കൂടുതലായ താല്പര്യം ഉണർത്താൻ എനിക്ക എന്തു പറയാൻകഴിയും?
1 സുവാർത്ത പ്രസംഗിക്കുന്നതിലുളള നമ്മുടെ ഉദ്ദേശ്യത്തിന്റെ ഒരു പ്രമുഖഭാഗം ശിഷ്യരാക്കലാണ്, വെറുതെ സാഹിത്യം സമർപ്പിക്കലല്ല. അതുകൊണ്ട്, താല്പര്യം കണ്ടെത്തിക്കഴിഞ്ഞാൽ നട്ട വിത്തുകളെ നാം പോഷിപ്പിക്കുകയും വളർത്തുകയും ചെയ്യേണ്ടതുണ്ട്, ആത്മീയമായി വളരാൻ യഹോവക്ക് വ്യക്തിയെ സഹായിക്കാൻ കഴിയുന്ന ആരോഗ്യകരമായ ഒരു പരിതസ്ഥിതി വികസിപ്പിക്കുന്നതിന് നമ്മുടെ പങ്ക് നിർവഹിച്ചുകൊണ്ടുതന്നെ. 1കൊരി. 3:6) മുകളിൽ കൊടുത്തിരിക്കുന്ന ആദിമ അവതരണത്തിന്റെ പിൻതുടർച്ചയായി നിങ്ങൾക്ക് എന്തുപറയാൻ കഴിയും? നിങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന വിവിധ സാഹചര്യങ്ങൾക്ക് ഇവിടെ ഇതാ ചില നിർദ്ദേശങ്ങൾ.
2 കണ്ടെത്തിയ താല്പര്യത്തെ വളർത്തൽ: “നാം മുമ്പ് ചുരുക്കമായി സംസാരിച്ചപ്പോൾ നിങ്ങൾ വളരെ തിരക്കിലായിരുന്നു, എന്നാൽ ഭാവിയെക്കുറിച്ചുളള നിങ്ങളുടെ ചിന്ത പ്രകടമാക്കാൻ നിങ്ങൾ സമയമെടുത്തു. ഒരു സന്തുഷ്ട ഭാവി പ്രദാനംചെയ്യാൻ മനുഷ്യൻ അപ്രാപ്തനാണെന്ന് നാം യിരെമ്യാവ് 10:23-ൽനിന്ന് വായിച്ചത് നിങ്ങൾ ഒർമ്മിക്കുന്നുണ്ടാവും. ആ തിരുവെഴുത്തിനെക്കുറിച്ച് ഈ പുസ്തകത്തിനുപറയാനുളളതെന്തെന്ന് നോക്കൂ. (യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ 305-ാം പേജിൽ 5-ാം ഖണ്ഡികയിൽനിന്ന് വായിക്കുക.) ഈ പുസ്തകം യുവാക്കൾക്കും മാതാപിതാക്കൾക്കും പ്രയോജനകരമായ വിവിധവിഷയങ്ങൾ കൈകാര്യംചെയ്യുന്നു. കൂടുതൽ അറിയുന്നതിൽ നിങ്ങൾ തല്പരനായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.”
3 ഒരു ബൈബിളദ്ധ്യയനം ആരംഭിക്കാൻ യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം ഉപയോഗിക്കൽ: “നിങ്ങളെ വീണ്ടും കണ്ടത് നന്നായി. ഞാൻ നിങ്ങൾക്കു നൽകിയ പുസ്തകത്തിൽ കണ്ടെത്തിയ കൂടുതലായൊരു ആശയം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അത് വളരെ പ്രോത്സാഹജനകമാണ്. ദൈവത്തിന്റെ പ്രീതിയും അനുഗ്രഹങ്ങളും നേടാൻ നമ്മുടെ മാതാപിതാക്കളെ ബഹുമാനിക്കേണ്ടതുസംബന്ധിച്ച് ബൈബിൾ പറയുന്നു. നമ്മുടെ മാതാപിതാക്കളെ ആദരിക്കുന്നത് എന്തർത്ഥമാക്കുന്നു?” യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ 11-ാം പേജിലേക്ക് മറിക്കുക. “അവരെ ‘ആദരിക്കുന്നത്’ എന്തർത്ഥമാക്കുന്നു” എന്ന ഉപതലക്കെട്ടിൻകീഴിലുളള ഖണ്ഡികകൾ വായിക്കുക, തുടർന്ന് 17-ാം പേജിലെ “ചർച്ചക്കുവേണ്ടിയുളള ചോദ്യങ്ങൾ” എന്ന ഭാഗത്തേക്ക് തിരിഞ്ഞ് വായിച്ച ഖണ്ഡികകളോടു ബന്ധപ്പെട്ട ചോദ്യങ്ങൾ കൈകാര്യം ചെയ്യുക. തിരിച്ചുചെന്ന് ചർച്ച തുടരാമെന്ന വാഗ്ദാനത്തോടെ ഉപസംഹരിക്കുക.
4 ഒരു ബൈബിളദ്ധ്യയനം ആരംഭിക്കാൻ മറെറാരു പ്രസിദ്ധീകരണം ഉപയോഗിക്കൽ: “ഇന്ന് നിങ്ങളെ വീട്ടിൽ കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞപ്രാവശ്യം നാം സംസാരിച്ചപ്പോൾ നാം വെളിപ്പാട് 21:3,4-ലെ ബൈബിളിന്റെ വാഗ്ദത്തം ഒരുമിച്ച് വായിക്കുകയുണ്ടായി. [വീണ്ടും വായിക്കുക.] എന്നിരുന്നാലും വാഗ്ദത്തംചെയ്യപ്പെട്ട സന്തുഷ്ടാവസ്ഥകൾ സ്വതവേ നമ്മുടേതായിത്തീരുകയില്ല. വെളിപ്പാട് 1:3-ൽ കാണുന്ന പ്രകാരം രണ്ടുകാര്യങ്ങൾ ആവശ്യമാണ്. (വായിക്കുക) അതുകൊണ്ട്, ബൈബിൾ പറയുന്നത് നാം വായിക്കുകയും പ്രമാണിക്കുകയും അഥവാ എഴുതപ്പെട്ടിരിക്കുന്നത് പ്രയോഗത്തിൽവരുത്തുകയും ചെയ്യണം. ‘നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു’ എന്ന ഈ ലഘുപത്രിക ഞാൻ നിങ്ങൾക്കുതന്ന പുസ്തകത്തിന്റെ വായന കൂടുതൽ ആസ്വാദ്യകരമാക്കും, എന്തുകൊണ്ടെന്നാൽ അത് ദൈവത്തിന്റെ വ്യവസ്ഥകൾ ഏവയാണെന്ന് ലളിതമായ ഒരു വിധത്തിൽ വിശദീകരിക്കുന്നു. അനേകമാളുകൾ ചോദിക്കുന്ന 12 ചോദ്യങ്ങളുടെ ഒരു പട്ടിക 30-ാമത്തെ പേജിലുണ്ട്. അവയിൽ ഏതിന്റെ ഉത്തരം ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു? വീട്ടുകാരൻ പ്രതികരിച്ചശേഷം നിങ്ങൾക്ക് ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്ന ലഘുപത്രികയിലെ ഭാഗത്തേക്ക് മറിക്കുന്നതിനും ഒരു ബൈബിളദ്ധ്യയനം ആരംഭിക്കുന്നതിനും കഴിയും.
5 മടക്കസന്ദർശനങ്ങളിൽ നാം ആദ്യസന്ദർശനത്തിൽ സ്ഥാപിച്ച അടിസ്ഥാനത്തിൻമീതെ പണിയണം. ഈ വശത്തിന് സൂക്ഷ്മശ്രദ്ധ നൽകുന്നത് നമുക്കും നമ്മെ ശ്രദ്ധിക്കുന്നവർക്കും യഹോവയിൽനിന്ന് സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തും.—1തിമൊ. 4:16.