സുവാർത്ത സമർപ്പിക്കൽ—ലഘുലേഖകൾ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട്
1 ആയിരത്തിതൊളളായിരത്തി എൺപത്തിയേഴിലെ “യഹോയിലാശ്രയ” ഡിസ്ട്രിക്ട് കൺവെൻഷനിൽ നാലു പുതിയ ലഘുലേഖകൾ റിലീസ് ചെയ്യപ്പെട്ടു. അവ ബൈബിൾ വിശ്വാസമായിരിക്കുന്നതിന്റെ കാരണം, യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു, സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം, മരിച്ച പ്രിയപ്പെട്ടവരെ സംബന്ധിച്ച് എന്തു പ്രത്യാശ? എന്നിവയായിരുന്നു. നിങ്ങൾ ഈ ലഘുലേഖകൾ വയലിൽ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ?
2 ആളില്ലാത്ത വീടുകളുടെ വാതിൽക്കൽ അനേകം പ്രസാധകർ ലഘുലേഖകൾ ഇടുന്നുണ്ട്. അവർ സന്ദർശിക്കുന്ന സമയത്ത് ശ്രദ്ധിക്കാൻ കഴിയാതെ തിരക്കിലായിരിക്കുന്നവർക്കും അവ കൊടുക്കുന്നു. വീട്ടുവാതിൽക്കൽ തങ്ങളെത്തന്നെ പരിചയപ്പെടുത്തുന്നതിന് ഒരു ലഘുലേഖ ഉപയോഗിക്കുകയാണെങ്കിൽ വീട്ടുകാരന്റെ താൽപര്യത്തെ ഉത്തേജിപ്പിക്കാൻ അതു സഹായിക്കുമെന്ന് ചിലർ കണ്ടെത്തുന്നു. മററു ചിലർ സാഹിത്യം സമർപ്പിച്ചില്ലെങ്കിലും കുറച്ചു താൽപ്പര്യം കാണിച്ചിടത്ത് സൗജന്യമായി അവ കൊടുക്കാനിഷ്ടപ്പെടുന്നു.
അവ എപ്പോൾ എങ്ങനെ ഉപയോഗിക്കണം?
3 സർവതോവിചക്ഷണരും അവസരങ്ങളിൽ ജാഗ്രതയുളളവരും ആയിരിക്കുന്നതിനാൽ ലഘുലേഖകൾ സമർപ്പിക്കുന്നതിന് നിങ്ങൾ അനേകം സന്ദർഭങ്ങൾ കണ്ടെത്തും. ഉദാഹരണത്തിന് ബന്ധുക്കളോടു സാക്ഷീകരിക്കുമ്പോൾ ട്രാക്ടുകൾ സഹായകമായിരിക്കാൻ കഴിയും. നിങ്ങൾ അവധിയിലായിരിക്കുമ്പോഴും ഷോപ്പിംഗ് നടത്തുമ്പോഴും യാത്ര ചെയ്യുമ്പോഴും സ്കൂളിലായിരിക്കുമ്പോഴും ജോലിസ്ഥലത്തായിരിക്കുമ്പോഴും ലഘുലേഖകൾ ഉപയോഗിക്കാൻ കഴിയും. എളുപ്പമെടുക്കാവുന്നതുപോലെ ഒരുപക്ഷേ കോട്ടിന്റെയൊ ഷർട്ടിന്റെയൊ പോക്കററിലൊ പേഴ്സിലൊ ബ്രീഫ്കെയ്സിലൊ നിങ്ങൾ അതു സൂക്ഷിക്കുന്നുവോ? അവ എല്ലായ്പ്പോഴും ഉണ്ടായിരിക്കുന്നത് അനൗപചാരികമായി സാക്ഷീകരിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം. ലഘുലേഖകൾ സമർപ്പിക്കുന്നതിനുളള അവസരങ്ങൾക്കായി എന്തുകൊണ്ട് നോക്കിക്കൂടാ.
4 ഏതവസരത്തിലായാലും കൂടുതൽ ഫലപ്രദമായ ഒരു സാക്ഷ്യം കൊടുക്കാൻ നിങ്ങൾക്കു ലഘുലേഖകൾ ഉപയോഗിക്കാൻ കഴിയും. അവയിലടങ്ങിയിരിക്കുന്ന സന്ദേശം ഹ്രസ്വമാണെങ്കിലും അവ പറയുന്നത് വളരെ ബോധ്യം നൽകുന്നതും വ്യക്തമായ തിരുവെഴുത്തു വാദത്താൽ പിന്താങ്ങപ്പെടുന്നതുമാണ്. ലഘുലേഖകൾ വർണ്ണചിത്രങ്ങളോടുകൂടിയതാണ്. അവ ശുശ്രൂഷയിൽ വളരെ നൻമചെയ്യാൻ കഴിയുന്ന പ്രയോജനകരങ്ങളായ പണിയായുധങ്ങളായിരിക്കാൻ കഴിയും. അത് എല്ലായിടത്തും ആളുകൾക്ക് സമർപ്പിക്കാൻ ജാഗ്രത പുലർത്തുക.
വയൽസേവനത്തിൽ
5 വീടുതോറും പ്രവർത്തിക്കുമ്പോൾ രാജ്യദൂതിൽ താൽപ്പര്യം നട്ടുവളർത്തുന്നതിന് നിങ്ങൾ ട്രാക്ടുകളുടെ ചിന്തോദ്ദീപകങ്ങളായ തലക്കെട്ടുകൾ പ്രയോജനപ്പെടുത്തിയിട്ടുണ്ടോ? ചില പ്രസാധകർ തങ്ങളുടെ മുഖവുരയിൽതന്നെ ഒരു ട്രാക്ടിന്റെ തലക്കെട്ട് പ്രദീപ്തമാക്കുന്നു. നിങ്ങൾക്കും ഈ സമീപനം പരീക്ഷിച്ചുകൂടേ? നിങ്ങൾക്കിങ്ങനെ പറയാം: “ഹലോ, താങ്കളെ വീട്ടിൽ കണ്ടതിൽ സന്തോഷമുണ്ട്. നിങ്ങൾക്ക് സുപ്രധാനമായ ഒരു ദൂത് നൽകുന്നതിനാണ് ഞാൻ സ്വമേധയാ വന്നിരിക്കുന്നത്. ഒരു സമാധാനപൂർണ്ണമായ പുതിയ ലോകത്തിലെ ജീവിതം എന്ന ഈ ലഘുലേഖയിൽ അതു കാണപ്പെടുന്നു. ഇതാ നിങ്ങളുടെ പ്രതി. ഇതു സൗജന്യമാണ്. [അതു വീട്ടുകാരനു കൊടുക്കുക, കവറിലേക്കു ശ്രദ്ധ തിരിക്കുകയും ചെയ്യുക.] അത്തരം സമാധാനപൂർണ്ണമായ ചുററുപാടുകളിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കയില്ലേ? അപ്പോൾ സാഹചര്യങ്ങളനുവദിക്കുന്നുവെങ്കിൽ സംഭാഷണവിഷയം പറഞ്ഞുതുടങ്ങുകയും മാസത്തെ സമർപ്പണത്തോടു ബന്ധപ്പെടുത്തുകയും ചെയ്യുക.
6 നിങ്ങൾ എവിടെ ജീവിക്കുന്നു എന്നതിനെ ആശ്രയിച്ച് നിങ്ങളുടെ സന്ദേശം ബൈബിളിൽനിന്നാണെന്ന് പ്രസ്താവിക്കുന്നത് പ്രയോജനകരമാണെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം. ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം എന്ന ലഘുലേഖ നിങ്ങളുടെ പ്രദേശത്ത് വളരെ ഫലപ്രദമായിരുന്നേക്കാം. ഉദാഹരണത്തിന്, നിങ്ങൾക്കിങ്ങനെ പറയാം: “ഇന്നു ഞങ്ങൾ ഞങ്ങളുടെ അയൽക്കാർക്ക് ഒരു ബൈബിൾ സന്ദേശം എത്തിക്കുകയാണ്. ഇതാ നിങ്ങളുടെ പ്രതി. [വീട്ടുകാരന് കൊടുക്കുക.] വിഷയം ബൈബിളിനെക്കുറിച്ചാണെന്നു കാണുക. ഇന്ന് ആളുകൾക്ക് ബൈബിളിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? [മറുപടി നൽകാൻ അനുവദിക്കുക.] ബൈബിൾ പറയുന്നത് നമുക്കു വിശ്വസിക്കാൻ കഴിയുന്നതെന്തുകൊണ്ടെന്ന് കാണാൻ ഈ ലഘുലേഖ നിങ്ങളെ സഹായിക്കും.” സംഭാഷണ വിഷയംകൊണ്ടു തുടരുകയും ഭൂമിക്കുവേണ്ടി ദൈവം കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്യുക.
7 ബൈബിൾ ലഘുലേഖകളുടെ വിതരണം കാലത്തെ അതിജീവിച്ച ഫലപ്രദമായ “സുവാർത്ത”യുടെ അവതരണ രീതിയാണ്. (മത്താ. 24:14) അവ നമ്മുടെ പരസ്യശുശ്രൂഷയിലും നാം അനൗപചാരികമായി സാക്ഷീകരിക്കുമ്പോഴും ഒരു പ്രധാന പങ്കു വഹിക്കുന്നു. ഒരു നല്ല സാക്ഷ്യം കൊടുക്കുന്നതിനും ദൈവരാജ്യത്തെക്കുറിച്ചു പഠിക്കാൻ അങ്ങനെ മററുളളവരെ സഹായിക്കുന്നതിനും നമുക്ക് നമ്മുടെ മനോഹരമായ ലഘുലേഖകൾ ഫലപ്രദമായി ഉപയോഗിക്കാം.