നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ നിങ്ങൾ വായിച്ചാസ്വദിച്ചോ? അങ്ങനെയെങ്കിൽ പിൻവരുന്ന കാര്യങ്ങൾ അനുസ്മരിക്കുന്നതു രസകരമെന്നു നിങ്ങൾ കണ്ടെത്തും:
◻മനുഷ്യനെ മൃഗങ്ങളിൽനിന്നു വേർപെടുത്തുന്ന ഒരു പ്രധാന വ്യത്യാസം എന്ത്?
ഒരു പ്രമുഖ വ്യത്യാസം മസ്തിഷ്കത്തിന്റെ ഘടന, ക്ഷമത, പ്രവർത്തനങ്ങൾ എന്നിവയോടു ബന്ധപ്പെട്ടതാണ്. മൃഗങ്ങളിൽ മസ്തിഷ്കപരമായ ഏതാണ്ട് എല്ലാ പ്രവർത്തനങ്ങളുംതന്നെ സഹജജ്ഞാനം എന്നു വിളിക്കപ്പെടുന്ന ഒന്നിൽ സംവിധാനം ചെയ്യപ്പെട്ടിരിക്കയാണ്. മനുഷ്യരുടെ കാര്യത്തിൽ സംഗതി ഇതല്ല. ദൈവം മനുഷ്യർക്ക് ഇച്ഛാസ്വാതന്ത്ര്യത്തിനുള്ള പ്രാപ്തി നൽകിയിട്ടുണ്ട്. (സദൃശവാക്യങ്ങൾ 30:24-28)—4⁄15, പേജ് 5.
◻ഇസ്രായേല്യരുടെ ആലയത്തിലെ ആരാധനയിൽ ഗാനാലാപം എന്തു പങ്കുവഹിച്ചിരുന്നു?
സംഗീതത്തിന്, വിശേഷിച്ച് ഗായകർക്ക് ആരാധനയിൽ ഒരു പ്രധാന സ്ഥാനമുണ്ടായിരുന്നു. ന്യായപ്രമാണത്തിന്റെ ഘനമേറിയ കാര്യങ്ങൾ ആളുകളുടെ മനസ്സിൽ അവശ്യം പതിപ്പിക്കാനായിരുന്നില്ല, പകരം ആരാധനയ്ക്കുവേണ്ടിയുള്ള ഒരു ശരിയായ മനോഗതം പ്രദാനം ചെയ്യാൻ. ഉൻമേഷത്തോടെ യഹോവയെ ആരാധിക്കാൻ ഇത് ഇസ്രായേല്യരെ സഹായിച്ചു. (1 ദിനവൃത്താന്തം 23:4, 5; 25:7)—5⁄1, പേജുകൾ 10, 11.
◻എപ്രകാരമുള്ള ശ്രദ്ധയാണു കുട്ടികൾക്കു ശൈശവംമുതൽ ആവശ്യമായിരിക്കുന്നത്?
നവജാതശിശുവിനു മാതാപിതാക്കൾ നിതാന്ത ശ്രദ്ധ നൽകേണ്ടതുണ്ട്. “രക്ഷപ്രാപിക്കാൻ നിന്നെ പ്രബോധിപ്പിക്കുന്ന വിശുദ്ധലിഖിതങ്ങൾ ബാല്യം [ശൈശവം, NW] മുതലേ നിനക്കു പരിചയമുണ്ടല്ലോ” (2 തി മൊ. 3:15, ഓശാന ബൈബിൾ) എന്ന് പൗലോസ് എഴുതി. അതുകൊണ്ട്, മാതാപിതാക്കളിൽനിന്നു ശൈശവംമുതലേ തിമോത്തിക്കു ലഭിച്ച സംരക്ഷണം ആത്മീയമായ വിധത്തിലുള്ളതുകൂടി ആയിരുന്നു.—5⁄15, പേജ് 11.
◻മുഴു മനുഷ്യവർഗത്തിനും വേണ്ടിയുള്ള ദൈവസന്ദേശം ബൈബിളിൽ അടങ്ങിയിരിക്കുന്നു എന്നു ചൂണ്ടിക്കാട്ടുന്ന നാലു തെളിവുകൾ ഏവ?
(1) ലഭ്യത. ലോക ജനസംഖ്യയുടെ ഏതാണ്ട് 98 ശതമാനത്തിനു ബൈബിൾ ഇന്നു ലഭ്യമാണ്. (2) ചരിത്രസ്വഭാവം. ബൈബിളിൽ അടങ്ങിയിരിക്കുന്നത് തെളിയിക്കാൻ വയ്യാത്ത പുരാണകഥകളല്ല മറിച്ച്, ചരിത്ര വസ്തുതകളാണ്. (3) പ്രായോഗികത. ബൈബിളിലെ കല്പനകളും തത്ത്വങ്ങളും അത് അടുത്തു പിൻപററുന്നവർക്കു പ്രയോജനം കൈവരുത്തുന്ന ഒരു ജീവിതരീതിയുടെ രൂപരേഖ നൽകുന്നു. (4) പ്രവചനം. ഭാവിയിൽ സംഭവിക്കാൻ പോകുന്നതെന്താണെന്നു വിശദമായി പറയുന്ന ഒരു ഗ്രന്ഥമാണിത്.—6⁄1, പേജുകൾ 8, 9.
◻ശരിയായ മതം അറിയുന്നതോടൊപ്പം എന്ത് ഉത്തരവാദിത്വവും ഉണ്ടാകുന്നു?
നാം ശരിയായ മതം തിരിച്ചറിഞ്ഞാൽ നമ്മുടെ ജീവിതത്തെ അതിനു ചുററും കെട്ടിപ്പടുക്കാൻ ശ്രമിക്കണം. അത് ഒരു ജീവിതരീതിയാണ്.(സങ്കീർത്തനം 119:105; യെശയ്യാവു 2:3)—6⁄1, പേജ് 13.
◻ബൈബിളിന്റെ വ്യക്തിപരമായ പഠനം അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്?
ദൈവത്തിന്റെ എല്ലാ ദാസൻമാർക്കും തങ്ങളുടെ സന്തോഷവും ശക്തിയും ദിവസേന പുതുക്കിക്കിട്ടേണ്ട ആവശ്യമുണ്ട്. ഇതിനുവേണ്ടി ദൈവവചനത്തിലെ സത്യത്തിന്റെ പുതിയതോ ആഴത്തിലോ ഉള്ള വശങ്ങൾ കണ്ടെത്തണം. ഈ വിധത്തിൽ അവർ ആത്മീയമായി തങ്ങളെത്തന്നെ ഉത്തേജിതരായി നിർത്തുന്നു.—6⁄15, പേജ് 8.
◻ബൈബിളിൽ “പാപം” എന്ന പദംകൊണ്ട് എന്താണ് അർഥമാക്കുന്നത്?
“പാപം” എന്ന പദത്തെ കുറിക്കുന്നതിന് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ, ഗ്രീക്കു പദങ്ങളുടെ ക്രിയാരൂപങ്ങൾ “കൈവിട്ടുപോവുക” എന്ന അർഥത്തിൽ “നഷ്ടമാവുക” എന്നോ ലാക്കിലോ ലക്ഷ്യത്തിലോ എത്താതിരിക്കുക അല്ലെങ്കിൽ ഉന്നം പിഴക്കുക എന്നോ അർഥമാക്കുന്നു. ആദ്യ മനുഷ്യ ജോഡികൾ ദൈവതേജസ്സിൽ കുറവുള്ളവരായിത്തീർന്നു. അങ്ങനെ, ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടതിന്റെ ഉദ്ദേശ്യപ്രാപ്തി ഉണ്ടായില്ല. മററു വാക്കുകളിൽപ്പറഞ്ഞാൽ അവർ പാപം ചെയ്തു. (ഉല്പത്തി 2:17; 3:6)—6⁄15, പേജ് 12.
◻വിശ്വാസത്യാഗികളുടെ സാഹിത്യം വായിക്കുന്നതു തീർത്തും ബുദ്ധിശൂന്യതയായിരിക്കുന്നത് എന്തുകൊണ്ട്?
വിശ്വാസത്യാഗികൾ പ്രസിദ്ധീകരിക്കുന്ന സാഹിത്യങ്ങളിൽ ചിലത് “ചക്കരവാക്കും” ‘കൗശലവാക്കും’ ഉപയോഗിച്ചുകൊണ്ടു വ്യാജത്തെ അവതരിപ്പിക്കുന്നു. (റോമർ 16:17, 18; 2 പത്രൊസ് 2:3) വിശ്വാസത്യാഗികളുടെ എല്ലാ ലേഖനങ്ങളും വിമർശനങ്ങൾ നിറഞ്ഞതും അധിക്ഷേപിക്കുന്നതുമാണ്. യാതൊന്നും പരിപുഷ്ടി പകരുന്നില്ല.—7⁄1, പേജ് 12.
◻പുരാതന ഗ്രീസ് ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ ആയിരുന്നുവോ?
പുരാതന ഗ്രീസിൽ ഏതാനും നഗരസംസ്ഥാനങ്ങളിൽ മാത്രമാണു ജനാധിപത്യം നടപ്പിലായിരുന്നത്. ഇവയിൽപ്പോലും പുരുഷൻമാർ മാത്രമേ വോട്ടുചെയ്തിരുന്നുള്ളൂ. ജനസംഖ്യയുടെ അഞ്ചിൽ നാലു ഭാഗം ഒഴിവാക്കപ്പെട്ടിരുന്നു എന്നാണ് ഇത് അർഥമാക്കുന്നത്. അതിനെ ജനകീയ പരമാധികാരം അല്ലെങ്കിൽ ജനാധിപത്യം എന്നു പറയാനേ കഴിയില്ല!—7⁄1, പേജ് 16.
◻ക്രിസ്തീയ വിവാഹം പുഷ്ടിപ്രാപിക്കുന്നതിനു കാരണമെന്ത്?
ഭർത്താവും ഭാര്യയും വിവാഹത്തെ സംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്ഷണം ആദരിക്കുകയും അവന്റെ വചനത്തിലെ തത്ത്വങ്ങൾ അടിസ്ഥാനമാക്കി ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. (എഫെസ്യർ 5:21-33)—7⁄15, പേജ് 10.
◻നിങ്ങളുടെ കുടുംബാധ്യയനം എങ്ങനെ ആസ്വാദ്യമാക്കാൻ കഴിയും?
കുട്ടികളെയെല്ലാവരെയും ഉൾപ്പെടുത്താൻ ശ്രമിക്കുക. ക്രിയാത്മകവും കെട്ടുപണിചെയ്യുന്നതുമായ മനോഭാവമുണ്ടായിരിക്കുക. പങ്കുപററലിൽ കുട്ടികളെ ഊഷ്മളമായി അഭിനന്ദിക്കുക. വെറുതെ വിഷയം തീർക്കുക മാത്രം ചെയ്യാതെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിക്കുക.—7⁄15, പേജ് 18.
◻“അവർ ‘സമാധാനവും സുരക്ഷിതത്വവും’! എന്നു പറയുന്നതെപ്പോഴോ” എന്ന പ്രയോഗംകൊണ്ട് എന്താണ് അർഥമാക്കുന്നത്? (1 തെസലോനിക്യർ 5:3, NW)
രാഷ്ട്രങ്ങൾ “സമാധാനവും സുരക്ഷിതത്വവും” നേടിയെടുക്കുമെന്നു ബൈബിൾ പറയുന്നില്ല എന്നതു ശ്രദ്ധിക്കുക. ഇതിനുമുമ്പെങ്ങും തോന്നിയിട്ടില്ലാത്ത നിശ്ചയദാർഢ്യത്തോടെ അവർ അതേപ്പററി അസാധാരണമായ വിധത്തിൽ സംസാരിക്കുകയെങ്കിലും ചെയ്യും. സമാധാനവും സുരക്ഷിതത്വവും നേടിയെടുക്കുന്നതിനുള്ള സാധ്യത എന്നത്തേക്കാളധികം അടുത്തെത്തിയിരിക്കുന്നപോലെ തോന്നും.—8⁄1, പേജ് 6.
◻യഹോവ ന്യായയുക്തത പ്രകടമാക്കുന്ന മൂന്നു വിധങ്ങൾ പറയുക.
ക്ഷമിക്കാൻ മനസ്സുള്ളവനാണെന്ന് യഹോവ പ്രകടമാക്കിയിട്ടുണ്ട്. (സങ്കീർത്തനം 86:5) പുതിയ സാഹചര്യങ്ങൾ ഉടലെടുത്തപ്പോൾ ഉദ്ദേശിച്ച നടപടിയിൽ മാററംവരുത്താൻ അവൻ മനസ്സൊരുക്കമുള്ളവനായിരുന്നു. (കാണുക: യോന, 3-ാം അധ്യായം) അധികാരം പ്രയോഗിക്കുന്നതിലും യഹോവ ന്യായയുക്തത പ്രകടമാക്കി. (1 രാജാക്കൻമാർ 22:19-22)—8⁄1, പേജുകൾ 12-14.