ഏററവും മഹാനായ മനുഷ്യൻ പുസ്തകം പരിചയപ്പെടുത്താൻ ലഘുലേഖകൾ ഉപയോഗിക്കുക
1 ജൂൺ മാസത്തിൽ, ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം നാം സമർപ്പിക്കുന്നതായിരിക്കും. ഹ്രസ്വമായ ഒരു തിരുവെഴുത്തവതരണത്തിനുശേഷം ഈ പുസ്തകത്തിലെ അവസാന അധ്യായത്തിലെ ചിത്രം വീട്ടുകാരനെ കാട്ടിക്കൊണ്ടും ക്രിസ്തുവിന്റെ ഭരണം അത്തരം അവസ്ഥകൾ കൈവരുത്തും എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടും ഈ പുസ്തകം നേരിട്ടു പരിചയപ്പെടുത്താൻ കഴിയും. ഈ പുസ്തകത്തിൽ താത്പര്യം ഉണർത്തുന്നതിനു മറെറാരു മാർഗമായി ലഘുലേഖകൾ ഉപയോഗിക്കാവുന്നതാണ്.
2 ഈ ലോകം അതിജീവിക്കുമോ? സംഭാഷണം തുടങ്ങുന്നതിൽ ലഘുലേഖകൾ വലിയ സഹായകരമാണ്. വീട്ടുകാരുടെ ശ്രദ്ധ പിടിച്ചുപററാൻ അവ സഹായിക്കുന്നു, കാരണം ലഘുലേഖകൾ അവരെ വ്യക്തിപരമായി ബാധിക്കുന്ന അർഥവത്തായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.
ദൃഷ്ടാന്തത്തിന്, നിങ്ങൾ ഏതാണ്ടിങ്ങനെ പറഞ്ഞേക്കാം:
◼“ആളുകളോടു സംസാരിക്കുമ്പോൾ, അനേകരും . . . [വാർത്തയിൽ വന്ന ഒരു ആനുകാലിക സംഭവം തിരഞ്ഞെടുക്കുക] സംബന്ധിച്ചു തങ്ങളുടെ ഉത്ക്കണ്ഠ പ്രകടിപ്പിക്കുന്നതായി നാം ശ്രദ്ധിച്ചിട്ടുണ്ട്. ലോകാവസ്ഥകൾ ഉത്തരോത്തരം അധഃപതിച്ചുകൊണ്ടിരിക്കുന്നതായി തോന്നുന്നു. ലോകത്തിന് അതിജീവിക്കാൻ കഴിയുമോ എന്നുപോലും ചിലർ സംശയിക്കുന്നു. അതു സംബന്ധിച്ചു നിങ്ങൾക്കെന്തു തോന്നുന്നു? [വീട്ടുകാരനെ പ്രതികരിക്കാൻ അനുവദിക്കുക. മിക്കയാളുകളും ശുഭാപ്തിവിശ്വാസമുളളവരാണ്.] നിങ്ങളോടൊപ്പം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന പ്രോത്സാഹജനകമായ ഒരു സംഗതി ഞാൻ വായിക്കുകയുണ്ടായി. അത് ഈ ലഘുലേഖയിലുണ്ട്. [ഈ ലോകം അതിജീവിക്കുമോ? എന്ന ലഘുലേഖയുടെ ഒരു പ്രതി നിങ്ങളുടെ കൈയിലുണ്ടായിരിക്കെ, അതിന്റെ മറെറാരു പ്രതി വീട്ടുകാരനു കൊടുക്കുക.] . . . എന്നതിനെക്കുറിച്ചു യേശു എപ്രകാരം പ്രവചിച്ചു എന്നു ശ്രദ്ധിക്കുക.” നിങ്ങളുടെ മുഖവുരയിൽ പരാമർശിച്ച ആനുകാലിക സംഭവത്തോട് ഒത്തുവരുന്ന 4-ാമത്തെയോ 5-ാമത്തെയോ പേജിലുളള ഒരു ഖണ്ഡികയിൽനിന്നു വായിക്കുക. അതിനുശേഷം ഏററവും മഹാനായ മനുഷ്യൻ പുസ്തകം പരിചയപ്പെടുത്തുക. ഉചിതമെന്നു തോന്നുന്നെങ്കിൽ, 111-ാം അധ്യായത്തിൽ വിശേഷവൽക്കരിച്ചിരിക്കുന്ന യേശുവിന്റെ പ്രവചനം സംബന്ധിച്ച കൂടുതൽ വിവരങ്ങളിലേക്കു തിരിയുക. വിട്ടുപോകുന്നതിനുമുമ്പ്, നിത്യജീവനിലേക്കു നയിച്ചുകൊണ്ടു യേശുവിനെയും യേശുവിലൂടെ യഹോവയെയും അറിയാൻ ഈ പുസ്തകം എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നു ചുരുക്കമായി വിശദീകരിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കാം. (യോഹന്നാൻ 17:3) കൂടാതെ, നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ ചർച്ച ചെയ്യാനുളള ഒരു വിഷയത്തെ സംബന്ധിച്ച ഒരു ചോദ്യം ഉന്നയിക്കാൻ നിശ്ചയമുളളവനായിരിക്കുക.
3 സാമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം: സമാധാനപൂർണമായ ഒരു പുതിയ ലോകത്തിൽ ജീവിക്കുന്നതു നിങ്ങൾക്ക് എന്തർഥമാക്കുന്നു? ഗംഭീരമായ നദികളും മനോഹരമായ മൃഗങ്ങൾ അന്യോന്യം സമാധാനത്തിൽ വസിക്കുന്ന ശാന്തമായ താഴ്വരകളുമുളള സുന്ദരമായ ദൃശ്യങ്ങളെക്കുറിച്ചു പൊതുവെ ആളുകൾ ചിന്തിക്കുന്നു. ഇപ്പോഴത്തെ ലോകാവസ്ഥകളാൽ അസ്വസ്ഥരായിരിക്കുന്നവർ സമാധാനപൂർണമായ ഒരു പുതിയ ലോകത്തെക്കുറിച്ചുളള പ്രത്യാശ ഏറെ ആശ്വാസപ്രദമെന്നു കണ്ടെത്തിയേക്കാം.
4 നിങ്ങളുടെ അയൽക്കാർക്കും സഹജോലിക്കാർക്കും വീടുതോറും നിങ്ങൾ കണ്ടുമുട്ടുന്നവർക്കും ആസ്വാദ്യവും ആശ്വാസപ്രദവുമായ എന്തെങ്കിലും സമർപ്പിക്കാൻ നിങ്ങൾ സജ്ജനാണോ?
“സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം” എന്ന ലഘുലേഖ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഏതാണ്ടിങ്ങനെ പറയാൻ കഴിയും:
◼“ഈ ലഘുലേഖയുടെ പുറത്തു കാണിച്ചിരിക്കുന്നതുപോലെ, ആളുകൾ എന്നെങ്കിലും സമാധാനത്തിൽ ജീവിക്കുക സാധ്യമായിത്തീരുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ വീട്ടുകാരനെ അനുവദിക്കുക.] രണ്ടാം പേജിലെ ഒന്നാം ഖണ്ഡികയിലെ അവസാന വാചകം ദയവായി ശ്രദ്ധിക്കുക. അതിങ്ങനെ ചോദിക്കുന്നു: ‘ഈ അവസ്ഥകൾ ഭൂമിയിൽ എന്നെങ്കിലും വരുമെന്നു വിശ്വസിക്കുന്നതു കേവലം ഒരു സ്വപ്നമോ മിഥ്യയോ ആണോ?’ [അതിനുശേഷം ലഘുലേഖയിലെ അടുത്ത ഖണ്ഡിക വായിക്കുക.] പുതിയ ആകാശങ്ങളെയും ഒരു പുതിയ ഭൂമിയെയും കുറിച്ചുളള ആ ഉദ്ധരണി ബൈബിളിലെ 2 പത്രൊസ് 3:13-ൽ നിന്നാണ്. നിങ്ങൾക്കൊരു ബൈബിളുണ്ടെങ്കിൽ, ഭൂമിയുടെ ഭാവി സംബന്ധിച്ചു സങ്കീർത്തനം 104:5-ൽനിന്നു കൂടുതൽ മനസ്സിലാക്കാൻ അതു ദയവായി കൊണ്ടുവരാമോ?” അല്ലെങ്കിൽ നിങ്ങൾക്ക് ആ വാക്യം നിങ്ങളുടെ ബൈബിളിൽനിന്നു വായിക്കാൻ കഴിയും. അതിനുശേഷം ചർച്ച ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിലെ 133-ാം അദ്ധ്യായത്തിലേക്കു തിരിച്ചുവിടുക.
5 നട്ട വിത്തു ‘നനയ്ക്കാൻ’ കൂടുതൽ മടക്കസന്ദർശനങ്ങൾ നടത്തേണ്ടതായി വരും. (1 കൊരി. 3:6, 7) ആദ്യ സന്ദർശനത്തിലോ മടക്കസന്ദർശനത്തിലോ ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിൽനിന്ന് എങ്ങനെ ഒരു അധ്യയനം തുടങ്ങാമെന്നു താഴെക്കൊടുത്തിരിക്കുന്ന ലേഖനം നിർദ്ദേശിക്കുന്നു.