ബൈബിൾ കൂടുതലായി ഉപയോഗിക്കുക
1 “ദൈവത്തിന്റെ വചനം ജീവനുളളതും ശക്തിനൽകുന്നതുമാണ്.” (എബ്രാ. 4:12) അതിന്റെ ശക്തി പൂർണ്ണമായി പ്രയോഗിക്കുന്നതിനും ജീവനുളളതായിത്തീരുന്നതിനും അത് വായിക്കുകയും ബാധകമാക്കുകയും ചെയ്യണം. ഇത് കൂടുതലായി നിറവേററുന്നതിന് യഹോവയുടെ സ്ഥാപനം മുഖ്യമായി 1954-ൽ തുടങ്ങി നമ്മെ വീടുതോറുമുളള ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ചു. നമ്മെ വീടുതോറുമുളള സന്ദർശനത്തിൽ മൂന്നുമുതൽ എട്ടുവരെ മിനിററു പ്രസംഗങ്ങൾ ചെയ്യുന്നതിനും പ്രധാനവിഷയങ്ങൾ സംബന്ധിച്ച് ബൈബിളിന് പറയാനുളളത് എന്താണെന്ന് വീട്ടുകാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനും പരിശീലിപ്പിച്ചു.
2 കൂടുതൽ അടുത്ത വർഷങ്ങളിൽ നമ്മുടെ രാജ്യശുശ്രൂഷയിൽ വയൽ സേവനത്തിൽ ഉപയോഗിക്കുന്നതിന് ഒരു വിഷയത്തോടനുബന്ധിച്ച് രണ്ടോ മൂന്നോ തിരുവെഴുത്തുകൾ ചേർത്തുകൊണ്ട് ക്രമമായി സംഭാഷണവിഷയം കൊടുത്തിരിക്കുന്നു. ദൃഷ്ടാന്തത്തിന് പുതിയ സംഭാഷണവിഷയം “ദൈവരാജ്യം എന്തു ചെയ്യും” എന്നതാണ്. ഉപയോഗിക്കേണ്ട തിരുവെഴുത്തുകൾ ഭാവിയെസംബന്ധിച്ച് ദൈവം നൽകുന്ന അത്ഭുതകരമായ പ്രത്യാശയെ പ്രദീപ്തമാക്കുന്നു.
3 ബൈബിൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് അഭ്യസനവും ഇത് സുനിശ്ചിതമായി ദൈവത്തിന്റെ വചനമാണെന്നും ജീവനുളളതും ശക്തിയുളളതും ആണെന്നും തിരിച്ചറിയുന്നതിന് ആളുകളെ സഹായിക്കുന്നതിനുളള ആഗ്രഹവും ആവശ്യമാണ്. മാസികാദിവസപ്രവർത്തനത്തിൽ ഹ്രസ്വവും കേന്ദ്രാശയം മാത്രം ഉൾക്കൊളളുന്നതുമായ അവതരണങ്ങൾക്ക് പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും വയൽശുശ്രൂഷയുടെ മററു വശങ്ങളിൽ ബൈബിൾ ഉപയോഗിക്കുന്ന കാര്യം അവഗണിക്കുന്നവരായിത്തീരാൻ നാം ആഗ്രഹിക്കുന്നില്ല. സർവോപരി നാം ബൈബിൾവിദ്യാർത്ഥകളാണ്, നാം അപ്രകാരമാണെന്ന് തെളിവു നൽകുന്നതിന് മനുഷ്യവർഗ്ഗത്തിനുവേണ്ടിയും ഭൂമിക്കുവേണ്ടിയും യഹോവ എന്താണ് കരുതിയിരിക്കുന്നത് എന്ന് ദൈവവചനത്തിൽനിന്നുതന്നെ കാണിക്കുന്നതിന് കഠിനശ്രമം ചെയ്യുന്നതിനേക്കാൾ മെച്ചമായ എന്തുവിധമാണ് ഉളളത്?
ന്യായവാദം പുസ്തകത്തിൽനിന്ന് സഹായം
4 നമ്മുടെ രാജ്യശുശ്രൂഷയിലെ സംഭാഷണവിഷയം കൂടാതെ നമുക്ക് തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകവുമുണ്ട്. നിങ്ങൾ 9-15 പേജുകളിൽ കൊടുത്തിരിക്കുന്ന മുഖവുരകൾ പുനരവലോകനം ചെയ്യുമ്പോൾ നിങ്ങൾ രാജ്യദൂത് അവതരിപ്പിക്കുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന ബൈബിൾ വാക്യങ്ങളുടെ പരാമർശനം കണ്ടെത്തും. ബൈബിളിന് എന്തു പറയാനുണ്ടെന്ന് ആളുകളെ കാണിക്കാൻ അതിലേക്കു പോകുന്നതിന് നമുക്ക് അനേകം വിധങ്ങളുണ്ട്.
5 ദൃഷ്ടാന്തത്തിന് ചിലവീട്ടുകാർ പ്രായമുളളവരെസംബന്ധിച്ച് ഉത്ക്കണ്ഠയുളളവരാണെങ്കിൽ ന്യായവാദം പുസ്തകത്തിന്റെ 14-ാം പേജിലെ “വാർദ്ധക്യം⁄മരണം” എന്ന വിഷയത്തിൻകീഴിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് പിൻപററുന്നത് സഹായകമായിരുന്നേക്കാം. ഈ ചോദ്യം എത്ര ഉചിതമായിരിക്കും: “നാം വാർദ്ധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട് എന്ന് നിങ്ങൾ എപ്പോഴെങ്കിലും അതിശയിച്ചിട്ടുണ്ടോ? ഒരു നിശ്വസ്ത ബൈബിളെഴുത്തുകാരൻ റോമർ 5:12-ൽ എഴുതിയിരിക്കുന്നതെന്താണെന്ന് നിങ്ങളെ ചൂണ്ടിക്കാണിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.” പിന്നീട് നിങ്ങൾക്ക് ഇങ്ങനെ പറയാം: “എന്നാൽ ബൈബിൾ നാം വാർദ്ധക്യംപ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നതെന്തുകൊണ്ടെന്ന് ചൂണ്ടിക്കാണിക്കുമ്പോൾതന്നെ അത് വെളിപ്പാട് 21:3, 4-ൽ കാണപ്പെടുന്നതുപോലെ ഭാവിയെസംബന്ധിച്ച് ഏററവും അത്ഭുതകരമായ ഒരു പ്രത്യാശയും വാഗ്ദത്തം ചെയ്യുന്നു.” അതിനുശേഷം പുതിയ സാഹിത്യസമർപ്പണം വിശേഷവത്ക്കരിക്കാൻ കഴിയും.
6 ഈ നാളുകളിൽ ഒട്ടുമിക്കപ്പോഴും ആളുകൾ, “വേണ്ട, ഞാൻ തിരക്കിലാണ്” എന്ന് പറയുന്നു. അനേകരും യഥാർത്ഥത്തിൽ തിരക്കിലാണ്, അവരുടെ കാര്യത്തിലും അപ്രകാരമായിരിക്കുമെന്ന് നാം വിലമതിക്കണം. അപ്പോൾപോലും സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: “എനിക്ക് നിങ്ങളുടെ വിചാരം മനസ്സിലാകുന്നു, എന്തുകൊണ്ടെന്നാൽ ഇത് വളരെ തിരക്കുളള കാലങ്ങളാണ്. എന്നിരുന്നാലും ഞാൻ ഈ ഒരാശയം മാത്രം പറയാൻ ആഗ്രഹിക്കുന്നു,” പിന്നീട് പുതിയ സംഭാഷണവിഷയത്തിലെ ഒരു തിരുവെഴുത്തിലേക്ക് തിരിയുന്നു. അതു വായിച്ചശേഷം നിങ്ങൾ ഏതു സാഹിത്യമാണ് സമർപ്പിക്കുന്നത് എന്ന് പെട്ടെന്നു പറയുക, ഉചിതമായ ഒരു ലഘുലേഖ കൊടുക്കുക, അല്ലെങ്കിൽ നിങ്ങൾ ഈ പ്രദേശത്ത് താമസിയാതെ വീണ്ടും വരുമെന്നും അപ്പോൾ മരണമില്ലാതെ ജീവിക്കുന്നതിനുളള സാധ്യതയെസംബന്ധിച്ച കുറെ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാമെന്നും പറയുക.
7 നാം നമ്മുടെ ശുശ്രൂഷയിൽ വൈദഗ്ദ്ധ്യത്തോടെ ദൈവവചനം ഉപയോഗിക്കുന്ന ബൈബിൾവിദ്യാർത്ഥികൾ ആണെന്ന് ആളുകൾ കാണുന്നത് എത്ര നല്ലതാണ്! അത് അവരെ ഇന്ന് ദൈവവചനത്തിൽ ആശ്രയിക്കുകയും തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യുന്ന ആളുകൾ ആരാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. അതുകൊണ്ട്, മാസികാദിവസം ഒഴികെ പതിവായ സാഹിത്യ സമർപ്പണങ്ങൾ ഉപയോഗിക്കുമ്പോൾ ബൈബിൾ ഉപയോഗിക്കാൻ ഒരുങ്ങിയിരിക്കുക. ബൈബിൾ ഉപയോഗിക്കുന്നതിനുളള നമ്മുടെ ശ്രമം നമ്മുടെ ശുശ്രൂഷയിൽ യഹോവയുടെ അനുഗ്രഹം കൈവരുത്തുകയും ദൈവത്തിന്റെ വചനം നിശ്ചയമായും ജീവനുളളതാണെന്നും ശക്തി പ്രയോഗിക്കുന്നതാണെന്നും അവരുടെ ജീവിതങ്ങളെ ബാധിക്കാൻ കഴിയുന്നതാണെന്നും അനേകരുടെ മനസ്സുകളിൽ പ്രദീപ്തമാകാൻ ഇടയാക്കുകയും ചെയ്യും.