വയൽസേവനത്തിനുവേണ്ടി ഒരുങ്ങുന്നതിനുളള ഒരു പ്രായോഗിക സമീപനം
1 നിങ്ങൾ ചിലപ്പോൾ എന്തു പറയണമെന്ന് അറിയാൻ വയ്യാത്തതുകൊണ്ട് വയൽ സേവനത്തിന്റെ ചില വശങ്ങളിൽ പങ്കുകൊളളുന്നതിന് മടികാണിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ നമ്മുടെ രാജ്യശുശ്രൂഷയിൽ കൊടുത്തിട്ടുളള സമീപനം നിങ്ങൾ വിലമതിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.
2 ഈ ലക്കം മുതൽ നമ്മുടെ രാജ്യശുശ്രൂഷ, വീടുതോറുമായാലും മടക്കസന്ദർശനത്തിലൊ ബൈബിൾ അദ്ധ്യയനത്തിലൊ ആയാലും രാജ്യസന്ദേശം അവതരിപ്പിക്കുന്നതിന് ഇനിയും കൂടുതൽ വിവിധങ്ങളായ നിർദ്ദേശങ്ങൾ പ്രദാനം ചെയ്യും. ഇവ നിങ്ങൾ ശുശ്രൂഷയിൽ ഏത് സന്ദേശങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്നതു സംബന്ധിച്ച നിങ്ങളുടെ ചിന്തയെ ഉത്തേജിപ്പിക്കും. ശുശ്രൂഷക്കുവേണ്ടി തയ്യാറാകുമ്പോൾ നിങ്ങളുടെ പ്രദേശത്ത് നന്നായി യോജിക്കുന്ന ഒരു അവതരണം തിരഞ്ഞെടുക്കുക. അടുത്തതായി, നിങ്ങൾ ലേഖനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വാക്കുകൾ ഉപയോഗിക്കുമോ, അതോ പ്രാദേശിക സാഹചര്യങ്ങൾക്കനുയോജ്യമായോ നിങ്ങളുടെ സ്വന്തം വ്യക്തിത്വത്തിനനുയോജ്യമായോ വാക്കുകൾക്ക് ക്രമീകരണം വരുത്തുമോ എന്ന് തീരുമാനിക്കുക. നിങ്ങൾ നിങ്ങളുടെ സ്വന്തം വാചകങ്ങളിൽ സ്വാഭാവികമായി അത് അവതരിപ്പിക്കുന്നെങ്കിൽ നിങ്ങളുടെ അവതരണം കൂടുതൽ സംഭാഷണരീതിയിൽ പ്രകടമായേക്കാം. നിങ്ങൾ ഒരു പക്ഷേ ശുശ്രൂഷയുടെ ചില വശങ്ങളിൽ ആദ്യമായി ഏർപ്പെട്ടുകൊണ്ട് നിങ്ങളുടെ ശുശ്രൂഷയെ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുവോ? നൽകപ്പെട്ടിട്ടുളള വിശദമായ നിർദ്ദേശങ്ങൾ നിങ്ങൾക്ക് തുടങ്ങാൻ കൃത്യമായി ആവശ്യമായതായിരിക്കാം.
3 നിങ്ങൾ വയൽസേവനത്തിനുവേണ്ടിയുളള സഭയുടെ യോഗങ്ങളിൽ ഒന്ന് നിർവഹിക്കുന്നുവെങ്കിൽ നമ്മുടെ രാജ്യശുശ്രൂഷയിൽ പ്രസിദ്ധീകരിച്ചിട്ടുളള വിഷയം നന്നായി പരിചയപ്പെടും. നിങ്ങളുടെ പ്രതി നന്നായി പഠിക്കുകയും നല്ല സാദ്ധ്യതയനുസരിച്ച് പ്രാദേശികമായി ഫലപ്രദമായ ആ നിർദ്ദേശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുക.
4 നാം നന്നായി ചെയ്യുന്ന കാര്യങ്ങൾ നാമെല്ലാം ആസ്വദിക്കുന്നു. ഈ പ്രായോഗികമായ സമീപനം പുതിയവരും കൂടുതൽ അനുഭവപരിചയമുളളവരുമായ പ്രസാധകരെ തങ്ങളുടെ രാജ്യശുശ്രൂഷ ഫലപ്രദവും സന്തോഷപ്രദവും ആയിരിക്കാൻ സഹായിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.