പ്രമുഖ മാസികകൾ വിശേഷവൽക്കരിക്കപ്പെടുന്നു
1 വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ ഏപ്രിൽ, മെയ് ലക്കങ്ങൾ ഒരു സന്തുഷ്ടഭാവി അന്വേഷിക്കുന്ന ഏവർക്കും താൽപര്യമുളള ഹൃദയഹാരികളായ ലേഖനങ്ങൾ വിശേഷവൽക്കരിക്കും. ദൃഷ്ടാന്തത്തിന്, “ആർ മനുഷ്യവർഗ്ഗത്തെ സമാധാനത്തിലേക്കു നയിക്കും?,” “ലോകസമാധാനം—അത് യഥാർത്ഥത്തിൽ എന്തർത്ഥമാക്കും?” എന്നിവയായിരിക്കും വാച്ച്ടവർ ഏപ്രിൽ 1, ഏപ്രിൽ 15 ലക്കങ്ങളിലെ വിഷയങ്ങൾ. (നാട്ടുഭാഷ: “ഒരു പുതിയലോകം വളരെ സമീപിച്ചിരിക്കുന്നു”, “പുതിയലോക പറുദീസാ തിരികെ കിട്ടുന്നു”, “നിങ്ങൾ പുതിയ ആശയങ്ങളെ സ്വാഗതംചെയ്യുന്നുവോ?” എന്നിവ യഥാക്രമം ഏപ്രിൽ മെയ് ലക്കങ്ങളിൽ വിശേഷവൽക്കരിക്കുന്നതായിരിക്കും.)
2 എവേക്ക്!-ന്റെ ഏപ്രിൽ, മെയ് ലക്കങ്ങളിൽ “ദീർഘായുസ്സിന് എന്തു പ്രതീക്ഷകൾ ഉണ്ട്?,” “ഒരു ശുദ്ധീകരിക്കപ്പെട്ട ഭൂമി—നിങ്ങൾ അതു കാണാൻ ജീവിച്ചിരിക്കുമോ?,” “തോക്കുകൾ ഇല്ലാത്ത ഒരു ലോകം—അതു സാധ്യമോ?” എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തും. (നാട്ടുഭാഷ: “മൂല്യങ്ങൾക്ക് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?,” “കൂട്ടക്കൊല—നിങ്ങൾ ഗണ്യമാക്കേണ്ടതെന്തുകൊണ്ട്?” എന്നീ വിഷയങ്ങൾ വിശേഷവൽക്കരിക്കുന്നതായിരിക്കും.) നിങ്ങളുടെ പ്രദേശത്തെ ആളുകൾ ഈ ലക്കങ്ങൾ വായിക്കുന്നതിനുളള അവസരം ഉണ്ടാകണമെന്നതിനോട് നിങ്ങൾ യോജിക്കുന്നില്ലേ?
വർദ്ധിച്ച പങ്കെടുക്കൽ
3 ഏപ്രിൽ, മെയ് മാസങ്ങളിൽ വരാനിരിക്കുന്ന ഈ എല്ലാ സവിശേഷലക്കങ്ങളും വിതരണംചെയ്യുന്നതിൽ പൂർണ്ണമായി പങ്കെടുക്കുന്നതിന് നാം ഇപ്പോൾ ആസൂത്രണംചെയ്യണം. മാസികാവിതരണത്തിന് സാധാരണയിൽ കവിഞ്ഞ അളവ് സമയം വിനിയോഗിക്കുന്നതിന് എന്തുകൊണ്ടു ക്രമീകരണം ചെയ്തുകൂടാ? അത്തരം കാലാനുസൃതവിഷയങ്ങൾ പരിചിന്തിക്കപ്പെടുന്നതുകൊണ്ട് നമുക്ക് ആ മാസികകൾ ബോധ്യത്തോടും ഉത്സാഹത്തോടുംകൂടെ സമർപ്പിക്കാം.
4 നമ്മുടെ മാസികാസമർപ്പണം വർദ്ധിപ്പിക്കുന്നതിന് നമ്മെ എന്തു സഹായിക്കും? തുടക്കമായി നാം മാസികകൾ പൂർണ്ണമായി വായിക്കണം. നാം മാസികകളുമായി എത്ര കൂടുതൽ പരിചയപ്പെടുന്നുവോ അത്രയധികം അവ സമർപ്പിക്കുന്നതിൽ നമ്മുടെ ഉൽസാഹം വർദ്ധിച്ചിരിക്കും. നാം അവ വായിക്കുമ്പോൾ പ്രദീപ്തമാക്കുന്നതിനുളള ആശയങ്ങൾ വിവിധ ലേഖനങ്ങളിൽ കണ്ടുപിടിക്കുന്നതിന് നാം പരിശ്രമിക്കണം. ചില പ്രത്യേക തരക്കാരായ വ്യക്തികൾക്ക് ആകർഷകമായ എന്ത് ഓരോ ലേഖനത്തിലും ഉണ്ട്? നമുക്ക് നമ്മോടുതന്നെ ഇപ്രകാരം ചോദിക്കാൻ കഴിയും: ‘ആർ പ്രത്യേകാൽ ഈ ലേഖനങ്ങൾ വിലമതിക്കും? ഒരു അയൽക്കാരൻ, ഒരു പരിചയക്കാരൻ, ഒരു ബിസ്സിനസ്സുകാരൻ, ഒരു വിദ്യാർത്ഥി എന്നിങ്ങനെയുളളവർക്ക് എന്ത് ആകർഷകമായിരിക്കും?’ യഥാർത്ഥത്തിൽ ഫലപ്രദരായിരിക്കുന്നതിന്, കാലാനുസൃതമായ ലേഖനങ്ങൾ സംബന്ധിച്ച നമ്മുടെ അറിവും ആസ്വാദനവും അടിസ്ഥാനമാക്കി മാസികകൾ വ്യക്തിപരമായി ശുപാർശചെയ്യാൻ നമുക്ക് കഴിയണം.
ഒരു വ്യക്തിപരമായ ലാക്കുവെക്കുക
5 ചിലർ ഏപ്രിലിലും മെയ്യിലും മാസികാസമർപ്പണത്തിന് ഒരു വ്യക്തിപരമായ ലാക്കുവെക്കാൻ ആഗ്രഹിച്ചേക്കാം. നിങ്ങൾ അതു ചെയ്യുന്നെങ്കിൽ, നിങ്ങളുടെ മാസികാ ഓർഡറിൽ അതനുസരിച്ചുളള വർദ്ധനവിനു അപേക്ഷിക്കുന്നതിന് ഉറപ്പുളളവരായിരിക്കുക. ഇപ്പോൾ തന്നെ അതുചെയ്യണം, പ്രത്യേകിച്ച് നിങ്ങൾ ഈ മാസങ്ങളിൽ സഹായപയനിയറിംഗ് ചെയ്യാൻ ആസൂത്രണം ചെയ്യുന്നെങ്കിൽ.
6 തീർച്ചയായും വീടുതോറുമുളള ശുശ്രൂഷയിലല്ലാതെ മാസികകൾ സമർപ്പിക്കുന്നതിന് അനേകം വിധങ്ങൾ ഉണ്ട്. നമുക്ക് തെരുവുസാക്ഷീകരണത്തിലും ബിസ്സിനസ്സ്വേളയിലും മാസികകൾ സമർപ്പിക്കാൻ കഴിയും. അനേകം സഹോദരങ്ങൾ മാസികാറൂട്ടുകൾ സ്ഥാപിച്ചിരിക്കുന്നു. താൽപ്പര്യക്കാർക്കു മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ഏററവും പുതിയ ലക്കങ്ങൾ കൊടുക്കാൻ കഴിയും. അനൗപചാരികസാക്ഷീകരണവും ഒരു സാക്ഷ്യം നൽകുന്നതിനും മാസികകൾ സമർപ്പിക്കുന്നതിനും ഉളള ഒരു വിശിഷ്ട മാർഗ്ഗമാണ്. ചിലപ്പോൾ അവയുടെ നയനാകർഷകങ്ങളായ കവറുകൾ കാണിക്കുകമാത്രം ചെയ്യുന്നത് ഒരു സംഭാഷണം തുടങ്ങുന്നതിനൊ അവ സമർപ്പിക്കുന്നതിനൊ മതിയായതായിരിക്കാം.
7 നമ്മുടെ മാസികകൾ വ്യത്യസ്തമാണെന്ന് ഓർക്കുക. അവ സമാധാനത്തിലേക്കും സന്തുഷ്ടിയിലേക്കും നിത്യജീവനിലേക്കും ഉളള മാർഗ്ഗം ചൂണ്ടിക്കാണിക്കുന്നു. (യോഹ. 17:3) അതുകൊണ്ട് വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഏപ്രിൽ, മെയ് ലക്കങ്ങളിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന സവിശേഷലേഖനങ്ങൾ സഹിതം കൂടുതലായ പ്രവർത്തനം ആസ്വദിക്കുന്നതിന് ഇപ്പോൾ ആസൂത്രണം ചെയ്യുക.