ധൈര്യപൂർവം സുവാർത്ത പ്രഖ്യാപിക്കുക
1 ചരിത്രപരമായി സത്യക്രിസ്ത്യാനികൾ തങ്ങളുടെ ധൈര്യത്തിന് കേൾവികേട്ടവരാണ്. അപ്പോസ്തലൻമാരായ പത്രോസും യോഹന്നാനും ഇതിന് പ്രമുഖ ദൃഷ്ടാന്തങ്ങളാണ്. തടവിൽ അടക്കപ്പെടുകയും ഭീഷണിപ്പെടുത്തപ്പെടുകയും ചെയ്തെങ്കിലും ഈ അപ്പോസ്തലൻമാർ ഭയരഹിതമായും ധൈര്യത്തോടെയും സത്യം സംസാരിക്കുന്നതിൽ തുടർന്നു. (പ്രവൃ. 4:18-20, 23, 31ബി.) പൗലോസ് വളരെ പീഡനം അനുഭവിച്ചെങ്കിലും പ്രയാസകരമായ പ്രദേശത്തും അവൻ തന്റെ ശുശ്രൂഷ വളരെയധികം ധൈര്യത്തോടെ നിർവഹിച്ചു.—പ്രവൃത്തി. 20:20; 2 കൊരി. 11:23, 28.
2 വലിയ എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും അപ്പോസ്തലൻമാർക്കും ചരിത്രത്തിലുടനീളമുണ്ടായിരുന്ന മററു ക്രിസ്ത്യാനികൾക്കും സുവാർത്ത ധൈര്യപൂർവം പ്രഖ്യാപിച്ചുകൊണ്ടിരിക്കാൻ കഴിഞ്ഞിരുന്നതെന്തുകൊണ്ടാണ്? ആ ചോദ്യത്തിന് അപ്പോസ്തലനായ പൗലോസ് 1 തെസ്സലോനിക്യർ 2:2-ൽ ഇപ്രകാരം പറഞ്ഞുകൊണ്ട് മറുപടി നൽകുന്നു, “ഞങ്ങൾ നിങ്ങളോട് ദൈവത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിന് ഞങ്ങളുടെ ദൈവത്തിൽ നിന്ന് ധൈര്യം സമാഹരിച്ചു.” സമാനമായി, പത്രോസിനും യോഹന്നാനും മററു ശിഷ്യൻമാർക്കും സുവാർത്ത ധൈര്യത്തോടെ പ്രഘോഷിക്കാൻ കഴിഞ്ഞിരുന്നു. തടവിൽനിന്ന് ബന്ധനവിമുക്തരായശേഷം പത്രോസും യോഹന്നാനും തങ്ങളുടെ സഹശിഷ്യൻമാരുടെ അടുക്കൽ മടങ്ങിച്ചെന്നു. പ്രാർത്ഥനയിൽ അവർ യഹോവയോട് ‘അവന്റെ വചനം സകല ധൈര്യത്തോടുംകൂടെ സംസാരിച്ചുകൊണ്ടിരിക്കുന്നതിന്’ ധൈര്യവും ബലവും നൽകുന്നതിനുവേണ്ടി വിനയപൂർവം യാചിച്ചു. ഈ പ്രാർത്ഥനക്ക് പെട്ടെന്നു തന്നെ ഉത്തരം ലഭിച്ചു, “അവർ എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു.”—പ്രവൃത്തി. 4:29, 31.
യഹോവയിൽ വിശ്വാസം പ്രകടമാക്കുക
3 യഹോവ തങ്ങളെ പിൻതാങ്ങുന്നുണ്ടെന്ന് അപ്പോസ്തലൻമാർക്ക് ഉറപ്പുണ്ടായിരുന്നു. യഹോവ തന്റെ വചനത്തിലൂടെ നൽകിയിരിക്കുന്ന എല്ലാ വാഗ്ദാനങ്ങളും സത്യമെന്ന് തെളിഞ്ഞുകൊണ്ടിരുന്നു. നിവൃത്തിയേറേണ്ടിയിരുന്ന ഓരോന്നിനും യേശുക്രിസ്തുവിലൂടെ ഉറപ്പു നൽകപ്പെട്ടു. നമുക്കും ധൈര്യപൂർവം സുവാർത്ത പ്രഖ്യാപിക്കുന്നതിനുളള അതേ വിശ്വാസമുണ്ടോ? നാം അന്യഭാഷകളിൽ സംസാരിക്കുകയൊ രോഗികളെ സൗഖ്യമാക്കുകയൊ ചെയ്യുന്നില്ലെങ്കിലും നമ്മെ യഹോവ പിൻതാങ്ങുന്നുണ്ടെന്നുളളതിന് നമുക്ക് ധാരാളമായ തെളിവുണ്ട്. നാം ബൈബിൾ പ്രവചനത്തിന്റെ നിവൃത്തി കാണുമ്പോൾ നാം ദൈവരാജ്യത്തിന്റെ സുവാർത്ത ധൈര്യപൂർവം പ്രസംഗിക്കാൻ പ്രേരിതരായിത്തീരുന്നില്ലേ?
4 എന്നിരുന്നാലും അത്തരം ധൈര്യത്തോടെയുളള പ്രസംഗം എതിർപ്പിനെ നേരിടുമെന്ന് പ്രതീക്ഷിക്കണം. (യോഹ. 15:20) യേശുവിനെയും ഒന്നാം നൂററാണ്ടിലെ ക്രസ്ത്യാനികളെയും സംബന്ധിച്ച് അതായിരുന്നു അവസ്ഥ. എന്നാൽ അത് അവരെ തടയുകയൊ അവരുടെ പ്രസംഗ തീവ്രതയെ കെടുത്തിക്കളയുകയൊ ചെയ്തില്ല. യഥാർത്ഥത്തിൽ അത്തരം എതിർപ്പ് മിക്കപ്പോഴും അവർക്ക് രാജ്യസുവാർത്ത പരത്തുന്നതിനുളള കൂടുതലായ അവസരങ്ങൾ നൽകി. (പ്രവൃത്തി. 4:3, 8-13എ) ജീവൽപ്രധാന കാര്യങ്ങളിൽ ദൈവത്തിന്റെ വചനത്തോടുളള നമ്മുടെ പററിനിൽപ്പുമൂലം മിക്കപ്പോഴും നമ്മുടെ നിലപാടിന്റെ കാരണം വ്യക്തമാക്കാൻ നാം ആഹ്വാനംചെയ്യപ്പെടുന്നു. നാം അത്തരം സന്ദർഭങ്ങളെ ധൈര്യപൂർവം സുവാർത്ത പ്രഘോഷിക്കുന്നതിനുളള അവസരങ്ങളായി വീക്ഷിക്കുന്നു. അപ്രകാരം ചെയ്തുകൊണ്ട് നാം യേശുക്രിസ്തുവിനെയും അവന്റെ അപ്പോസ്തലൻമാരെയും അനുകരിക്കുന്നു.
5 സഹായപയനിയറിംഗ് സുവാർത്ത പ്രഖ്യാപിക്കുന്നതിനുളള കൂടുതലായ അവസരങ്ങൾ പ്രദാനം ചെയ്യുന്നു. അനേകർ മെയ്യിൽ സഹായ പയനിയറിംഗ് നടത്തും, അതേസമയം മററുളളവർ വരും മാസങ്ങളിൽ അതുചെയ്യാൻ ക്രമീകരണങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങളുടെ സാഹചര്യങ്ങൾ അപേക്ഷിക്കുന്നതിന് നിങ്ങളെ അനുവദിക്കുന്നുവോ? നാം സഹായപയനിയർ വേലയിൽ പങ്കുപററാൻ ശ്രമം ചെയ്യുന്നതിനാൽ നാം പൗലോസിനെപ്പോലെയും ബർന്നബാസിനെപ്പോലെയും ആണെന്നു തെളിയിക്കുകയായിരിക്കും. പ്രവൃത്തികൾ 14:3-ൽ “അവർ യഹോവയിൽ നിന്നുളള അധികാരത്തോടെ ധൈര്യത്തോടെ സംസാരിച്ചുകൊണ്ട് ഗണ്യമായ സമയം ചെലവഴിച്ചു.” നമുക്ക് വയൽശുശ്രൂഷയിൽ കുറഞ്ഞപക്ഷം 60 മണിക്കൂർ ചെലവഴിക്കുന്നതിനുവേണ്ടി മററു പ്രവർത്തനങ്ങളിൽനിന്ന് സമയം വിലക്കുവാങ്ങാൻ കഴിയുന്നെങ്കിൽ നിസ്സംശയമായും നമ്മുടെ അനുഗ്രഹങ്ങൾ വർദ്ധിക്കും.
6 വരിസംഖ്യകൾ സമർപ്പിക്കുമ്പോൾ ശുശ്രൂഷയിൽ ധൈര്യം പ്രത്യേകാൽ സഹായകരമാണ്. മാസികകളിൽ ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ഒരു ജീവരക്താകരമായ ദൂത് അടങ്ങിയിരിക്കുന്നു. അതുകൊണ്ട് നമുക്ക് പിന്നോക്കം പോകാതെ നമ്മുടെ മാതൃകയായ യേശുവിനെയും അവന്റെ അപ്പോസ്തലൻമാരെയും അനുകരിച്ചുകൊണ്ട് ധൈര്യത്തോടെ പ്രസംഗിക്കാം.