അയൽപ്രദേശത്തു പ്രകാശവാഹകർ
1 കഴിഞ്ഞ ഡിസ്ട്രിക്ററ് കൺവെൻഷനിൽ സംബന്ധിച്ചശേഷം, നാം നമ്മുടെ അയൽക്കാർക്കു പ്രകാശവാഹകർ ആയിരിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ചു കൂടുതൽ കൃത്യമായ അറിവുളളവരാണ്. (മത്താ. 5:15) കാര്യപരിപാടിയിൽ അവതരിപ്പിച്ച എല്ലാ വിവരങ്ങളും സംബന്ധിച്ചു നാം ധ്യാനിക്കുകയും നമ്മുടെ അനുദിനജീവിതത്തിൽ അതു ബാധകമാക്കാൻ പ്രയത്നിക്കുകയും ചെയ്യുമ്പോൾ സത്യാരാധനയിൽ യഹോവയോടു കൂടുതൽ അടുക്കാനും യഹോവയുടെ വാഗ്ദത്തങ്ങളെക്കുറിച്ചു പഠിക്കാൻ മററുളളവരെ സഹായിക്കാനും നാം സഹായിക്കപ്പെടുന്നു.
2 വെളളിയാഴ്ച രാവിലത്തെ സെഷന്റെ ഒടുവിൽ ഈ ലോകം അതിജീവിക്കുമോ? എന്ന അഭിധാനത്തിൽ പുതിയ ലഘുലേഖ പ്രസാധനം ചെയ്യപ്പെട്ടപ്പോൾ പ്രകാശം വഹിക്കാനുളള നമ്മുടെ അവസരങ്ങൾ വർദ്ധിച്ചു. ഈ ലഘുലേഖ എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നു കാണിക്കുന്നതിൽ ശനിയാഴ്ച രാവിലെ നടത്തിയ പ്രകടനങ്ങൾ വളരെ സഹായകമായിരുന്നു. മററു മൂന്നു ലഘുലേഖകൾകൂടെ ഉടൻ ലഭ്യമായിത്തീരുമെന്ന ഒരു പ്രഖ്യാപനവും അതോടൊപ്പം ഉണ്ടായിരുന്നു. ഇവ വിഷാദിച്ചിരിക്കുന്നവർക്ക് ആശ്വാസം, കുടുംബജീവിതം ആസ്വദിക്കുക, യഥാർത്ഥത്തിൽ ലോകത്തെ ഭരിക്കുന്നതാര്? എന്നീ തലക്കെട്ടുകളോടുകൂടിയവയാണ്. അവസരങ്ങളുണ്ടാകുമ്പോൾ ഉപയോഗിക്കാൻ കഴിയേണ്ടതിന് ഒതുക്കമുളള ഈ ഉപകരണങ്ങൾ കൈവശം കൊണ്ടുനടക്കാൻ പ്രോത്സാഹനം നൽകപ്പെട്ടു. നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കത്തിലെ ‘അറിയിപ്പുകൾ’ കോളത്തിൽ ഈ നാലു ലഘുലേഖകളും ഇപ്പോൾ ഇംഗ്ലീഷിൽ ലഭ്യമാണെന്നും സഭകൾക്ക് അവക്കായി ഓർഡർ അയക്കാവുന്നതാണെന്നും കുറിക്കൊളളുന്നതു നിങ്ങൾക്കു സന്തോഷമായിരിക്കും. പെട്ടെന്നുതന്നെ മററു നിരവധി ഭാഷകളിലും അവ ലഭ്യമാക്കാൻ കഴിയുമെന്നു ഞങ്ങൾ ആശിക്കുന്നു.
3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് “യേശുക്രിസ്തു വെളിപ്പെടുമ്പോൾ വിമോചനം” എന്ന പ്രസംഗത്തിന്റെ സമാപനത്തിൽ ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന അഭിധാനത്തിൽ മനോഹരമായ ഒരു പുതിയ ലഘുപത്രിക പ്രസാധനം ചെയ്യപ്പെട്ടു. ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതെന്തുകൊണ്ട്? കഷ്ടപ്പാട് എന്നെങ്കിലും അവസാനിക്കുമോ? നാം അവസാന നാളുകളിലാണെന്നു നാം എങ്ങനെ അറിയുന്നു? ഭൂമി ഒരു പറുദീസയായി എങ്ങനെ രൂപാന്തരപ്പെടുത്തപ്പെടും? ദൈവത്തിന്റെ പുതിയ ലോകത്തിൽ നമുക്ക് എങ്ങനെ നിത്യജീവൻ പ്രാപിക്കാവുന്നതാണ്? എന്നിങ്ങനെ ആളുകൾ ചോദിക്കുന്ന അനേകം ചോദ്യങ്ങൾക്കു മനോഹര ചിത്രങ്ങളോടുകൂടിയ ഈ മുഴു-വർണ്ണ ലഘുപത്രിക ഉത്തരം നൽകും. പുതിയ അദ്ധ്യയനങ്ങൾ തുടങ്ങുന്നതിന് ഈ ലഘുപത്രിക ഉത്കൃഷ്ടമായ ഒരു ഉപകരണമായിരിക്കും. അതും ഇംഗ്ലീഷിലുളളതു വിതരണത്തിന് ഇപ്പോൾ ലഭ്യമാണ്, കാലക്രമത്തിൽ മററു ഭാഷകളിൽ അതു ലഭിക്കുന്നതിനു നാം നോക്കിപ്പാർത്തിരിക്കുന്നു.
4 “പ്രകാശവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ ലഭിച്ച സമൃദ്ധമായ ആത്മീയ ആഹാരത്തിനു നാം എത്ര നന്ദിയുളളവരാണ്! ദൈവത്തിന്റെ ആത്മീയ പ്രകാശം വഹിക്കുന്നവർ എന്ന നിലയിൽ, നാം പഠിച്ച കാര്യങ്ങൾ മനഃസാക്ഷിപൂർവ്വം ബാധകമാക്കുന്നതിലൂടെയും യഹോവയെ അറിയാനും സേവിക്കാനും എല്ലായിടത്തുമുളള ആളുകളെ സഹായിക്കുന്നതിന് ഈ പുതിയ മികച്ച റിലീസുകൾ ഉത്സാഹപൂർവ്വം ഉപയോഗിക്കുന്നതിലൂടെയും നമ്മുടെ ഹൃദയംഗമമായ വിലമതിപ്പു പ്രകടമാക്കാൻ നമുക്കു ദൃഢനിശ്ചയമുളളവരായിരിക്കാം.