സൃഷ്ടിപ്പിൻ ദൈവത്തെ സ്തുതിക്കുക
1 മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, വർണ്ണശബളമായ സൂര്യാസ്തമയങ്ങൾ, രാത്രിയിലെ നക്ഷത്രനിബിഡമായ ആകാശങ്ങൾ, പക്ഷികളുടെ ശ്രുതിമധുരമായ ഗീതങ്ങൾ—ഈ മനോജ്ഞമായ കാര്യങ്ങൾക്കുളള ബഹുമതി നിങ്ങൾ ആർക്കാണ് നൽകുന്നത്? അതെ, നാം സൃഷ്ടിപ്പിൻ ദൈവത്തെ സ്തുതിക്കാൻ പ്രചോദിതരാകുന്നു. വെളിപ്പാട് 4:11-ലെ പ്രഖ്യാപനത്തോട് നാം മുഴുഹൃദയത്തോടെ യോജിക്കുന്നു. എല്ലാ വസ്തുക്കളും സൃഷ്ടിച്ചുവെന്ന കാരണത്താൽ, യഹോവയാം ദൈവം നമ്മുടെ സ്തുതി അർഹിക്കുന്നു.
2 ദൈവത്തിന്റെ സൃഷ്ടിപ്പിൻ വേലകളുടെ തെളിവു കണക്കിലെടുക്കാതെ, ജീവൻ യാദൃശ്ചികസംഭവത്താലോ അന്ധമായ പരിണാമത്താലോ വന്നുവെന്ന ധാരണ മനുഷ്യർ പ്രചരിപ്പിച്ചിരിക്കുന്നു. ഈ വലിയ നുണ മനുഷ്യരെ അധഃപതിപ്പിക്കുകയും അവർക്ക് ധർമ്മച്യുതി വരുത്തുകയും ചെയ്തിരിക്കുന്നു, അത് നമ്മുടെ മഹാസ്രഷ്ടാവിന് നീചമായ നിന്ദയുമാണ്.—സഭാ. 12:1; റോമ. 1:20, 25.
3 ഒക്ടോബറിൽ, യഹോവയുടെ വിശ്വസ്തദാസൻമാരെന്നനിലയിൽ നമ്മുടെ സൃഷ്ടാവിനെക്കുറിച്ചും അവിടുത്തെ അത്ഭുതപ്രവർത്തനങ്ങളെക്കുറിച്ചുമുളള സത്യം അവതരിപ്പിക്കുന്നതിന് നമുക്ക് അവസരമുണ്ട്. ജീവന്റെ ഉത്ഭവവും ഉദ്ദേശ്യവും സംബന്ധിച്ച വസ്തുതകൾ അറിയാൻ ആത്മാർത്ഥമായ താത്പര്യം പ്രത്യക്ഷമാക്കുന്ന എല്ലാവർക്കും ജീവൻ—ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പുസ്തകം സമർപ്പിക്കപ്പെടും. ജീവന്റെ ഉത്ഭവം സംബന്ധിച്ച സത്യത്തിനുവേണ്ടി വീറോടെ വാദിക്കാൻ ഈ പ്രസിദ്ധീകരണം നമ്മെ സജ്ജരാക്കുന്നു.
4 പ്രത്യേക പ്രദേശങ്ങൾ: വീടുതോറും സാക്ഷീകരിക്കുന്നതിനു പുറമെ പരിണാമമോ സൃഷ്ടിയോ എന്ന വിഷയത്തിൽ വിശേഷാൽ താത്പര്യമുളള വ്യക്തികളോടു സംസാരിക്കാൻ നമുക്ക് പ്രത്യേക ശ്രമം ചെയ്യാൻ കഴിയും, അവരുടെ ജോലിസ്ഥലത്തോ സ്കൂളിലോ വെച്ച് അവരുമായി സമ്പർക്കത്തിൽ വന്നുകൊണ്ടുതന്നെ. ദൃഷ്ടാന്തത്തിന്, യുവസാക്ഷികൾക്ക് സൃഷ്ടി പുസ്തകം സമർപ്പിക്കുന്നതിൽ നല്ല വിജയം ലഭിച്ചിട്ടുണ്ട്, അവർ തങ്ങളുടെ സ്കൂൾ അദ്ധ്യാപകരെ അത് കാണിച്ചപ്പോൾതന്നെ. ഒരു സാക്ഷിയുവതി തന്റെ അദ്ധ്യാപികക്ക് ഒരു സൃഷ്ടി പുസ്തകം നൽകി, അദ്ധ്യാപിക അത് മുഴുവൻ പഠിച്ചുവെന്നു മാത്രമല്ല ക്ലാസ്സിൽ പഠിപ്പിക്കാനുളള ഒരു അടിസ്ഥാനമായി അത് ഉപയോഗിച്ചുതുടങ്ങുകപോലും ചെയ്തുവെന്ന് കുറിക്കൊണ്ടത് അവളെ അമ്പരപ്പിച്ചു. (w90 9/1 പേ. 32; w86 10/1 പേ. 32) ഈ നല്ല പ്രസിദ്ധീകരണത്തിന്റെ വായന ആസ്വദിക്കുമെന്ന് നിങ്ങൾ കരുതുന്ന നിങ്ങളുടെ ഓരോ അദ്ധ്യാപകനെയും സഹപാഠിയെയും സമീപിച്ചുകൂടാത്തതെന്തുകൊണ്ട്?
5 കോളജുവിദ്യാർത്ഥികളെയും നിങ്ങളുടെ പ്രദേശത്ത് താമസിക്കുകയോ ജോലിചെയ്യുകയോ ചെയ്യുന്ന വിദ്യാഭ്യാസപ്രവർത്തകരെയും സമീപിക്കുന്നതിന് ഒരു പ്രത്യേകശ്രമം ചെയ്യാൻ കഴിയും. വക്കീലൻമാരും ഡോക്ടർമാരും പോലുളള ഉദ്യോഗസ്ഥരായ ആളുകൾ സൃഷ്ടി പുസ്തകത്തിൽ കാണുന്ന അഗാധമായ ഗവേഷണത്തെയും തെളിവു ഹാജരാക്കലിനെയും വിലമതിച്ചിട്ടുണ്ട്. (yb87 പേ. 54) നിങ്ങൾ സമീപിക്കുന്നവരും മനോഹരമായ ചിത്രീകരണങ്ങളോടുകൂടിയ ഈ പ്രസിദ്ധീകരണം ഒരു പരാമർശഗ്രന്ഥമായി ഉണ്ടായിരിക്കാൻ ആഗ്രഹിച്ചേക്കാം.
6 ജ്ഞാനപൂർവ്വം, നാം കണ്ടുമുട്ടുന്ന എല്ലാവർക്കും സൃഷ്ടി പുസ്തകം സമർപ്പിക്കുകയില്ല, എന്തുകൊണ്ടെന്നാൽ അനേകമാളുകൾക്ക് ആ വിഷയത്തിൽ ഒട്ടും താത്പര്യമില്ല. അവർക്ക് ആകർഷകമായിരിക്കുമെന്ന് നിങ്ങൾ കരുതുന്ന മാസികകളോ മറേറതെങ്കിലും സാഹിത്യമോ നിങ്ങൾക്ക് സമർപ്പിക്കാൻ കഴിയും. എന്നാൽ വിജ്ഞാനപ്രദവും ഒരു സ്രഷ്ടാവിൽ വിശ്വാസം കെട്ടുപണിചെയ്യുന്നതും ആയ ഒന്നോ അധികമോ പ്രത്യേക ആശയങ്ങൾ പുസ്തകത്തിൽനിന്ന് ചർച്ചചെയ്യുമ്പോൾ നിങ്ങൾ കൂടുതൽ പഠിക്കാൻ ആഗ്രഹമുളള അർഹതയുളള വ്യക്തികളെ കണ്ടെത്തും. അത്തരക്കാർക്കാണ് നാം സൃഷ്ടി പുസ്തകം സമർപ്പിക്കേണ്ടത്.
7 ഈ മികച്ച ഉപകരണം, ഇനിയും കൂടുതൽ ആളുകളെ പരിണാമസിദ്ധാന്തം എത്ര അബദ്ധമാണെന്നു മനസ്സിലാക്കാൻ മാത്രമല്ല പിന്നെയോ ജീവന്റെ ദാനത്തോടുളള വിലമതിപ്പ് പരിപുഷ്ടിപ്പെടുത്താൻ അവരെ സഹായിക്കാനും ഉതകട്ടെ. ജീവന്റെ ദാതാവും “ആകാശത്തിന്റെയും ഭൂമിയുടെയും നിർമ്മാതാവും” ആയവനെ മഹത്വീകരിച്ച് എന്നേക്കും ജീവിക്കാനുളള ഒരു അഭിലാഷം ഈ പുസ്തകം അവരിൽ ഉണർത്തും.—സങ്കീ. 146:6.