ചോദ്യപ്പെട്ടി
▪ ക്രിസ്തീയ മാതാപിതാക്കളുടെ കൊച്ചുകുട്ടികൾക്ക് സ്നാപനമേൽക്കാത്ത പ്രസാധകരായി അവരെ അംഗീകരിക്കുന്നതിനു മുമ്പ് ഏതളവുവരെ വയൽശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്?
തങ്ങളുടെ കുട്ടികൾ യഹോവയുടെ പക്വതയുളള സമർപ്പിത ദാസൻമാരായി വളർന്നുവരാൻ ക്രിസ്തീയമാതാപിതാക്കൾ ആഗ്രഹിക്കുന്നു. (1 ശമൂ. 2:18, 26; ലൂക്കോ. 2:40) വളരെ ചെറുപ്പത്തിലേ പോലും ക്രിസ്തീയ കുടുംബങ്ങളിലെ കുട്ടികൾക്ക് അവരുടെ ബൈബിളധിഷ്ഠിത വിശ്വാസത്തിനുവേണ്ടി വാദിച്ചുകൊണ്ട് വ്യക്തമായ ആശയപ്രകടനം നടത്താൻ കഴിയേണ്ടതാണ്. കുട്ടികൾ തങ്ങളുടെ മാതാപിതാക്കളോടുകൂടെ ബാല്യം മുതൽ വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ അവരുടെ ആത്മീയ വളർച്ച ത്വരിതമാകുന്നു. എന്നാൽ ചെറുപ്പക്കാർ വയൽസേവനം ആസ്വദിക്കുകയും സ്നാപനമേൽക്കാത്ത പ്രസാധകരായിത്തീരാൻ ആഗ്രഹിക്കുകയും രാജ്യപ്രസംഗവേലയിൽ പങ്കെടുക്കുന്നതിൽ തുടരുകയും ചെയ്യണമെങ്കിൽ അവർ ഹൃദയത്തിൽനിന്നു പ്രചോദിതരായിത്തീരേണ്ട ആവശ്യമുണ്ട്. മാതാപിതാക്കളാലുളള ശ്രദ്ധാപൂർവമായ പരിശീലനം ആവശ്യമാണ്. (1 തിമൊ. 4:6; 2 തിമൊ. 2:15) മാതാപിതാക്കൾക്ക് യോജിപ്പാണെങ്കിൽ യോഗ്യരായ മററു പ്രസാധകർക്ക് ചിലപ്പോഴൊക്കെ സഹായിക്കാവുന്നതാണ്.—നമ്മുടെ ശുശ്രൂഷ 99-100 പേജുകൾ കാണുക.
അച്ചടക്കമുളള കുട്ടികൾ വീടുതോറുമുളള വേലയിൽ തങ്ങളുടെ മാതാപിതാക്കളോടുകൂടെ പോകുമ്പോൾ, എങ്ങനെ ശുശ്രൂഷയിൽ ഏർപ്പെടണമെന്ന് അവർ പഠിക്കുന്നു. എന്നാൽ അവർ ഒരളവുവരെ പ്രാപ്തിയും തങ്ങളുടേതായ വൈദഗ്ദ്ധ്യവും വികസിപ്പിക്കുന്നതുവരെ സ്നാപനമേൽക്കാത്ത പ്രസാധകരായി അംഗീകരിക്കപ്പെടുകയില്ല. ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ, സാക്ഷ്യം നൽകുന്നതിൽ ഏതളവുവരെ ഒരു കുട്ടിക്ക് ഏർപ്പെടാൻ കഴിയുമെന്ന് ക്രിസ്തീയ മാതാപിതാക്കൾക്ക് തീരുമാനിക്കാൻ കഴിയും. സ്നാപനമേൽക്കാത്ത പ്രസാധകരായി ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത കുട്ടികൾ സ്വന്തമായി സന്ദർശനങ്ങൾ നടത്തുകയോ മററു കുട്ടികളോടൊത്തു വയൽസേവനത്തിനു പോവുകയോ ചെയ്യരുത്. മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെ വയൽസേവനത്തിനായി ഒരുക്കുന്നതിനും, ഒരു തിരുവെഴുത്തു വായിക്കുന്നതോ ഒരു ലഘുലേഖയോ മാസികയോ സമർപ്പിക്കുന്നതോ പ്രസിദ്ധീകരണങ്ങളിലൊന്നിൽനിന്ന് ഒരു ചിത്രീകരണം വീട്ടുകാരനെ കാണിക്കുന്നതോ പോലെ, വിവിധവിധങ്ങളിൽ പങ്കുപററാൻ അവരെ അനുവദിക്കുന്നതിനും കഴിയും. ഒരു കുട്ടി വളർന്നുവരുമളവിൽ അവന് ചർച്ചയിൽ കൂടിയ അളവിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കാം.
ശരിയായ പരിശീലനംകൊണ്ട്, ശുശ്രൂഷയുടെ ഗൗരവം വിലമതിക്കാൻ ചെറുപ്പക്കാർ പഠിക്കുന്നു, അവർ തങ്ങളുടെ മാതാപിതാക്കളുടെ മാർഗ്ഗനിർദ്ദേശത്തോടു പ്രതികരിക്കുകയും ക്രമീകൃതമായ ഒരു രീതിയിൽ പെരുമാറുകയും ചെയ്യുമളവിൽതന്നെ. സ്നാപനമേൽക്കാത്ത പ്രസാധകരായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത മക്കളെ മാതാപിതാക്കൾ, മററുളളവർ അവരെ നോക്കിക്കൊളളുമെന്ന പ്രതീക്ഷയിൽ വയൽസേവനയോഗത്തിനു വിട്ടിട്ടു പോകരുത്. ചിന്തയുളള മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാനുളള അവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം തിരിച്ചറിയുന്നു. ശുശ്രൂഷയിൽ യഹോവയെ സേവിക്കാൻ ആത്മാർത്ഥ താൽപര്യം കാണിക്കുന്ന സഭയിലെ കൊച്ചുകുട്ടികളെ പരിശീലിപ്പിക്കുന്നതിൽ സഹായിക്കാൻ ഉത്തരവാദിത്വമുളള മററു പ്രസാധകർ മനസ്സൊരുക്കമുളളവരായിരുന്നേക്കാമെന്നുളളതു സത്യം തന്നെ.