ചോദ്യപ്പെട്ടി
▪ സാഹിത്യത്തിന്റെയും മാസികയുടെയും ഡിപ്പാർട്ട്മെൻറുകൾ കൈകാര്യം ചെയ്യുന്ന ശുശ്രൂഷാദാസൻമാരുടെ വേലയിൽ സേവനമേൽവിചാരകന് എങ്ങനെ മേൽനോട്ടം നടത്താവുന്നതാണ്?
സേവനമേൽവിചാരകന്റെ താൽപര്യത്തിന്റെ മേഖല മാസത്തിലൊരിക്കൽ പുസ്തകാദ്ധ്യയനക്കൂട്ടങ്ങൾ സന്ദർശിക്കുന്നതിലും ക്രമമായി വയൽസേവന യോഗങ്ങൾ ക്രമീകരിക്കുന്നതിലും പരിമിതപ്പെടുന്നില്ല. സഭയുടെ നിയമിത പ്രദേശത്ത് പ്രസംഗവേലയുടെ പുരോഗതിയെ ബാധിച്ചേക്കാവുന്ന സകലകാര്യങ്ങളിലും ഈ തീക്ഷ്ണതയുളള മൂപ്പൻ അതീവ തൽപരനായിരിക്കും.
ഓരോ മാസവും പ്രസ്ഥാനസാഹിത്യവും മാസികകളും വേണ്ടുവോളം ലഭ്യമാണെന്നും അവ നല്ല നിലയിലാണെന്നും അദ്ദേഹം ഉറപ്പുവരുത്തും. ഈ ലക്ഷ്യത്തിൽ അദ്ദേഹം സാഹിത്യത്തിന്റെയും മാസികയുടെയും ഡിപ്പാർട്ട്മെൻറുകൾ കൈകാര്യം ചെയ്യാൻ നിയമിച്ചിരിക്കുന്ന ശുശ്രൂഷാദാസൻമാരുടെ പല ഉത്തരവാദിത്തങ്ങളിലും മേൽനോട്ടം വഹിക്കുന്നു.
വരാൻപോകുന്ന സാഹിത്യ പ്രസ്ഥാനങ്ങളെക്കുറിച്ചുളള അറിയിപ്പുകൾ നമ്മുടെ രാജ്യശുശ്രൂഷയിൽ വരുമ്പോൾ സേവനമേൽവിചാരകൻ പ്രത്യേക ശ്രദ്ധ നൽകുന്നു. ഉപയോഗിക്കാൻ വേണ്ടുവോളം സാഹിത്യം ഉണ്ടെന്ന് ഉറപ്പുവരുത്താൻ അദ്ദേഹവും സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനും അടുത്തു സഹകരിച്ചു പ്രവർത്തിക്കുന്നു, എന്നാൽ വളരെക്കൂടുതൽ ഓർഡർ ചെയ്യാതിരിക്കുന്നതിലും അവർ ശ്രദ്ധയുളളവരായിരിക്കണം. ഒരു പ്രസിദ്ധീകരണം വയലിൽ ആദ്യമായിട്ടാണ് ഉപയോഗിക്കുന്നതെങ്കിലോ സഭയിൽ ഉടൻതന്നെ അതു പഠിക്കുന്നുണ്ടെങ്കിലോ, സൊസൈററിക്ക് ഓർഡർ അയക്കുമ്പോൾ ആ ഘടകങ്ങളും പരിചിന്തിക്കണം. ആ സാഹിത്യം മുമ്പ് സമർപ്പിച്ചിട്ടുണ്ടെങ്കിൽ കൈവശമുളള സ്റേറാക്ക് മതിയാകുമോയെന്ന് കഴിഞ്ഞ പ്രസ്ഥാനകാലത്തെ സഭയുടെ വയൽസേവന റിപ്പോർട്ട് സൂചിപ്പിക്കും. ആ മാസം സഹായ പയനിയർമാരായി സേവിക്കുന്ന പ്രസാധകരുടെ എണ്ണവും കഴിഞ്ഞ തവണ സാഹിത്യം സമർപ്പിച്ചശേഷം പ്രസാധകരുടെയും നിരന്തര പയനിയർമാരുടെയും എണ്ണത്തിലുണ്ടായ വർദ്ധനവും പോലുളള ഘടകങ്ങൾക്കും തീർച്ചയായും പരിഗണന നൽകണം. സഭായോഗങ്ങൾക്കു മുമ്പും പിമ്പും സാഹിത്യം ലഭ്യമായിരിക്കണം. സാഹിത്യ കാർട്ടണുകൾ വൃത്തിയുളളതും ഈർപ്പം തട്ടാത്തതും ആയ സ്ഥലത്ത് സൂക്ഷിക്കുകയും കേടുവരാത്ത വിധത്തിൽ അട്ടിയിടുകയും ചെയ്യണം.
സേവനമേൽവിചാരകൻ മാസികാ ഡിപ്പാർട്ട്മെൻറ് കൈകാര്യം ചെയ്യുന്ന സഹോദരനോടും സഹകരിച്ചു പ്രവർത്തിക്കും. സേവനമേൽവിചാരകനും മാസിക കൈകാര്യം ചെയ്യുന്ന സഹോദരനും ഇടക്കിടക്ക് ഓരോ മാസത്തെയും മാസികാ ഓർഡറും ശുശ്രൂഷയിൽ യഥാർത്ഥത്തിൽ സമർപ്പിച്ച മാസികകളുടെ എണ്ണവും താരതമ്യം ചെയ്യണം. മാസികകൾ വീടുകളിൽ ക്രമമായി കുന്നുകൂടുന്നെങ്കിൽ ചില പ്രസാധകർ തങ്ങളുടെ മാസികാ ഓർഡർ കുറക്കേണ്ടതുണ്ടായിരിക്കാം. മാസികകൾ പാഴാക്കരുത്.
സഭ സാഹിത്യ ഓർഡർ ഫോറത്തിൽ (S-14) ഓർഡർ ചെയ്യുന്ന പ്രസ്ഥാനസാഹിത്യത്തിന്റെ എണ്ണം അതേ തത്വങ്ങൾ മനസ്സിൽ പിടിച്ചുകൊണ്ട് സേവനമേൽവിചാരകൻ വ്യക്തിപരമായി പരിശോധിക്കണം. അദ്ദേഹം തുടർന്ന് ആ ഫോറം സഭാസെക്രട്ടറിയെ ഏൽപിക്കും, അയാൾ പട്ടികപ്പെടുത്തിയിരിക്കുന്ന നിയന്ത്രിത സ്റേറാക്ക് ഇനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് ഫോറത്തിലെ ശേഷിച്ച ഭാഗം സൂക്ഷ്മമായി പരിശോധിക്കും.
സാഹിത്യത്തിന്റെയും മാസികയുടെയും ഡിപ്പാർട്ടുമെൻറുകൾ കൈകാര്യം ചെയ്യുന്നതിൽ കുറെ എഴുത്തുജോലി തീർച്ചയായും ആവശ്യമാണ്. ഫോറങ്ങളുടെ ഉപയോഗവും രേഖസൂക്ഷിപ്പും സംബന്ധിച്ച് നിയമിത സഹോദരൻമാർക്ക് ചോദ്യങ്ങൾ ഉണ്ടെങ്കിൽ അവരുടെ വേലയുടെ ഈ വശത്ത് സഹായിക്കാൻ സെക്രട്ടറി സന്തോഷമുളളവനായിരിക്കും.