നിങ്ങളുടെ പതിവ് എന്താണ്?
1 ക്രിസ്തീയ മീററിംഗുകൾ നമ്മുടെ യഹോവാരാധനയുടെ അവശ്യ ഘടകമാണ്. അപ്പോസ്തലനായ പൗലോസ് അനുയോജ്യമായി നമ്മോട്, “ചിലരുടെ പതിവുപോലെ” നാം നമ്മുടെ ഒരുമിച്ചുളള കൂടിവരവുകളെ ഉപേക്ഷിക്കാതിരിക്കുന്നതിന് പ്രേരിപ്പിക്കുന്നു.—എബ്രാ. 10:25.
2 നിങ്ങൾക്ക് ക്രിസ്തീയയോഗങ്ങളിൽ നിങ്ങളുടെ സഹോദരങ്ങളോട് സഹവസിക്കുന്നതിനെക്കുറിച്ച് അതേ വികാരങ്ങളുണ്ടോ? ഇതു സംബന്ധിച്ച് നിങ്ങളുടെ പതിവ് എന്തു വെളിപ്പെടുത്തുന്നു? നിങ്ങൾ സഭാപുസ്തകാദ്ധ്യയനമുൾപ്പെടെ എല്ലാ സഭാമീററിംഗുകളിലും ക്രമമായി ഹാജരാകുന്നുണ്ടോ? അതോ നിങ്ങൾ പതിവനുസരിച്ച് യോഗങ്ങൾ ഉപേക്ഷിക്കുന്നതായി കണ്ടെത്തുന്നുണ്ടോ? മീററിംഗുകൾക്ക് നിങ്ങളുടെ ജീവിതത്തിൽ എന്തു സ്ഥാനമുണ്ട്? നിങ്ങൾ മീററിംഗുകൾക്ക് ഹാജരാകാൻ മററുളളവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? നിങ്ങൾ, സസ്മാരകത്തിന് ഹാജരാകുന്നവരെ മീററിംഗുകൾക്ക് ക്രമമായി ഹാജരാകാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?
3 നമ്മുടെ ദൈനംദിനപരിപാടി എന്തുതന്നെയാണെങ്കിലും പൗലോസിന്റെ ഉപദേശത്തെ വിലകുറഞ്ഞുകാണാൻ കഴിയുകയില്ല. ചിലപ്പോൾ ഒരു ക്രിസ്ത്യാനിയുടെ അനാരോഗ്യം നിമിത്തമൊ അയാളുടെ നിയന്ത്രണത്തിനതീതമായ മററു സാഹചര്യങ്ങളാലോ മീററിംഗ് ഒഴിവാക്കേണ്ടതായി വന്നേക്കാമെന്നത് മനസ്സിലാക്കാവുന്നതാണെങ്കിലും നിശ്ചയമായും അയാളുടെ പതിവ് അതായിരിക്കരുത്. (റോമ. 2:21) അനേകം ദിവ്യാധിപത്യ പ്രവർത്തനങ്ങൾ ഉൾപ്പെടെയുളള വളരെയധികം കടപ്പാടുകൾ നിർവഹിക്കേണ്ടതുണ്ടെങ്കിലും അയാൾ അധികം പ്രധാനമായ കാര്യങ്ങൾ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യമുണ്ട്. (ഫിലി. 1:10) മീററിംഗുകൾ ഒരു ക്രിസ്ത്യാനിയുടെ അധികം പ്രധാനമായ കാര്യങ്ങളിൽ ഉൾപ്പെടുകയും നമ്മുടെ ആത്മീയക്ഷേമത്തിന് അത്യന്താപേക്ഷിതമായിരിക്കുകയും ചെയ്യുന്നു.
അന്യോന്യം പ്രോത്സാഹിപ്പിക്കുക
4 പൗലോസ് റോമർക്ക് എഴുതിയപ്പോൾ, അവൻ അവരെ കാണാൻ ആശിക്കുന്നതായി പറഞ്ഞു. എന്തുകൊണ്ട്? അവർ “ഉറപ്പുളളവരായിത്തീരുന്നതിന്” കുറെ ആത്മീയ ദാനം പങ്കുവെക്കുന്നതിന്. (റോമ. 1:11) അവൻ അവർക്ക് കേവലം ഒരു ലേഖനം, വായിക്കുന്നതിനുളള എഴുതിയ വിവരം, അയച്ചതിനാൽ സംതൃപ്തനായിരുന്നില്ല, എന്നാൽ അവൻ സഹവാസം പ്രധാനമായിരുന്നു എന്ന്, അതേ, ആവശ്യമായിരുന്നു എന്ന് വിചാരിച്ചു, അതുകൊണ്ട് അവൻ, “പ്രോത്സാഹനത്തിന്റെ ഒരു പരസ്പര കൈമാററം ഉണ്ടായിരിക്കുന്നതിന്” എന്ന് തുടർന്ന് എഴുതി. അല്ലെങ്കിൽ റഫറൻസ് ബൈബിളിന്റെ അടിക്കുറിപ്പ് പറയുന്നതുപോലെ: “ഒത്തൊരുമിച്ച് പ്രോത്സാപ്പിക്കപ്പെടുന്നതിന്.” (റോമ. 1:12) പൗലോസ്, ഒരു അപ്പോസ്തലൻ, പോലും ക്രിസ്തീയ സഹവാസത്തിൽനിന്നുളള പ്രോത്സാഹനത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞിരുന്നു.
5 സമാനമായി, നാം നമ്മുടെ മീററിംഗുകളിൽ സ്നേഹത്തിനും സൽപ്രവർത്തികൾക്കും അന്യോന്യം പ്രേരിപ്പിക്കണം. ഒരു സൗഹാർദ്ദപൂർവകമായ പുഞ്ചിരിക്കും ഊഷ്മളമായ ഒരു സ്വാഗതത്തിനും മററുളളവരിൽ ക്രിയാത്മകമായ ഒരു ഫലം ഉണ്ടായിരിക്കാൻ കഴിയും. കെട്ടുപണിചെയ്യുന്ന അഭിപ്രായങ്ങൾ, പരിപാടിയിലെ നന്നായി തയ്യാർ ചെയ്ത ഭാഗങ്ങൾ, മററുളളവർ ആത്മീയമായി പുരോഗതിപ്രാപിക്കുന്നതു കാണുന്നത്, കേവലം മീററിംഗുകളിൽ സഹോദരൻമാരോടൊപ്പം ആയിരിക്കുന്നത്, ഇവയെല്ലാം വളരെ പ്രോത്സാഹജനകമായിരിക്കാൻ കഴിയും. ദിവസത്തിന്റെ അവസാനത്തിൽ നാം ക്ഷീണിതരാണെങ്കിൽപോലും മീററിംഗിൽ സംബന്ധിച്ചശേഷം സാധാരണയായി വളരെ സൗഖ്യമുളളവരായി കണ്ടെത്തപ്പെടും. നമ്മുടെ സഹോദരൻമാർ പ്രകടമാക്കുന്ന ക്രിസ്തീയ സൗഹൃദവും സ്നേഹവും “നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്ന ഓട്ടം സഹിഷ്ണുതയോടെ ഓടുന്നതിന്” നമ്മെ പ്രോത്സാഹിപ്പിക്കും. (എബ്രാ. 12:1) ദൈവവചനത്തിനു ശ്രദ്ധാപൂർവം ചെവികൊടുക്കുന്നതിനാൽ നമുക്ക് പതറാതെ നമ്മുടെ പ്രത്യാശയുടെ പരസ്യപ്രഖ്യാപനം നടത്തുന്നതിൽ ഉറച്ചുനിൽക്കുന്നതിന് നമുക്ക് തയ്യാറുളളവരായിരിക്കാൻ കഴിയും. യഥാർത്ഥത്തിൽ നമുക്ക് മീററിംഗുകളിൽ ആയിരിക്കുന്നതിനാൽ കൈവരുന്ന അനേകം അനുഗ്രഹങ്ങൾ ഉണ്ട്.
6 മുമ്പെന്നത്തേതിലുമുപരി ഇപ്പോൾ നാം നമ്മുടെ വിശ്വാസം മുറുകെ പിടിക്കുകയും മററുളളവരെ സ്നേഹത്തിനും സൽപ്രവർത്തികൾക്കും പ്രേരിപ്പിക്കുകയും ചെയ്യണം. നാം എല്ലാ സഭാമീററിംഗുകളിലും ഹാജരാകുന്നതിന് കഠിനശ്രമം ചെയ്യണം. നാം ഒരുമിച്ചുകൂടുന്നത് ഉപേക്ഷിക്കുന്ന പതിവിലൊ ശീലത്തിലൊ വീണുപോകാൻ ആഗ്രഹിക്കുന്നില്ല. നാം സസ്മാരകത്തിന് ഹാജരാകുന്നവർ ഉൾപ്പെടെ മററുളളവരെ ക്രമമായി മീററിംഗുകൾക്ക് ഹാജരാകുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് ബോധപൂർവകമായ ഒരു ശ്രമം ചെയ്യണം. ഈ വിധത്തിൽ നാം മററുളളവരോടുളള സ്നേഹവും ക്രിസ്തീയ മീററിംഗുകളോടുളള നമ്മുടെ വിലമതിപ്പും പ്രകടമാക്കും.