വീക്ഷാഗോപുരം വായിക്കുന്നതിന് മററുളളവരെ പ്രോത്സാഹിപ്പിക്കുക
1 മെയ്യിലും ജൂണിലും സത്യസ്നേഹികളെ വീക്ഷാഗോപുരം ക്രമമായി വായിക്കുന്നതിന് പ്രോത്സാഹിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു. ഇന്ന് പ്രസിദ്ധീകരിക്കുന്ന മാസികകളിലെല്ലാം വെച്ച് ഭൂമിയിലെ സ്ഫോടനാത്മകമായ അവസ്ഥകളെ പ്രതി നെടുവീർപ്പിടുകയും കരയുകയും ചെയ്യുന്നവർക്ക് ആവശ്യമായ ജീവൽപ്രധാനമായ ആത്മീയാഹാരം വിതരണം ചെയ്യുന്നത് ഇതു മാത്രമാണ് എന്ന് നമ്മുടെ സ്വന്തം അനുഭവംതന്നെ നമ്മെ ബോധ്യപ്പെടുത്തിയിരിക്കുന്നു.—യെഹ. 9:4.
2 വീക്ഷാഗോപുരം നാം അവസാനകാലത്താണ് ജീവിക്കുന്നതെന്നും ദൈവത്തിന്റെ രാജ്യം പെട്ടെന്നുതന്നെ ഭൂമിയിൽ സമാധാനം കൈവരുത്തുമെന്നും തെളിയിക്കുന്ന ബൈബിൾപ്രവചനം മനസ്സിലാക്കാൻ നമ്മെ സഹായിച്ചിരിക്കുന്നു. മററുളളവരുടെ ജീവനെക്കുറിച്ചുളള നമ്മുടെ യഥാർത്ഥ പരിഗണന ഈ അത്ഭുതകരമായ പ്രത്യാശ അവരുമായി പങ്കുവെക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നു. ആത്മാർത്ഥഹൃദയരായ അനേകർ രക്ഷക്കുവേണ്ടി കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് കാണുന്നതിനാൽ നാം പ്രോത്സാഹിപ്പിക്കപ്പെടുന്നു.—യോഹ. 10:16.
3 “നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ കാലം കടന്നുപോയോ?” എന്നതാണ് 1991 ഏപ്രിൽ 1, വാച്ച്ടവറിലെ ലേഖനങ്ങളിൽ ഒന്നിന്റെ ചിന്തോദ്ദീപകമായ ശീർഷകം. ഏപ്രിൽ 15-ലെ ലക്കം “സമാധാനം യഥാർത്ഥത്തിൽ എപ്പോൾ വരും?” എന്ന ശീർഷകത്തിലുളള ഒരു ലേഖനം വിശേഷവത്ക്കരിക്കുന്നു. ഈ ലേഖനങ്ങൾ, “ലോകസമാധാനം, അതു സമീപിച്ചിരിക്കുന്നുവോ?” എന്ന പുതിയ സംഭാഷണവിഷയത്തോട് നന്നായി ബന്ധിപ്പിക്കാൻ കഴിയും. വീട്ടുകാരൻ സുവാർത്തയിൽ യഥാർത്ഥത്തിൽ താൽപ്പര്യമുളളവനാണോ എന്ന് നിശ്ചയപ്പെടുത്തുന്നതിന് അയാളെ ഊഷ്മളവും സൗഹാർദ്ദപരവുമായ ഒരു ബൈബിൾ ചർച്ചയിലേക്ക് കൊണ്ടുവരിക. ഇതുചെയ്യുന്നതിന് മുൻകൂട്ടിയുളള തയ്യാറാകൽ ആവശ്യമാണ്, ചർച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയം സംബന്ധിച്ച് വീട്ടുകാരന്റെ ഗ്രാഹ്യം വിപുലപ്പെടുത്തുന്നതിന് പുതിയ മാസികയിലെ ലേഖനങ്ങൾ എങ്ങനെ അയാളെ സഹായിക്കുമെന്ന് കാണിക്കുന്നതിന് മനസ്സൊരുക്കവുമാവശ്യമാണ്.
4 മാസിക അയക്കാൻവേണ്ടി കേവലം തന്റെ മേൽവിലാസം നൽകിയ ആർക്കെങ്കിലും അവ അയച്ചുകൊടുക്കാൻ നമുക്ക് താൽപ്പര്യമില്ല. നമ്മുടെ നിയോഗം സുവാർത്ത പ്രസംഗിക്കുന്നതിനും ശിഷ്യരെ ഉളവാക്കുന്നതിനുമാണെന്ന് ഓർമ്മിക്കുക. (മത്താ. 24:14; 28:19, 20) ആ വ്യക്തി ചിലപ്പോഴൊക്കെ കേവലം ചില ലേഖനങ്ങൾ വായിക്കുന്നത് ആസ്വദിക്കുന്ന ഒരുവനാണെങ്കിൽ, അയാളുടെ പേര് നിങ്ങളുടെ മാസികാറൂട്ടിൽ സൂക്ഷിക്കുകയും വ്യക്തിപരമായി ക്രമമായി സന്ദർശിക്കുകയും ചെയ്യുന്നതായിരിക്കാം ഏററം നല്ലത്. ആ വ്യക്തിയുമായുളള നിങ്ങളുടെ ക്രമമായ സമ്പർക്കം താൽപ്പര്യം നട്ടുവളർത്തുന്നതിനും ക്രമേണ വീക്ഷാഗോപുരം തപാൽവഴി അയാൾക്ക് ലഭ്യമാക്കുന്നതിന് ക്രമീകരിക്കുന്നത് ഉചിതമായിരിക്കുന്നത് എപ്പോഴാണെന്ന് തീരുമാനിക്കുന്നതിനും നിങ്ങളെ സഹായിക്കും.
5 മെയ്യിലും ജൂണിലും യഹോവയുടെ രാജ്യത്തെക്കുറിച്ചുളള സുവാർത്ത വ്യാപിപ്പിക്കുന്നതിന് വീടുതോറുമുളള പ്രവർത്തനത്തിലും നാം കണ്ടുമുട്ടുന്ന ആളുകളോട് അനൗപചാരിക സംഭാഷണം നടത്തുമ്പോഴും അനേകം അവസരങ്ങൾ ലഭിക്കും. നമ്മുടെ പ്രദേശത്തെ സൗമ്യരെ കണ്ടെത്തി അവർക്ക് ആത്മീയപോഷണം പ്രദാനംചെയ്യാനുളള നമ്മുടെ ഉത്സുകമായ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുന്നതിൽ തുടരുമെന്ന് നമുക്ക് ദൃഢവിശ്വാസമുണ്ടായിരിക്കാൻകഴിയും.