നിങ്ങളുടെ ആദ്യസന്ദർശനത്തിൽ അടിത്തറ പാകുക
1 ആദ്യസന്ദർശനത്തിൽ അടിത്തറ പാകുമ്പോൾ ഫലപ്രദമായ മടക്കസന്ദർശനങ്ങൾ എളുപ്പമായിത്തീരുന്നു. അതു ചെയ്യുന്നതിനു ന്യായവാദം പുസ്തകത്തിനു നമ്മെ സഹായിക്കാൻ കഴിയും.
2 പിൻവരുന്ന അവതരണം ന്യായവാദം പുസ്തകത്തിന്റെ 10-ാം പേജിലെ “ബൈബിൾ⁄ദൈവം” എന്ന ശീർഷകത്തിനു കീഴിലുളള രണ്ടാമത്തെ മുഖവുരയെ അടിസ്ഥാനമാക്കിയുളളതാണ്.
ഒരു സൗഹാർദ്ദപരമായ അഭിവാദനത്തിനുശേഷം ഇങ്ങനെ പറയുക:
▪“ഏറിവരുന്ന ദൈനംദിന പ്രശ്നങ്ങൾക്കുളള പ്രായോഗിക പരിഹാരങ്ങൾ എവിടെ കണ്ടെത്താൻ കഴിയുമെന്നതു സംബന്ധിച്ച് ഇന്നു കൂടുതൽ കൂടുതൽ ആളുകൾ അനിശ്ചിതത്വത്തിലാണെന്നു ഞങ്ങൾ മനസ്സിലാക്കുന്നു. അതു ശരിയാണെന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? [പ്രതികരിക്കാൻ സമയം അനുവദിക്കുക.] ആളുകൾ സഹായത്തിനായി ബൈബിളിലേക്കു നോക്കുക പതിവായിരുന്നു. എന്നാൽ ഇന്നു തങ്ങൾക്കതിൽ സംശയങ്ങളുണ്ടെന്ന് അനേകർ പറയുന്നു. ബൈബിളിനേക്കുറിച്ചു നിങ്ങൾക്കെന്തു തോന്നുന്നു?” വീട്ടുകാരൻ അതിന്റെ സപ്രമാണത സംബന്ധിച്ചു സന്ദേഹം പ്രകടമാക്കുന്നെങ്കിൽ ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം എന്ന ലഘുലേഖ പുറത്തെടുത്ത് അതിന്റെ 2-ാം പേജിലെ രണ്ടും മൂന്നും ഖണ്ഡികകൾ വായിക്കുക. ബൈബിൾ ദൈവത്തിന്റെ വചനമാണെന്നു വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ ലഘുലേഖയുടെ 2-ാം പേജിലെ രണ്ടാമത്തെ ഖണ്ഡികയിൽ ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തു വായിക്കുകയും ചുരുക്കമായി അയാളുമായി ചർച്ച ചെയ്യുകയും ചെയ്യുക.
3 അവിശ്വാസം പ്രകടമാക്കുന്ന അനേകർ നിങ്ങളുടെ പ്രദേശത്തുണ്ടെങ്കിൽ അവരുടെ താത്പര്യത്തെ ഉണർത്തുന്നതിനു ന്യായവാദം പുസ്തകത്തിന്റെ 10-ാം പേജിലെ അഞ്ചാമത്തെ മുഖവുര അനുയോജ്യമാക്കാൻ ശ്രമിക്കുക.
നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും:
▪“ഇന്നു ലോകത്തിലുളള കലാപങ്ങളുടെയെല്ലാം വീക്ഷണത്തിൽ ദൈവത്തിൽ വിശ്വസിക്കുന്നതു പ്രയാസകരമെന്നു ആത്മാർത്ഥതയുളള അനേകം ആളുകൾ കണ്ടെത്തുന്നു. അഥവാ അവർ അവനിൽ വിശ്വസിക്കുന്നെങ്കിൽത്തന്നെ നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവനു പരിഹരിക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നില്ല. നിങ്ങൾക്കെന്തു തോന്നുന്നു? [പ്രതികരിക്കാൻ സമയം അനുവദിക്കുക.] മനുഷ്യരേക്കുറിച്ചും ശാസ്ത്രത്തേക്കുറിച്ചും ബൈബിളിനേക്കുറിച്ചും ഈ ലഘുലേഖക്ക് എന്താണു പറയാനുളളതെന്നു ശ്രദ്ധിക്കുക.” അതിനുശേഷം ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം എന്ന ലഘുലേഖയുടെ 3-ാം പേജിലെ അഞ്ചാമത്തെ ഖണ്ഡിക വായിക്കാൻ ആരംഭിക്കുക.
4 നിങ്ങളുടെ അടുത്ത സന്ദർശനം ക്രമീകരിക്കുന്നതിനു ലഘുലേഖയിൽനിന്നു ചോദ്യങ്ങൾ ചോദിക്കുക: നിങ്ങളുടെ ആദ്യസന്ദർശനം ഫലകരമായ സന്ദർശനപരമ്പരയിലെ തുടക്കം മാത്രമായിരിക്കാൻ ആസൂത്രണം ചെയ്യുക. അധികം വിശദാംശങ്ങളിലേക്കു കടക്കേണ്ടതാവശ്യമാണെന്നു വിചാരിക്കരുത്; അതേസമയംതന്നെ നിങ്ങൾക്കു വീട്ടുകാരനിൽ ആത്മാർത്ഥ താത്പര്യം ഇല്ലെന്നു അയാൾക്കു തോന്നുംവിധം നിങ്ങളുടെ സംസാരം അത്ര ഹ്രസ്വമായിരിക്കാനും പാടില്ല. ലഘുലേഖയിൽനിന്നു രണ്ടോ മൂന്നോ ഖണ്ഡികകൾ വായിച്ചശേഷം ഒരു ഭാവി സന്ദർശനത്തിൽ ചർച്ചചെയ്യാൻ കഴിയുന്ന ഒരു ചോദ്യം ഉന്നയിക്കുക.
5 ഉദാഹരണത്തിന്, 4-ാം പേജിലെ മൂന്നാം ഖണ്ഡികയിലേക്കു ശ്രദ്ധതിരിച്ചുവിട്ടുകൊണ്ട് ഇങ്ങനെ ചോദിക്കാൻ കഴിയും: “ഭാവിയേക്കുറിച്ചു ബൈബിൾ പറയുന്നതിൽ വിശ്വസിക്കുന്നതിന് അതു മതിയായ തെളിവുകൾ നൽകുന്നുണ്ടെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?” ഇതു മടക്കസന്ദർശനത്തിനുളള ഒരു പരാമർശനവിഷയം നൽകും, അപ്പോൾ എന്നേക്കും ജീവിക്കാൻ പുസ്തകത്തിലെ 5-ാം അദ്ധ്യായം നിങ്ങൾക്കു പരിഗണിക്കാൻ കഴിയും.
6 വീട്ടുകാരൻ നമ്മുടെ സന്ദേശം കേൾക്കുന്നതിൽ താത്പര്യവും എന്നാൽ സാഹിത്യം എടുക്കുന്നതിൽ വൈമുഖ്യവും കാട്ടുന്നെങ്കിൽ ആദ്യ സന്ദർശനത്തിൽ എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കാതിരിക്കാൻ നിങ്ങൾക്കു തീരുമാനിച്ചേക്കാവുന്നതാണ്. എന്നിരിക്കിലും, എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ വിഷയസൂചികയിലെ ജീവൽപ്രധാനവും അതേസമയംതന്നെ രസകരവുമായ വിഷയങ്ങൾ കാണിച്ചുകൊണ്ടു വീട്ടുകാരനിൽ താത്പര്യമുണർത്തുക. അങ്ങനെയെങ്കിൽ നിങ്ങൾ വീണ്ടും ആ വീട്ടുകാരനെ സന്ദർശിക്കുമ്പോൾ വലിയ പുസ്തകം 40 രൂപാ സംഭാവനക്ക് അല്ലെങ്കിൽ ചെറിയ പുസ്തകം 20 രൂപാ സംഭാവനക്കു സമർപ്പിക്കാൻ കഴിയും.
7 നാം ഓരോ വീട്ടുകാരനെയും സാധ്യതയുളള ഒരു ശിഷ്യനായി വീക്ഷിക്കുന്നെങ്കിൽ നമ്മുടെ ഉപസംഹാര അഭിപ്രായങ്ങളെ ഒരു മടക്കസന്ദർശനത്തിനുളള അടിത്തറ പാകാനായി ഉപയോഗിക്കാൻ നാം ശ്രമിക്കും.