പ്രയോജനപ്രദമായ ഫലങ്ങൾ ഉളവാക്കാൻ ലഘുലേഖകൾ ഉപയോഗിക്കൽ
1 യഹോവയുടെ ആധുനികകാല സ്ഥാപനത്തിന് ലഘുലേഖകൾ വിജയകരമായി ഉപയോഗിച്ചതിന്റെ ഒരു ചരിത്രമുണ്ട്. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് (ലഘുലേഖ) സൊസൈററി എന്ന നമ്മുടെ നിയമാനുസൃത കോർപ്പറേഷന്റെ പേരു തന്നെ സുവാർത്തയുടെ വ്യാപനത്തിൽ ലഘുലേഖകൾ ഒരു മുഖ്യ പങ്കു വഹിക്കുന്നു എന്ന് അർഥമാക്കുന്നു. യഹോവയുടെ സാക്ഷികൾ 1881 മുതൽ 1918 വരെ 30 കോടിയിലധികം ലഘുലേഖകൾ വിതരണം ചെയ്തു. ഈ കാലയളവിൽ ക്രിസ്തുവിന്റെ സഹോദരൻമാരുടെ ശേഷിപ്പിന്റെ ഭാഗമായിത്തീർന്നവരിൽ അനേകരും സത്യവുമായി ആദ്യം പരിചയപ്പെട്ടത് ഈ ആദ്യകാല ലഘുലേഖകൾ മുഖാന്തരമായിരുന്നു.
2 ആയിരത്തിത്തൊളളായിരത്തിയെൺപത്തിയേഴിൽ വർണഭംഗിയാർന്ന നാല് ലഘുലേഖകൾ പുറത്തിറങ്ങിയതോടെ, ചെറിയ ലഘുലേഖകളുടെ ഉപയോഗത്തിന് ഊന്നൽ നൽകപ്പെട്ടു, അന്നു മുതൽ അവ ലഭ്യവുമാണ്, വർണഭംഗിയാർന്നതും ചിന്തോദ്ദീപകവുമായ വേറെ നാല് ലഘുലേഖകൾ കൂട്ടിച്ചേർക്കപ്പെടുന്നതോടെ ലഘുലേഖകളുടെ പരമ്പര വിപുലമാക്കുമെന്ന് 1992-ലെ “പ്രകാശ വാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ അറിയിക്കപ്പെട്ടു. ഇവ വിഷാദമഗ്നർക്ക് ആശ്വാസം, കുടുംബജീവിതം ആസ്വദിക്കുക, വാസ്തവത്തിൽ ലോകത്തെ ആർ ഭരിക്കുന്നു, ഈ ലോകം അതിജീവിക്കുമോ? എന്നിവയാണ്. നിങ്ങളുടെ ശുശ്രൂഷയിൽ പ്രയോജനപ്രദമായ ഫലങ്ങൾ ഉളവാക്കാൻ നിങ്ങൾ ആ എട്ടു ലഘുലേഖകളും ഉപയോഗിക്കുന്നുണ്ടോ?
3 ലഘുലേഖകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിൽനിന്നു നല്ല ഫലങ്ങൾ ലഭിക്കുന്നു. നാം അവയിൽ ഓരോന്നുമായി പരിചിതരായിരിക്കേണ്ട ആവശ്യമുണ്ട്. ദൃഷ്ടാന്തത്തിന്, അവയോരോന്നും ചർച്ച ചെയ്യുന്നത് എന്താണെന്നു മനസ്സിലാക്കാൻ നിങ്ങൾ അവ മുഴുവനും ശ്രദ്ധാപൂർവം വായിച്ചിട്ടുണ്ടോ? ഏതുതരം വ്യക്തിക്കായിരിക്കും ഓരോ ലഘുലേഖയും ഇഷ്ടപ്പെടുക എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഓരോ ലഘുലേഖയും പൂർണമായി പരിചിതമാക്കുന്നത് വീടുതോറുമുളള വേലയിലും ഒരു അനൗപചാരിക സാക്ഷ്യം കൊടുക്കാനുളള വ്യത്യസ്ത സാഹചര്യങ്ങളിലും അവ ഉപയോഗിക്കുന്നതിൽ നിങ്ങളെ ആത്മവിശ്വാസമുളളവരാക്കും.
4 വീടുതോറുമുളള ശുശ്രൂഷയിലെ ഉപയോഗം: ഒരു സർക്കിട്ട് മേൽവിചാരകൻ ഇപ്രകാരം എഴുതുന്നു: “എന്റെ ചർച്ചകളിൽ മിക്കതും ലഘുലേഖ ഉപയോഗിച്ചുകൊണ്ട് തുടങ്ങുന്നതിൽ എനിക്കു നല്ല വിജയമുണ്ട്.” ഈ സമീപനം നിങ്ങൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളുടെ സംഭാഷണം തുടങ്ങാനുളള ഒരു മാർഗമായി എന്തുകൊണ്ടു ലഘുലേഖകൾ ഉപയോഗിച്ചുകൂടാ? എട്ടു ലഘുലേഖകൾ ഉളളതുകൊണ്ട് തിരഞ്ഞെടുക്കാൻ ഇപ്പോൾ നമുക്ക് ഉത്തേജകമായ എട്ട് മുഖവുരകൾ ഉണ്ട്. ആദ്യ സന്ദർശനത്തിലോ മടക്കസന്ദർശനത്തിലോ ഒരു ബൈബിളധ്യയനം തുടങ്ങാനുളള അവസരം ഓരോ ലഘുലേഖയും പ്രദാനം ചെയ്യുന്നു.
5 ലഘുലേഖകൾ ഉപയോഗിക്കുന്നതിനുളള മററ് അവസരങ്ങളും ഉണ്ട്. വീട്ടുവാതിൽക്കലെ ഒരു സംഭാഷണസമയത്ത്, അടുത്ത കാലത്ത് ആ വ്യക്തിക്ക് പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടമായെന്നോ കുടുംബത്തിലെ ആരെങ്കിലും രോഗിയാണെന്നോ നിങ്ങൾ മനസ്സിലാക്കിയേക്കാം. കടുത്ത ദുഃഖം അനുഭവിക്കുന്നവരോ സ്ഥായിയായ പ്രശ്നങ്ങളെ തരണം ചെയ്യാൻ ശ്രമിക്കുന്നവരോ മിക്കപ്പോഴും നിഷേധാത്മക മനോഭാവങ്ങൾ വികസിപ്പിക്കുകയും വിഷാദിതരായിത്തീരുകയും ചെയ്യുന്നു. വിഷാദമഗ്നർക്ക് ആശ്വാസം എന്ന ലഘുലേഖയിലെ ആശ്വാസപ്രദമായ സന്ദേശം പങ്കുവെക്കുന്നത് എത്ര സ്നേഹപൂർവകമായിരിക്കും! ആ വ്യക്തി സമീപകാലത്ത് വിവാഹമോചനം നടത്തപ്പെട്ടയാളാണെന്ന് അല്ലെങ്കിൽ തൊഴിൽ നഷ്ടമായ ആളാണെന്നു നിങ്ങൾ മനസ്സിലാക്കിയേക്കാം. അത്തരം അനുഭവങ്ങൾ ഭയങ്കരമായിരിക്കാൻ കഴിയും, കൂടാതെ കുടുംബത്തിന്റെ മേൽ ആഘാതമേൽപ്പിക്കുകയും ചെയ്യുന്നു. കുടുംബജീവിതം ആസ്വദിക്കുക എന്ന ലഘുലേഖയുടെ 2-ാം പേജിലുളള ചോദ്യങ്ങൾ ഉപയോഗിക്കുക: “ഇന്നു കുടുംബങ്ങൾ ഗുരുതരമായ പ്രശ്നങ്ങളാൽ ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ട്? നമുക്കു കുടുംബജീവിതം എങ്ങനെ ആസ്വദിക്കാൻ കഴിയും?” ഒരുപക്ഷേ ഈ വ്യക്തിക്ക് ഏററവുമധികമായി മനസ്സിൽ ഉളളത് ഈ ചോദ്യങ്ങളായിരിക്കാം. സത്വരമായ താത്പര്യം കാണുന്നില്ലെങ്കിൽപ്പോലും, പിന്നീട് അദ്ദേഹം ഈ ലഘുലേഖ വായിക്കാൻ സാധ്യതയുണ്ട്.—സഭാ. 11:6.
6 ചില സഭകളിൽ പ്രദേശം കൂടെക്കൂടെ പ്രവർത്തിച്ചിട്ടുളളതാണ്, പലയാളുകൾക്കും നമ്മുടെ സാഹിത്യം ഇപ്പോൾത്തന്നെ ഉണ്ട്. ലഘുലേഖകൾ ഉപയോഗിക്കുന്നതിനാൽ വീട്ടുകാരുമായി താത്പര്യമുളള എന്തെങ്കിലും ചർച്ച ചെയ്ത് അവരുടെ താത്പര്യത്തെ വെളിവാക്കാനും രാജ്യ പ്രത്യാശയെക്കുറിച്ചു ചിന്തിപ്പിക്കാനും ഉളള അവസരം നമുക്കുണ്ടായിരിക്കും. പിന്നീടൊരു സമയത്തു ചർച്ച ചെയ്യാൻ കഴിയുന്ന ഒരു ചോദ്യം അവരുടെ മനസ്സിൽ നടുക. ഒരു മടക്കസന്ദർശനം നടത്തി ഈ താത്പര്യത്തെ വർധിപ്പിക്കുക. അവർക്ക് ഇപ്പോൾത്തന്നെ കൈവശമുളള ഒരു ലഘുപത്രികയോ പുസ്തകമോ ഉപയോഗിച്ചു അവരോടൊത്തു പഠിച്ചുതുടങ്ങാൻ യഥാസമയം നാം പ്രാപ്തരായേക്കാം.
7 ലഘുലേഖകൾ അനൗപചാരികമായി ഉപയോഗിക്കുക: ലഘുലേഖകൾ പെട്ടെന്ന് എടുക്കാവുന്ന സ്ഥലത്തു—ഷർട്ടിന്റെയോ കോട്ടിന്റെയോ പോക്കററിൽ അല്ലെങ്കിൽ പേഴ്സിലോ സാക്ഷീകരണ ബാഗിലോ—വയ്ക്കുന്നെങ്കിൽ ആളുകളെ കണ്ടെത്താവുന്നിടങ്ങളിലൊക്കെ പല സന്ദർഭങ്ങളിലും നമുക്ക് അവ ഉപയോഗിക്കാൻ കഴിയും. സാധനങ്ങൾ വാങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും അല്ലെങ്കിൽ സ്നേഹിതരോടൊ സന്ദർശകരോടൊ സംസാരിക്കുമ്പോഴും അവ ഉപയോഗിക്കുക. ഒരു ഹ്രസ്വമായ സാക്ഷ്യം നൽകാനുളള അവസരം ലഘുലേഖകൾ നമുക്കു പ്രദാനം ചെയ്യുന്നു. ഒരു വ്യക്തിയെ വ്യാകുലപ്പെടുത്തുകയില്ലാത്ത ഒന്നാണ് ഒരു ലഘുലേഖ, അതു സൂചിതാർഥമുളളതും നയപരമായതുമാണ്. വളരെയധികം വായിക്കേണ്ടതില്ലാത്തതിനാൽ ഒരു പുസ്തകത്തെയോ ഒരു മാസികയെയോകാൾ അതു സത്വരം സ്വീകരിക്കപ്പെടുന്നു.
8 സ്കൂൾ, ജോലിസ്ഥലം, റെസ്റേറാറൻറുകൾ, പെട്രോൾ പമ്പ് എന്നിങ്ങനെ പലയിടത്തും അനൗപചാരികമായി ലഘുലേഖകൾ സമർപ്പിക്കാനുളള അവസരങ്ങൾക്കായി ജാഗ്രതയുളളവരായിക്കുക. ഒരു സഹോദരി തന്റെ വല്യമ്മയെ ഡോക്ടറുടെയടുത്തു കൊണ്ടുപോകാൻ ക്രമീകരണങ്ങൾ ചെയ്തപ്പോൾ തന്റെ പക്കൽ കുറെ ലഘുലേഖകൾ ഉണ്ടെന്ന് ഉറപ്പു വരുത്തി. ഡോക്ടറുടെ ഓഫീസിൽ വച്ച് അവർ ഒരു ഗർഭിണിയുമായി സംഭാഷണം തുടങ്ങി. സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ ആ സ്ത്രീയെ കാണിച്ചശേഷം സഹോദരി ഇപ്രകാരം ചോദിച്ചു: “ഇവിടെ ചിത്രീകരിച്ചിരിക്കുന്നതു പോലുളള ഒരു ലോകത്തിൽ നിങ്ങൾ നിങ്ങളുടെ കുട്ടിയെ വളർത്തിക്കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നുവോ?” ആ സംഭാഷണത്തെത്തുടർന്ന് ആ സ്ത്രീയുടെ വീട്ടിൽ ഒരു സന്ദർശനം നടത്താനും അവർക്കു കഴിഞ്ഞു. ഇതു ക്രമമായ പല മടക്കസന്ദർശനങ്ങളിലേക്കും നയിച്ചു.
9 ലഘുലേഖകൾക്കൊണ്ടു ബൈബിളധ്യയനങ്ങൾ തുടങ്ങാൻ കഴിയും: താൻ സന്ദർശിച്ച സഭ ആ ആഴ്ചയിൽ വീട്ടുകാരനെ സന്ദർശിച്ച പ്രഥമാവസരത്തിൽത്തന്നെ ലഘുലേഖകൾ ഉപയോഗിച്ച് 64 ഭവന ബൈബിളധ്യയനങ്ങൾ ആരംഭിച്ചതായി ഒരു സർക്കിട്ടു മേൽവിചാരകൻ റിപ്പോർട്ടു ചെയ്തു.
10 വീടുതോറുമുളള പ്രഥമ സന്ദർശന സമയങ്ങളിൽ ഒരു ബൈബിളധ്യയനം വാഗ്ദാനം ചെയ്യാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? ഒരു ലഘുലേഖ ഉപയോഗിച്ചുകൊണ്ട് ബൈബിളധ്യയനം നടത്തുന്ന വിധം ഹ്രസ്വമായി കാണിച്ചുകൊടുക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കാം. സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ ഉപയോഗിച്ചുകൊണ്ട് ഒരു സഹോദരി ഇതു ചെയ്തു. ചിത്രത്തിലേക്കു ചൂണ്ടിക്കൊണ്ട് നമ്മുടെ ഭൂമി എന്നെങ്കിലും ഇതുപോലെ ആകുമെന്നു ചിന്തിച്ചിട്ടുണ്ടോ എന്ന് അവർ വീട്ടുകാരിയോടു ചോദിച്ചു. വീട്ടുകാരി പ്രതികരിച്ചശേഷം ലഘുലേഖയിൽ പ്രദീപ്തമാക്കിയിരുന്ന 2 പത്രൊസ് 3:13-ഉം യെശയ്യാവ് 65:17-ഉം വായിക്കാൻ സഹോദരി അവരെ ക്ഷണിച്ചു. അതിനുശേഷം നമ്മുടെ സഹോദരി ഇങ്ങനെ പറഞ്ഞു: “ഈ വാഗ്ദത്തങ്ങൾ ഒരു സ്വപ്നമോ സങ്കല്പമോ അല്ല, പ്രത്യുത അവ ദൈവത്തിന്റെ വചനമായ ബൈബിളിൽ ഉളളവയാണ്.” എന്നിട്ട് അടുത്ത വാരം സംഭാഷണം തുടരാൻ അവർ ക്രമീകരണം ചെയ്തു. അടുത്ത സന്ദർശനസമയത്ത് ആ സ്ത്രീയുടെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകപ്പെട്ടു, അവർക്ക് നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം സമർപ്പിച്ചു. തത്ഫലമായി ഒരു ബൈബിളധ്യയനം ആരംഭിച്ചു.
11 പുതുതായി സ്നാപനമേററ ഒരാളോ നിങ്ങളുടെ ശുശ്രൂഷയിൽ അനുഭവ പരിചയം നേടിക്കൊണ്ടിരിക്കുന്ന ഒരുപക്ഷേ സ്നാപനമേൽക്കാത്ത ഒരു പ്രസാധകനോ ആണോ നിങ്ങൾ? അങ്ങനെയെങ്കിൽ, കൂടുതൽ അനുഭവപരിചയം നേടിയവരെ കണ്ടെത്തി നിങ്ങളുടെ സഭയുടെ പ്രദേശത്തു ലഘുലേഖകൾ ഉപയോഗിക്കുന്നതു സംബന്ധിച്ചു നിർദേശങ്ങൾ ആരാഞ്ഞേക്കാം. വിശ്വാസത്തിൽ പക്വതയുളളവരിൽനിന്നു പ്രോത്സാഹനവും മാർഗനിർദേശവും ലഭിച്ചവരെക്കുറിച്ചുളള ദൃഷ്ടാന്തങ്ങൾ നമുക്കു ബൈബിളിൽ ധാരാളമുണ്ട്.—പ്രവൃത്തികൾ 18:24-27; 1 കൊരി. 4:17.
12 ലഘുലേഖകൾ ഉപയോഗിക്കുന്നതിൽ നിങ്ങൾക്കു സഹായം നൽകുന്നതിനു മററുളളവരുമായി ക്രമീകരണങ്ങൾ ചെയ്യുന്ന കാര്യത്തിൽ സഭാപുസ്തകാധ്യയന നിർവാഹകനു വിശേഷാൽ സഹായമായിരിക്കാൻ കഴിയും. പ്രസംഗ പ്രവർത്തനത്തിൽ പുരോഗതി നേടാൻ കുട്ടികളെ സഹായിക്കാനുളള ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ സമർപ്പിക്കാൻ ഒരു യുവസാക്ഷി തന്റെ മാതാപിതാക്കളാൽ പരിശീലിപ്പിക്കപ്പെട്ടു. അവളുടെ അമ്മയോടൊത്ത് ഒരു ബൈബിളധ്യയനത്തിനു പോയപ്പോൾ താത്പര്യക്കാരിയായ വ്യക്തിയുടെ ഭർത്താവിന് ഒരു ലഘുലേഖ സമർപ്പിച്ചു. അത്രയ്ക്കും ദൃഢതയുളള മതപരമായ ബോധ്യങ്ങൾ ഒരു യുവവ്യക്തിക്ക് ഉളളതിൽ ആ ഭർത്താവിനു മതിപ്പു തോന്നി. ലഘുലേഖ വായിക്കുന്നത് അയാൾ പൂർണമായും ആസ്വദിച്ചു. തന്റെ അമ്മയോടൊത്തു മടങ്ങിവന്ന ഓരോ പ്രാവശ്യവും ആ പെൺകുട്ടി അദ്ദേഹത്തിനു വേണ്ടി പ്രത്യേകം തയ്യാർ ചെയ്തിരുന്ന തിരുവെഴുത്ത് അല്ലെങ്കിൽ ബൈബിൾ കഥ പങ്കുവച്ചു. ആ മനുഷ്യൻ ഇപ്പോൾ മാസികകൾ ക്രമമായി വായിക്കുന്നു, അയാൾ വെളിപ്പാട് പാരമ്യം പുസ്തകത്തിൽ താത്പര്യം പ്രകടമാക്കുകയും ചില യോഗങ്ങളിൽ ഹാജരാകുകയും ചെയ്തു. ലഘുലേഖകൾ നന്നായി ഉപയോഗിക്കാൻ തങ്ങളുടെ മകളെ പഠിപ്പിക്കുന്നതിലുളള തങ്ങളുടെ ഉത്തരവാദിത്വം നിറവേററാൻ മാതാപിതാക്കൾ സമയമെടുത്തതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.
13 നമ്മുടെ പുതിയ ലഘുലേഖകൾ ഫലപ്രദമായി ഉപയോഗിക്കുക: ഈ ലോകം അതിജീവിക്കുമോ? എന്ന ലഘുലേഖ ഉപയോഗിക്കുമ്പോൾ നിങ്ങൾക്കു സ്വയം പരിചയപ്പെടുത്താനും ഇങ്ങനെ പറഞ്ഞുകൊണ്ടു സംഭാഷണം തുടങ്ങാനും കഴിയും: “നമസ്കാരം. ഇന്നത്തെ ജീവിതത്തിന്റെ ഗുണമേൻമയെക്കുറിച്ചു ഞങ്ങൾ ആളുകളോടു സംസാരിക്കുകയാണ്. ജീവിതത്തിന്റെ ഗുണമേൻമ മെച്ചപ്പെടുമെന്നു നിങ്ങൾ കരുതുന്നുണ്ടോ, അതോ തുടർന്നും കുറയുമോ? [പ്രതികരണത്തിന് അനുവദിക്കുക.] ഇന്നു ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതു ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയാണെന്നും ലോകത്തിന്റെ അവസാനം അടുത്തിരിക്കയാണെന്നും ചിലർ വിചാരിക്കുന്നു. നിങ്ങൾ എന്തു വിചാരിക്കുന്നു?” വീട്ടുകാരൻ പ്രതികരിച്ചശേഷം ഈ ലഘുലേഖ സമർപ്പിക്കുകയും രണ്ടാം ഖണ്ഡികയിലെ മൂന്നു ചോദ്യങ്ങളിലേക്കു ശ്രദ്ധ തിരിക്കുകയും ചെയ്യുക. അതിനുശേഷം പണ്ട് ഒരു ലോകം അവസാനിച്ചതെങ്ങനെയെന്നും ഇതും എങ്ങനെ അവസാനിക്കുമെന്നും കാണിക്കാൻ ലഘുലേഖ വികസിപ്പിക്കുന്ന രീതി പിന്തുടരുക. സംഭാഷണം ഉപസംഹരിക്കുമ്പോൾ ലോകത്തിന്റെ അവസാനം ആസന്നമാണെന്നതിന്റെ ബൈബിൾ തെളിവു പരിശോധിക്കാൻ മറെറാരു സന്ദർശനം ക്രമീകരണം ചെയ്യുക.
14 ജോലി സ്ഥലത്തോ സ്കൂളിലോ പോലെ പലപ്പോഴും മററുളളവരുമായി ഹ്രസ്വമായി മാത്രം രാജ്യസന്ദേശം പങ്കുവയ്ക്കാൻ പററിയ അവസ്ഥയിൽ നാം വന്നു ഭവിക്കുന്നു. നിങ്ങളുടെ ജോലിസ്ഥലത്ത് ഒരു ചർച്ചയിൽ ഗവൺമെൻറിനെ സംബന്ധിച്ച അടുത്ത കാലത്തെ വാർത്താ ശകലങ്ങൾ പൊന്തിവന്നേക്കാം. നേതാക്കൻമാർ നടത്തിയിരിക്കുന്ന സദുദ്ദേശ്യപരമായ ശ്രമങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും ചരിത്രത്തിലുടനീളം ലോകം ഭയങ്കരമായി കഷ്ടപ്പെട്ടിട്ടുണ്ടെന്നതിനോടു നിങ്ങൾക്കു യോജിക്കാൻ കഴിയും. അതിനുശേഷം യഥാർത്ഥത്തിൽ ലോകത്തെ ആർ ഭരിക്കുന്നു? എന്ന ലഘുലേഖയുടെ രണ്ടാം പേജിന്റെ അടിയിലത്തെ ഖണ്ഡിക പരാമർശിക്കുക. ചിന്തോദ്ദീപകമായ മൂന്നു ചോദ്യങ്ങൾ ചോദിക്കുക. ഹ്രസ്വമായ ഒരു സംഭാഷണത്തിനു സമയമില്ലെങ്കിൽ ലഘുലേഖ ആ വ്യക്തി(കൾ)ക്ക് കൊടുക്കുകയും ഈ ചോദ്യങ്ങൾ മറെറാരു സമയത്തോ സ്ഥലത്തോ ചർച്ച ചെയ്യാനുളള ക്രമീകരണങ്ങളും നടത്തുക.
15 വ്യത്യസ്തമായ ഈ ലഘുലേഖകളിൽ ഓരോന്നും എങ്ങനെ അവതരിപ്പിക്കാമെന്നു പരിചിന്തിക്കുന്നതിനു വ്യക്തിപരമായും കുടുംബപരമായും സമയമെടുക്കുക. പരിശീലന അവസരങ്ങൾ ക്രമീകരിക്കുക. ഈ മാസം വിശേഷവത്ക്കരിക്കുന്ന മററു സാഹിത്യത്തോടൊപ്പം ലഘുലേഖകൾ നിങ്ങൾക്കെങ്ങനെ സമർപ്പിക്കാൻ കഴിയും? നിങ്ങളോടൊപ്പം കുറച്ചു ലഘുലേഖകൾ എടുക്കാൻ കഴിയുന്ന ഏതു നിയമനങ്ങളാണു നിങ്ങൾക്കുളളത്? ഈ ലഘുലേഖകൾ പ്രദാനം ചെയ്യുന്ന സമയോചിത സന്ദേശത്തിൽനിന്നു പ്രയോജനം നേടിയേക്കാവുന്ന ആരെങ്കിലുമായി ഈ വാരത്തിൽ നിങ്ങൾ സമ്പർക്കത്തിൽ വരുമോ?
16 യഹോവയോടുളള ആഴമായ സ്നേഹവും ആളുകളോടുളള താത്പര്യവും സുവാർത്ത പ്രസിദ്ധമാക്കുന്നതിൽ നമുക്കാകുന്നതെല്ലാം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും. ലഘുലേഖകൾ ക്രമമായി ഉപയോഗിക്കുന്നത് അതു ചെയ്യാൻ നമ്മെ സഹായിക്കും. ഏഴു വയസ്സുളള ഒരു ബാലൻ അടുത്ത മുറിയിൽ താമസിച്ചിരുന്ന തന്റെ അയൽക്കാരിയെ പുതിയ വ്യവസ്ഥിതിയിൽ കടക്കാൻ സഹായിക്കാനാഗ്രഹിച്ചു. അതുകൊണ്ട് അവൻ അവർക്ക് ഒരു ലഘുലേഖ കൊടുത്തു, ഒരു ബൈബിളധ്യയനം ആരംഭിച്ചു. അതു വളരെ എളുപ്പമായി തോന്നുന്നു! എന്നാൽ നമ്മുടെ ശുശ്രൂഷയിലെ ഈ ലളിതമായ സമീപനം നാം വിലമതിക്കുന്നുവോ? അടുത്ത പ്രാവശ്യം നാം ആർക്കെങ്കിലും ഒരു ലഘുലേഖ കൊടുക്കുമ്പോൾ അതും ഒരു ബൈബിളധ്യയനത്തിലേക്കു നയിച്ചേക്കാം. രാജ്യത്തെക്കുറിച്ചുളള സുവാർത്ത പ്രസംഗിക്കുന്നതിൽ ലഘുലേഖകൾ നാം ജ്ഞാനപൂർവം ഉപയോഗിക്കുന്നെങ്കിൽ നാം പ്രയോജനകരമായ ഫലങ്ങൾ അനുഭവിക്കും എന്നുളളത് ഉറപ്പാണ്.