വീണ്ടും സന്ദർശിക്കാൻ തീർച്ചപ്പെടുത്തുക
1 “കഴിഞ്ഞ രണ്ടു വർഷംകൊണ്ട് ഞാൻ [സൃഷ്ടി പുസ്തകം] നാലുവട്ടം വായിച്ചു, അതിന്റെ നിർമ്മാണത്തിനു പിന്നിലുളള അഗാധമായ പഠനവും പാണ്ഡിത്യവും തെളിവു ഹാജരാക്കലും തുടർന്നും എന്നിൽ മതിപ്പുളവാക്കുന്നു. ദയവായി അതു തുടർന്നും പ്രസിദ്ധീകരിക്കുക. ഈ പുസ്തകം ലോകത്തിലെ ഓരോ വ്യക്തിയുടെയും കൈവശം ഉണ്ടായിരിക്കണം. അങ്ങനെ സംഭവിച്ചാൽ നമ്മുടെ ഉത്ഭവം സംബന്ധിച്ച സകല കുതർക്കവും കശപിശയും നിരീശ്വരവിശ്വാസങ്ങളും ഉടൻ അവസാനിക്കും.” ഉണരുക!യുടെ 1992 ഏപ്രിൽ 22-ലെ ലക്കത്തിന്റെ (ഇംഗ്ലീഷ്) 32-ാം പേജിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നപ്രകാരം ഉദ്യോഗത്തിൽനിന്ന് മിക്കവാറും വിരമിച്ച ഒരു അറേറാർണി അങ്ങനെ എഴുതി.
2 ഈ പ്രസിദ്ധീകരണത്തിന് അത്തരം മികച്ച ഒരു അംഗീകാരം ഉളളപ്പോൾ, സൃഷ്ടി പുസ്തകം സാദ്ധ്യമാകുന്നത്ര താത്പര്യക്കാരുടെ കരങ്ങളിൽ എത്തിക്കുന്നതിന് നാമെല്ലാം മുഴുഹൃദയത്തോടുകൂടിയ പിന്തുണ നൽകാൻ ആഗ്രഹിക്കേണ്ടതല്ലേ? തുടർന്ന് ഈ മികച്ച പ്രസിദ്ധീകരണത്തിൽ തുടർച്ചയായ താത്പര്യം ഉത്തേജിപ്പിക്കുന്നതിന് മടക്കസന്ദർശനങ്ങൾ നടത്താൻ നാം തീർച്ചയുളളവരായിരിക്കണം.
3 നമ്മളിൽ പലരും പരിണാമവാദികൾ മുമ്പോട്ടുവെച്ചിട്ടുളള നിരവധി സിദ്ധാന്തങ്ങളുടെ അഗാധമായ ഒരു പഠനം നടത്തിയിട്ടില്ല. എന്നിരുന്നാലും, മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തെ നിന്ദിക്കാൻ സാത്താൻ ഉപയോഗിക്കുന്ന മറെറാരു മാർഗ്ഗം മാത്രമാണ് പരിണാമസിദ്ധാന്തം എന്നുളളതിന്റെ അപ്രതിരോധ്യമായ തെളിവ് ആത്മാർത്ഥഹൃദയരായ വ്യക്തികൾക്ക് നൽകാൻ അതിന്റെ ആവശ്യമില്ല. ചില വീട്ടുകാർ ചോദിച്ചേക്കാവുന്ന ചില സാങ്കേതിക ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലോ എന്ന് ഭയപ്പെട്ട് വീണ്ടും സന്ദർശിക്കാൻ മടികാണിക്കരുത്. ആ പ്രസിദ്ധീകരണം തന്നെ അത് നടത്തുന്ന ഏതു പ്രസ്താവനക്കും ധാരാളം ലിഖിത തെളിവു നൽകുന്നു.
4 അതിനുപുറമെ, 16-ാം അദ്ധ്യായത്തിൽ തുടങ്ങി മനുഷ്യവർഗ്ഗത്തിന്റെ ഉത്ഭവവും ഭൂമിയേയും മനുഷ്യനെയും സംബന്ധിച്ചുളള ദൈവോദ്ദേശ്യവും മനുഷ്യവർഗ്ഗം ഇന്ന് അഭിമുഖീകരിക്കുന്ന തിരഞ്ഞെടുപ്പും സംബന്ധിച്ച തിരുവെഴുത്തുകളിലെ ഗഹനമായ ഉപദേശങ്ങൾ ഉടനീളം കൈകാര്യം ചെയ്യുന്ന 20-ാം അദ്ധ്യായം വരെ ഒരു വിജ്ഞാന സമ്പത്തുതന്നെയുണ്ട്. അതുകൊണ്ട് മടക്കസന്ദർശനങ്ങൾ നടത്തുന്നതിന് വളരെയധികം മികച്ച വിവരങ്ങൾ ലഭ്യമാണ്.
5 നിങ്ങളുടെ ചില സമർപ്പണസ്ഥലത്ത് മടക്കസന്ദർശനങ്ങൾ നടത്തുന്നതു സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും മടിതോന്നുന്നെങ്കിൽ, ഒരുപക്ഷേ കൂടുതൽ അനുഭവപരിചയമുളളവരോ പരിണാമപഠിപ്പിക്കൽ സംബന്ധിച്ച് കൂടുതൽ വിജ്ഞാനമുളളവരോ ആയ സഭയിലുളള ആരെയെങ്കിലും നിങ്ങൾക്ക് കൂടെ കൊണ്ടുപോകാൻ കഴിഞ്ഞേക്കും. ഇത് സ്കൂളിൽ ഈ വിഷയം പഠിക്കാൻ കുറെ സമയം ചെലവഴിക്കേണ്ടിവന്ന, അങ്ങനെ പരിണാമം സംബന്ധിച്ച നടപ്പു സിദ്ധാന്തങ്ങൾ കൂടുതൽ പരിചയമുളള, സ്കൂൾ പ്രായത്തിലുളള ഒരു സഹോദരനോ സഹോദരിയോ ആകാവുന്നതാണ്. നേരേമറിച്ച്, ഒരിക്കൽ പരിണാമത്തിൽ വിശ്വസിച്ചിരുന്നവനും എന്നാൽ ബൈബിളിലെ സത്യം പഠിച്ചശേഷം ഇപ്പോൾ പരിണാമത്തിന്റെ വ്യാജ പഠിപ്പിക്കലുകളെ ഖണ്ഡിക്കുന്നതിൽ ഏററവും അധികം സഹായിക്കാൻ കഴിയുന്നവനുമായ ആരെങ്കിലും നിങ്ങളുടെ സഭയിൽ ഉണ്ടായിരുന്നേക്കാം.
6 സൃഷ്ടി പുസ്തകത്തിന്റെ 19-ാം അദ്ധ്യായത്തിലേക്ക് ശ്രദ്ധ തിരിച്ചുവിടാനും നിങ്ങളുടെ മടക്കസന്ദർശനത്തിന് അടിസ്ഥാനമായി ഭാവിയെ സംബന്ധിച്ച ബൈബിളിന്റെ പ്രത്യാശ ഉപയോഗിക്കാനും മടി കാണിക്കരുത്. ഭാവിയെ സംബന്ധിച്ച ബൈബിളിന്റെ വാഗ്ദത്തങ്ങൾക്ക് ശ്രദ്ധനൽകാൻ ഒരു വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കാൻ കഴിയുന്ന അനേകം ആശയങ്ങൾ ആ അദ്ധ്യായത്തിലുണ്ട്. ഒരുപക്ഷേ നിങ്ങൾക്ക് 236-ാം പേജിൽ “മാററം വരുത്തപ്പെട്ട ഭൂമി” എന്ന ഉപതലക്കെട്ട് മുതൽ 238-9 പേജുകളിലെ “ദാരിദ്ര്യത്തിന് ഒരു അവസാനം,” “മേലാൽ രോഗമില്ല, മേലാൽ മരണമില്ല,” എന്നതുവരെയുളള ഭാഗം ഉപയോഗിക്കാൻ കഴിഞ്ഞക്കും.
7 ഈ മികച്ച പ്രസിദ്ധീകരണം ജീവനിലേക്കുളള വഴി കണ്ടെത്താൻ അനേകരെ സഹായിച്ചിട്ടുണ്ട്. ജീവനും അതിവിടെ വന്ന വിധവും സംബന്ധിച്ച വിഷയത്തിൽ സൃഷ്ടി പുസ്തകത്തിന് പറയാനുളളത് വായിക്കാനും പരിചിന്തിക്കാനും പ്രോത്സാഹിപ്പിച്ചുകൊണ്ട് നമുക്ക് ഇനിയും മററുളളവരെ സഹായിക്കാൻ കഴിഞ്ഞേക്കും.