ഡിസംബറിലേക്കുളള സേവനയോഗങ്ങൾ
ഡിസംബർ 7-നാരംഭിക്കുന്ന വാരം
ഗീതം 49 (23)
10 മിനി:സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. രാജ്യപ്രസംഗവേലയിൽ പ്രസാധകർക്കുളള പങ്കിന് അവരെ അനുമോദിക്കുക. സഭയുടെ പ്രദേശത്ത് ഉപയോഗിക്കുന്നതിനു നിലവിലിരിക്കുന്ന മാസികകളിൽനിന്നുളള സംസാരാശയങ്ങൾ നിർദ്ദേശിക്കുക.
15 മിനി:“ദൈവവചനത്തിന്റെ ശക്തി.” ചോദ്യങ്ങളും ഉത്തരങ്ങളും. നിങ്ങൾക്കു വയൽസേവനത്തിലെ ഉപയോഗത്തിനായി ന്യായവാദരീതികളും ലളിതവും ശക്തവുമായ വാദവും ശ്രദ്ധിച്ചുകൊണ്ടു ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം എന്ന ലഘുലേഖ വായിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുക.
20 മിനി:“നിങ്ങളുടെ ആദ്യസന്ദർശനത്തിൽ അടിത്തറ പാകുക.” ഈ ഭാഗം കൈകാര്യം ചെയ്യുന്ന സഹോദരൻ 2-ഉം 3-ഉം ഖണ്ഡികകളിൽ സൂചിപ്പിച്ചിരിക്കുന്ന രണ്ടു മുഖവുരകളിൽ ഒന്നു വ്യക്തമാക്കിക്കൊണ്ടും 4-ഉം 5-ഉം 6-ഉം ഖണ്ഡികകളിലെ ഓരോ ആശയവും പ്രകടമാക്കിക്കൊണ്ടും നാലു പ്രകടനങ്ങൾ അവതരിപ്പിക്കുന്നു. അവസാനത്തെ പ്രകടനം എന്നേക്കും ജീവിക്കാൻ പുസ്തകം എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കണം.
ഗീതം 52 (59) ഉം ഉപസംഹാര പ്രാർത്ഥനയും.
ഡിസംബർ 14-നാരംഭിക്കുന്ന വാരം
ഗീതം 141 (64)
5 മിനി:സ്ഥലപരമായ അറിയിപ്പുകളും ദിവ്യാധിപത്യ വാർത്തകളും.
15 മിനി:“നിങ്ങൾ പ്രബോധനങ്ങൾ അനുസരിക്കുന്നുണ്ടോ?” 1990 ഒക്ടോബർ 1-ലെ ഇംഗ്ലീഷ് വാച്ച്ടവർ ലക്കത്തിന്റെ 30-1 പേജുകളെ അടിസ്ഥാനമാക്കി അദ്ധ്യക്ഷമേൽവിചാരകൻ നടത്തുന്ന പ്രസംഗം. ഈ ലേഖനം വീക്ഷാഗോപുരത്തിന്റെ 1991 നവംബർ 1-ലെ ലക്കത്തിൽ വന്നിരുന്നു. പ്രത്യേക ആവശ്യങ്ങൾക്ക് ലേഖനം സ്ഥലപരമായി ബാധകമാക്കണം: വയൽസേവന സമയം റിപ്പോർട്ടുചെയ്യൽ, രാജ്യഹാൾ ശുചീകരണം, വയൽസേവന യോഗങ്ങൾക്കു സമയത്തു വന്നെത്തൽ, രാജ്യഹാളിൽ കുട്ടികളെ നിയന്ത്രിക്കൽ മുതലായവക്ക്. ഉചിതമായിരിക്കുന്നടത്ത് അനുമോദിക്കുക, കൂടാതെ നിർദ്ദേശങ്ങൾ പാലിക്കുമ്പോൾ മുഴുസഭയും എങ്ങനെ പ്രയോജനം അനുഭവിക്കുന്നുവെന്നും നിയമിത ദാസൻമാരുടെ വേല എങ്ങനെ എളുപ്പമാക്കപ്പെടുന്നുവെന്നും തിരിച്ചറിയാൻ എല്ലാവരേയും സഹായിക്കുകയും ചെയ്യുക.
10 മിനി:“ജനുവരിയിൽ ഒരു സഹായ പയനിയറായിരിക്കുക.” ചോദ്യോത്തരങ്ങളിലൂടെ വിവരങ്ങൾ ഊഷ്മളതയോടും ഉത്സാഹത്തോടും കൂടെ അവതരിപ്പിക്കുക. വയൽസേവനത്തിനുളള സ്ഥലപരമായ ക്രമീകരണങ്ങളും ജനുവരിയിൽ വലിയ കൂട്ടങ്ങൾക്കായി ചെയ്യേണ്ട പ്രത്യേക ക്രമീകരണങ്ങളും അറിയിക്കുക.
15 മിനി:നാം ജൻമദിനങ്ങൾ ആഘോഷിക്കാത്തത്തിന്റെ കാരണം. ഒരു മൂപ്പനും പിതാവില്ലാത്ത, കൗമാരപ്രായമാകാത്ത, നല്ല മാതൃകയായ ഒരു ബാലനുമായുളള ചർച്ച. ഒരു ജൻമദിനപാർട്ടിയിൽ പങ്കെടുക്കാനുളള തരപ്പടിക്കാരിൽനിന്നുളള സമ്മർദ്ദത്തെ കൈകാര്യം ചെയ്യുന്നതിനു സഹായം അഭ്യർത്ഥിച്ചുകൊണ്ടു ബാലൻ മൂപ്പനെ സമീപിക്കുന്നു. അതു തെററാണെന്ന് അവൻ ഗ്രഹിക്കുന്നെങ്കിലും അതു മററുളളവരോടു വ്യക്തമായി വിശദീകരിക്കാൻ പ്രാപ്തി നേടാനാഗ്രഹിക്കുന്നു. മൂപ്പൻ 1992 സെപ്ററംബർ 1-ലെ ഇംഗ്ലീഷ് വീക്ഷാഗോപുരത്തിന്റെ 30-1 പേജുകളിലെയും ന്യായവാദം ചെയ്യൽ പുസ്തകത്തിന്റെ 68-70 പേജുകളിലെയും വിവരങ്ങൾ ദയാപുരസ്സരം ലളിതമായ ഭാഷയിൽ ബാലനുമായി പുനരവലോകനം ചെയ്യുന്നു. (വീക്ഷാഗോപുരം മാസികയുടെ അർദ്ധമാസപ്പതിപ്പുകളുളള ഭാഷകളിൽ 1992 ഡിസംബർ 1 ലക്കത്തിൽ ഈ ലേഖനം വന്നിട്ടുണ്ട്.)
ഗീതം 27 (7)-ഉം സമാപന പ്രാർത്ഥനയും.
ഡിസംബർ 21-നാരംഭിക്കുന്ന വാരം
ഗീതം 179 (29)
15 മിനി:കണക്കുറിപ്പോർട്ടും സംഭാവനയുടെ വിവരങ്ങളും ഉൾപ്പെടെ സ്ഥലപരമായ അറിയിപ്പുകൾ. സഭക്കും സൊസൈററിയുടെ ലോകവ്യാപക വേലക്കും നൽകിയ സാമ്പത്തിക പിന്തുണക്കു സഭയെ ഊഷ്മളമായി അനുമോദിക്കുക. ഉചിതമായിരിക്കുന്നടത്ത്, അവധിക്കാലത്തേക്കുളള പ്രത്യേക വയൽസേവന ക്രമീകരണങ്ങൾ വിവരിക്കുക. അവധിക്കാലത്തു പൊന്തിവന്നേക്കാവുന്ന പ്രശ്നങ്ങളെ നേരിടാൻ മാതാപിതാക്കൾ സ്കൂൾ ലഘുപത്രികയുടെ 17-21 പേജുകൾ ഉപയോഗിച്ചു കുട്ടികളെ വിശേഷാൽ സജ്ജരാക്കണം.
20 മിനി:“താത്പര്യം വളർത്തുന്ന വിധം.” സേവനമേൽവിചാരകൻ പ്രസംഗവും പ്രകടനങ്ങളും കൈകാര്യം ചെയ്യണം. 5-ഉം 6-ഉം ഖണ്ഡികകളിൽ വിവരിച്ചിരിക്കുന്ന പ്രവർത്തനരീതികൾ പ്രകടിപ്പിച്ചുകാട്ടുക. പ്രകടനങ്ങൾ ലളിതവും പിൻപററാൻ എളുപ്പവുമാക്കിത്തീർക്കുക.
10 മിനി:“ഉചിതമായ സംസാരാശയങ്ങൾ തിരഞ്ഞെടുക്കുക.” വയൽസേവനത്തിനൊരുങ്ങുന്ന ഒരു ഭാര്യയും ഭർത്താവും തമ്മിലുളള ചർച്ച.
ഗീതം 198 (50)-ഉം സമാപന പ്രാർത്ഥനയും.
ഡിസംബർ 28-നാരംഭിക്കുന്ന വാരം
ഗീതം 54 (71)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ. ഈ വാരാന്തത്തിൽ ഉപയോഗിക്കുന്നതിന് ഒടുവിലത്തെ മാസികയിൽ നിന്നുളള ഒരു സംസാരാശയം എങ്ങനെ ഉപയോഗിക്കാമെന്നു കാണിക്കുന്ന ഒരു പ്രകടനം അവതരിപ്പിക്കുക. കഴിഞ്ഞ വാരത്തിലെ സേവനയോഗത്തിൽ നൽകപ്പെട്ട നിർദ്ദേശങ്ങൾ ഉപയോഗിക്കുക.
20 മിനി:“എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും.” നവംബർ 1-ലെ വീക്ഷാഗോപുരത്തിന്റെ അർദ്ധമാസപ്പതിപ്പുകളിൽ 28-ാം പേജിലും പ്രതിമാസപ്പതിപ്പുകളിൽ 30-ാം പേജിലും വന്നിരിക്കുന്ന ലേഖനത്തെ അടിസ്ഥാനപ്പെടുത്തി മൂപ്പൻ നടത്തുന്ന പ്രസംഗം. വാച്ച്ടവറന്റെ ആഗസ്ററ് 1-ലെ ലക്കത്തിൽ ഈ ലേഖനം വന്നിരുന്നു. യഹോവയുടെ കരുണക്കും അവന്റെ സ്ഥാപനത്തിൽനിന്നു വഴിതെററിപ്പോകുകയും നിഷ്ക്രിയരാവുകയും ചെയ്ത വ്യക്തികളെ തിരികെ സ്വാഗതം ചെയ്യാനുളള അവന്റെ സൻമനസ്സിനും ഊന്നൽ നൽകുക. ഒരു വ്യക്തിക്കു യഥാർത്ഥ സന്തുഷ്ടി കണ്ടെത്താൻ കഴിയുന്ന ഏക സ്ഥലം യഹോവയുടെ സ്ഥാപനമാണെന്നു കാണിക്കുക.
15 മിനി:“നിങ്ങൾ നമ്മുടെ സാഹിത്യങ്ങളെ വിലമതിക്കുന്നുവോ?” പ്രോത്സാഹജനകമായ പ്രസംഗം.
ഗീതം 24 (70) ഉം സമാപന പ്രാർത്ഥനയും.