താത്പര്യം ഉത്തേജിപ്പിക്കുന്ന അവതരണങ്ങൾ
1 വയൽശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആളുകളിൽ ഊഷ്മളവും വ്യക്തിപരവുമായ ഒരു താത്പര്യം നാം എല്ലായ്പ്പോഴും പ്രകടമാക്കണം. കാര്യങ്ങൾ സംബന്ധിച്ച് അവരുടെ അഭിപ്രായം ചോദിക്കുന്നത് അവരുടെ വീക്ഷണത്തോടുളള നമ്മുടെ ആദരവിനെ പ്രകടമാക്കുന്നു. നാം അവതരിപ്പിക്കുന്ന വിഷയവും നാം ഉന്നയിക്കുന്ന ചോദ്യങ്ങളും അവരുടെ ചിന്തയെ ഉത്തേജിപ്പിക്കുകയും അവർ ദൈവത്തെയും മനുഷ്യവർഗ്ഗത്തെക്കുറിച്ചുളള അവന്റെ ഉദ്ദേശ്യത്തെയും സംബന്ധിച്ച് കൂടുതൽ പഠിക്കാൻ അഭിലഷിക്കുന്നതിന് ഇടയാക്കുകയും ചെയ്തേക്കാം.
2 ഒക്ടോബറിൽ നാം ജീവൻ—ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പുസ്തകം സമർപ്പിക്കുമ്പോൾ നാം സൃഷ്ടി സംബന്ധിച്ച സത്യത്തിലേക്ക് ശ്രദ്ധതിരിക്കുകയായിരിക്കും. ഈ പ്രസിദ്ധീകരണം വ്യക്തിപരമായി പുനരവലോകനം നടത്താൻ സമയമെടുക്കുകയും പ്രദീപ്തമാക്കാൻ പ്രത്യേക ആശയങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യുക. സൃഷ്ടി പുസ്തകത്തിലെ വിവരം ചർച്ചചെയ്യുമ്പോൾ അത് തുറന്ന് വീട്ടുകാരന്റെ കയ്യിൽ കൊടുക്കുക. നിശ്ചിതവിഷയങ്ങളും ചിത്രീകരണങ്ങളും പരാമർശിക്കുക. ചേതോഹരമായ ഈ പ്രസിദ്ധീകരണത്തിന്റെ മൂല്യം എടുത്തുകാണിക്കുമ്പോൾ ഉത്സാഹമുളളവരായിരിക്കുക.
3 ഊഷ്മളമായി നിങ്ങളെത്തന്നെ പരിചയപ്പെടുത്തിയശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും:
▪“ഈ ആധുനിക ശാസ്ത്രീയ ലോകത്തിൽ, നമ്മെയും നാം ജീവിക്കുന്ന ഈ മനോഹരമായ ഭൂമിയെയും സൃഷ്ടിച്ച ഒരു ദൈവമുണ്ടെന്ന് വിശ്വസിക്കുന്നത് ന്യായയുക്തമാണോ? [പ്രതികരണത്തിന് അനുവദിക്കുക.] നാം ഭൂമിയുടെയും മുഴുപ്രപഞ്ചത്തിന്റെയും വ്യാപ്തിയും അത്ഭുതങ്ങളും പരിചിന്തിക്കുമ്പോൾ അതിന്റെ ക്രമത്തിലും രൂപകൽപനയിലും നമുക്ക് മതിപ്പുണ്ടാകുന്നു. ഇത് ഒരു സ്രഷ്ടാവിന്റെ ആസ്തിക്യം സാക്ഷീകരിക്കുന്നില്ലേ? ഈ വിഷയത്തിൽ ബൈബിൾ പറയുന്ന ന്യായം നോക്കൂ. [എബ്രായർ 3:4 വായിക്കുക.] യുക്ത്യാനുസൃതം ഓരോ കെട്ടിടത്തിനും ഒരു രൂപസംവിധായകനും നിർമ്മാതാവും ഉണ്ട്. [സൃഷ്ടി പുസ്തകം എടുത്ത് 114-ാം പേജിലെ ചിത്രീകരണത്തിലേക്കു മറിക്കുക.] നമ്മുടെ പ്രപഞ്ചം ഭയോദ്ദീപകമാണ്! അത് തനിയെ ആസ്തിക്യത്തിലേക്കു വന്നിരിക്കാമെന്ന് നിങ്ങൾ കരുതുന്നുവോ?” അതിനുശേഷം 122-ാം പേജിലേക്ക് തിരിഞ്ഞ് ഒരു വാച്ചിന്റെ ചിത്രത്തിനു കീഴിലെ കുറിപ്പ് വായിക്കുക. പേജ് 127-ലെ ചിത്രീകരണവും ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തും ഉപയോഗിക്കാൻ കഴിയും. സഹായകരമായ കൂടുതൽ ആശയങ്ങൾ ന്യായവാദം പുസ്തകത്തിന്റെ 84-8 പേജുകളിൽ കണ്ടെത്താൻ കഴിയും.
4 അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
▪മനുഷ്യവർഗ്ഗത്തിന് ഈ ഭൂമിയിൽ യഥാർത്ഥ സമാധാനവും സന്തുഷ്ടിയും കണ്ടെത്തുന്നതിന് ആവശ്യമായിരിക്കുന്നത് എന്താണെന്നാണ് നിങ്ങൾ കരുതുന്നത്? [പ്രതികരണത്തിന് അനുവദിക്കുക.] നാം ദൈവത്തെ ഭയപ്പെടണമെന്നും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായി അവനെ അംഗീകരിക്കണമെന്നും ബൈബിൾ പറയുന്നു.” വെളിപ്പാട് 14:7 വായിക്കുകയും തുടർന്ന് സൃഷ്ടി പുസ്തകത്തിന്റെ 140-ഉം 141-ഉം പേജുകളിലേക്ക് തുറക്കുകയും ചെയ്യുക, ഭൂമി മനുഷ്യവാസത്തിനുവേണ്ടി രൂപകൽപനചെയ്യപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുന്ന 24-ഉം 25-ഉം ഖണ്ഡികകൾ വായിക്കാവുന്നതാണ്. വീട്ടുകാരന്റെ താത്പര്യം കൂടുതലായ സംഭാഷണം ആവശ്യമാക്കുന്നെങ്കിൽ 19-ാം അദ്ധ്യായത്തിലേക്ക് തിരിഞ്ഞ് ഒരു ഭൗമികപരദീസ പെട്ടെന്നുതന്നെ ഒരു യാഥാർത്ഥ്യമായിത്തീരുന്നതെങ്ങനെയെന്ന് വിശദീകരിക്കുക.
5 ഒരു സ്രഷ്ടാവിന്റെ ആസ്തിക്യം സംബന്ധിച്ച് വീട്ടുകാരൻ സംശയങ്ങൾ പ്രകടമാക്കുന്നെങ്കിൽ, നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
▪“അനേകമാളുകൾ ഇതേ ചിന്താഗതിയുളളവരാണ്, വിശേഷിച്ചും ലോകത്തിലെ എല്ലാ കഷ്ടപ്പാടുകളുടെയും വീക്ഷണത്തിൽ. ഒരു ദൈവമുണ്ടെങ്കിൽ അവൻ കഷ്ടപ്പാട് അനുവദിക്കുന്നതെന്തുകൊണ്ട്? ന്യായമായ എന്തെങ്കിലും വിശദീകരണം നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നുണ്ടോ?” പ്രതികരണത്തെ ആശ്രയിച്ച്, ചർച്ച മുന്നോട്ടുകൊണ്ടുപോകുന്നതിന് സൃഷ്ടി പുസ്തകത്തിന്റെ 16-ാം അദ്ധ്യായം ഉപയോഗിച്ച് നിങ്ങൾക്ക് തുടരാൻ കഴിഞ്ഞേക്കും. അഥവാ പരിമിതമായ താത്പര്യത്തോടെ അയാൾ ശ്രദ്ധിക്കുന്നെങ്കിൽ 1992 സെപ്ററംബർ 15-ലെ ഇംഗ്ലീഷ് വീക്ഷാഗോപുരത്തിൽ “നല്ലയാളുകൾ കഷ്ടപ്പെടുന്നതെന്തുകൊണ്ട്” എന്ന ലേഖനത്തിൽനിന്ന് ഒന്നോ രണ്ടോ പ്രത്യേക ആശയം മാത്രം നിങ്ങൾക്ക് പ്രദീപ്തമാക്കാൻ കഴിയും. ഈ ചോദ്യം സംബന്ധിച്ച് സഹായകരമായ കൂടുതൽ മറുപടികൾ ന്യായവാദം പുസ്തകത്തിന്റെ 399-400 പേജുകളിൽ കണ്ടെത്താൻ കഴിയും. നിങ്ങൾക്ക് ബൈബിൾ വിശ്വസിക്കാൻ കഴിയുന്നതെന്തുകൊണ്ട് എന്ന ലഘുലേഖ കൊടുത്തിട്ടു പോകുന്നത് ചിലപ്പോൾ ഉചിതമായിരുന്നേക്കാം.
6 നമ്മുടെ ലക്ഷ്യം രാജ്യദൂതിൽ താത്പര്യം ഉണർത്തുക എന്നതുമാത്രമല്ല പിന്നെയോ ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുക എന്നതുകൂടെയാണ്. സൃഷ്ടിയെക്കുറിച്ചുളള സത്യം വിശദീകരിക്കുന്നതും നമ്മുടെ മഹാസ്രഷ്ടാവിനെ ആദരിക്കുന്നതുമായ ഈ മനോഹര ചിത്രങ്ങളോടുകൂടിയ പുസ്തകം ഉളളതിൽ നാം എത്ര സന്തോഷമുളളവരാണ്! നാം ഒക്ടോബറിൽ കണ്ടുമുട്ടുന്ന ആത്മാർത്ഥഹൃദയമുളള ആളുകളുടെ താത്പര്യം ഉത്തേജിപ്പിക്കാൻ നമുക്കത് നന്നായി ഉപയോഗിക്കാം.