വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/90 പേ. 6
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • ചോദ്യപ്പെട്ടി
    2010 നമ്മുടെ രാജ്യശുശ്രൂഷ
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—2000
  • ആരാധനാസ്ഥലങ്ങൾക്കായുള്ള ക്രമീകരണങ്ങൾ
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • യോഗങ്ങളിൽനിന്നു കൂടുതൽ പ്രയോജനംനേടാൻ കുട്ടികളെ സഹായിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 1/90 പേ. 6

ചോദ്യപ്പെട്ടി

● സഭാമീററിംഗുകളിൽ സേവകൻമാരായി പ്രവർത്തിക്കുന്നവരുടെ ചുമതലകൾ എന്തൊക്കെയാണ്‌?

സേവകൻമാർ മീററിംഗിനു വരുന്ന എല്ലാവർക്കും ഊഷ്‌മളമായ അഭിവാദ്യമർപ്പിക്കുന്നു. അവരുടെ ചുമതലകളിൽ താമസിച്ചുവരുന്നവരെ ഇരുത്തുന്നതും ഹാജർ രേഖപ്പെടുത്തുന്നതും ക്രമവും സുരക്ഷിതത്വവും പാലിക്കുന്നതും രാജ്യഹാളുകളിലെ വായുസഞ്ചാരം ശ്രദ്ധിക്കുന്നതും ഉൾപ്പെടുന്നു. സേവകൻമാർ സൗഹൃദഭാവമുളളവരും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ മുൻകൈഎടുക്കുന്ന ഉത്തരവാദിത്തബോധമുളളവരുമായ സഹോദരൻമാർ ആയിരിക്കണം.—നമ്മുടെ ശുശ്രൂഷ പേ. 63-4.

സേവകൻമാർ പുതിയവരുടെ ആവശ്യങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുകയും അവർക്കു സ്വാഗതംതോന്നിക്കുകയും ഇരിപ്പിടങ്ങൾ കണ്ടെത്താൻ അവരെ സഹായിക്കുകയും വേണം. പുതിയവർ പരിചയപ്പെടുന്നതിനും സ്വാഗതമുളളവരാണെന്നു വിചാരിക്കുന്നതിനും അവരെ സഹായിക്കാൻ സഭയിലെ എല്ലാവരും ഒരുങ്ങിയിരിക്കണം. താമസിച്ചുവരുന്നവരെ ലഭ്യമായ ഇരിപ്പിടങ്ങളിലേക്കു നയിക്കുമ്പോൾ അപ്പോൾത്തന്നെ ഇരിക്കുന്നവരെ ശല്യപ്പെടുത്താതിരിക്കാൻ സേവകൻമാർ ശ്രമിക്കണം. ചിലപ്പോൾ അവർ പുതിയവർക്ക്‌ പഠിച്ചുകൊണ്ടിരിക്കുന്ന മാസികകൾ കൊടുക്കുന്നു.

യോഗസമയത്ത്‌ ക്രമം പാലിക്കുന്നത്‌ അത്യാവശ്യമാണ്‌. തങ്ങളുടെ കുട്ടികളെ മീററിംഗുകൾക്കു കൊണ്ടുവരാൻ നാം മാതാപിതാക്കളെ പ്രോൽസാഹിപ്പിക്കുന്നതുകൊണ്ട്‌ ചിലപ്പോൾ ചില ശല്യങ്ങൾ ഉണ്ടായേക്കാം. എന്നാൽ കുട്ടികൾ അടക്കമില്ലാതെയോ അനുസരണമില്ലാതെയോ തുടരുന്നുവെങ്കിൽ ഒരുപക്ഷേ മാതാപിതാക്കളിലൊരാൾ കുട്ടിയെ ഓഡിറേറാറിയത്തിൽനിന്ന്‌ പുറത്തുകൊണ്ടുപോകാൻ നിർദ്ദേശിച്ചുകൊണ്ട്‌ ഒരു സേവകൻ ദയാപൂർവം സഹായംകൊടുക്കേണ്ടതാണ്‌. കൊച്ചുകുട്ടികളുളള മാതാപിതാക്കൾ ആവശ്യമായിവരുമ്പോൾ അനായാസം ഇറങ്ങിപ്പോകാവുന്നിടത്ത്‌ ഇരിക്കുന്നുവെങ്കിൽ അവരുടെ കൊച്ചുകുട്ടികളുടെ ആവശ്യങ്ങൾ മററുളളവർക്ക്‌ ശല്യമില്ലാതെ സാധിച്ചുകൊടുക്കാൻ കഴിയും.

സുരക്ഷിതത്വം ഒരു പ്രശ്‌നമായിരിക്കുന്നിടത്ത്‌, എതിരാളികളാലുളള നശീകരണത്തിന്‌ അല്ലെങ്കിൽ ശല്യങ്ങൾക്കെതിരെ സംരക്ഷണത്തിന്‌ സേവകൻമാർ നിയമിക്കപ്പെടണം. രാജ്യഹാളിനകത്ത്‌ ആരെങ്കിലും യോഗം അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നുവെങ്കിൽ ഇറങ്ങിപ്പോകാൻ അയാളോട്‌ ആവശ്യപ്പെടേണ്ടതാണ്‌. അയാൾ വിസമ്മതിക്കുകയും ശല്യമുണ്ടാക്കുന്നതിൽ തുടരുകയുമാണെങ്കിൽ മൂപ്പൻമാർക്ക്‌ അധികാരികളുമായി സമ്പർക്കം പുലർത്താവുന്നതാണ്‌. ചില സ്ഥലങ്ങളിൽ നിയമിതസഹോദരൻമാർ യോഗസമയങ്ങളിൽ രാജ്യഹാൾവക പാർക്കിംഗ്‌ സ്ഥലം പരിശോധിക്കേണ്ടതാവശ്യമായേക്കാം.— രാ.ശു. 12⁄84 പേ. 4

ഹാജരെടുക്കുമ്പോൾ മുതിർന്ന എല്ലാവരെയും, അതുപോലെതന്നെ പരിമിതമായ അളവിലെങ്കിലും ശ്രദ്ധിക്കുകയും പ്രയോജനമനുഭവിക്കുകയുംചെയ്യുന്ന കുട്ടികളെയും എണ്ണേണ്ടതാണ്‌.—രാ.ശു. 8⁄79 പേ. 4.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക