ഉൾക്കാഴ്ചയോടെ പ്രസംഗിക്കുക
1 ഉൾക്കാഴ്ച ഉണ്ടായിരിക്കുന്നതിന് നാം ആരോടു പ്രസംഗിക്കുന്നുവോ അവരെക്കുറിച്ചു ചിലകാര്യങ്ങൾ ഗ്രഹിച്ചിരിക്കേണ്ട ആവശ്യം ഉണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ആളുകളുടെ ഹൃദയങ്ങളിലെത്തുന്നതിലെ നമ്മുടെ വിജയം അവർക്ക് ആകർഷകമായ ഒരു വിധത്തിൽ രാജ്യസന്ദേശം അവതരിപ്പിക്കുന്നതിലെ നമ്മുടെ കഴിവിനെ ആശ്രയിച്ചാണിരിക്കുന്നത്. ജനുവരി മാസത്തിൽ സഭയ്ക്ക് അപ്പോഴും കൈവശമുണ്ടായിരുന്നേക്കാവുന്ന വ്യത്യസ്ത ബൈബിളധ്യയന പുസ്തകങ്ങൾ നാം സമർപ്പിക്കുന്നതാണ്. അല്ലെങ്കിൽ നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം പ്രസാധകർക്ക് ഉപയോഗിക്കാവുന്നതാണ്, തെലുങ്കിലൊഴികെ മറ്റു ഭാഷകളിലൊന്നിലും ഇതു പ്രത്യേക നിരക്കിൽ സമർപ്പിക്കാനുള്ളതല്ലെങ്കിൽ തന്നെയും. പിൻവരുന്ന നിർദേശങ്ങൾ സഹായകരമായിരുന്നേക്കാം.
2 “സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ” എന്ന പുസ്തകമാണു സമർപ്പണത്തിനായി നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ 4-ാം പേജിലെ ചിത്രം പരാമർശിച്ചുകൊണ്ടു നിങ്ങൾക്ക് ഇപ്രകാരം പറയാവുന്നതാണ്:
◼“ഈ ചിത്രം ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യത്തെക്കുറിച്ചു ബൈബിൾ പഠിപ്പിക്കുന്നതെന്താണെന്നതിനെപ്പറ്റിയുള്ള ഒരു കലാകാരന്റെ ചിത്രീകരണമാണ്. ഒരു പറുദീസാ ഭൂമിയിൽ ജീവിക്കുന്നതിനു നിങ്ങളും നിങ്ങളുടെ കുടുംബവും എന്തു ചെയ്യേണ്ടതുണ്ടെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] യഥാർഥ സമാധാനവും സുരക്ഷിതത്വവും പെട്ടെന്നുതന്നെ ഭൂവ്യാപകമായി ഒരു യാഥാർഥ്യമായിത്തീരുമെന്നും പറുദീസ പുനഃസ്ഥാപിക്കപ്പെടുമെന്നും ബൈബിൾ പ്രകടമാക്കുന്നു. [സങ്കീർത്തനം 37:10, 11 വായിക്കുക.] ദൈവം ചെയ്യുന്നതിൽനിന്നു പ്രയോജനം നേടുന്നതിനു നിങ്ങൾ എന്തു ചെയ്യണമെന്നു കാണിച്ചുതരാൻ ഈ പുസ്തകത്തിനു കഴിയും. നിങ്ങൾക്ക് ഈ പ്രതിയുണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” എന്നിട്ട് ഒരുപക്ഷേ പ്രത്യേക നിരക്കിൽ സമർപ്പിക്കുന്ന മറ്റൊരു പുസ്തകത്തോടൊപ്പം ഈ പുസ്തകം സമർപ്പിക്കുക.
3 “ഈ ജീവിതം മാത്രമാണോ ഉള്ളത്?” എന്ന പുസ്തകം വിശേഷവൽക്കരിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഇപ്രകാരം എന്തെങ്കിലും പറയാവുന്നതാണ്:
◼“ലോകത്തിലുടനീളം ദശലക്ഷങ്ങൾ സന്തുഷ്ടിക്കുവേണ്ടി അതിയായി കാംക്ഷിക്കുന്നു. അതു കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളെല്ലാമുണ്ടായിരുന്നിട്ടും അവരതിൽ പരാജയപ്പെടുന്നതായി കാണപ്പെടുന്നു. ഏതാനും വർഷങ്ങൾ ജീവിച്ച്, കുട്ടികളെ വളർത്തി, മരണം തങ്ങളെ കീഴടക്കുന്നതിനു മുമ്പായി നല്ലതിനുവേണ്ടി പ്രത്യാശിക്കുന്നതിനുള്ള ഒന്നായി മാത്രം അനേകരും ജീവനെ കണക്കാക്കുന്നു.” എന്നിട്ട് 153-ാം പേജിലെ 3 മുതൽ 154-ാം പേജിലെ 2 വരെയുള്ള ഖണ്ഡികകളിൽനിന്നു ചില ആശയങ്ങൾ പങ്കുവെക്കുക. സങ്കീർത്തനം 37:11 വായിക്കുക. ദൈവത്തിന്റെ ഉദ്ദേശ്യം 150-ാം പേജിൽ വിവരിച്ചിരിക്കുന്ന പ്രകാരമുള്ള ഒരു പുതിയ ലോകം, ഒരു പറുദീസ, സൃഷ്ടിക്കുകയാണെന്നു ചുരുക്കമായി വിവരിക്കുക. “ആ വർണന സംബന്ധിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു?” എന്നതുപോലുള്ള ഒരു ചോദ്യം ചോദിച്ചുകൊണ്ടു വീട്ടുകാരന്റെ അഭിപ്രായം ആരായുക. പ്രതികരണത്തിനായി അനുവദിക്കുക. ആ പുസ്തകം മാത്രമായി 8 രൂപയ്ക്കോ മറ്റൊരു പഴയ പുസ്തകത്തോടൊപ്പം 16 രൂപ സംഭാവനയ്ക്കോ സമർപ്പിക്കുക.
4 വീട്ടുകാരനു ബൈബിൾ പരിജ്ഞാനത്തിന്റെ ഒരു പശ്ചാത്തലമുണ്ടെങ്കിൽ, “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകം ഉപയോഗിക്കാവുന്നതാണ്. പരിഹരിക്കപ്പെടാത്ത ഏതെങ്കിലും സാമൂഹിക പ്രശ്നം സംബന്ധിച്ച വാർത്തയെക്കുറിച്ചു പറഞ്ഞുകൊണ്ട് ഇപ്രകാരം ചോദിക്കുക:
◼“ലോകനേതാക്കൾക്ക് എന്നെങ്കിലും ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [വീട്ടുകാരന്റെ പ്രതികരണത്തിനായി അനുവദിക്കുകയും അതു സ്വീകരിക്കുകയും ചെയ്യുക.] ഇത്തരം പ്രശ്നങ്ങൾ നിലവിലില്ലാത്ത ഒരു ലോകത്തിൽ ജീവിക്കുന്നതു നാമെല്ലാം വിലമതിക്കും. നാം പ്രാർഥിക്കുന്ന ദൈവത്തിന്റെ ഗവൺമെന്റിൻകീഴിലുള്ള ഭരണത്തിൽ ഇതൊരു യാഥാർഥ്യമായിത്തീരും.” സമാധാനവും സുരക്ഷിതത്വവും ഒടുവിൽ എങ്ങനെ യാഥാർഥ്യമായിത്തീരുമെന്നു കാണിക്കാൻ യെശയ്യാവു 32:17, 18 വായിക്കുക. 5-ാം പേജിൽ ആരംഭിക്കുന്ന ഒന്നാം ഖണ്ഡിക വായിക്കുകയും, ഭൂമിയെ സംബന്ധിച്ചു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത് ആസന്നഭാവിയിൽ നിവൃത്തിയേറുമെന്നതിന്റെ തിരുവെഴുത്തുപരമായ തെളിവുകൾ പുസ്തകം പ്രദാനം ചെയ്യുന്നുവെന്നു വിവരിക്കുകയും ചെയ്യുക. ആ പുസ്തകം മാത്രം അല്ലെങ്കിൽ ഉചിതമെന്നു തോന്നുന്നപക്ഷം മറ്റൊരു പുസ്തകവും ചേർത്തു സമർപ്പിക്കുക.
5 “നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ” എന്ന പുസ്തകം ഉപയോഗിച്ചുകൊണ്ട് ഒരു ഹ്രസ്വമായ അവതരണം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ പുസ്തകത്തിന്റെ 4-ാം പേജിലേക്കു തുറന്ന് ഇപ്രകാരം ചോദിക്കാവുന്നതാണ്:
◼“കുടുംബക്രമീകരണത്തിന് അതിന്റെ മൂല്യങ്ങളുടെമേലുള്ള ഇന്നത്തെ ആക്രമണത്തെ അതിജീവിക്കാൻ കഴിയുമോ?” വീട്ടുകാരന്റെ പ്രതികരണം ശ്രദ്ധിക്കുക, എന്നിട്ട് 5-ാം പേജിലെ ഒന്നാം ഖണ്ഡിക വായിക്കുക. 15 രൂപ സംഭാവനക്ക് പുസ്തകം സമർപ്പിക്കുക. (തെലുങ്ക് പതിപ്പ് 8 രൂപയുടെ പ്രത്യേക നിരക്കിൽ സമർപ്പിക്കാവുന്നതാണ്.)
6 നാം കണ്ടുമുട്ടുന്നവരുടെ ആവശ്യങ്ങളും താത്പര്യങ്ങളും വിവേചിച്ചറിയാൻ നല്ല ഉൾക്കാഴ്ച നമ്മെ പ്രാപ്തരാക്കും. സദൃശവാക്യങ്ങൾ 16:23 ഇപ്രകാരം ഉറപ്പു തരുന്നു: “ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു.”