ഫലകരമായ മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ട് താത്പര്യം പരിപുഷ്ടിപ്പെടുത്തുക
1 നന്നായി തയ്യാർ ചെയ്ത ഏതു പ്രസംഗത്തിലും താത്പര്യം ഉണർത്തുന്ന ഒരു മുഖവുരയും വിജ്ഞാനപ്രദമായ ഒരു ഉടലും പ്രേരണാത്മകമായ ഒരു ഉപസംഹാരവും അടങ്ങുന്നു. മുഖവുര സദസിന്റെ ശ്രദ്ധ പിടിച്ചെടുക്കുന്നു, എന്നാൽ ഉടലും ഉപസംഹാരവും ഇല്ലെങ്കിൽ പ്രസംഗം അപൂർണ്ണമായിരിക്കും. അതേ തത്വം നമ്മുടെ ശുശ്രൂഷക്കും ബാധകമാകുന്നു. ആദ്യ സന്ദർശനത്തിൽ വീട്ടുകാരന്റെ താത്പര്യം ഉണർത്തുന്നത് ഒരു നല്ല കാര്യമാണ്, എന്നാൽ ഫലകരമായ മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ട് നാം ആ പ്രാഥമിക താത്പര്യത്തെ പരിപുഷ്ടിപ്പെടുത്തിക്കൊണ്ടിരിക്കണം.
2 ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതെന്തുകൊണ്ട്? എന്തൊരു ചിന്തോദ്ദീപകമായ ചോദ്യമാണത്! ഇന്ന് അനേകമാളുകളുടെ മനസ്സിൽ ഈ വിഷയമുണ്ടെന്നുളളതിനോട് നിങ്ങൾ യോജിക്കുന്നില്ലേ? അതുകൊണ്ടാണ്, മുകളിലത്തെ ലേഖനത്തിൽ നിങ്ങൾ ആദ്യ സന്ദർശനത്തിന്റെ ഒടുവിൽ മടക്കസന്ദർശനം നടത്തുമ്പോൾ ഉത്തരം കൊടുക്കാമെന്ന വീക്ഷണത്തോടെ ഈ ചോദ്യം ഉന്നയിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
3 നിങ്ങൾക്ക് ഇതു പറയാവുന്നതാണ്:
◼“ഹലോ. കഴിഞ്ഞ പ്രാവശ്യം നാം സംസാരിച്ചപ്പോൾ കഷ്ടപ്പാടിനുളള ദൈവത്തിന്റെ അനുവാദം എന്ന വിഷയം പൊന്തിവന്നു, കുറച്ചു വിവരങ്ങളുമായി വീണ്ടും സന്ദർശിക്കാമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. ദൈവം നമ്മെക്കുറിച്ച് യഥാർത്ഥത്തിൽ കരുതുന്നെങ്കിൽ അവിടുന്ന് കഷ്ടപ്പാടിന് ഒരു അറുതിവരുത്തേണ്ടതായിരുന്നുവെന്ന് അനേകമാളുകൾ കരുതുന്നു. ഒരുപക്ഷേ നിങ്ങളും അങ്ങനെ കരുതിയിട്ടുണ്ടാകും. [ഉത്തരം പറയാൻ വീട്ടുകാരനെ അനുവദിക്കുക.] ദൈവം യഥാർത്ഥത്തിൽ കരുതുകതന്നെ ചെയ്യുന്നുവെന്ന് ബൈബിൾ ഉറപ്പുതരുന്നു. [1 യോഹ. 4:8 വായിക്കുക.] ഇന്നുവരെ കഷ്ടപ്പാട് തുടരാൻ അനുവദിച്ചതിനു ദൈവത്തിന്റെ ഭാഗത്ത് നല്ല കാരണങ്ങൾ ഉണ്ട്. ഈ കാരണങ്ങളിലൊന്ന് 2 പത്രോസ് 3:9-ൽ വിശദീകരിച്ചിരിക്കുന്നു. [വായിക്കുക.] മററു കാരണങ്ങൾ ഈ ലഘുപത്രികയിൽ വിവരിച്ചിട്ടുണ്ട്.” അതിനുശേഷം നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? എന്ന ലഘുപത്രികയുടെ 10-12 പേജുകളിലേക്കു തിരിയുകയും താത്പര്യമുളള ഒരു ആശയം ചർച്ചനടത്തുകയും ചെയ്യുക.
4 ചില വീട്ടുകാർ സമഗ്രമായ ഒരു വിശദീകരണത്തിൽ തത്പരരായിരിക്കാം, ഉത്തരത്തിൽ പൂർണ്ണതൃപ്തി വരുന്നതിന് പല മടക്കസന്ദർശനങ്ങൾ ആവശ്യമായെന്നും വരാം. ജനുവരിയിൽ വിശേഷവൽക്കരിക്കുന്ന സൊസൈററിയുടെ 192 പേജുളള പഴയ ബൗണ്ട് പുസ്തകങ്ങളിൽ പലതിലും ആ വിഷയത്തെക്കുറിച്ച് കൂടുതലായ ഒരു ചർച്ചക്ക് അടിസ്ഥാനമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു അദ്ധ്യായം അടങ്ങിയിട്ടുണ്ട്.
5 ആ ചർച്ച ഉപസംഹരിച്ചു കഴിയുമ്പോൾ മറെറാരു ചോദ്യം ഉന്നയിക്കുകയും അടുത്ത പ്രാവശ്യം രസകരമായ ചില വിവരങ്ങൾ അയാളുമായി പങ്കിടാൻ തനിക്കു സന്തോഷമാണെന്നു വീട്ടുകാരനോടു പറയുകയും ചെയ്യുക. മരണത്തിൽ ഒരു വ്യക്തിക്ക് എന്തു സംഭവിക്കുന്നു എന്നറിയാൻ അനേകമാളുകൾ താത്പര്യപ്പെടുന്നു. ഉചിതമായ ഒരവസരത്തിൽ ആ വിഷയം ചർച്ചചെയ്യാൻ എന്തുകൊണ്ടു ക്രമീകരിച്ചുകൂടാ?
6 മൂന്ന് അടിസ്ഥാന തത്വങ്ങൾ മനസ്സിൽപിടിക്കുന്നത് നിങ്ങൾക്കു സഹായകരമായിരിക്കും. വഴക്കമുളളവരായിരിക്കുക. വീട്ടുകാരൻ ബൈബിൾ ചർച്ചക്ക് ഒരു നിശ്ചിതസമയം നീക്കിവെക്കുന്ന ഒരു പ്രകൃതക്കാരനല്ലായിരിക്കാം. ഹ്രസ്വസന്ദർശനം നടത്തുക. വളരെ സമയം ഇരിക്കുകയും വളരെയധികം ആശയങ്ങൾ ആദ്യം ചർച്ച നടത്തുകയും ചെയ്യരുത്. നിങ്ങൾ ചുരുങ്ങിയ സമയംകൊണ്ട് ഏതാനും ആശയങ്ങൾ മാത്രം ചർച്ചചെയ്യുന്നെങ്കിൽ മിക്കപ്പോഴും നിങ്ങളുടെ സന്ദർശനങ്ങളോട് കൂടുതൽ അനുകൂലമായ ഒരു പ്രതികരണം ഉണ്ടാകും. ഊഷ്മളതയും സൗഹാർദ്ദതയും ഉളളവരായിരിക്കുക. ഒരു വ്യക്തിയെന്നനിലയിൽ അയാളിൽ നിങ്ങൾ വ്യക്തിപരമായി താത്പര്യമുളളവനാണെന്ന് വീട്ടുകാരനു കാണിച്ചുകൊടുക്കുക.
7 ഉടനടിയുളള നമ്മുടെ ലക്ഷ്യം വീട്ടുകാരനെ ഒരു തിരുവെഴുത്തു ചർച്ചയിൽ ഉൾപ്പെടുത്തുകയെന്നതാണ്. അതിനുശേഷം എന്നേക്കും ജീവിക്കാൻ പുസ്തകം പോലെ അനുയോജ്യമായ ഒരു പ്രസിദ്ധീകരണത്തിൽനിന്ന് ഫലപ്രദമായ ഒരു ബൈബിളദ്ധ്യയനം തുടങ്ങാൻ നാം ആഗ്രഹിക്കുന്നു. ഫലകരമായ മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ട് നിങ്ങൾ ആദ്യതാത്പര്യത്തെ ക്ഷമാപൂർവ്വം പരിപുഷ്ടിപ്പെടുത്തുന്നെങ്കിൽ ആ സന്തോഷം നിങ്ങളുടേതായിരിക്കും.