സഭാപുസ്തകാദ്ധ്യയനക്രമീകരണം
ഭാഗം 1: പുസ്തകാദ്ധ്യയന നിർവാഹകന്റെ ഉത്തരവാദിത്വങ്ങൾ
1 യഹോവയുടെ ജനത്തിന്റെ ആത്മീയവളർച്ചയിൽ സഭാപുസ്തകാദ്ധ്യയനം മർമ്മപ്രധാനമായ ഒരു പങ്കു വഹിക്കുന്നു. ഭാവിമാസങ്ങളിൽ നാം സഭാപുസ്തകാദ്ധ്യയനക്രമീകരണത്തിന്റെ വിവിധവശങ്ങൾ പരിശോധിക്കുന്നതും നമുക്കെങ്ങനെ പ്രയോജനമനുഭവിക്കാമെന്ന് പരിചിന്തിക്കുകയുംചെയ്യും. ഈ ലക്കത്തിൽ പുസ്തകാദ്ധ്യയനനിർവാഹകന് എങ്ങനെ പുസ്തകാദ്ധ്യയനത്തെ പ്രോൽസാഹജനകവും വിശ്വാസത്തെ ശക്തീകരിക്കുന്നതുമാക്കിത്തീർക്കാൻ കഴിയുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു.
2 നിർവാഹകൻ തന്റെ പഠിപ്പിക്കലിൽ ഫലപ്രദനായിരിക്കുന്നതിന് നന്നായി തയ്യാറാകണം. ദൈവവചനത്തിന്റെ ഗൗരവമുളള ഒരു പഠിതാവ് എന്ന നിലയിൽ അദ്ദേഹം ഓരോ ചോദ്യത്തിന്റെയും ഉത്തരം അറിഞ്ഞിരിക്കണമെന്നു മാത്രമല്ല, ആ ഉത്തരം ശരിയായിരിക്കുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്യണം. അദ്ദേഹത്തിന്റെ ശ്രമം അദ്ധ്യയനത്തിൽ പങ്കെടുക്കുന്ന എല്ലാവരും ഉത്തരങ്ങളുടെ കാരണങ്ങൾ അറിയാൻ സഹായിക്കാനായിരിക്കണം. (1 പത്രോ. 3:15) ഇത് വിവരങ്ങളോടുളള അവരുടെ വിലമതിപ്പിനെ ആഴമുളളതാക്കും.
അദ്ധ്യയനം നടത്തുന്നതിന്റെ ലാക്കുകൾ
3 നിർവാഹകന്റെ ഒരു ലാക്ക് അദ്ധ്യയനവിവരങ്ങളെ ഹാജരായിട്ടുളള എല്ലാവരുടെയും വിശ്വാസത്തെ ബലിഷ്ഠമാക്കുകയും കൂടുതൽ പൂർണ്ണമായി ദൈവേഷ്ടംചെയ്യാൻ ആഗ്രഹിക്കുന്നതിന് അവരെ പ്രേരിപ്പിക്കുകയും ചെയ്യുകയെന്നതാണ്. (സങ്കീ. 110: 3; 2 തെസ്സ. 1:3-5) ഇത് സാധിക്കുന്നതിന് നിർവാഹകൻ യഹോവയിലും അവന്റെ വചനത്തിലും അവന്റെ സ്ഥാപനത്തിലും ഹൃദയംഗമമായ വിശ്വാസം കെട്ടുപണിചെയ്യുന്ന ആശയങ്ങളെ ‘മുഴക്കിക്കയററുന്നതിന്’ ഉചിതമായ സ്ഥാനങ്ങളിൽ നിർത്തേണ്ടതാണ്. (ഗലാ. 6:6, റെഫ. ബൈ. അടിക്കുറിപ്പ്) സമയമനുവദിക്കുന്നതനുസരിച്ച് വിശ്വാസത്തെ കെട്ടുപണിചെയ്യുന്ന ഈ വിശദാംശങ്ങൾ പറയിക്കുന്നതിന് വിദഗ്ദ്ധമായി രൂപംകൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കാൻ കഴിയും.
4 മറെറാരു ലാക്ക് തങ്ങൾക്ക് വിവരങ്ങൾ എങ്ങനെ പ്രായോഗികവിധത്തിൽ ഉപയോഗിക്കാൻ കഴിയുമെന്ന് കാണാൻ എല്ലാവരെയും സഹായിക്കുകയെന്നതാണ്. അവർക്ക് അത് വയൽശുശ്രൂഷയിൽ എങ്ങനെ ഉപയോഗിക്കാൻ കഴിയും? സഹോദരൻമാരെയും പുതിയവരെയും പ്രോൽസാഹിപ്പിക്കാനോ? തങ്ങളുടെ കുടുംബങ്ങളെയും തങ്ങളെത്തന്നെയും ബലപ്പെടുത്തുന്നതിലോ? സഭാപുസ്തകാദ്ധ്യയനനിർവാഹകരെന്ന നിലയിൽ ഓരോ പാഠവും തയ്യാറാകുക. പാഠത്തിലെ പ്രത്യേക ആശയങ്ങളുടെ പ്രായോഗിക ഉപയോഗം തിരിച്ചറിയാൻ അവർ ശ്രമിക്കേണ്ടതാണ്.
5 ചില വിവരങ്ങൾ അവിശ്വാസികളായ ബന്ധുക്കളെയും സതീർത്ഥ്യരെയും അല്ലെങ്കിൽ കൂട്ടുജോലിക്കാരെയും സഹായിക്കാൻ ഉപയോഗിക്കാവുന്നതാണ്. മററു വിവരങ്ങൾ ഭിന്നിച്ച ഭവനങ്ങളിലൊ ഒരുപക്ഷേ ഏക-മാതാ-പിതാ-കുടുംബങ്ങളിലോ ഉളളവരെ സഹായിച്ചേക്കാം. ന്യായവാദംചെയ്യാനും പരിചിന്തിക്കപ്പെടുന്ന വിവരങ്ങൾ തങ്ങൾക്ക് എങ്ങനെ പ്രായോഗികമായി ബാധകമാക്കാമെന്ന് കാണാനും സഹായിച്ചുകൊണ്ട് നിർവാഹകന് ഹാജരായിരിക്കുന്നവരുടെ ആശയങ്ങൾ പറയിക്കാവുന്നതാണ്. നിർവാഹകൻ അദ്ധ്യയനത്തെ രസകരവും കേവലം ഒരു ചോദ്യോത്തരപരിചിന്തനത്തിലുപരിയും ആക്കാൻ കഠിനശ്രമം ചെയ്യണം.—1 കൊരിന്ത്യർ 14:9, 19 താരതമ്യംചെയ്യുക.
വ്യക്തിപരമായ താത്പര്യം പ്രകടമാക്കുക
6 കൂട്ടത്തിലെ ഓരോരുത്തരിലും വ്യക്തിപരമായ താത്പര്യമെടുക്കുന്നതിനാൽ നിർവാഹകന് പൂർണ്ണപങ്കാളിത്തത്തിന് പ്രോൽസാഹിപ്പിക്കാൻ കഴിയും. ഭയമുളളവർക്ക് തിരുവെഴുത്തുകൾ വായിക്കാൻ നേരത്തെ നിയമനം കൊടുക്കാവുന്നതാണ്. അല്ലെങ്കിൽ ഉത്തരം പറയാൻ തയ്യാറാകുന്നതിന് അവർക്ക് മുന്നമേ ഒരു ചോദ്യം കൊടുക്കാവുന്നതാണ്. എല്ലാവരും സ്വന്ത വാക്യത്തിൽ ഉത്തരംപറയാൻ കഠിനശ്രമം ചെയ്യേണ്ടതാണ്. ഉത്തരങ്ങൾ അവധാനപൂർവം ശ്രദ്ധിക്കുന്നതിനാൽ ചിലർക്ക് വ്യക്തിപരമായ സഹായമാവശ്യമാണോയെന്ന് നിർവാഹകന് നിശ്ചയിക്കാൻ കഴിയും. അങ്ങനെയുളള വ്യക്തിഗതമായ ശ്രദ്ധ കൊടുക്കുന്നതിന് പരിചയസമ്പന്നരായ മററുളളവരെ അദ്ദേഹത്തിന് ഉപയോഗിക്കാൻ കഴിയും.
7 സഭാപുസ്തകാദ്ധ്യയനം നമുക്ക് ഒരു അനുഗ്രഹമാണ്. അത് ചെറിയ കൂട്ടമായി കൂടിവരുന്നതിനും കൂടുതൽ വ്യക്തിഗതമായ ശ്രദ്ധ ലഭിക്കുന്നതിനുമുളള അവസരം നമുക്കു പ്രദാനംചെയ്യുന്നു. അതിനെ മററു യോഗങ്ങളെക്കാൾ പ്രാധാന്യം കുറഞ്ഞതായി നാം ഒരിക്കലും വീക്ഷിക്കരുത്. നിങ്ങളുടെ സഭാപുസ്തകാദ്ധ്യയന നിർവാഹകൻ യഹോവയിലുളള നിങ്ങളുടെ വിശ്വാസവും ദൈവത്തിന്റെ ആത്മീയകരുതലുകളോടുളള വിലമതിപ്പും കെട്ടുപണിചെയ്യാനും ഓരോ അദ്ധ്യയനത്തെയും ഉപയോഗിക്കാനുളള തന്റെ ഉത്തരവാദിത്തത്തെ ഗൗരവമായി എടുക്കുന്നു.