സൂക്ഷ്മപരിജ്ഞാനം പങ്കുവെക്കുക
1 ഡിസംബറിലെ നമ്മുടെ വയൽശുശ്രൂഷയിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകം നാം വിശേഷവൽക്കരിക്കുന്നതാണ്. സമയോചിതമായ ഒരു ബൈബിൾ ചർച്ച തുടങ്ങുന്നതിനു നിങ്ങൾ എന്തു പറയും, ഈ ഉത്തമ പ്രസിദ്ധീകരണം നിങ്ങൾ എങ്ങനെ പരിചയപ്പെടുത്തും?
2 നമ്മുടെ ലഘുലേഖകൾ ഉപയോഗിച്ചുകൊണ്ട്: മറ്റു സാഹിത്യങ്ങൾ സമർപ്പിക്കുന്നതിനു മുൻപു തന്നെ ഒരു വ്യക്തിയുടെ താത്പര്യം ഉണർത്തുന്നതിനു ലഘുലേഖകൾ ഉപയോഗിക്കുന്നതു ഫലകരമാണെന്നു ചില പ്രസാധകർ കണ്ടെത്തിയിരിക്കുന്നു. ഇതു നിറവേറ്റുന്നതിനു നാം എങ്ങനെ സഹായിക്കപ്പെട്ടേക്കാം? ഈ ലോകം അതിജീവിക്കുമോ? എന്ന ലഘുലേഖ വിശേഷവൽക്കരിച്ചുകൊണ്ട്.
ഒരു വ്യക്തിക്ക് ബൈബിളിൽ വിശ്വസിക്കുന്ന പശ്ചാത്തലമാണുള്ളതെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ “ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ യേശുക്രിസ്തു ആയിരുന്നു എന്നതിനോടു യോജിക്കുന്നുവോ എന്നു ഞങ്ങൾ ആളുകളോടു ചോദിച്ചുവരികയാണ്. [മറുപടിക്കു സമയം അനുവദിക്കുക.] തീർച്ചയായും, പലരും മനുഷ്യകാര്യാദികളുടെ ഗതിയെ സ്വാധീനിച്ചിട്ടുണ്ട്. ചിലർ മനുഷ്യവർഗത്തിന്റെ പുരോഗതിക്കു സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ മറ്റുള്ളവരിൽനിന്നെല്ലാം യേശുക്രിസ്തുവിനെ വ്യത്യസ്തനാക്കുന്നതെന്താണെന്നു ശ്രദ്ധിക്കുക. [യോഹന്നാൻ 17:3 വായിക്കുക.] മനുഷ്യവർഗത്തിനു നിത്യജീവൻ പ്രദാനം ചെയ്യാനുള്ള ശക്തി മറ്റാർക്കുമില്ല. [ലഘുലേഖയുടെ 3-ാം പേജിലേക്കു മറിക്കുക.] യേശു ഭൂമിയിലായിരുന്നപ്പോൾ ലോകാവസാനത്തിനു മുൻപായി നടക്കുന്ന സംഭവങ്ങളെക്കുറിച്ചു വിവരിക്കുകയുണ്ടായി. എന്നാൽ ഈ സംഭവങ്ങൾ വിടുതൽ അടുത്തിരിക്കുന്നതിനെ അർഥമാക്കുന്നതിനാൽ സന്തോഷിക്കുന്നതിനും അവൻ തന്റെ ശിഷ്യൻമാരെ പ്രോത്സാഹിപ്പിച്ചു.” ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ അടയാളത്തിന്റെ ചില സവിശേഷതകൾ ചുരുക്കമായി ചർച്ച ചെയ്തശേഷം രാജ്യ ഭരണത്തിന്റെ അനുഗ്രഹങ്ങൾ കാണിക്കുന്ന അവസാന പേജിലേക്കു ശ്രദ്ധ ക്ഷണിക്കുക.
3 ഒരു യുവപ്രസാധകനോ പുതിയ ഒരാളോ അല്ലെങ്കിൽ അനുഭവപരിചയം കുറഞ്ഞ ഒരാളോ മുഖവുര എന്നനിലയിൽ ലഘുലേഖയിലെ ചിത്രം വിശേഷവൽക്കരിച്ചേക്കാം.
ബൈബിളിൽ വിശ്വസിക്കാത്ത ഒരാളോടു സംസാരിക്കുമ്പോൾ “ഈ ലോകം അതിജീവിക്കുമോ?” എന്ന ലഘുലേഖയുടെ 3-ഉം 4-ഉം പേജുകൾ തുറന്ന് ഒരു പ്രസാധകന് ഇങ്ങനെ പറയാവുന്നതാണ്:
◼ “ഈ രണ്ടു ചിത്രങ്ങൾ നോക്കൂ, ഒന്ന് യുദ്ധസമയത്തു ബോംബു വർഷിക്കുന്ന വിമാനത്തിന്റേതും മറ്റേതു വിശന്നു വലയുന്ന ഒരു കുട്ടിയുടേതും. [5-ാം പേജിലേക്കു മറിക്കുക.] ഒരു ഭൂകമ്പത്തിന്റെയും ആശുപത്രികിടക്കയിൽ ആയിരിക്കുന്ന ഒരു രോഗിയുടെയും ഈ ചിത്രങ്ങൾ നോക്കൂ. [നിർത്തുക.] ഇത്തരം ഭയങ്കര കാര്യങ്ങൾ പെട്ടെന്നുതന്നെ അവസാനിക്കുമെന്നു ബൈബിൾ പ്രകടമാക്കുന്നു.”
4 എന്നിട്ട് വെളിപ്പാടു 21:3, 4 നേരിട്ടു ബൈബിളിൽനിന്നോ ലഘുലേഖയുടെ 6-ാം പേജിൽ ഉദ്ധരിച്ചിരിക്കുന്നതിൽനിന്നോ വായിക്കാവുന്നതാണ്. പ്രകടമാക്കപ്പെടുന്ന താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്കു കൂടുതലായ വിവരങ്ങൾ വിശേഷവൽക്കരിക്കാവുന്നതാണ്. മഹാനായ മനുഷ്യൻ അല്ലെങ്കിൽ എന്നേക്കും ജീവിക്കാൻ ഇവയിൽ കൂടുതൽ ഉചിതമായിരിക്കുന്നത് ഏതോ അതു സമർപ്പിക്കുക. എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 150-153, 156-162 പേജുകളിലെ ചിത്രങ്ങളിൽനിന്നും ഇപ്പോഴത്തെ അവസ്ഥകളെയും ദൈവരാജ്യത്തിൻകീഴിലെ ഭാവി അവസ്ഥകളെയും തമ്മിൽ വിപരീതതാരതമ്യം ചെയ്യാവുന്നതാണ്.
5 ഒരു ഭാവി സന്ദർശനത്തിനുവേണ്ടി അടിസ്ഥാനമിടുക: ഒരു ലഘുലേഖയോ, മഹാനായ മനുഷ്യൻ എന്ന പുസ്തകമോ മറ്റേതെങ്കിലും സാഹിത്യമോ കൊടുക്കുകയോ അല്ലെങ്കിൽ സൗഹാർദപരമായ ഒരു സംഭാഷണം നടത്തുകയോ ചെയ്തെങ്കിൽ ഇപ്രകാരം പറയാവുന്നതാണ്: “ദൈവരാജ്യം പെട്ടെന്നുതന്നെ വരുത്താൻപോകുന്ന മാറ്റങ്ങളെക്കുറിച്ചു രസകരമായ മറ്റൊരു വസ്തുത ഞാൻ അടുത്തതവണ വരുമ്പോൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.” സന്ദർശനത്തിന്റെയും പ്രകടമാക്കിയ താത്പര്യത്തിന്റെയും ശ്രദ്ധാപൂർവകമായ രേഖയുണ്ടാക്കാൻ ഉറപ്പുള്ളവരായിരിക്കുക.
6 മനുഷ്യവർഗത്തിനുള്ള, യഥാർഥമായ ഏക പ്രത്യാശ രാജ്യം വാഗ്ദാനം ചെയ്യുന്നു. നാം കണ്ടുമുട്ടുന്ന എല്ലാവരോടും ‘ക്രിസ്തുവെന്ന ദൈവമർമത്തിന്റെ പരിജ്ഞാനം’ പങ്കുവെക്കുന്നതിനുള്ള ആത്മാർഥമായ ആഗ്രഹം നമുക്കു പ്രകടമാക്കാം.—കൊലൊ. 2:2.