മടങ്ങിച്ചെല്ലുന്നതിന് നിശ്ചയമുളളവരായിരിക്കുക
1 സുവാർത്തയുടെ ശുശ്രൂഷകരെന്ന നിലയിൽ നമ്മോട് ശിഷ്യരെ ഉളവാക്കാൻ കല്പിച്ചിരിക്കുന്നു. (മത്താ. 28:19, 20) മടക്ക സന്ദർശനങ്ങൾ നടത്തൽ നമ്മുടെ ശിഷ്യരാക്കൽവേലയുടെ ഒരു സുപ്രധാന ഭാഗമാണ്. ജീവിതങ്ങൾ ഉൾപ്പെട്ടിരിക്കുന്നുവെന്ന് നാം വിലമതിക്കുന്നു, അതുകൊണ്ട് കാണിക്കപ്പെട്ട പ്രാരംഭ താത്പര്യത്തെ വളർത്തുന്നതിന് എല്ലാ യത്നവും ചെയ്യാൻ നാം ആഗ്രഹിക്കുന്നു.
2 നാം സാഹിത്യം സമർപ്പിച്ചിട്ടുളള ഓരോ വ്യക്തിയും ഒരു മടക്ക സന്ദർശനത്തിന് അർഹതയുളളയാളാണെന്ന് നാം പരിഗണിക്കണം. എന്നിരുന്നാലും സാഹിത്യം സമർപ്പിക്കുന്നതു മാത്രമല്ല മടക്ക സന്ദർശനങ്ങൾ നടത്തുന്നതിനുളള ഏക അടിസ്ഥാനം. അനേകർ ബൈബിളിലെ ദൂത് ചർച്ചചെയ്യുന്നതിന് മനസ്സൊരുക്കമുളളവരാണ്, എന്നാൽ സാഹിത്യം തിരസ്കരിക്കുന്നു. അതുകൊണ്ട് താത്പര്യം തിരിച്ചറിയപ്പെട്ടാൽ നാം ഏതുവിധേനയും മടങ്ങിച്ചെല്ലുകയും അത് വളർത്തിയെടുക്കാൻ ശ്രമിക്കുകയും വേണം.
3 സമർപ്പണങ്ങളെ പിൻപററൽ: സാഹിത്യ സമർപ്പണങ്ങൾ മടക്ക സന്ദർശനങ്ങളേക്കാൾ വളരെ അധികമാകയാൽ അഭിവൃദ്ധിപ്പെടത്തുന്നതിനുളള ഒരു വലിയ സാധ്യതയുണ്ട്. ഒരു പയനിയർ ഒരു പുസ്തകം സമർപ്പിച്ചു, എന്നാൽ വീട്ടുകാരന്റെ ഭാഗത്ത് വളരെ കുറച്ചു താത്പര്യമേ നിരീക്ഷിച്ചുളളു. ഒരു വൈകുന്നേരം അയാളുടെ മററ് എല്ലാ സന്ദർശനങ്ങളും നടത്തിയശേഷം ഈ സഹോദരൻ ഈ വ്യക്തിയെ സന്ദർശിക്കാൻ തീരുമാനിച്ചു. ഒരു ബൈബിളദ്ധ്യയനം ആരംഭിച്ചു.
4 ഒരു സഹോദരൻ ഒരു മനുഷ്യന് രണ്ടു മാസികകൾ സമർപ്പിച്ചു, എന്നാൽ അയാൾക്ക് യഥാർത്ഥ താത്പര്യമില്ലെന്ന് വിചാരിച്ചുകൊണ്ട് അയാളെക്കുറിച്ച് വിസ്മരിച്ചു. ഏതാനും ദിവസങ്ങൾക്കുശേഷം ആ മനുഷ്യൻ സ്നാപനപ്പെടുത്തുന്നതിന് അപേക്ഷിച്ചുകൊണ്ട് സ്ഥലത്തെ സഭക്ക് ഒരു കത്ത് എഴുതി. ഒരു മിഷനറി സഹോദരിക്ക് 74 വ്യക്തികളെ പ്രസാധകരായിത്തീരാൻ സഹായിക്കാൻ സാധിച്ചതിന്റെ പ്രധാന വസ്തുത എന്താണെന്ന് ചോദിച്ചു: അവർ പറഞ്ഞു: “ഞങ്ങൾ വളരെയധികം മാസികാവേല ചെയ്തു, എനിക്ക് മാസികകൾ സ്വീകരിച്ച ആളുകളോടൊത്ത് ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുന്നതിന് സാധ്യമായിത്തീരുന്നതുവരെ ഞാൻ അവരുടെയടുക്കൽ മടക്ക സന്ദർശനങ്ങൾ നടത്തുന്നതിൽ തുടർന്നു.”
5 ചിലപ്പോൾ ആദ്യ സന്ദർശനത്തിൽ വീട്ടുകാരന് ഒരു ലഘുലേഖ കൊടുക്കുന്നതിനുമാത്രമേ സാധിക്കുമായിരിക്കയുളളു. മിക്കപ്പോഴും ലഘുലേഖകൾ, ഒരു ബൈബിളദ്ധ്യയനം പ്രകടിപ്പിക്കുന്നതിന് മടക്ക സന്ദർശനങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. ഒരു പ്രസാധകയോടൊത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു സർക്കിട്ട്മേൽവിചാരകൻ ഒരു സ്ത്രീക്ക് ഒരു ലഘുലേഖ കൊടുത്തിട്ടുപോയി. അത് വളരെ ഹ്രസ്വമായ ഒരു സന്ദർശനമായിരുന്നു, എന്നാൽ അദ്ദേഹം സഹോദരിയെ മടങ്ങിച്ചെല്ലുന്നതിന് പ്രോത്സാഹിപ്പിച്ചു. ആ സഹോദരി ഒരു മടക്ക സന്ദർശനം നടത്തുകയും പെട്ടെന്ന് ഒരു ബൈബിളദ്ധ്യയനം തുടങ്ങുകയും ചെയ്തു.
6 താത്പര്യം കാണിക്കുമ്പോൾ: ആദ്യ സന്ദർശനത്തിൽ വീട്ടുകാരൻ സാഹിത്യം എടുക്കാതിരിക്കുമ്പോൾ, അത് എല്ലായ്പ്പോഴും അയാൾക്ക് താൽപ്പര്യമില്ലെന്ന് അർത്ഥമാക്കുന്നില്ല. ഒരു യുവദമ്പതികൾക്ക് മടക്ക സന്ദർശനം നടത്തിയ ഒരു പ്രസാധകൻ, അവർക്ക് നമ്മുടെ സാഹിത്യങ്ങളിൽ ചിലത് ഉണ്ടെന്നും അവർ നേരത്തെ പഠിച്ചിട്ടുണ്ടെന്നും കണ്ടെത്തി. അവർ തങ്ങളുടെ അദ്ധ്യയനം പുനരാരംഭിക്കാൻ ഉടനേ സമ്മതിച്ചു. ഒരു പ്രത്യേക പയനിയർ, എല്ലായ്പ്പോഴും മാസികകൾ തിരസ്കരിച്ചിരുന്ന ഒരു സ്ത്രീയിൽ ലീനമായ താത്പ്പര്യം തിരിച്ചറിഞ്ഞു. പയനിയർ മാസികകൾ മാററി വെച്ചു, സ്ത്രീക്ക് ചെറുപുസ്തകങ്ങളിലൊന്നിൽ നിന്ന് ഏതാനും ഖണ്ഡികകൾ ചർച്ച ചെയ്യുന്നതിന് മനസ്സൊരുക്കമുണ്ടായിരുന്നു. ഏതാനും ചില സന്ദർശനങ്ങൾ കൂടി കഴിഞ്ഞ് അവരുമായി വാരത്തിൽ രണ്ട് ബൈബിളദ്ധ്യയനമുണ്ടായിരുന്നു.
7 യഹോവക്കു തങ്ങളെത്തന്നെ സമർപ്പിക്കുന്ന ഓരോരുത്തർക്കും ശിഷ്യരാക്കൽവേലയിൽ പങ്കെടുക്കാനുളള ഒരു ഉത്തരവാദിത്വബോധം തോന്നണം. താൽപ്പര്യം കാണിക്കുന്നവർക്ക് നാം ക്രമമായി മടക്ക സന്ദർശനങ്ങൾ നടത്തുമ്പോൾ നമുക്കുതന്നെയും ‘നമ്മെ ശ്രദ്ധിക്കുന്നവർക്കും’ സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തുന്ന ഫലം കൊയ്യും.—1 തിമൊ. 4:16.