വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bm ഭാഗം 18 പേ. 21
  • യേശു അത്ഭുതങ്ങൾ പ്രവർത്തി​ക്കു​ന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു അത്ഭുതങ്ങൾ പ്രവർത്തി​ക്കു​ന്നു
  • ബൈബിൾ നൽകുന്ന സന്ദേശം
  • സമാനമായ വിവരം
  • യേശുവിന്റെ അത്ഭുതങ്ങൾ—നിങ്ങൾക്ക്‌ എന്തു പഠിക്കാനാവും?
    2004 വീക്ഷാഗോപുരം
  • ‘ദൈവശക്തിയായ ക്രിസ്‌തു’
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • യേശു​വി​ന്റെ അത്ഭുത​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • അത്ഭുതങ്ങൾ സത്യമോ മിഥ്യയോ?
    2005 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന സന്ദേശം
bm ഭാഗം 18 പേ. 21
യേശു അന്ധനായ മനുഷ്യന്റെ കണ്ണുകളിൽ തൊട്ട്‌ സൗഖ്യമാക്കുന്നു

ഭാഗം 18

യേശു അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു

യേശു പ്രവർത്തി​ച്ച അത്ഭുതങ്ങൾ അവൻ രാജാ​വാ​കു​മ്പോൾ എന്തെല്ലാം ചെയ്യു​മെ​ന്ന​തി​നു​ള്ള തെളിവായിരുന്നു

മറ്റു മനുഷ്യർക്കു ചെയ്യാ​നാ​കാ​ത്ത കാര്യങ്ങൾ ചെയ്യാൻ ദൈവം യേശു​വി​നെ പ്രാപ്‌ത​നാ​ക്കി. യേശു ഒട്ടേറെ അത്ഭുതങ്ങൾ പ്രവർത്തി​ച്ചു, പലപ്പോ​ഴും വലിയ ജനാവ​ലി​യു​ടെ മുന്നിൽവെ​ച്ചു​ത​ന്നെ. അപൂർണ മനുഷ്യ​രെ​ക്കൊ​ണ്ടു കീഴട​ക്കാൻ സാധി​ക്കാ​ത്ത പ്രതി​ബ​ന്ധ​ങ്ങ​ളെ​യും പ്രതി​യോ​ഗി​ക​ളെ​യും കീഴ്‌പെ​ടു​ത്താൻ യേശു​വി​നാ​കു​മെന്ന്‌ ആ അത്ഭുതങ്ങൾ തെളി​യി​ച്ചു. ചില ഉദാഹ​ര​ണ​ങ്ങൾ കാണുക.

വിശപ്പ​ക​റ്റു​ന്നു. വെള്ളം വീഞ്ഞാ​ക്കി​യ​താ​യി​രു​ന്നു യേശു ചെയ്‌ത ആദ്യത്തെ അത്ഭുതം. ഏതാനും അപ്പവും മീനും കൊണ്ട്‌ അവൻ രണ്ടു​പ്രാ​വ​ശ്യം ആയിര​ങ്ങ​ളു​ടെ വിശപ്പ​ക​റ്റി. ഈ രണ്ടു സന്ദർഭ​ങ്ങ​ളി​ലും, എല്ലാവർക്കും ഭക്ഷിക്കാൻ വേണ്ടതി​ല​ധി​കം ആഹാരം അവൻ ലഭ്യമാ​ക്കി.

രോഗങ്ങൾ സുഖ​പ്പെ​ടു​ത്തു​ന്നു. യേശു “സകലതരം രോഗ​ങ്ങ​ളും വ്യാധി​ക​ളും സൗഖ്യ”മാക്കി. (മത്തായി 4:23) കുഷ്‌ഠ​രോ​ഗി​കൾക്കും അപസ്‌മാ​ര​രോ​ഗി​കൾക്കും അവൻ രോഗ​ശാ​ന്തി നൽകി. അന്ധരെ​യും ബധിര​രെ​യും മുടന്ത​രെ​യും അംഗഹീ​ന​രെ​യും അവൻ സുഖ​പ്പെ​ടു​ത്തി. അവനു സുഖ​പ്പെ​ടു​ത്താൻ കഴിയാത്ത രോഗങ്ങൾ ഒന്നും ഉണ്ടായി​രു​ന്നി​ല്ല.

പ്രകൃ​തി​ക്ഷോ​ഭം ശമിപ്പി​ക്കു​ന്നു. യേശു​വും ശിഷ്യ​ന്മാ​രും ഗലീല​ത്ത​ടാ​ക​ത്തി​ലൂ​ടെ സഞ്ചരി​ക്ക​വെ, പെട്ടെന്ന്‌ ഒരു കൊടു​ങ്കാ​റ്റു​ണ്ടാ​യി. ശിഷ്യ​ന്മാർ ഭയന്നു. യേശു കൊടു​ങ്കാ​റ്റി​നോട്‌, “അടങ്ങുക! ശാന്തമാ​കു​ക” എന്നു പറഞ്ഞ​തേ​യു​ള്ളൂ; പ്രകൃതി ശാന്തമാ​യി. (മർക്കോസ്‌ 4:37-39) മറ്റൊ​ര​വ​സ​ര​ത്തിൽ, ശിഷ്യ​ന്മാർ സഞ്ചരി​ച്ചു​കൊ​ണ്ടി​രു​ന്ന വള്ളം ഒരു കൊടു​ങ്കാ​റ്റിൽപ്പെ​ട്ട​പ്പോൾ യേശു വെള്ളത്തിൻമീ​തെ നടന്ന്‌ അവരുടെ അടു​ത്തേ​ക്കു ചെന്നു.—മത്തായി 14:24-33.

ദുഷ്ടരായ ആത്മസ്വ​രൂ​പി​ക​ളെ കീഴ്‌പെ​ടു​ത്തു​ന്നു. ദൈവ​ത്തോ​ടു മത്സരിച്ച്‌ സാത്താന്റെ പക്ഷം​ചേർന്ന ദൈവ​ദൂ​ത​ന്മാ​രാ​ണി​വർ. ഇവർ മനുഷ്യ​രെ​ക്കാൾ വളരെ ശക്തരാണ്‌. ദൈവ​ത്തി​ന്റെ പ്രതി​യോ​ഗി​ക​ളാ​യ ഈ ദുഷ്ടാ​ത്മാ​ക്ക​ളു​ടെ പിടി​യിൽനി​ന്നു രക്ഷപ്പെ​ടാ​നു​ള്ള കഴിവ്‌ പലർക്കു​മി​ല്ല. ഈ ആത്മാക്കൾ ആവേശി​ച്ചി​ട്ടു​ള്ള ഒട്ടനവധി ആളുകളെ യേശു സുഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അവന്‌ ഈ ദുഷ്ടാ​ത്മാ​ക്ക​ളെ ഭയമി​ല്ലാ​യി​രു​ന്നു. എന്നാൽ, ഇവർക്ക്‌ യേശു​വി​നെ ഭയമാ​യി​രു​ന്നു. യേശു​വി​ന്റെ അധികാ​രം തിരി​ച്ച​റി​ഞ്ഞി​രു​ന്ന അവർ അവന്റെ ആജ്ഞ അനുസ​രി​ച്ചു​കൊണ്ട്‌ മനുഷ്യ​രെ​വിട്ട്‌ പോകു​മാ​യി​രു​ന്നു.

മരണത്തെ കീഴട​ക്കു​ന്നു. മനുഷ്യ​നു കീഴ്‌പെ​ടു​ത്താൻ കഴിയാത്ത ശത്രു​വാണ്‌ മരണം. അതു​കൊ​ണ്ടു​ത​ന്നെ, ബൈബിൾ മരണത്തെ ഉചിത​മാ​യും “അവസാന ശത്രു” എന്നു വിളി​ച്ചി​രി​ക്കു​ന്നു. (1 കൊരി​ന്ത്യർ 15:26) എന്നാൽ യേശു മരിച്ച​വ​രെ ഉയിർപ്പി​ച്ചു. മരണമടഞ്ഞ ഒരു യുവാ​വി​നെ ജീവി​പ്പി​ച്ച​ശേ​ഷം യേശു അവനെ വിധവ​യാ​യ അവന്റെ അമ്മയെ ഏൽപ്പിച്ചു. മരിച്ചു​പോ​യ ഒരു പെൺകു​ട്ടി​യെ​യും അവൻ അവളുടെ മാതാ​പി​താ​ക്കൾക്കു ജീവ​നോ​ടെ തിരികെ നൽകി. മരണമടഞ്ഞ തന്റെ പ്രിയ സുഹൃ​ത്താ​യ ലാസറി​നെ ഉയിർപ്പി​ച്ചു​കൊണ്ട്‌ ശ്രദ്ധേ​യ​മാ​യ മറ്റൊരു അത്ഭുത​വും യേശു പ്രവർത്തി​ച്ചു. ലാസർ മരിച്ചി​ട്ടു നാലു​ദി​വ​സം കഴിഞ്ഞി​രു​ന്നു! അവന്റെ മരണത്തിൽ വിലപി​ച്ചു​കൊ​ണ്ടി​രുന്ന ഒരുകൂ​ട്ടം ആളുക​ളു​ടെ മുന്നിൽവെ​ച്ചു​ത​ന്നെ യേശു ലാസറി​നെ ജീവനി​ലേ​ക്കു തിരി​ച്ചു​കൊ​ണ്ടു​വ​ന്നു. യേശു​വി​നെ തകർക്കാൻ മുന്നി​ട്ടി​റ​ങ്ങി​യ ശത്രു​ക്കൾപോ​ലും അവൻ ചെയ്‌ത​തി​നെ നിഷേ​ധി​ച്ചി​ല്ല.—യോഹ​ന്നാൻ 11:38-48; 12:9-11.

എന്തിനാണ്‌ യേശു ഈ അത്ഭുത​ങ്ങ​ളെ​ല്ലാം പ്രവർത്തി​ച്ചത്‌? യേശു ചെയ്‌ത അത്ഭുത​ങ്ങ​ളിൽനി​ന്നു പ്രയോ​ജ​നം നേടി​യ​വ​രെ​ല്ലാം മരിച്ചു​മ​ണ്ണ​ടി​ഞ്ഞ​ല്ലോ. അതു ശരിയാണ്‌. എന്നാൽ, മിശി​ഹാ​യു​ടെ ഭരണ​ത്തെ​ക്കു​റി​ച്ചു​ള്ള പ്രവച​ന​ങ്ങ​ളെ​ല്ലാം നിവൃ​ത്തി​യേ​റു​മെന്ന്‌ ഈ അത്ഭുത​ങ്ങ​ളെ​ല്ലാം തെളി​വു​നൽകി. ദൈവ​ത്താൽ നിയോ​ഗി​ക്ക​പ്പെട്ട ഈ രാജാവ്‌ പട്ടിണി, രോഗം, പ്രകൃ​തി​വി​പത്ത്‌, ദുഷ്ടാ​ത്മാ​ക്കൾ, മരണം എന്നിവ​യെ​യെ​ല്ലാം ഇല്ലായ്‌മ​ചെ​യ്യു​മെ​ന്നത്‌ തീർച്ച​യാണ്‌. അതെല്ലാം ചെയ്യാ​നു​ള്ള പ്രാപ്‌തി ദൈവം തനിക്കു നൽകി​യി​ട്ടു​ണ്ടെന്ന്‌ അവൻ തെളി​യി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

—മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹ​ന്നാൻ എന്നീ പുസ്‌ത​ക​ങ്ങ​ളെ ആധാര​മാ​ക്കി​യു​ള്ളത്‌.

  • പട്ടിണി, രോഗം, പ്രകൃ​തി​വി​പത്ത്‌, ദുഷ്ടാ​ത്മാ​ക്കൾ, മരണം എന്നിവയെ നീക്കം​ചെ​യ്യാൻ തനിക്കു പ്രാപ്‌തി​യു​ണ്ടെന്ന്‌ യേശു തെളി​യി​ച്ചത്‌ എങ്ങനെ?

  • യേശു​വി​ന്റെ അത്ഭുതങ്ങൾ എന്തിനു തെളി​വു​നൽകി?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക