംസ്ക്കാരത്തിലെ ഒരു വഴിത്തിരിവിനു നിർബന്ധിച്ചിരിക്കുന്നു”വെന്ന് ഡോ. ബെവർലി ഹാൾ പറയുന്നു. “നാം യഥാർത്ഥത്തിൽ നമ്മുടെ മൂല്യങ്ങളെ ഇപ്പോൾ കുറേക്കൂടെ അടുത്തു വീക്ഷിക്കേണ്ടിയിരിക്കുന്നു. നാം 1943ൽ സിഫിലിസിനു മരുന്നു കണ്ടുപിടിച്ചശേഷം ലൈംഗികസാംക്രമികരോഗമാകുന്ന ഇത്തരമൊരു കൊലയാളിയെ യു. എസ്. അഭിമുഖീകരിച്ചിട്ടില്ല.” എന്നിരുന്നാലും, ഹാൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “യുവജനങ്ങളുടെ ഇടയിലെ ലൈംഗികരോഗനിരക്കുകൾ വർദ്ധിക്കുകയാണ്, ഇതു തെളിയിക്കുന്നത് എയഡസിന്റെ ഭീഷണിയുണ്ടായിട്ടും കോളജ്സമൂഹത്തിന്റെ ഇടയിലെ ലൈംഗികപ്രവർത്തനം മന്ദീഭവിച്ചിട്ടില്ലെന്നാണ്.”
ചെറിയ പണിയായുധങ്ങൾ
ശാസ്ത്രജ്ഞൻമാർ സൂക്ഷ്മാണുജീവികളെക്കൊണ്ട് അത്ഭുതകരവും വിവിധങ്ങളുമായ ഒട്ടേറെ ഉപയോഗങ്ങൾ കണ്ടെത്തിയിരിക്കുന്നു. വിട്ടുമാറാത്ത മാലിന്യങ്ങൾസഹിതം അയിരുകളിൽ അടിഞ്ഞുകിടക്കുന്ന സ്വർണ്ണത്തിന്റെ സൂക്ഷ്മശകലങ്ങളെ വേർപെടുത്തിയെടുക്കാൻ സഹായിക്കുന്നതിന് ബാക്ററീറിയാകളെ ഉപയോഗിക്കുന്നതിനുള്ള ഒരു മാർഗ്ഗം ഒരു സ്ഥാപനം കണ്ടുപിടിച്ചിരിക്കുന്നു. മററു കമ്പനികൾ വിഷജന്യങ്ങളായ രാസ, വ്യാവസായിക പാഴ്വസ്തുക്കൾ ശുദ്ധീകരിക്കാനുള്ള വിധങ്ങൾ കണ്ടുപിടിച്ചിരിക്കുന്നു. അലാസ്ക്കാതീരത്തുനിന്ന് മാറി തൂകിപ്പോയ എണ്ണയിൽ അങ്ങനെയുള്ള ഒരു പദ്ധതി പരീക്ഷിക്കപ്പെട്ടു. ജപ്പാൻകാർ ഒരു ജോടി ആഡംബര ഹെഡ്ഫോണുകൾ നിർമ്മിക്കാൻ പോലും സൂക്ഷ്മാണുക്കളെ ഉപയോഗിച്ചിരിക്കുന്നു. ചിലയിനം പഞ്ചസാരയാൽ പോഷിപ്പിക്കപ്പെടുമ്പോൾ ബാക്ടീറിയാ ചെറിയ നൂലുകൾ ഉല്പാദിപ്പിക്കുന്നു, അവ നേർത്ത വലകളായി കൂടിപ്പിണയുന്നു. വല പിന്നീട് ഉണങ്ങി അമർത്തിയെടുത്ത് ഒടുവിൽ ചെറിയ ലൗഡ്സ്പീക്കർ ഡയഫ്രമായി രൂപപ്പെടുത്തുന്നു, അത് സാധാരണ ഡയഫ്രങ്ങളെക്കാൾ പത്തുമടങ്ങ് ദൃഢതയുള്ളതാണ്!
തായലണ്ടിൽ എയഡസ
തായ്ലണ്ട്ഗവൺമെൻറ് 1989നെ “എയ്ഡ്സിനോടു പോരാടാനുള്ള വർഷ”മായി നിർദ്ദേശിച്ചു. ലോകാരോഗ്യസംഘടന പറയുന്നപ്രകാരം തായ്ലണ്ടിൽ 25,000 പേർക്ക് എച്ച്ഐവി (ഹ്യൂമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ്) ബാധിച്ചിട്ടുണ്ടായിരിക്കാം, അതാണ് എയ്ഡ്സിലേക്കു നയിക്കുന്നത്. നിയമവിരുദ്ധ മയക്കുമരുന്നുപയോഗവും രാജ്യത്ത് തഴച്ചുവളരുന്ന വേശ്യാവൃത്തിയും—സ്വവർഗ്ഗസംഭോഗവും ദ്വിവർഗസംഭോഗവും ഈ രോഗത്തിന്റെ വ്യാപനത്തെ പെരുപ്പിക്കുകയാണെന്ന് ബ്രിട്ടനിലെ ഇക്കണോമിസററമാസികയുടെ ബാംകോക്ക് ലേഖകൻ എഴുതുന്നു. ഗവൺമെൻറ് കൂടുതൽ സുരക്ഷിതമായി ജീവിക്കുന്നതിനുള്ള മാർഗ്ഗങ്ങൾക്കു പ്രോൽസാഹനംകൊടുത്തുകൊണ്ട് ക്ലാസ്മുറിയിലെ ബുദ്ധിയുപദേശത്തിന്റെയും പോസ്ററർകളിലും റേഡിയോയിലുമുള്ള പരസ്യങ്ങളുടെയും ഒരു പ്രസ്ഥാനത്തോടെ പ്രതികരിച്ചിരിക്കുന്നു. എന്നിരുന്നാലും, റിപ്പോർട്ടുകളനുസരിച്ച്, ഗവൺമെൻറിന്റെ ശ്രമങ്ങൾ രാഷ്ട്രത്തിലെ രക്തസപ്ലൈയെ പരിശോധിക്കുന്നതിൽ കേന്ദ്രീകരിക്കും. (g89 8/22)