തൊഴിലില്ലായ്മയിൽനിന്നുള്ള സ്വാതന്ത്ര്യം—എങ്ങനെ? എപ്പോൾ?
മനുഷ്യനു തന്റെ സ്രഷ്ടാവിനെപ്പോലെ വേലയിൽ സന്തോഷമനുഭവിക്കാൻ കഴിയും. അത് ഉചിതമായി “ദൈവത്തിന്റെ ദാനം” എന്നു നിർവചിക്കപ്പെടുന്നു. (സഭാപ്രസംഗി 3:12, 13; യോഹന്നാൻ 5:17) ഒരു രസകരമായ ജോലിയ്ക്കു നമ്മെ സന്തുഷ്ടരാക്കുന്നതിനും നാം ഉപയോഗയോഗ്യരും ആവശ്യമുള്ളവരുമാണെന്നു തോന്നാനിടയാക്കുന്നതിനും കഴിയും. ആസ്വാദനം എത്ര കുറവായാലും, തനിക്കുള്ള ഒരു ജോലി നഷ്ടപ്പെടാൻ ആരും ആഗ്രഹിക്കുന്നില്ല. ഒരു വേതനം ഉറപ്പുനൽകുന്നതിനുപുറമെ, വേതനം ലഭ്യമായ തൊഴിൽ ഒരുവന്റെ ജീവിതത്തിന് അടുക്കും ചിട്ടയും ഉദ്ദേശ്യവും വ്യക്തിത്വബോധവും കൈവരുത്തുന്നു. സാധാരണയായി “തൊഴിൽരഹിതൻ മറ്റെന്തിനെക്കാളുമധികമായി ഒരു ജോലി ആഗ്രഹിക്കുന്നു” എന്നത് അതിശയമല്ല.
ഒരു ജോലിതേടി
നാം നേരത്തെ കണ്ടുകഴിഞ്ഞതുപോലെ, തൊഴിൽ വിപണിയിലെ അവസ്ഥ വളരെ സങ്കീർണമാണ്. തത്ഫലമായി, ഒരു ജോലി അന്വേഷിക്കുന്നതിനു സാധുവായ അനേകം മാർഗങ്ങളുണ്ട്. സർക്കാർ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ ലഭ്യമായിരിക്കുന്നിടത്ത് അതിന് അർഹരായിരിക്കുന്ന ഏവർക്കും അവ ഉപയോഗപ്പെടുത്താൻ കഴിയും. അവ ബാധകമാകുന്നിടങ്ങളിൽ എംപ്ലോയ്മെൻറ് ഓഫീസുകളിൽ അവർക്കു പേർ ചാർത്തുന്നതിനും ലഭ്യമാകുന്ന സേവനങ്ങൾ ഉപയോഗിക്കുന്നതിനും കഴിയും. മറ്റുള്ളവർ സ്വയമായി തൊഴിലുണ്ടാക്കിക്കൊണ്ട് ഒരു ജോലി കണ്ടെത്തുന്നു. എന്നാൽ ജാഗ്രതയുള്ളവരായിരിക്കണം. പലപ്പോഴും സ്വയം തൊഴിൽ കണ്ടെത്തുന്നവർ ഭീമമായ പ്രാരംഭചെലവുകൾ വഹിക്കേണ്ടതുണ്ട്; അതു നികത്തുക എളുപ്പമായിരിക്കുകയില്ല. സാമ്പത്തികവും നികുതിപരവുമായ നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടതും അവയോട് ആദരവുണ്ടായിരിക്കേണ്ടതും ആവശ്യമാണ്. ചില രാജ്യങ്ങളിൽ അതു നിർവഹിക്കുക തികച്ചും വിഷമകരമാണ്!—റോമർ 13:1-7; എഫെസ്യർ 4:28.
ഒരു ജോലി കണ്ടെത്തുന്നതിനുവേണ്ടി, ചിലർ പ്രത്യേകവിധത്തിലും സ്ഥിരോത്സാഹത്തോടെയും തങ്ങളെത്തന്നെ അതിനായി അർപ്പിച്ചുകൊണ്ടു കാര്യമായ ശ്രമം ചെയ്തിരിക്കുന്നു. മറ്റുള്ളവർ, ജോലിക്കാരെ തെരഞ്ഞുകൊണ്ടിരിക്കുന്നതോ പ്രാദേശിക ദിനപ്പത്രങ്ങളിൽ പരസ്യപ്പെടുത്തിയിരിക്കുന്നതോ—ഇവയിൽ ചില ദിനപ്പത്രങ്ങൾ തൊഴിലപേക്ഷാ പരസ്യങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കുന്നു—ആയ കമ്പനികൾക്ക് എഴുതിയിട്ടുണ്ട്. ഉണരുക! കൂടെക്കൂടെ ഈ വിഷയത്തെക്കുറിച്ച് ഉപയോഗപ്രദവും പ്രായോഗികവുമായ ബുദ്ധ്യുപദേശം യുവജനങ്ങൾക്കും പ്രായപൂർത്തിയായവർക്കും ഒരുപോലെ നൽകിയിരിക്കുന്നു.a—പേജ് 11-ലെ ചതുരങ്ങൾ കാണുക.
നിങ്ങൾ പൊരുത്തപ്പെടുന്ന ആളായിരിക്കണം—അവശ്യം നിങ്ങൾ ഇഷ്ടപ്പെടാത്ത ജോലികൾ ഉൾപ്പെടെ എല്ലാത്തരത്തിലുള്ള ജോലിയും ചെയ്യാൻ നിങ്ങൾ മനസ്സുള്ളവനായിരിക്കണം. മുൻ തൊഴിൽ പരിചയവും തൊഴിലില്ലാതിരുന്ന കാലദൈർഘ്യവും തൊഴിൽ അഭിമുഖങ്ങളിൽ ആദ്യമായി ചോദിച്ചിരുന്ന സംഗതികളിൽ ഉൾപ്പെടുന്നുവെന്നു വിദഗ്ധർ പറയുന്നു. ഒരു സ്ഥിരമായ ജോലിയിൽനിന്നു ദീർഘനാൾ ജോലിയില്ലാതിരിക്കുന്നതിനെ ഒരു ഭാവി തൊഴിലുടമ നല്ല ലക്ഷണമായി കരുതുകയില്ല.
കഴിവുകൾ നേടിയെടുക്കുന്നതിനായി സ്കൂളിൽ തന്റെ സമയം ജ്ഞാനപൂർവം ചെലവഴിച്ച ഒരു വ്യക്തിക്കാണ് ആദ്യ ജോലി കണ്ടെത്തുന്നതിനു കൂടുതൽ സാധ്യതയുള്ളത്. “തൊഴിലില്ലായ്മ പ്രത്യേകിച്ചും വിദഗ്ധരല്ലാത്ത ജോലിക്കാരെയാണു ബാധിക്കുന്നത്” എന്നു ധനകാര്യ ശാസ്ത്രങ്ങളുടെ അധ്യാപകനായ ഓൾബെർട്ടോ മോയോക്കി പറയുന്നു.
വൈകാരിക പിന്തുണയുടെ പ്രാധാന്യം
ക്രിയാത്മക വീക്ഷണമാണ് ഒരു പ്രധാന ഘടകം. ഒരു ജോലി കണ്ടെത്തുന്നതിനും കണ്ടെത്താതിരിക്കുന്നതിനുമുള്ള കാരണം ഇതായിരിക്കാൻ കഴിയും. തൊഴിൽരഹിതർ വൈകാരിക പിന്തുണയെ വളരെയധികം വിലമതിക്കുന്നു; ഇതു തങ്ങളെത്തന്നെ ഒറ്റപ്പെടുത്തുന്നതും നിർവികാരത അനുഭവപ്പെടുന്നതും ഒഴിവാക്കാൻ അവരെ സഹായിക്കുന്നു. ഇതു ജോലി നഷ്ടപ്പെടാത്ത മറ്റുള്ളവരുമായി തന്നെത്തന്നെ താരതമ്യം ചെയ്യുന്നതിൽനിന്ന് ഉളവാകാൻ കഴിയുന്ന ആത്മാഭിമാനനഷ്ടത്തെ തരണംചെയ്യുന്നതിനും ഉതകുന്നു.
വരവിനനുസരിച്ചു ചെലവു നിയന്ത്രിച്ചുകൊണ്ടുപോവുക എളുപ്പമല്ലായിരുന്നേക്കാം. “എന്റെ വിഷമം എനിക്കുള്ള സമയം പരമാവധി പ്രയോജനപ്പെടുത്താൻ പ്രയാസകരമായി എനിക്കു തോന്നുന്നതായിരുന്നു” എന്നു സ്റ്റേഫോനോ പറയുന്നു. “ഞാൻ എന്റെ ചില പ്രിയപ്പെട്ട സ്നേഹിതരിൽ കുറ്റം കണ്ടെത്താൻ തുടങ്ങുംവിധം അത്ര പിരിമുറുക്കമുള്ളതായിരുന്നു സ്ഥിതിവിശേഷം” എന്നു ഫ്രോഞ്ചേസ്ക്കോ ഓർമിക്കുന്നു. ഇവിടെയാണു കുടുംബത്തിന്റെ പിന്തുണ ലഭിക്കേണ്ടത്. വരുമാനമില്ലാത്തതിനാൽ ജീവിതനിലവാരം ലഘൂകരിക്കുന്നതിനു മുഴു കുടുംബാംഗങ്ങളും അനുരൂപപ്പെടേണ്ടത് ആവശ്യമാണ്. ഒരേ കമ്പനിക്കു വേണ്ടി 23 വർഷം ജോലിചെയ്തതിനുശേഷം 43-ാമത്തെ വയസിൽ പിരിച്ചുവിടപ്പെട്ട ഫ്രോങ്കോ ഇപ്രകാരം പറയുന്നു: “എന്നെ പിരിച്ചുവിട്ട സമയം മുതൽത്തന്നെ എന്റെ ഭാര്യ ക്രിയാത്മക മനോഭാവമുള്ളവളും വർധിച്ച പ്രോത്സാഹനത്തിന്റെ ഒരു ഉറവുമായിരുന്നു.” അർമാൻഡോ തന്റെ ഭാര്യയോടു “ഷോപ്പിങ്ങിലെ അവളുടെ മിതവ്യയശീലം” നിമിത്തം പ്രത്യേകിച്ചും നന്ദിയുള്ളവനാണ്.—സദൃശവാക്യങ്ങൾ 31:10-31; മത്തായി 6:19-22; യോഹന്നാൻ 6:12; 1 തിമൊഥെയൊസ് 6:8-10.
ഒരു ക്രിയാത്മക മനോഭാവം നിലനിർത്തുന്നതിനും അധികം പ്രാധാന്യമുള്ള മൂല്യങ്ങളെ മറക്കാതിരിക്കുന്നതിനും ബൈബിൾ തത്ത്വങ്ങൾക്കു നമ്മെ സഹായിക്കാൻ കഴിയും. ഉണരുക! അഭിമുഖം നടത്തിയ മേൽപ്രസ്താവിച്ചവർക്കു ബൈബിളിൽനിന്ന് ആശ്വാസപ്രദമായ ഉറപ്പു ലഭിച്ചിട്ടുണ്ട്. ഇത് അവർക്കു ദൈവത്തോടു വളരെ അടുത്തതായി തോന്നാനിടയാക്കി. (സങ്കീർത്തനം 34:10; 37:25; 55:22; ഫിലിപ്പിയർ 4:6, 7) യഹോവയാം ദൈവവുമായി ഒരു ഉറ്റ ബന്ധമുണ്ടായിരിക്കുകയെന്നതു പരമപ്രധാനമാണ്, എന്തുകൊണ്ടെന്നാൽ അവൻ ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു: ‘“ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.”’—എബ്രായർ 13:5.
ഒരുവൻ തൊഴിൽരഹിതനാണെങ്കിലും അല്ലെങ്കിലും, ഓരോരുത്തരും ദൈനംദിന ജീവിതത്തിന് ഉപയുക്തമായ ഗുണങ്ങൾ നട്ടുവളർത്തുന്നതിനു ദൈവവചനം പ്രോത്സാഹിപ്പിക്കുന്നു. സത്യസന്ധരായ വേലക്കാരെന്ന നിലയിൽ ചിലപ്പോൾ യഹോവയുടെ സാക്ഷികളെ തേടിച്ചെല്ലുന്നതും വിലമതിക്കുന്നതും ആകസ്മിക സംഭവമല്ല. അലസരായിരിക്കുന്നതിനല്ല, മറിച്ച് ശുഷ്കാന്തിയുള്ളവരും ആശ്രയയോഗ്യരുമായിരിക്കാൻ തക്കവണ്ണം അവർ ബൈബിളിന്റെ ബുദ്ധ്യുപദേശം പിൻപറ്റുന്നു.—സദൃശവാക്യങ്ങൾ 13:4; 22:29; 1 തെസ്സലൊനീക്യർ 4:10-12; 2 തെസ്സലൊനീക്യർ 3:10-12.
തൊഴിലില്ലായ്മയാകുന്ന ഭൂതത്തിൽ നിന്നുള്ള സ്വാതന്ത്ര്യം
ജോലിയുടെ അഭാവത്തിന് ആധാരമായിരിക്കുന്ന ഒരു മൂലകാരണമുണ്ട്—മമനുഷ്യന്റെ സ്വാർഥതയും അത്യാർത്തിയും. ബൈബിൾ പറയുന്നതുപോലെ, ‘മനുഷ്യൻ മമനുഷ്യന്റെ മേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നു.’—സഭാപ്രസംഗി 8:9.
ഇപ്പോൾ “അന്ത്യനാളുകളി”ലായിരിക്കുന്ന മാനുഷ ഭരണാധിപത്യത്തിന്റെ നീക്കംചെയ്യലോടെ തൊഴിലില്ലായ്മ പ്രശ്നം—മറ്റു പ്രശ്നങ്ങളും കൂടെ—പരിഹരിക്കപ്പെടും. (2 തിമോത്തി 3:1-3, NW) യഥാർഥമായും പുതുതായിരിക്കുന്ന ഒരു ലോകത്തിന്റെ ആവശ്യമുണ്ട്. ഉവ്വ്, മേലാൽ അത്യാർത്തിയുണ്ടായിരിക്കുകയില്ലാത്ത, നീതിയുള്ളതും നിഷ്പക്ഷവുമായ ഭരണാധിപത്യത്തിൻകീഴിൽ ജീവിക്കുന്നതിനും വേലചെയ്യുന്നതിനും കഴിയുന്ന ഒരു നീതിയുള്ള മാനുഷ സമുദായമുള്ള ലോകം തന്നെ. (1 കൊരിന്ത്യർ 6:9, 10; 2 പത്രൊസ് 3:13) അതുകൊണ്ടാണ് യേശു ദൈവത്തിന്റെ രാജ്യം വരുന്നതിനും അവന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടുന്നതിനും ജനങ്ങളെ പ്രാർഥിക്കാൻ പഠിപ്പിച്ചത്.—മത്തായി 6:10.
മനുഷ്യവർഗത്തിന്റെ ചില മുഖ്യ പ്രശ്നങ്ങളുടെ നീക്കംചെയ്യലിനെ പ്രാവചനികമായി വർണ്ണിച്ചുകൊണ്ട് ആ രാജ്യത്തിന്റെ ഫലങ്ങളെ ദൈവവചനം ഇപ്രകാരം ചിത്രീകരിക്കുന്നു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; . . . എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല.” (യെശയ്യാവു 65:21-23) തൊഴിലില്ലായ്മയാകുന്ന ഭൂതം എക്കാലത്തേക്കുമായി പെട്ടെന്നുതന്നെ അപ്രത്യക്ഷമാകും. ദൈവത്തിന്റെ പരിഹാരത്തെക്കുറിച്ചു കൂടുതലായി അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ദയവായി നിങ്ങളുടെ പ്രദേശത്തുള്ള യഹേവയുടെ സാക്ഷികളുമായി ബന്ധപ്പെടുക.
[അടിക്കുറിപ്പ്]
a പിൻവരുന്ന ഉണരുക! (ഇംഗ്ലീഷ്) മാസികകൾ കാണുക: 1994 ഒക്ടോബർ 22, പേജ് 16-18; 1991 ആഗസ്റ്റ് 8, പേജ് 6-10; 1983 ജനുവരി 22, പേജ് 17-19; 1982 ജൂൺ 8, പേജ് 3-8.
[11-ാം പേജിലെ ചതുരം]
ഭവനത്തിൽ ജോലി ഉളവാക്കൽ
•ആയയുടെ ജോലി, ശിശുപരിപാലനം
•വീട്ടിൽ നട്ടുണ്ടാക്കുന്ന പച്ചക്കറികളോ പുഷ്പങ്ങളോ വിൽക്കുക
•വസ്ത്രങ്ങളുടെ തുന്നലും മാറ്റം വരുത്തലും കേടുപോക്കലും
•നിർമാതാക്കൾക്കുവേണ്ടിയുള്ള പീസ്വർക്ക്
•ബെയ്ക്കിങും ഭക്ഷണം തയ്യാറാക്കലും
•വിരിപ്പു നിർമാണം, കൗതുകതുന്നൽപ്പണി, പിന്നൽ, നൂൽകൊണ്ടു പിന്നിയ അരികുപാളികൾ ഉണ്ടാക്കൽ, കളിമൺപാത്ര നിർമാണം; കൂടാതെ മറ്റു കൈത്തൊഴിലുകളും
•തുണിതറച്ച മരസാമാനങ്ങളുണ്ടാക്കൽ
•ബുക്ക് കീപ്പിങ്, ടൈപ് ചെയ്യൽ, കമ്പ്യൂട്ടർ സേവനങ്ങൾ
•ടെലിഫോണിലൂടെ ഉത്തരംകൊടുക്കുന്ന സേവനം
•കേശാലങ്കാരം
•ഭക്ഷണമുണ്ടാക്കി വിൽപന നടത്തുക.
•പരസ്യക്കാർക്കുവേണ്ടി കവറുകളിൽ മേൽവിലാസമെഴുതുകയും നിറയ്ക്കുകയും ചെയ്യൽ
•കാറു കഴുകി മിനുക്കൽ (ഇടപാടുകാരൻ കാർ നിങ്ങളുടെ ഭവനത്തിലേക്കു കൊണ്ടുവരുന്നു)
•ഓമനമൃഗങ്ങളെ വൃത്തിയാക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യൽ
•പൂട്ടു നന്നാക്കലും താക്കോൽ നിർമാണവും (വീട്ടിലെ പണിപ്പുര)
•ഈ ജോലിയിൽ ഏറിയതിനും വേണ്ട പരസ്യങ്ങൾ വാരാന്ത്യ പേപ്പറുകളിലോ സൂപ്പർമാർക്കറ്റ് നോട്ടീസ് ബോർഡുകളിലോ സൗജന്യമായോ കുറഞ്ഞ ചെലവിലോ കൊടുക്കുന്നതിനു സാധിക്കും
[11-ാം പേജിലെ ചതുരം]
വീടിനു വെളിയിൽ ജോലിയുണ്ടാക്കൽ
•ഭവന പരിരക്ഷ (ആളുകൾ അവധിയിലായിരിക്കുമ്പോഴും തങ്ങളുടെ ഭവനം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും)
•വൃത്തിയാക്കൽ: സ്റ്റോറുകൾ; ഓഫീസുകൾ; നിർമാണം പൂർത്തിയായ വീടുകളും അപ്പാർട്ടുമെൻറുകളും, തീപിടിത്തത്തിനുശേഷം, ആളുകൾ വിട്ടു പോയതിനുശേഷം; വീട്ടുജോലി (മറ്റുള്ളവരുടെ വീടുകളിൽ); ജന്നലുകൾ (തൊഴിലായും ഗാർഹികമായും)
•കേടുപോക്കൽ: എല്ലാത്തരത്തിലുമുള്ള ഉപകരണങ്ങൾ (കേടുപോക്കൽ സംബന്ധിച്ച എളുപ്പം പിൻപറ്റാവുന്ന പുസ്തകങ്ങൾ ലൈബ്രറികളിലുണ്ട്)
•ചില്ലറജോലിക്കാരന്റെ പണികൾ: വീടുകളുടെ സൈഡിങ്; ക്യാബിനറ്റുകളുണ്ടാക്കുക, കതകുകൾ, പോർച്ചുകൾ; പെയിൻറിങ്; വേലികെട്ടൽ; മേൽക്കൂരകൂട്ടൽ
•കൃഷിയിടത്തെ ജോലി: വിളകളുടെ നടീലും കൊയ്ത്തും, ഫലശേഖരണം
•ഓഫീസുകളിലും ബാങ്കുകളിലും ഷോപ്പിംങ് കവാടങ്ങളിലും അങ്കണങ്ങളിലും ഇടനാഴികളിലും ഉൾപ്രദേശ പ്രകൃതിദൃശ്യ പൂന്തോട്ടങ്ങൾ വെച്ചുപിടിപ്പിക്കലും ചെടികളുടെ സംരക്ഷണവും
•വസ്തുവക കാര്യസ്ഥത: സൂക്ഷിപ്പുകാർ, സൂപ്രണ്ട് (ചിലപ്പോൾ സൗജന്യ താമസസൗകര്യം ഉൾപ്പെടുന്നു)
•ഇൻഷ്വറൻസ്, സ്ഥാവരസ്വത്ത്
•പരവതാനി വിരിക്കൽ, വൃത്തിയാക്കൽ
•വർത്തമാനപത്ര റൂട്ടുകൾ (പ്രായപൂർത്തിയായവരും കുട്ടികളും), മറ്റു ഡെലിവറി സേവനങ്ങൾ: മുനിസിപ്പാലിറ്റി പരസ്യങ്ങളും ബില്ലുകളും
•സ്ഥാനം മാറ്റൽ, സംഭരണം
•പ്രകൃതിദൃശ്യത്തോട്ടമുണ്ടാക്കൽ, വൃക്ഷങ്ങൾ വെട്ടി വെടിപ്പാക്കുക, പുൽത്തകിടി പരിരക്ഷണം, മരംവെട്ടൽ
•സ്കൂൾ ബസ് ഡ്രൈവർ
•ഛായാഗ്രഹണം (ഛായാപടങ്ങളും പൊതു വിഷയങ്ങളും)
•മുക്കുവന്മാരുടെ ചൂണ്ടയ്ക്കുള്ള ഇര
•പകരം ജോലിചെയ്യുക: ഇലക്ട്രിക്കൽ ജോലിക്കായി പകരം കാറു നന്നാക്കുക, പ്ലംബിങ്ങിനായി തുന്നൽപ്പണി മുതലായവ
[10-ാം പേജിലെ ചിത്രം]
“എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.”—യെശയ്യാവു 65:22